ആദ്യ പ്രണയവും ആദ്യ ചുംബനവും ആരും എത്ര പ്രായമായാലും മറക്കില്ലത്രേ. എനിക്കെന്തോ രണ്ടാമത്തെ കാര്യം അത്ര ഓർമയില്ല . ആദ്യത്തെ പ്രണയമെന്നു പറഞ്ഞാൽ അതിപ്പോ ഏതായിരുന്നു ആദ്യം എന്നാലോചിക്കെണ്ടിവരും . ഒന്ന് ക്രമപെടുത്തിയപ്പോൾ പിടി കിട്ടി. ആദ്യ പ്രണയം 13 വയസ്സിലായിരുന്നു. വീടിനു തൊട്ടു താഴത്തെ തോമച്ചാൻ സാറിന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തവൾ. ഇത്തിരി പൊക്കം കുറഞ്ഞു സുമലതയെ പോലിരിക്കും. ഈ പെൺകുട്ടിയുടെ വീടിനു വശത്ത് കൂടി ഇത്തിരി കയറ്റം കഴിഞ്ഞാണ് എന്റെ വീട്. പ്രണയം തലയ്ക്കു പിടിച്ചതിൽ പിന്നെ അവരുടെ വീടിന്റെ വശത്ത് കൂടി വിലകുറഞ്ഞ അല്ലേൽ നിലവാരം കുറഞ്ഞ എന്തേലും ജോലികൾ , എന്ന് വച്ചാൽ പശൂനേം കൊണ്ട് കടന്നു പോവുക, തലയിൽ റബ്ബർ വച്ചോണ്ട് കടന്നുപോവുക , അതിന്റെ ചാണകം കോട്ടയിൽ കൊണ്ടുപോവുക, ഇതൊക്കെയെന്നെ സംബന്ധിച്ചു വളരെ ആത്മഹത്യ സമമായിരുന്നു. നിഭാഗ്യവശാൽ അപ്പോളൊക്കെ അവളതു കാണുകയും ചെയ്യും. പുത്തനുടുപ്പിട്ട് പോകുമ്പോഴും, bsa slr സൈക്കിളിൽ ചെത്തുംപോളും ഞാൻ അവൾ എന്നെ കണ്ടോന്നു തിരിഞ്ഞും മറിഞ്ഞും നോക്കും , എവിടെ.. ?
അങ്ങിനെ ഒളിഞ്ഞും മറഞ്ഞും ഞാൻ പ്രേമിച്ചുകൊണ്ടേയിരുന്നു.
അങ്ങിനെ ഒളിഞ്ഞും മറഞ്ഞും ഞാൻ പ്രേമിച്ചുകൊണ്ടേയിരുന്നു.
പഠിത്തതിൽ ഞാൻ തീരെ പോരന്നാണ് വീട്ടുകാർ പറയുന്നത്, അവര് നോക്കുമ്പോൾ മൂത്തപെങ്ങൾ സദാ ഊണും ഉറക്കവുമെല്ലാം പുസ്തകത്തിലും . എല്ലാം പാഠപുസ്തകത്തിലല്ല പ്രായോഗിക പഠനത്തിലാണ് അറിവ് എന്ന് ഞാനും വാദിക്കും. അവസാനം എന്റെ നിലവാര തകര്ച്ച കണ്ട വീട്ടുകാർ എനിക്ക് പ്രത്യേക ടൂഷൻ ശരിയാക്കി. ഒരു മുക്കലവലയാണ് ഞങ്ങളുടെ സ്ഥലം. ബസ്സിറങ്ങി ഇത്തിരി മുന്നോട്ടു നടന്നാൽ ആദ്യം ഇടത്തു കാണുന്നതാണ് വീട്ടിലേക്കുള്ള വഴി. അവിടൊരു കിണറുണ്ട് . പലപ്പോഴും ടൂഷൻ ക്ലാസ്സിൽ പോകാതെ ക്രിക്കറ്റ് കളിച്ചിട്ട് ഈ കിണറ്റിലെ വെള്ളം കോരി കാലിലെ പൂഴിമണൽ കഴികിയിട്ടേ വീട്ടില് പോകൂ. അവരുടെ ധാരണയിൽ പാവം ഞാൻ പഠിത്തോം കഴിഞ്ഞു ടൂഷനും കഴിഞ്ഞു വരുന്നു. പക്ഷെ ഒരിക്കൽ പണി കിട്ടി. ബസ്സിറങ്ങി കാലിലെ പൂഴി കഴുകുന്നതിന് മുൻപേ അപ്പൻ എന്നെ കണ്ടു. ഒരു ചോദ്യം " നീ ഇന്ന് ടൂഷന് പോയില്ലേ.. ?
ഞാൻ ഒന്നും മിണ്ടിയില്ല. പൊതുവേ പട്ടാള ചിട്ടയുമുള്ള ക്ഷിപ്രകോപിയുമായ ( എന്ന് വച്ചാൽ എന്ടപ്പാൻ ഉറങ്ങുന്ന സമയത്ത് ഒരു പൂവാൻ കോ ഴിപോലും കൂവാൻ പാടില്ല.. എൻറെരിവിൽ ഒരു കോഴി അങ്ങിനെ ഒരിക്കലേ കൂവിയിട്ടുള്ളൂ .. പിറ്റേന്ന് ഞങ്ങൾക്ക് കോഴിയായിരുന്നു കറി) അദ്ദേഹം ചുറ്റും നോക്കി എനിക്കിട്ടു പെരുക്കാൻ നല്ലൊരു പത്തലെടുത്തു. പൊതുവെ അപ്പന്റെ അടിയെ പേടിയുള്ള ഞാൻ മനസ്സുരുകി ദൈവത്തോട് അപേക്ഷിച്ചു . എന്റെ കാമുകി ഇതൊന്നും കാണല്ലേന്നു.. ആദ്യത്തെ അടി കൃത്യം പിന്നിൽത്തന്നെ കിട്ടി. അടികൊണ്ടു ഞാൻ നേരെ അവളുടെ വീട്ടിലേക്കു നോക്കിയപ്പോൾ കർത്താവ് കുരിശിൽ കിടക്കുന്നപോലെ അവൾ അവളുടെ വീടിന്റെ ഉമ്മറത്തെ ഗ്രില്ലിൽ കൈ വിടർത്തി പിടിച്ചു എല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു . അവളുടെ ആ നോട്ടത്തിൽ രണ്ടാമത്തെ അടിയുടെ വേദന ഞാൻ അറിഞ്ഞതേയില്ല .
എന്റെ ആദ്യ പ്രണയിനിയുടെ മുൻപിൽ കന്നിനെ പോലെ തല്ലു വാങ്ങുക .. എന്റെ ആത്മാഭിമാനത്തിനേറ്റ മുറിവു പറഞ്ഞറിയിക്കാൻ വയ്യ.അപ്പനോടുള്ള പ്രതികാരമെന്നോണം വീട് വിട്ടുപോയലോന്നു വരെ തോന്നി. അതിലും നല്ലത് ചാകുന്നതാണെന്ന് പിന്നീട് തോന്നി. അതിനു വേണ്ടി നേരെ പറമ്പിലേക്ക് പോയി കയ്യികിട്ടിയ പച്ചില ( പിന്നീടത് കമ്മ്യൂണിസ്റ്റ് പച്ചയാന്നു അറിയാൻ പറ്റി ) കുറെ പറിച്ചു തിന്നു. എന്റെ ശവം ആരും കാണാതെ പൊവെരുതല്ലോ , അതിനു വേണ്ടി നേരെ വീട്ടിലേക്കുള്ള നടപ്പ് വഴിയുടെ അടുത്തുള്ള ഒരു റബ്ബറിന്റെ ചോട്ടിൽ മരണത്തെ മാടിവിളിച്ചു ഞാൻ വടിപോലെ കിടന്നു . നിലത്തു കിടന്നു കൊണ്ട് മേലേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച്ചയിൽ മരത്തിന്റെ ശിഖരങ്ങൾ .. എന്നെ കളിയാക്കുന്നപോലെ അതിലിരുന്നു വാലിളക്കി "ചിൽ. ചിൽ" എന്ന് കരയുന്ന അണ്ണാൻ... അര മണിക്കൂർ കിടന്നിട്ടും മരിക്കാത്തതിനാൽ ഞാൻ എഴുന്നേറ്റിരുന്നു.. അപ്പോഴേക്കും എന്നെ കാണാഞ്ഞിട്ടു എന്റെ ഇളയ പെങ്ങള വന്നിട്ട് " അപ്പൻ ഏത്തക്ക ബോളി വാങ്ങികൊണ്ട് വന്നിട്ടുണ്ട്.. വേണേ വാ ഇല്ലേപ്പോ തീരും..ഇതപ്പന്റെ കോമ്പൻസേഷൻ ആണെന്നറിയാം , പക്ഷെ ഏത്തക്ക ബോളി അന്നും ഇന്നും എന്റെ ഒരു ദൗർബല്യമായതിനാൽ തൽക്കാലം പ്രേമവും നിരാശയും മറന്നു.
എന്തായാലും പിന്നീട് എന്റെ കാമുകിയുടെ മുഖത്തു ഞാൻ നോക്കിയിട്ടില്ല. അതോടെ അത് ശുഭം.
പിന്നെ മനസ്സിൽ ഓര്മ വരുന്നത് ഇത്തിരി കൂടി മുതിർന്ന പത്താം സമയത്തെ പ്രേമമാണ് . നല്ല വെളുത്തു സുന്ദരിയായ , മിഡിയും ടോപ്പും ഇട്ടു, മുടി രണ്ടായി പിന്നി കെട്ടി,അതിലൊന്ന് മുന്നോട്ടും മറ്റൊന്ന് പിറകോട്ടും ഇട്ടു, ചുണ്ടെപ്പോഴും നാവുകൊണ്ട് നനച്ചുകൊണ്ടിരിക്കുന്ന, കൂട്ടുപിരികമുള്ള അതുപോലെ തന്നെ കൺപീലികളിൽ നിറയെ രോമമുള്ള സദാ പുഞ്ചിരിച്ചുകൊണ്ട് നടക്കുന്ന ഒരു പെൺകുട്ടി . നടക്കുമ്പോൾ മിഴി താഴേക്ക് നോക്കി നടക്കുന്ന ഈ സുന്ദരി എന്റെ സാമീപ്യം എങ്ങിനെ മനസ്സിലാക്കുന്നു എന്നറിയില്ല , ഒരു നിമിഷനേരത്തെക്ക് മിഴി ഉയർത്തി അവൾ എന്നെയൊന്നു നോക്കുമ്പോൾ എന്റെ മനസ്സിലൂടെ ഓടുന്ന മിന്നൽ പിണർ പറഞ്ഞറിയിക്കാൻ വയ്യ. രണ്ടു പേരും രണ്ടു ഇടങ്ങളിലെ കോളേജിൽ ആയതിനാൽ അവളുടെ നോട്ടം എനിക്ക് നഷ്ടമായി.
കാലം കടന്നു പോയി, ജോലി കിട്ടി. ജോലി സമയം കുറവും, ഒഴിവുസമയം കൂടുതലും.ആകെ ബോറടിക്കുന്ന ജീവിത സമയങ്ങൾ..നാട്ടിലെ സുഹൃത്തിന്റെ ഒരു കത്തിൽ ഈ പെണ്കുട്ടിയെ കുറിച്ച് വന്ന ഒരു പരാമർശം വീണ്ടും എന്നെ അവളുടെ ഓർമകളിലേക്ക് കൊണ്ടുപോയി. നാലക്ക ശമ്പളമുള്ള സര്ക്കാര് ജോലിയായി ഇനി എന്ത്..? നേരെ ഒരു inland എടുത്തു മനസ്സിലുള്ള സകല ഇഷ്ടവും അവളെ എഴുതി അറിയിച്ചു. അവളെ ഇഷ്ടമാന്നും ,കാത്തിരിക്കാനും , ഇഷ്ടമില്ലേൽ മറുപിടി അയക്കണ്ടാന്നും പറഞ്ഞു.
കുറെ നാളുകൾ അവളുടെ കത്തുകൾക്ക് വേണ്ടി കാത്തിരുന്നു.. ഒന്നും സംഭവിച്ചില്ല..ശൈശവ പ്രണയം !! അതും ഇല്ലാണ്ടായി ..
വർഷങ്ങൾ കഴിഞ്ഞു.. ഇന്ന് ഞാൻ കല്യാണം കഴിഞ്ഞു . എനിക്കിന്ന് 2 മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്.. ഞാൻ കത്തയച്ചു കാത്തിരിക്കാൻ പറഞ്ഞ സുന്ദരിയെ ഞാൻ പാടെ മറന്നു.. എങ്കിലും കാലത്തിന്റെ കുത്തൊഴിക്കിൽ ഞങ്ങൾ അപ്രതീക്ഷിതമായി ഒരിക്കൽ കൂടി എന്റെ ഒരു സുഹൃത്തിന്റെ സാന്നിധ്യത്തിൽ കാണാനിടയായി .
ഞങ്ങൾ ഒരു ബീച്ചിന്റെ പാറകൂട്ടത്തിൽ ഇരുന്നു. കൂടണയാൻ ചെറുകിളികൾ മുന്നിലൂടെ തലങ്ങും വിലങ്ങും പറക്കുന്നു. കടലിനോട് ചേര്ന്നുള്ള കെട്ടിൽ വെള്ളം തിരയായി വന്നു തള്ളുന്നതിന്റെ ശബ്ദം . ഞാൻ പരമാവധി ഒന്നും സംസാരിക്കാതിരിക്കാൻ ശ്രമിച്ചു . ഇനിയിപ്പോ ചോദിച്ചിട്ടു കാര്യമില്ലന്നറിയാം.. എങ്കിലും ഒരു ആകാംഷ .. അതിനു മുന്പ് ജീവിതത്തിലിതുവരെ ഞങ്ങൾ മിണ്ടിയിട്ടില്ല , ഇത്രടുത്തു ഒന്ന് കണ്ടിട്ട് കൂടിയില്ല.. അവളുടെ ഒരു നോട്ടം.. ഞാനതിൽ സംതൃപ്തനായിരുന്നു.. എനിക്കുള്ള വാക്കുകൾ അതിലുണ്ടായിരുന്നു എന്നതാണ് സത്യം.
സുഹൃത്ത് മെല്ലെയൊന്നു മാറിയപ്പോൾ ഞാൻ മെല്ലെ അവളെ പേര് ചേർത്തു വിളിച്ചു . അവൾ ആദ്യമായി എന്റെ മുഖത്തേക്ക് കുറെ നേരം നോക്കിയിരുന്നു.. മെല്ല മുഖം മാറ്റിയിട്ടു “എന്നായിരുന്നു വിവാഹം” എന്ന് ചോദിച്ചു.
ഞാൻ മെല്ലെ തീരെ ആത്മധൈര്യമില്ലാതെ ആ കത്തിനെ കുറിച്ചു സൂചിപ്പിച്ചു..സംസാരിച്ചപ്പോൾ സ്വരം പാതി പുറത്തേക്ക് വന്നതുകൂടിയില്ല.. " "ഞാനൊരു കത്തയിച്ചിരുന്നു..
അവൾ " ഉവ്വോ '?
ഉവ്വ്.. മറുപിടി കണ്ടില്ല..
"എന്തായിരുന്നു അതിൽ ?
ഞാൻ ഒന്ന് പതറി.. പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു.." ഒന്ന് സെറ്റിൽ ആയപോൾ അറിയാവുന്ന ഒരാളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നു തോന്നി.. അതൂണ്ട് എന്നെ ഇഷ്ടാന്ന് വച്ചാൽ മറുപിടി അയക്കാൻ പറഞ്ഞിരുന്നു..
അവൾ " ഉവ്വോ '?
ഉവ്വ്.. മറുപിടി കണ്ടില്ല..
"എന്തായിരുന്നു അതിൽ ?
ഞാൻ ഒന്ന് പതറി.. പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു.." ഒന്ന് സെറ്റിൽ ആയപോൾ അറിയാവുന്ന ഒരാളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നു തോന്നി.. അതൂണ്ട് എന്നെ ഇഷ്ടാന്ന് വച്ചാൽ മറുപിടി അയക്കാൻ പറഞ്ഞിരുന്നു..
അവൾ എന്നെ സൂക്ഷിച്ചൊന്നു നോക്കി
" ഇല്ല..എനിക്കങ്ങിനൊരു കത്ത് കിട്ടിയില്ല. ഇനി കടയിൽ കിട്ടീട്ട് പപ്പാ എങ്ങാനും കീറി കളഞ്ഞോ ആവോ?
അവളുടെ വീട്ടിലേക്കുള്ള കത്തൊക്കെ അവളുടെ പപ്പയുടെ പലചരക്കു കടയിലാത്രേ പോസ്റ്മാൻ കൊടുക്കുക .
" ഇല്ല..എനിക്കങ്ങിനൊരു കത്ത് കിട്ടിയില്ല. ഇനി കടയിൽ കിട്ടീട്ട് പപ്പാ എങ്ങാനും കീറി കളഞ്ഞോ ആവോ?
അവളുടെ വീട്ടിലേക്കുള്ള കത്തൊക്കെ അവളുടെ പപ്പയുടെ പലചരക്കു കടയിലാത്രേ പോസ്റ്മാൻ കൊടുക്കുക .
ഞാൻ ഒന്നും മിണ്ടിയില്ല..തീരെ പ്രസക്തിയില്ലാത്ത ചോദ്യവും ഉത്തരവുമാണ് .. പക്ഷെ മനുഷ്യ സഹജമായ ആകാംഷ .
ഇതൊക്കെ കേട്ട് അടുത്തു നിൽക്കുന്ന സുഹൃത്ത് എന്നെ ഞെട്ടിച്ചോണ്ട് ഒരു കുസൃതിചോദ്യം അവളോട് ചോതിച്ചു .
"അല്ല, ഇനീപ്പോ കത്ത് കിട്ടീന്നു വക്കുക .. എന്ത് തീരുമാനിച്ചേനെ ?
എന്റെ ഉള്ളിലും ഒരു ചെറിയ ആകാംഷ.. ചൂണ്ട വിഴുങ്ങിയ മീന്റെ അവസ്ഥ..
കടൽ തിരമാലകളുടെ ശബ്ദം ഒരു നിമിഷം നിശ്ച്ചലമാകാൻ ഞാൻ കൊതിച്ചു.
ആകാഷയോടെ അവളുടെ മുഖത്തേക്ക്..
അവൾ ഒന്നും പറയാതെ മുഖത്ത് ഒരു ചിരിയോടെ താഴേക്ക് കുനിഞ്ഞിരിക്കുന്നു.. മെല്ലെ എന്റെ നേരെ മുഖം തിരിച്ചു നിറയെ കണ്പീലികലുള്ള കണ്നുകൊണ്ടെന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് രണ്ടു കണ്ണും ഒരുപോലെ ഒന്നടച്ചു കാണിച്ചു. ഒരു ചെറു ചിരിയോടെ അവൾ കടലിലേക്ക് നോക്കി ഇരുന്നു.. കുറെ നേരം ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.. അവളുടെ "കണ്ണട"യുടെ പൊരുൾ മനസ്സിലാവാതെ ഞങ്ങൾ പിരിഞ്ഞു . സുവർണ്ണ സൂര്യൻ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ കടലിലേക്ക് അപ്പോൾ ആളിയിടുകയായിരുന്നു .
ആകാഷയോടെ അവളുടെ മുഖത്തേക്ക്..
അവൾ ഒന്നും പറയാതെ മുഖത്ത് ഒരു ചിരിയോടെ താഴേക്ക് കുനിഞ്ഞിരിക്കുന്നു.. മെല്ലെ എന്റെ നേരെ മുഖം തിരിച്ചു നിറയെ കണ്പീലികലുള്ള കണ്നുകൊണ്ടെന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് രണ്ടു കണ്ണും ഒരുപോലെ ഒന്നടച്ചു കാണിച്ചു. ഒരു ചെറു ചിരിയോടെ അവൾ കടലിലേക്ക് നോക്കി ഇരുന്നു.. കുറെ നേരം ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.. അവളുടെ "കണ്ണട"യുടെ പൊരുൾ മനസ്സിലാവാതെ ഞങ്ങൾ പിരിഞ്ഞു . സുവർണ്ണ സൂര്യൻ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ കടലിലേക്ക് അപ്പോൾ ആളിയിടുകയായിരുന്നു .
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക