Slider

നിശാഗന്ധികൾ.

0

വയനാടിന് ഒരു പ്രത്യേക സുഗന്ധമാണ്. യുക്കാലിപ്സിന്റെയും, ഗ്രാമ്പുവിന്റെയും ,ഏലക്ക യുടെയും... അങ്ങനെ എല്ലാം കൂടിക്കുഴഞ്ഞ ഒരു സുഗന്ധം.
ചുരംകയറി എത്തുമ്പോൾ തന്നെ ആ സുഗന്ധം നമ്മൾ അറിയും..
സുഗന്ധദ്രവ്യങ്ങളുടെ നാട്..
ദൈവം അനുഗ്രഹിച്ച നാട്..
പൈതൃകം ഉറങ്ങുന്ന നാട്...
കോടമഞ്ഞിൽ കുളിച്ച് നിൽക്കും നാട്...
ഈ നാട്ടിൽ എത്തിയിട്ട് രണ്ട് മാസമായ്.. ഇപ്പോഴും അത്ഭുതം തോന്നുന്നു..ഒരു മലയെ ചുറ്റി വളഞ്ഞും ,പുളഞ്ഞും ചുരം കയറി എത്തുമ്പോൾ കാത്തിരിക്കുന്നതോവെറൊരു ലോകം.
വയനാട് എന്ന ഒരു പേരിൽ ഒന്നുമില്ലാത്ത വയനാട്.
സുൽത്താൻ ബെത്തെരി ടൗണിൽ തന്നെ ആയിരുന്നു. ഞങ്ങളുടെമേള.. ഗൃഹോപകരണ മേള. ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം ഒരു കുടക്കീഴിൽ. ഏകദേശം നാൽപതോളം കടകൾ.അതിൽ ഒരു കട അമ്മാവന്റെതായിരുന്നു. വീട്ടിൽ വെറുതെ നിന്ന് ചീത്തയായ് പോകാതിരിക്കാൻ അമ്മ കണ്ട് പിടിച്ച സൂത്രം. അമ്മാവന്റെ കൂടെ കുറച്ച് നാൾ നിൽക്കുക. ഇവിടെ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മാവൻ മുങ്ങി.. നാട്ടിൽ ഒന്ന് പോയിട്ട് വരാം എന്ന്..
വയനാടിന്റെ മക്കൾ,
കാടിറങ്ങിവരുന്നആദിവാസികളെക്കാൾ കുടിയേറിവന്ന നാട്ട് വാസികളായിരുന്നു ഏറെ..
വെട്ടിപിടിച്ചടക്കിയവരും ഏറെ..മറ്റുള്ള ജില്ലക്കാരെ അപേക്ഷിച്ച് വയനാട്ട്കാർ നന്മയുള്ളവരാ എന്നാണ് അമ്മാവന്റെ പക്ഷം.
ഒരു ഡിസംബർ ദിവസം രാത്രി.
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന രാവ്.
സന്ധ്യകഴിഞ്ഞാൽ ടൗൺ വിജനമാവും. അതാണ് പതിവ്. അടുത്തുള്ള സിനിമാ തിയേറ്ററിൽ മമ്മൂട്ടിയുടെ മേഘം എന്ന സിനിമയുടെ പ്രദർശനം നടക്കുന്നു. അതിന്റെ ശബ്ദം കേൾക്കാം.
അതും കൂടീക്കഴിഞ്ഞാൽ ടൗൺ ഉറങ്ങും.
സമയം 7.30 ആയിക്കാണും. എന്റെ കടയുടെ പിന്നിൽ ഒരു ഞരക്കം കേൾക്കുന്നു.
ആദ്യം അത്ര ഗൗരവം കൊടുത്തില്ല .. ശബ്ദം കൂടി വന്നപ്പോൾ പിന്നിൽ ചെന്ന് നോക്കി. ആ കാഴ്ച കണ്ട് ഞെട്ടിപ്പോയ്.ഒരു സ്ത്രി വീണു കിടക്കുന്നു. ഏകദേശം മുപ്പത് വയസ്സ് തോന്നിക്കും.വെളുത്ത നിറം. വെള്ള സാരിയും ,കറുത്തബ്ലൗസുമാണ് വേഷം. വെള്ള സാരിയിൽ അവിടെ വീണത് കൊണ്ടാവാം ,പൊടിയും ,അഴുക്കും പറ്റി പിടിച്ചിരിക്കുന്നു.
"എന്റെ മക്കളെ .. എന്നെ അങ്ങ് കൊല്ല് "
അവൾ പിറുപിറുക്കുന്നത് വ്യക്തമായ് കേൾക്കാമായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് മേളയുടെ സൂപ്പർ വൈസറും മറ്റും വന്ന് നോക്കി.
"ഇവൾ അടിച്ച് നല്ല ഫിറ്റാണ്"...
അതുശരി, മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയാണ്.. ആദ്യമായാണ് ഒരു സ്ത്രി മദ്യപിച്ച് പൂസായ് കിടക്കുന്നത് കാണുന്നത്. വീടിനടുത്തുള്ള
മണിയണ്ണൻ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ടുണ്ട്.
പക്ഷെ ഈ കിടപ്പ് കാണാൻ ഒരു ചന്തമുണ്ട്.. അങ്ങിങ്ങ് തെളിഞ്ഞ് കാണുന്ന അവളുടെ നഗ്നതയിൽ ആയിരുന്നു. എല്ലാകണ്ണുകളും.
സുഹൃത്തായ റിയാസ് രഹസ്യമായ് കുറ്റപ്പെടുത്തി.
"നീ എന്തിനാടാ എല്ലാവരെയും വിളിച്ച് കാണിച്ചത്. പിന്നിലെ കടയുടെ ഷീറ്റ് അങ്ങ് പൊക്കി വലിച്ച് അകത്തിടണ്ടെ ? സ്വയമ്പൻ ചരക്കായിരുന്നല്ലോ.. ഫ്രീയായ് കിട്ടുന്നതല്ലായിരുന്നോ ??
എല്ലാം നശിപ്പിച്ചു. മന്ദബുദ്ധി.. "
അവന്റെ കണ്ണുകളിൽ നിരാശയുടെ ആഴങ്ങളിൽ കത്തുന്ന കാമംകണ്ടു..
പക്ഷെ മനസ്സിൽ തെളിഞ്ഞ് വന്നത് സ്ത്രിധനം ബാക്കി കൊടുക്കാൻ കഴിവില്ലാത്തത് കൊണ്ട് വീട്ടിൽ നിൽക്കുന്ന സാവിത്രി ചേച്ചിയുടെ മുഖമായിരുന്നു.
തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ കയ്യിലിരുന്ന വടി കൊണ്ട് അവളെ ഉയർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.
" ആ പോലീസ് വന്നോ ?" അവൾ പോലീസ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നി. അയാളുടെ കയ്യിലെ വടി കണ്ട് അവൾ വീണ്ടും.
" എന്നെ അടി പോലീസെ.. അല്ലെ.. ----------- @$@@@$$**** "
ഇത് കേട്ട് ചിലർ കാത് പൊത്തി.
"പോടാ നായിന്റെ മക്കളെ "..
അവൾ കിടന്ന കിടപ്പിൽ ചീറുന്നുണ്ടായിരുന്നു.
" എല്ലാവരും പൊയ്ക്കൊള്ളുബോധം തെളിയുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും ... "
സെക്യൂരിറ്റി എല്ലാവരോടും കൂടി പറഞ്ഞു.കൂട്ടം പിരിഞ്ഞു.
സൂപ്പർവൈസർ വന്ന് എന്നോടായ്പറഞ്ഞു..
"നീ ഒന്ന് ശ്രദ്ധിച്ചോണം നാശത്തിന് എന്തെലും ആയാൽ സമാധാനം പറയേണ്ടി വരും ... "
കട അടച്ച് ,അത്താഴം കഴിഞ്ഞ് നോക്കുമ്പോൾ അവളെ അവിടെ കാണാനില്ലായിരുന്നു.
ബോധം വന്നപ്പോൾ എഴുന്നേറ്റ്പോയി കാണും.
കുറച്ച് കഴിഞ്ഞ് മേളയുടെ കുറച്ച് മാറി ആളനക്കം കണ്ട് ചെന്ന് നോക്കി. ടോർച്ചിന്റെ വെളിച്ചത്തിൽ അവിടെ അവളെ കണ്ടു.കൂടെ രണ്ട് മൂന്ന് പേരുമുണ്ട്. അവൾ പൂർണ്ണ നഗ്ന ആയിരുന്നു. ബോധമില്ലാതെ കിടക്കുന്ന അവളെ ബലമായ് പ്രാപിക്കാൻ ഒരുങ്ങുകയാണവർ.. മേളയിൽ ഉണ്ടായിരുന്നവർ ഒന്ന് ചേർന്ന് ആ കാട്ടാളൻമാരിൽനിന്നുംഅവളെ രക്ഷിച്ചു..
അപ്പോഴും ആവൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു..
അടുത്ത ദിവസം രാവിലെ കടവൃത്തിയാക്കുന്നതിനിടയക്ക് ആണ് കണ്ടത് താഴെ ഒരു മുഷിഞ്ഞ ലേഡീസ് ബാഗ്.തുറന്ന് നോക്കിയപ്പോൾ കുറച്ച് നോട്ടുകളും ,ഗർഭനിരോധന ഉറകളും., കുറച്ച് ഗുളികകളും. അടിയിലായ്ഒരു താലിമാലയും ഇന്നലെ മദ്യപിച്ച് കിടന്ന യുവതിയുടെതായിരിക്കും. വരികയാണെങ്കിൽ തിരികെ നൽകാം. അത് എടുത്ത് ഭദ്രമായ് വച്ചു.
പതിനൊന്ന് മണി ആയിട്ടും കൈനീട്ടം വിൽക്കാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് അവൾ വീണ്ടുംവന്നത്. ഇന്നലെ കണ്ടതിനെക്കാൾ സുന്ദരി ആയിട്ടുണ്ട് .ഒരു സങ്കോചവുമില്ലാതെ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ തന്നെ അറിയാം ഇവൾക്കതൊന്നും പുതമഅല്ലെന്ന്.
എന്താ ?? എന്ന് ഞാൻ ചോദിച്ചു..
"എന്റെ ബാഗ് കാണുന്നില്ല മോനെ കണ്ടോ നീയ്.. " അവളുടെ വാക്കുകളിൽ നഷ്ട്ട ബോധം. അവരെ കൂടുതൽ വിഷമിപ്പിക്കാതെ
ബാഗ് എടുത്ത് കൊടുത്തു. അമുഖം വിടരുന്നത് കണ്ടു.
. അവൾ പതിയെ അത് തുറന്ന് നോക്കി. എല്ലാം ഭദ്രം.. അവൾ എന്നെ നോക്കി ചിരിച്ചു. നന്ദി പറഞ്ഞിട്ട് .കടയിൽ നിന്നും ഒരു ചിത്രശലഭത്തിന്റെ ഫോട്ടോവാങ്ങി. കാശും തന്നിട്ട് പോയ്.
സത്യം പറയാമല്ലോ അന്നായിരുന്നുഇത് വരെ കാണാത്ത കച്ചോടം.. കൈനീട്ടം ഇങ്ങനെയുള്ളവർ വയ്ക്കണം എന്ന പഴമൊഴി സത്യമായ്.
ഇരട്ടി ലാഭം കിട്ടിയ ദിവസമായിരുന്നു.
അടുത്ത ദിവസവും അവൾ വന്നു. പിന്നീടുള്ള എല്ലാ ദിവസവും അവൾ കൃത്യമായ് രാവിലെ കടയിൽ വന്ന് തുടങ്ങി. പതിയെ ഞങ്ങൾ അടുത്തു.. എനിക്കവൾ സ്വന്തം സഹോദരിയായ് മാറി .. കാവേരി എന്നായിരുന്നു അവളുടെ പേര്.ആദിവാസി അമ്മയ്ക്ക് കുടിയേറി വന്നവർ ആരോ കൊടുത്ത ദാനമായിരുന്നു അവൾ. ഭർത്താവ് തേനെടുക്കാൻ പോകുന്നവഴി കാട്ടാനയുടെ ആക്രമണത്തിൽ തളർന്ന് കിടപ്പായതോടെ .ഒരു നേരത്തെ അന്നത്തിനായ് മടിക്കുത്ത് അഴിച്ചതാണവൾ.. ഇപ്പോൾ രണ്ട് കുട്ടികളും ഉണ്ട്. വൊറൊരു ജോലിയും അറിയില്ല. ഇനി ഇതിൽ നിന്നും കരകേറുക ആസാധ്യമാണ്.
പൗഡർ പൂശീയ ആ മുഖത്ത് നിസ്സഹായത തെളിഞ്ഞ് നിന്നിരുന്നു..
ഒരു നാൾ റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗത്തിൽ വന്ന ഒരു വാഹനം എന്നെ തട്ടിത്തെറിപ്പിച്ചു. ഹോസ്പിറ്റലിൽ ആയ എനിക്ക് രക്തം ആവിശ്യമായ് വന്നു.. അപൂർവ്വ ഇനത്തിൽ പെട്ട രക്തമായിരുന്നു എന്റെത്.(AB-) ആ ഹോസ്പിറ്റലിൽ ഈ ഗ്രൂപ്പിൽ പെട്ട രക്തം സ്റ്റോക്ക് ഇല്ല. എല്ലാവരും വിഷമത്തിലായ്. വിവരമറിഞ്ഞ് എത്തിയതായിരുന്നുകാവേരി. ആശ്ചര്യം അവളുടെയും എന്റെയും ഒരേ രക്ത ഗ്രുപ്പ്.
അവളാണ് എനിക്ക് രക്തം നൽകിയത്..
എന്റെ ജീവൻ രക്ഷിച്ചത്..
ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം ഒരു വ്യഭിചാരി ആണ്. സമൂഹം തേവിടിശ്ശി എന്ന് വിളിക്കുന്നവളുടെ ചോരയാണ് ഇന്ന് എന്റെ ഞരമ്പിലും ഓടുന്നത്.. നിമിത്തം എന്ന് പറയുന്നതിൽ വിശ്വാസം വന്നു. അല്ലെങ്കിൽ ആലപ്പുഴക്കാരനായ എന്നെ ഈ വയനാട്ടിൽ എത്തിക്കാനും. ഇവിടെ വച്ച് അപകടം സംഭവിക്കാനും.. നാൽപതോളം കടയുണ്ടായിട്ടും കാവേരി എന്റെ കടയുടെ പിന്നിൽ തന്നെവീഴാനും ഇടയാക്കിയത്.. എന്തിന് ??
പകൽ വെളിച്ചത്തിൽ പുച്ഛിക്കുകയും
രാത്രിയിൽഅതെനാവുകൊണ്ട് ചുംബിക്കുകയും ചെയ്യുന്നവർ..
വേശ്യകളെ ദിനംപ്രതി സൃഷ്ടിക്കുകയെല്ലെ നമ്മൾ ചെയ്യുന്നത്..
ശുഭം..
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo