Slider

നമ്മൾ കാണാതെ പോവുന്നത്

0

അക്വേറിയത്തിൽ സ്വർണമൽസ്യങ്ങൾ നീന്തിനടക്കുന്നു. സുന്ദരമായകാഴ്ച.
പെട്ടന്നാണ് അക്വേറിയത്തിൻറെ അടിത്തട്ടിൽ കിടക്കുന്ന കറുപ്പിൽ വെള്ള വരകളുള്ള, പുറത്തേക്കു തള്ളിയ കണ്ണുകളുള്ള മൽസ്യം ശ്രദ്ധയിൽ വന്നത്.
അക്വേറിയത്തിൽ വരുന്ന പൂപ്പലുകളെ നക്കിത്തിന്നു ജീവിക്കുന്ന ഒരു മൽസ്യം. ആരും ഇതിനെ ശ്രദ്ധിക്കാറില്ല. ഇതിനു സ്വർണമൽസ്യത്തിന്റെ തിളക്കമില്ല. ഇവരില്ലെങ്കിൽ അക്വേറിയം മലിനമാവും. സ്വർണമൽസ്യം കാഴ്ച്ചയിൽ തിളക്കമില്ലാത്തതാവും, ചത്തുപോയെന്നും വരും. തിളക്കമുള്ളവയുടെ പിന്നാലെ പായുമ്പോൾ, തിളക്കത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ കറുത്ത നന്മകളെയും ശ്രദ്ധിക്കുക. ഈ നന്മകളാണ് ഭൂമിയെ സുന്ദരമാക്കുന്നത് , തിളങ്ങുന്ന വസ്തുക്കളല്ല.
മനുഷ്യന്റെ കാര്യവും ഇങ്ങനെയല്ല. എത്രയെത്ര നന്മകളാണ്, തിളക്കങ്ങളുടെ പിന്നാലെ പായുന്ന നമ്മൾ കാണാതെ പോവുന്നത്. ഒടുവിൽ എല്ലാ തിളക്കങ്ങളും മാലിന്യങ്ങൾ സൃഷ്ടിക്കുന്നു. വൃത്തിയാക്കാൻ ഇങ്ങനെ കുറെ നന്മകളും -- ആരുടേയും കണ്ണിൽപ്പെടാതെ.

By: Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo