വദനം നിറയെ നിറക്കൂട്ട് ചാർത്തിയെൻ
കദനം മറയ്ക്കുമൊരു കോമാളി ഞാൻ
കാലമേ നിന്നുടെ കളിപ്പാട്ടമെന്നപോൽ
ആടിത്തിമിർക്കുമൊരു കോമാളി ഞാൻ .
കദനം മറയ്ക്കുമൊരു കോമാളി ഞാൻ
കാലമേ നിന്നുടെ കളിപ്പാട്ടമെന്നപോൽ
ആടിത്തിമിർക്കുമൊരു കോമാളി ഞാൻ .
നിറയുന്ന മിഴികളിലെരിയുന്ന നിനവുകളെ
ചിരിയാൽ മറയ്ക്കുമൊരു കോമാളി ഞാൻ
ഞെട്ടറ്റു വീണോരെൻ സ്വപ്നത്തെയോർത്തൊന്നു
പൊട്ടിക്കരയുവാനാകാത്ത കോമാളി ഞാൻ.
ചിരിയാൽ മറയ്ക്കുമൊരു കോമാളി ഞാൻ
ഞെട്ടറ്റു വീണോരെൻ സ്വപ്നത്തെയോർത്തൊന്നു
പൊട്ടിക്കരയുവാനാകാത്ത കോമാളി ഞാൻ.
നെഞ്ചിൽ ചിതയെരിയുംപൊഴുതിലും
മിഴികളിൽ പുഴയൊഴുകുംപൊഴുതിലും
മുഖംനിറയെ നിറംവാരി വിതറി
ചുണ്ടിൽ ചിരിപ്പൂവിടർത്തുന്ന കോമാളി ഞാൻ .
മിഴികളിൽ പുഴയൊഴുകുംപൊഴുതിലും
മുഖംനിറയെ നിറംവാരി വിതറി
ചുണ്ടിൽ ചിരിപ്പൂവിടർത്തുന്ന കോമാളി ഞാൻ .
****സൗമ്യ സച്ചിൻ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക