Slider

മലയാളി മാലാഖാ

0

മദർ തെരേസയുടെ സ്വന്തം കൽക്കട്ട
വിനീത സിസ്റ്ററിന് മദറെന്നും ആരാധ്യയായിരുന്നു കുഞ്ഞുനാൾ മുതലേ പരിശുദ്ധ വ്യാകുലമാതാവിന്റ്റെ
ഭക്തയായ കുട്ടി 
വിനീത ആതുരശുശ്രൂഷയിൽ
എത്താൻ വേറെ കാരണം തേടണോ
ശമ്പളക്കുടുതൽ നോക്കി എങ്ങോട്ടും
മാറാതെ മദറിന്റ്റെ കൽക്കട്ട
തിരഞ്ഞെടുത്തു രോഗികൾക്ക് പ്രിയന്കരിയായി മാറി
ഒൻപത് ബെഡ് ഉള്ള വാർഡ് പ്രാർത്ഥനാ പൂർവ്വം എന്നും
ജോലിയെ സ്നേഹിച്ചു
പതിവ് ജോലീകളിൽ മുഴുകിനിൽക്കേ താഴെ നിന്നും
ചില ഒച്ചപ്പാടു കേട്ട് മൂന്നാം നിലയിൽ നിന്നും എത്തി നോക്കിയെന്കിലും
ഒന്നും മനസ്സിലായില്ല
അൽപ സമയത്തിനകം
ബഹളമായി താഴെ തീപിടിച്ചിരിക്കുന്നു
ലിഫ്റ്റ് ഹോളിലൂടെ പുക വരാൻ തുടങ്ങിയിരിക്കുന്നു വൈദ്യുതി നിലച്ചു
എല്ലായിടത്തും കരച്ചിലും ബഹളവും.
തന്റ്റെ രോഗികളെ രണ്ടുപേരെ
കൈപിടിച്ചു മൂന്നാം നിലയിൽ നിന്നും
വെളിയിലെത്തിച്ചു
ആശുപത്രിയുടെ തഴെ മുഴുവൻ
ഭീകരമായ ദുരന്ത മുഖം ദൈവമേ
വിനീത മുകളിലേക്ക് ഓടി ഏഴു പേരെക്കൂടി രക്ഷിക്കണം
രണ്ടു പേരെ വീതം മൂന്നു പ്രാവശ്യമായി
പുറത്തെത്തിച്ചു വിനീത തളരാൻ തുടങ്ങിയിരുന്നു അമ്മേ ഒരാൾ മാത്രം
ഒരാളെക്കൂടി രക്ഷിച്ചാൽ മതി വേഗം
അവൾ തന്റ്റെ വാർഡിലേക്ക് ഓടിക്കയറി പുക നിറഞ്ഞിരിക്കുന്നു
തളർന്ന രോഗിയുടെ കൈപിടിച്ചു
തിരിയുമ്പോൾ ലിഫ്റ്റ് ഹോളിലൂടുയർന്നു വന്ന
പുകയുടെയും തീയുടെയും
ഗോളങ്ങൾ തങ്ങളെ വിഴുങ്ങുന്നത്
വിനീത അറിഞ്ഞു അതുമാത്രം.
മദർ തെരേസയുടെ മാതാവിന്റ്റെ
ദൈവ സന്നിധിയിലേക്ക്
പോയ വിനീതയുടെ ഓർമ്മയ്ക്ക്
മുന്നിൽ
മലയാളി സിസ്റ്റേഴ്സിന്റ്റെ
ആതുരശുശ്രൂഷാ പ്രതീകത്തിനു
മലയാളിയുടെ പ്രണാമം


By
VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo