Slider

'ദാമ്പത്യ രഹസ്യം- ഒരു സിനിമാ പേര് രക്ഷിച്ച കഥ .

0

ഞാനും, പ്രകാശനും, രവിയും, കൃഷ്ണനും, ബാബുവുമായിരുന്നു
എട്ടാം ക്ലാസ്സിലെ കൂട്ടുകാർ അന്നത്തെ വിശേഷങ്ങളിലേക്ക്
നിങ്ങളും പോരൂ.
ഇപ്പോഴൊന്നുമല്ല കേട്ടോ കഥ . നടക്കുന്നത് എൺമ്പതുകളിലാണ്
എടപ്പാൾ ഹൈസ്ക്കൂളിനു സമീപത്തെ ആപ്പേട്ട െൻറ കട
അറിയാത്തവരായി വിദ്ധ്യാർത്ഥികൾ ആരും തന്നെയുണ്ടാകില്ല
കാരണം ആൺകുട്ടികൾ മിക്കവരും ബീഡി വലിച്ചു പഠിക്കുന്നത്
അവിടെ നിന്നായിരുന്നു ഞങ്ങളും അങ്ങിനെ തന്നെ
ക്ലാസ്സു കട്ടു ചെയ്ത് ഒന്നോ രണ്ടോ കെട്ട് ബീഡിയും
വാങ്ങി പാടത്തേക്കിറങ്ങും നിങ്ങള് പൈതൃകം, ദേശാടനം
തുടങ്ങിയ സിനിമകള് കണ്ടിട്ടുണ്ടോ അതൊക്കെ ഷൂട്ട് ചെയ്ത
ഒരു മനയുണ്ടവിടെ
(അവിടെ നിന്നും ഒരു പുലിയെ പിടിച്ചിട്ടുണ്ട് )
ആ വഴിയിൽ കൂടി പാടത്തേക്കിറങ്ങിയാൽ പാടത്തങ്ങാടി കളള് ഷാപ്പാണ്
ചിലപ്പോഴൊക്കെ  പേടിച്ചു പേടിച്ച് ഞങ്ങളും ഓരോ കുപ്പികളെളാക്കെ
വാങ്ങിച്ചു കുടിക്കും  അടുത്തുളള ആലിെൻറ ചുവട്ടിലിരുന്നു ബീഡിയും വലിക്കും

പരിചയമുളളവരെല്ലാം ശത്രുക്കളാണെന്ന സത്യം മനസ്സിലാക്കുന്നതും
അക്കാലത്താണ്
എങ്ങിനെ ഒളിച്ചാലും ക്ലാസ്സിൽ കയറാത്ത വിവരം  വീട്ടിലറിയും
അതിനു മെനക്കെട്ടു നടക്കുന്ന  ചില പെൺ പിശാചുക്കളും കൂടെ പഠിക്കുന്നുണ്ട്
രണ്ടു മൂന്നുതല്ലൊക്കെ കിട്ടിയാൽ ഒരാഴ്ച എങ്കിലും ക്ലാസ്സിൽ കയറും അപ്പോഴെക്കും ആർക്കെങ്കിലും പ്രശ്നങ്ങളാകും ഒന്നുകിൽ മുരളിയിലോ ഗോവിന്ദയിലോ  പുതിയ സിനിമ വന്നിട്ടുണ്ടാകും അല്ലങ്കിലേതങ്കിലും ടീച്ചറുമായി പ്രശ്നം അങ്ങിനെയൊക്കെ
കാരണങ്ങൾ സമൃദ്ധമായ, അക്കാലത്തൊരു ദിനം നടന്ന കഥയാണ് പറയുന്നത്
കൃഷ്ണൻ്റെ ചേട്ടൻ ഗൾഫിലാണ്. അയാൾ വന്നു പോയാലും കുറേ കാലം കോയക്കാൻ്റെ
കടയിൽ കൊടുക്കാനുളള സാധനങ്ങൾ അവൻ കൊണ്ടുവരും
ഹിറോ പേന ,
ഒരു നീളമുളള ബോൾ പെൻ,
ടൈഗർ ബാം,
.ഷർട്ട് പീസ്
, ടോർച്ച് ഇവയെല്ലാം തീർന്നാൽ ഓഡിയോ കാസറ്റും
അത്തരത്തിലൊരു ദിനം ഞങ്ങൾ ആപ്പേട്ടെൻ്റ കടയിൽ ഒത്തുകൂടി സിനിമക്ക് പോകാൻ തീരുമാനിച്ചു ഒരു പുതിയ സിനിമ വന്നിട്ടുണ്ട്
13 / 14 വയസ്സുകാരായ ഞങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ
എല്ലാവരും കൂടി നോക്കിയപ്പോൾ ടിക്കറ്റിെൻറ കാശുകഴിഞ്ഞ് 50 പൈസ മിച്ചം
ഞങ്ങളഞ്ചു പേർക്ക്  എടപ്പാളിൽ നിന്നും വീട്ടിലെത്താൻ അതു മതി
അങ്ങിനെ ഞങ്ങൾ സിനിമക്ക്  പോകാൻ തയ്യാറായി  സമയമജസ്റ്റു ചെയ്യാൻ വേണ്ടി
കുറച്ചു വളഞ്ഞ വഴിയിലൂടെ ഗോവിന്ദയിലേക്കു തിരിച്ചു പോകുന്ന വഴിക്ക് ഒരു വീടിനു മുൻമ്പിൽ ഒരു മാവ് നിറയെ കായ്ച്ചു നിൽക്കുന്നു അതും
നല്ല ചെറുതും വലുതുമായ  കോമാങ്ങ വീടിനു പുറത്താരുമില്ല
ഞങ്ങൾ രണ്ടോ മൂന്നോ ഏറ്, കഴിഞ്ഞപ്പോഴേക്കും
പിറകുവശത്തുകൂടി ഒരാളും വാതിൽ തുറന്ന് മറ്റൊരാളുംവന്ന് ഞങ്ങളെ എല്ലാവരേയും
കോളറിൽ പിടിച്ച് വീടിെൻറമുന്നിലേക്ക് വലിച്ചുകൊണ്ടു പോയി വിചാരണ തുടങ്ങി
ഒരു തളളയും രണ്ടു പെണ്ണുങ്ങളുംകാണികൾ തളള 
ഭാസ്ക്കരാ നല്ലതല്ല് കൊടുക്ക് 
,മാവ് കന്നിപ്പൂവിട്ടതാ
എന്നൊക്കെ പറയുന്നുണ്ട്
മൂർച്ച കൂട്ടി പെണ്ണുങ്ങളും
അതിലിടക്ക് ഒരാളുടെ പോക്കറ്റിൽ നിന്നും ബീഡിയും തീപ്പെട്ടിയും താഴെ വീണു
എവിടെയാ വീട്  അപ്പൻ്റെ പേരെന്താ
എങ്ങോട്ടാ പോണ്
എന്നായി ശൈലി മാറി
പ്രകാശനാണ് ആദ്യം ഉത്തരം പറഞ്ഞത് സിനിമക്ക് പോവുകയാണ്
ഇനി ഈ വഴിക്ക് പോകില്ല ക്ഷമിക്കണമെന്നൊക്കെ
അപ്പോൾ അയാൾ ചോദിച്ചു
ഏതാ സിനിമ പ്രകാശൻ
കൂസലില്ലാതെ പറഞ്ഞു
''ദാമ്പത്യ രഹസ്യം"
ആ സിനിമയുടെ പേര് കേട്ടതോടെ തളളയും രണ്ടു പെണ്ണുങ്ങളും
അകത്തേക്ക് പോയി  സിനിമാ പേരിെൻറ ആഘാതത്താൽ
പിടി വിട്ട ഞങ്ങൾ അവിടെ നിന്നും അപ്രത്യക്ഷരായി
ബാബു
07/12/16
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo