ഇപ്പഴും കൊതി തീർന്നിട്ടില്ല.....
ഇനിയും എനിക്ക് ആ പഴയ മാമാട്ടിക്കുട്ടിയാവണം.
എന്റെ പഴയ തറവാട് വീടിന്റെ മുറ്റത്ത് കണ്ണു പൊത്തി കളിക്കണം.
മുറ്റത്തെ നെല്ലിമരത്തിലെ പുഴുവിനെ തിന്നാൻ വരുന്ന ചെമ്പോത്തിനോട് "ചെമ്പോത്തെ.... വേഗം ഒളിച്ചോ ..... നിന്റെ അമ്മായി വരണുണ്ട് " ന്ന് പറയണം.
നെല്ലീടെ ചോട്ടിലെ നെല്ലിക്ക തിന്നിട്ട് വെള്ളം കുടിക്കണം.ആ മധുരമുള്ള വെള്ളം'.
കിഴക്കേ തൊടിയിലെ ചീനി മരത്തിന്റെ നെറുകിൽ കയറി ' ഇവിടെര്ന്നാൽ തേക്ക് മ്യൂസിയം കാണാലോ 'ന്ന് അനിയത്തിമാരെ കൊതിപ്പിക്കണം.
പൂച്ചെടിടെ ഇലയും കായും കയനി മുള്ളും കൂട്ടി മുറുക്കിച്ചുവപ്പിച്ചു തുപ്പണം.
മേലേ തൊടിയിൽ പടർന്നു പിടിച്ച കുന്നിമണിച്ചെടിയിൽ നിന്ന് വീണു കിടക്കുന്ന ഒറ്റക്കണ്ണൻമാരെ പെറുക്കി സോഡാ കുപ്പിയിൽ നിറയ്ക്കണം .
ഓഫീസ് കുന്നിൽ നിന്ന് പാറി വരുന്ന അപ്പൂപ്പൻ താടിയെ ഊതി ഊതി തിരിച്ചു പറത്തണം.
പഞ്ചമിടെ അച്ഛന്റെ പെട്ടി പീടീന്ന് അഞ്ച് രൂപയ്ക്ക് ബാലരമ വാങ്ങണം. എന്നിട്ട് മാഞ്ചോട്ടിലിരുന്ന് ഒറ്റയിരുപ്പിന് വായിച്ച് തീർക്കണം .
ഖദീജാത്തന്റെ അതിരിലുള്ള എൽമാപ്പൊട്ടി (ഇലമുളച്ചി ) പറിച്ച് പുസതകത്താളില് വെക്കണം.
അതിന്റെ അറ്റത്ത് മുളവരണുണ്ടോന്ന് മറിച്ചു നോക്കണം.
കിണറിനടുത്തുളള തൊട്ടാവാടിക്കാടിനെ വിരൽത്തുമ്പു കൊണ്ട് മെല്ലെ മെല്ലെ തൊട്ടു റക്കണം .
ഉച്ചനേരത്ത് എല്ലാരും മയങ്ങുമ്പോൾ മഞ്ചയിൽ നിന്ന് ഒണങ്ങിയ പുളിയെടുത്ത് പിന്നാമ്പുറത്തേക്ക് ഓടണം.
അണ്ടിക്കാലത്ത് പറങ്കിമാങ്ങ പിഴിഞ്ഞ് ഉമ്മ ഉണ്ടാക്കുന്ന കടിച്ചാ പറച്ചി പറങ്കിമാവിലയിൽ വിളമ്പി നക്കിത്തുടക്കണം.
പഴുത്ത തേൻവരിക്ക തിന്ന് കൈയിലെ വെളഞ്ഞി കളയാതെ ഒപ്പന കളിക്കണം.
അവധിക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് എല്ലാരെക്കാളുമുയരത്തിൽ പട്ടം പറത്തണം.
മഴ പെയ്ത് പുഴ നിറയുമ്പോൾ ഉപ്പന്റ കൂടെ മീൻ പിടിക്കാൻ പോവണം. ഉപ്പ പിടിച്ചു തരുന്ന പിടയ്ക്കുന്ന മീനിനെ ഈർപ്പയിൽ കോർത്ത് തൂക്കിപ്പിടിക്കണം.
അങ്ങനെ..... അങ്ങനെ...
.........................................
..........................................

തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും .... എന്തോ.,.... പറഞ്ഞാൽ തീരാത്ത ഈ കൊതികൾ എന്നെ വിട്ടു പോകുന്നില്ല....
മാജിദ നൗഷാദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക