ഇലവംഗപൂക്കൾ പൊഴിഞ്ഞയെൻ പഴയ വിദ്യാലയ
അങ്കണത്തിലെൻ പാദങ്ങൾ വീണ്ടും പതിഞ്ഞ നേരം
ഒരുപാടു മധുരസ്മരണകൾ ളള്ളിൽ തെളിഞ്ഞു
അച്ഛന്റെ കൈയ്പിടിച്ചെത്തിയ ആദ്യത്തെയാദിനം
ഇന്നുമെന്നുള്ളിൽ തേങ്ങലായ് നിറയുന്നു
അങ്കണത്തിലെൻ പാദങ്ങൾ വീണ്ടും പതിഞ്ഞ നേരം
ഒരുപാടു മധുരസ്മരണകൾ ളള്ളിൽ തെളിഞ്ഞു
അച്ഛന്റെ കൈയ്പിടിച്ചെത്തിയ ആദ്യത്തെയാദിനം
ഇന്നുമെന്നുള്ളിൽ തേങ്ങലായ് നിറയുന്നു
അമ്മയെ പിരിഞ്ഞ പൈകിടാവിനേ പോലെ ഞാൻ
അലറിക്കരഞ്ഞോടിയെന്നച്ഛന്നരുകിൽ
മാറോടണച്ചെൻ നിറുകിൽ തലോടിയും
സാന്ത്വന വാക്കുകൾ ചൊല്ലിയച്ഛൻ
ചുറ്റും തിരഞ്ഞപ്പോൾ കണ്ടല്ലോ ഞാനവിടെ
വിങ്ങിക്കരയുന്ന ഓടിക്കളിക്കുന്ന ബാലകരെ
അലറിക്കരഞ്ഞോടിയെന്നച്ഛന്നരുകിൽ
മാറോടണച്ചെൻ നിറുകിൽ തലോടിയും
സാന്ത്വന വാക്കുകൾ ചൊല്ലിയച്ഛൻ
ചുറ്റും തിരഞ്ഞപ്പോൾ കണ്ടല്ലോ ഞാനവിടെ
വിങ്ങിക്കരയുന്ന ഓടിക്കളിക്കുന്ന ബാലകരെ
ഓരോ വസന്തങ്ങൾ പോയ് മറഞ്ഞപ്പോഴും
ഓരോരോ പാഠങ്ങൾ പുതുതായ് പഠിച്ചു
ഒടുവിലാ സ്ക്കൂളിന്റെ പടിയിറങ്ങീപ്പോൾ
സ്നേഹത്തിൻ നിറകുടങ്ങളാമെന്റേ മിത്രരും
ദേവതുല്യരാമെൻ ഗുക്കൾക്കുമൊപ്പം
ഒരുപാടു മധുരസ്മൃതികളും ബാക്കിയായ്
ഓരോരോ പാഠങ്ങൾ പുതുതായ് പഠിച്ചു
ഒടുവിലാ സ്ക്കൂളിന്റെ പടിയിറങ്ങീപ്പോൾ
സ്നേഹത്തിൻ നിറകുടങ്ങളാമെന്റേ മിത്രരും
ദേവതുല്യരാമെൻ ഗുക്കൾക്കുമൊപ്പം
ഒരുപാടു മധുരസ്മൃതികളും ബാക്കിയായ്
ഇരുപത്തിനാലു സംവൽസരം പിന്നിട്ട
ബന്ധങ്ങൾ വീണ്ടും പുനർജ്ജനിച്ചു
അകലെത്തിരുന്നിട്ടും അറിഞ്ഞല്ലോ നമ്മൾ
ദു:ഖസുഖങ്ങളെൻ കൂട്ടുകാരേ
വിടച്ചൊന്ന സമയത്ത് തമ്മിൽ കരയാതെ
നമ്മൾ ചിരിച്ചു പിരിഞ്ഞതല്ലേ
ബന്ധങ്ങൾ വീണ്ടും പുനർജ്ജനിച്ചു
അകലെത്തിരുന്നിട്ടും അറിഞ്ഞല്ലോ നമ്മൾ
ദു:ഖസുഖങ്ങളെൻ കൂട്ടുകാരേ
വിടച്ചൊന്ന സമയത്ത് തമ്മിൽ കരയാതെ
നമ്മൾ ചിരിച്ചു പിരിഞ്ഞതല്ലേ
കാലങ്ങളോടിയകന്നപ്പോൾ നമ്മൾ
ജീവിതയാത്രയിൽ ചിതറി തെറിച്ചല്ലോ നാലുദിക്കും
കാലമാം അശ്വത്തിൻ ഭ്രമണപഥത്തിൽ നാം
വീണ്ടൂ മറിയുന്നാ പഴയസ്നേഹം
കൂടപിറന്നവർ അല്ലെങ്കിലും നമ്മൾ
കൂടപ്പിറപ്പുകൾ തന്നെയല്ലോ
ജീവരക്തത്തിന്റെ വേരുകൾ വേറയാം
ജീവിതത്തിൽ നമ്മൾ സോദരങ്ങൾ
അകലത്തിരുന്നിട്ടും അറിഞ്ഞുവല്ലോ ഞാൻ
നമ്മുടെ സ്നേഹത്തിന്നാഴബന്ധം
ജീവിതയാത്രയിൽ ചിതറി തെറിച്ചല്ലോ നാലുദിക്കും
കാലമാം അശ്വത്തിൻ ഭ്രമണപഥത്തിൽ നാം
വീണ്ടൂ മറിയുന്നാ പഴയസ്നേഹം
കൂടപിറന്നവർ അല്ലെങ്കിലും നമ്മൾ
കൂടപ്പിറപ്പുകൾ തന്നെയല്ലോ
ജീവരക്തത്തിന്റെ വേരുകൾ വേറയാം
ജീവിതത്തിൽ നമ്മൾ സോദരങ്ങൾ
അകലത്തിരുന്നിട്ടും അറിഞ്ഞുവല്ലോ ഞാൻ
നമ്മുടെ സ്നേഹത്തിന്നാഴബന്ധം
തിരികേയെത്തുന്നു ഞാൻ നമ്മുടെ ഭവനത്തിൽ
ഒരുമിച്ചു കൂടിയാ ക്ലാസ്സ് മുറിയിൽ
സ്നേഹസതീർത്ഥ്യരാം പഴയ മിത്രങ്ങളും
മാതാപിതാക്കളാം ഗുരുജൻമാരും
ചേർന്നൊന്നു വാഴണം ഒരുമാത്രയൽപ്പം
ജീവിത സ്വപ്നത്തിൻ സാക്ഷാത്കാരം
തിരികേ വരുന്നേരം മിഴികൾ നിറയാതെ
യാത്രയും ചൊല്ലി പിരിഞ്ഞിടേണം നമ്മൾ
വീണ്ടും വരുമെന്ന വാക്കിനോടൊപ്പം
സ്നേഹ ബന്ധങ്ങൾ വളർത്തീടേണം
ഒരുമിച്ചു കൂടിയാ ക്ലാസ്സ് മുറിയിൽ
സ്നേഹസതീർത്ഥ്യരാം പഴയ മിത്രങ്ങളും
മാതാപിതാക്കളാം ഗുരുജൻമാരും
ചേർന്നൊന്നു വാഴണം ഒരുമാത്രയൽപ്പം
ജീവിത സ്വപ്നത്തിൻ സാക്ഷാത്കാരം
തിരികേ വരുന്നേരം മിഴികൾ നിറയാതെ
യാത്രയും ചൊല്ലി പിരിഞ്ഞിടേണം നമ്മൾ
വീണ്ടും വരുമെന്ന വാക്കിനോടൊപ്പം
സ്നേഹ ബന്ധങ്ങൾ വളർത്തീടേണം
ബെന്നി ടി ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക