Slider

പ്രണയ ലഹരി

0

ഞാൻ കേട്ടു കോണ്ടേയിരിക്കുകയാണ്
റോസി എപ്പോഴും അങ്ങനെയാണ്
പറഞ്ഞുകൊണ്ടിരിക്കും
പ്രണയം മധുര ഭാഷയാണോ
ആയിരിക്കും ഞാനറിയാതെ
റോസിയിലേക്ക് നടന്നടുക്കുന്നത്
പിന്നെന്തിനാണ് അറിയില്ല
ഓരോ രാവിലും എനിക്കായവൾ
കാത്തിരിക്കുന്നതെന്തിനോ
പ്രായം കടന്നൊരീപ്രായത്തിൽ
രണ്ടാത്മാക്കൾ ഒരുമിച്ചു പറക്കുന്നുണ്ടോ എന്തോ
രണ്ടുപേരും സമ്മതിച്ചു തരില്ല
പെട്ടന്നാണ് കരണ്ടു പോയത്
റോസി ഒരു തിരി തെളിച്ചു വച്ചു
ഒരു മേശയ്ക്കിരുപുറവും
ഞങ്ങൾ ......
ഇണകൾക്കായി മെഴുതിരി
തെളിച്ച സായിപ്പ്മാരെ
എനിക്കിപ്പോൾ കാണാൻ കഴിയുന്നു
എത്ര സാന്ദ്രമായാണ് യുവ മിഥുനങ്ങളുടെ മനസ്സിലേക്ക് അവർ
പ്രണയം കോരിയൊഴിച്ചത്
റോസിയുടെ കണ്ണിലെ തിളക്കം
കണ്ടാണ് മനസ്സു തിരികെ വന്നത്
ലോകം ഇല്ലാതായിരിക്കുന്നു
മെഴുതിരിയും ഞങ്ങളും മാത്രം
എന്റ്റെ കണ്ണിൽ നോക്കി
പതിയെ റോസി വിളിച്ചു
കിളവാ...കിളവൻ
ഞാൻ ചെറുതായൊന്നു ഞെട്ടി
അത്ര പ്രായമുണ്ടോ ഏയ് അതില്ല
ഞാനവളുടെ കണ്ണിൽ സൂക്ഷിച്ചു നോക്കി ഇല്ല പ്രണയം അസ്തമിച്ചിട്ടില്ല
ചെറു ചിരിയോടെ റോസി എന്റ്റെ
വിരലുകളിൽ തെരുപ്പിടിച്ചു
ഒരു പൊട്ടിച്ചിരിയോടെ
വാക്കുകൾ ചിതറിവീണു
മദ്യം കഴിക്കാത്തവനെ എങ്ങിനെയാ
മദ്യ വയസ്കൻ
എന്നു വിളിക്കുന്നെ
വി ജി വാസ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo