Slider

_'*തസ്ക്കര വീരൻ _'*(മിനിക്കഥ )

0

_'* ഗൾഫിലെ ദിനാറിനെ അക്കൗണ്ടിലിട്ട് അയാൾ മൊബെെലെടുത്ത് ഭാര്യയെ വിളിച്ചു,
ഹലോ, ഞാൻ ദിനാർ ബാങ്കിലിട്ടു അര മണിക്കൂറിനുളളിൽ അത് ഗാന്ധിയായി അവിടെ എത്തും, നീ എ ടി എം ലേക്ക് വിട്ടോ, പോയി കാശെടുക്ക്, ''
അവൾ ക്ളോക്കിലേക്ക് നോക്കി, സമയം അഞ്ചര
സന്ധ്യ ആവാറായി, വേഗം പോയാൽ കാശെടുക്കാം, നാളെ ഭയങ്കര തിരക്കായിരിക്കും, അവൾ പെട്ടന്ന് ഡ്രസ്സ് മാറി, കുട്ടികളെ അയൽപക്കത്ത് ഏല്പ്പിച്ച് വീട് പൂട്ടി വേഗത്തിലിറങ്ങി റോഡിലേക്ക് നടന്നു,
ഇടവഴിയിലൂടെ കുറച്ച് നടന്നാൽ പിന്നെ ബസ്സ്റ്റോപ്പായി,
ഇടവഴി കഴിഞ്ഞതേ ഒരോട്ടോ റിക്ഷ കിട്ടി, അതിൽ കയറി ഓട്ടോ ക്കാരൻ അവളെ
ബാങ്ക് പടിക്കിലിറക്കി , അവൾ
വേഗത്തിൽ എ ടി എം ലേക്ക് ചെന്നു,
ക്യൂ വിൽ രണ്ട് പേരുണ്ട്,
അവൾ പുറത്തേ നോക്കി,
സന്ധ്യ കഴി്ഞിരിക്കുന്നു,
ഇരുട്ടിന് കനം വയ്ക്കുന്നതിന് മുമ്പേ വീട്ടിലെത്തണം,
ക്യൂ കഴിഞ്ഞു,
മിഷ്യനിൽ കാർഡിട്ടു,
അക്കൗണ്ടിൽ ഇരുപതിനായിരം ഉണ്ടെങ്കിലും ലഭിച്ചത് നാലായിരം രൂപ,
നൂറിന്റെ നോട്ടുകൾ,
ബസ്സിറങ്ങി ഇടവഴിയിലെത്തിയപ്പോഴഴേയ്ക്കും
നന്നേ ഇരുട്ട് വീണു,
അവൾ ധ്യതിയിൽ നടക്കവേ പെട്ടന്ന് ഇടവഴിയുടെ മുകളിൽ നിന്ന് രണ്ട് പേർ അവളുടെ മുന്നിൽ ചാടി വീണു,
അവൾ ഭയന്ന് പോയി
നിലവിളി ഉയരുന്നതിനു മുമ്പേ അവളുടെ വാ പൊത്തി പിടിച്ച് ഒരുവൻ കത്തി എടുത്ത് നീട്ടി, കൊണ്ട് പറഞ്ഞു,
ശബ്ദിക്കരുത്,
അവളെ അടിമുടി വിറച്ചു,
നെഞ്ചീടിപ്പ് കൂടി,
അവൾ കുതറി,
വാ പൊത്തിപ്പിടിച്ച അയാളുടെ കെെ ഒന്നയഞ്ഞു,
_'*''അരുതേ എന്നെ ഒന്നും ചെയ്യരുതേ, ''
അവൾ കരഞ്ഞുകൊണ്ട് കേണു,'*
നിങ്ങൾക്കെന്താണ് വേണ്ടത് ''*
കരച്ചിലിനിടയിൽ അവൾ ചോദിച്ചു,
പെട്ടന്ന് അതിലൊരുവൻ പോക്കറ്റിൽ നിന്ന്
രണ്ടായിരം രൂപയുടെ രണ്ട് ഒറ്റനോട്ട് എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,
എ ടി എമ്മീന്ന് കിട്ടിയ ചില്ലറ ഞങ്ങൾ കണ്ടു, ജീവൻ വേണമെങ്കിൽ ഈ നോട്ടെടുത്തിട്ട് ആ ചില്ലറയിങ്ങ് താ, !_'*പെങ്ങളെ, !!
അവളുടെ ശ്വാസം നേരെ വീണു,
ഇടവഴിയിൽ വച്ച് അവരുടെ ചില്ലറ പ്രശ്നം
തീർത്ത്പ്പോൾ നന്ദി സൂചകമായി വളരെ സുരക്ഷിതമായി അവളെ വീട്ടിൽ കൊണ്ടാക്കിയ ശേഷം
അവർ ഇരുട്ടിൽ മറഞ്ഞു, !!
==============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo