ഒരു സ്നേഹ മലര് വിരിയുന്ന നേരത്ത്
ഒരായിരം ഗന്ധങ്ങൾ നിറയുന്നിതാ.
ഒരായിരം ഗന്ധങ്ങൾ നിറയുന്നിതാ.
ഒരു സ്നേഹ വചനം മൊഴിയുന്ന നേരത്ത്
ഒരായിരം പുഷ്പങ്ങൾ വിടരുന്നിതാ.
ഒരായിരം പുഷ്പങ്ങൾ വിടരുന്നിതാ.
ഒരു തുള്ളി മനമിൽ പെയ്യുന്ന നേരത്ത്
ഒരായിരം ജീവിതം കുളിരുന്നിതാ.
ഒരായിരം ജീവിതം കുളിരുന്നിതാ.
ഒരു മന്ദഹാസം വിടരുന്ന നേരത്ത്
ഒരായിരം നിർവൃതിയടയുന്നിതാ.
ഒരായിരം നിർവൃതിയടയുന്നിതാ.
ഒരു കൊച്ചു പുഞ്ചിരി കാണുന്ന നേരത്ത്
ഒരായിരം സ്വർഗ്ഗങ്ങൾ തെളിയുന്നിതാ.
ഒരായിരം സ്വർഗ്ഗങ്ങൾ തെളിയുന്നിതാ.
ഒരു നേരമാ മുഖം ഓർക്കുന്ന നേരത്ത്
ഒരായിരം ചന്ദ്രൻ നിറയുന്നിതാ.
ഒരായിരം ചന്ദ്രൻ നിറയുന്നിതാ.
ഒരു രാത്രി ചന്ദ്രൻ മറയുന്ന നേരത്ത്
ഒരായിരം ഗദ്ഗദം ഉയരുന്നിതാ.
ഒരായിരം ഗദ്ഗദം ഉയരുന്നിതാ.
ഒരു നീല നഭസ്സിൽ പതിയുന്ന നേരത്ത്
ഒരായിരം താരകം വിടരുന്നിതാ.
. .........
ഏവർക്കും എന്റെ നബിദിനാശംസകൾ
ഹുസൈൻ എം കെ
ഒരായിരം താരകം വിടരുന്നിതാ.
. .........
ഏവർക്കും എന്റെ നബിദിനാശംസകൾ
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക