സൂ ര്യ പ്രകാശം കടന്നു വരാത്ത ആ ജയിലിന്റെ ഇരുണ്ട ഇടനാഴിയില്‍ നിന്ന് അയാള്‍ ഒന്ന് നെടുവീര്‍പ്പെട്ടു....നീണ്ട എട്ടു മാസങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്.ഇനി ജീവിതത്തിനും മരണത്തിനും ഇടയ്ക്കു ഇരുപത്തിനാല് മണിക്കൂര്‍ മാത്രം.എന്റെ നാസിക തുംബുകള്‍ക്ക് പ്രാണ വായു വലിച്ചെടുക്കുവാനുള്ള സമയം...എവിടെയാണ് തനിക്കു പിഴച്ചത്..അയാളുടെ ഓര്‍മ്മകള്‍ കാലങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചു.
ബാപ്പാക്കും ഉമ്മക്കും ഏക മകനായി ..അവരുടെ സ്നേഹ വാല്സല്യങ്ങലോടെയാണ് ഞാനും വളര്‍ന്നത്..എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബാപ്പ നെഞ്ച് പൊത്തി തല കറങ്ങി വീണതോടെ പഠനം നിന്നു.ബാപ്പാക് പകരം പാറ കോറിയില്‍ നിന്നും ചിതറി തെറിക്കുന്ന കരിങ്കല്ല് കഷണങ്ങള്‍ വണ്ടിയിലേക്ക് കയറ്റുന്ന ജോലി എനിക്കായി..പൊരി വെയിലത്ത് ശരീരം തളരുമ്പോഴും ഞാന്‍ കഷ്ട്ടപ്പെടുന്നത് എന്റെ കുടുംബത്തിനു ആണെന്ന് കരുതി സമാധാനിച്ചു..
തന്‍റെ ഭാര്യയായി റജീന ജീവിതത്തിലേക്ക് കടന്നു വന്നതോടെ ജീവിതത്തിനു അര്‍ഥം വച്ചു.സന്തോഷകരമായ നാളുകള്‍..എന്നാല്‍ ബാപ്പ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് കേട്ട് താന്‍ നടുങ്ങി...ബാപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ...ഭാരിച്ച തുക എങ്ങനെ ഉണ്ടാക്കും എന്നറിയാതെ താന്‍ കുഴങ്ങി..
ഒടുവില്‍ ഭാര്യയുടെ കെട്ടു താലി വരെ വിറ്റ് ഒരു വിസ സംഘടിപ്പിച്ചു.ഏതൊരു പ്രവാസിയുടെയും ഇട നെഞ്ച് തകരുന്ന ആ നിമിഷം ...പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയോടും..മാതാ പിതാക്കളോടും യാത്ര പറയുമ്പോള്‍ മനസ്സ് തേങ്ങുകയായിരുന്നു.വാതില്‍ മറവില്‍ നിന്ന് നിറ വയറും താങ്ങി ചോര്‍ന്നൊലിക്കുന്ന മിഴികളുമായി പ്രതീക്ഷാ നിര്ഭരമായ കണ്ണുകളോടെ തന്നെ നോക്കി നില്‍ക്കുന്ന ഭാര്യ...ഇത് വരെ മകനെ പിരിഞ്ഞിരിക്കാത്ത ഉമ്മ മുഷിഞ്ഞ തട്ടം കൊണ്ട് കണ്ണ് നീര്‍ തുടക്കുന്നു...ചുമച്ചു തളര്‍ന്ന ബാപ്പ താന്‍ കാരണമാണല്ലോ മകന് ഗള്‍ഫില്‍ പോവേണ്ടി വന്നത് എന്നോര്‍ത് കുറ്റബോധത്തോടെ തല താഴ്ത്തി നില്‍ക്കുന്നു...ഗള്‍ഫുകാരനാവാന്‍ പോവുന്ന തന്നെ വേലിക്കരികില്‍ കൂടിയ അയല്‍വാസികള്‍ അസൂയയോടെ നോക്കി നില്‍ക്കുന്നു...ഉമ്മറത്ത് നിന്നും ജീപ്പിലേക്കു എത്തും വരെ എത്ര തവണ തിരിഞ്ഞു നോക്കി എന്നറിയില്ല...
ജീപ്പില്‍ എത്തിയതും പൊട്ടി കരഞ്ഞു താന്‍...മുന്നോട്ടു പോവുന്ന വാഹനത്തിന്റെ വേഗതക്ക് അനുസരിച്ച് എല്ലാം പിന്നിലേക്ക് നീങ്ങുകയാണ്...താന്‍ ചാടിതിമിര്‍ത്ത പുഴയും..ദിവസവും മനസ്സ് കൊണ്ട് പ്രാര്തിച്ചിരുന്ന മഖാമും...നമസ്കാര പള്ളിയും..ഓടി ക്കളിച്ച പാടവും...കൊല്ലാ കൊല്ലം പൂരം നടക്കുന്ന അമ്പലവും എല്ലാം തനിക്കു അന്യമാവുകയാണ്..ഇനി നീണ്ട രണ്ടു വര്‍ഷങ്ങള്‍ മരുഭൂമിയില്‍.....
എയര്‍പോര്‍ട്ടില്‍ ആരുമില്ലാതെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് തന്റെ വിധി നിര്‍ണ്ണയിച്ച ചീട്ടുമായി അയാള്‍ വന്നത്...കൂനിക്കൂടി ഊന്നു വടിയുടെ സഹായത്തോടെ വന്ന ഒരു വൃദ്ധന്‍.ജിദ്ധയിലേക്ക് ആണെന്നറിഞ്ഞപ്പോള്‍ തന്റെ മകന് അപസ്മാരകത്തിനു ഉള്ള ഗുളികകള്‍ ആണ് ഒന്ന് അവനു കൊടുക്കുമോ...അവന്‍ എയര്‍ പോര്‍ട്ടില്‍ വരും എന്ന് ദയനീയമായി അയാള്‍ പറഞ്ഞപ്പോള്‍ നിഷേധിക്കാന്‍ കഴിഞ്ഞില്ല...ആ പൊതി വാങ്ങി ഹാന്‍ഡ് ബാഗില്‍ ഇട്ടു....
ഫ്ലൈറ്റ് ഇറങ്ങി ഇവിടെ കാലു കുതിയപ്പോഴേക്കും ഓടിയെത്തിയ പോലീസുകാര്‍ തന്നെ ഈ ജയിലിനുള്ളില്‍ എത്തിച്ചു........പിന്നീടാണ് താന്‍ അറിഞ്ഞത്...ആ വൃദ്ധന്‍ ചതിക്കുകയായിരുന്നു എന്ന്...അയാള്‍ തന്ന പൊതിയില്‍ ബ്രൌണ്‍ ഷുഗര്‍ ആയിരുന്നു എന്ന്...പിന്നീട് കോടതിയും ..വിസ്താരവും...അളവില്‍ കൂടിയ മയക്കു മരുന്ന് കൊണ്ട് വരാന്‍ ശ്രമിച്ചതിനു കിട്ടിയത് മരണ ശിക്ഷ...തല വെട്ടല്‍.....
ഇരുമ്പ് വാതില്‍ തുറക്കുന്ന ശബ്ദം..ബൂട്ട്സിട്ട കാലുകള്‍ തറയില്‍ ഉറയുന്ന ശബ്ദം അടുത്തടുത്ത് വരുന്നു....കയ്യില്‍ വെട്ടവുമായി ഒരു പോലീസുകാരന്‍..കൂടെ ഒരു ഡോക്ടറും....ഡോക്ടര്‍ നാടി മിടിപ്പ് നോക്കി...രക്ത സമ്മര്‍ദവും,ഹൃദയമിടിപ്പും...കണ്ണ് തുറന്നു ടോര്‍ച്ചടിച്ചു നോക്കി....പാതി ചത്ത,മുഴുവന്‍ ചാവാന്‍ പോവുന്ന ഈ ശരീരത്തിന് എന്തിനാനിനി മെഡിക്കല്‍ ഫിറ്റ്...എല്ലാം ഓക്കേ എന്ന് വിധിയെഴുതി തോളത് ഒരു തട്ട് തട്ടി ഡോക്ടറും കൂടെ പോലീസുകാരനും പോയി..ഇരുമ്പ് വാതില്‍ അടയുന്ന ശബ്ദം....
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു...തന്റെ വിധി നിര്‍ണ്ണയ ദിവസം....നാല് പോലീസുകാരനും ഒരു മലയാളിയും ജയിലിനകതെക്ക് വന്നു.പോലീസുകാരന്‍ എന്തോ അറബിയില്‍ പറഞ്ഞു..മലയാളി അത് പരിഭാഷപ്പെടുത്തി...''അവസാനമായി വല്ല ആഗ്രഹവുമുണ്ടോ..???
ഉണ്ട് ഒരു പാട്.....എന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ എനിക്ക് ഒരു നോക്ക് കാണണം..എന്റെ വിളിയും കാത്തു നില്‍ക്കുന്ന എന്റെ ജീവന്റെ പാതിയായ റെജീനയെ മാറോടു ചേര്‍ത് ഒന്ന് പൊട്ടി കരയണം..പെറ്റുമ്മയോട് യാത്ര പറയണം..ആ നെറുകയില്‍ ഒന്ന് ചുംബിക്കണം.....അങ്ങനെ നിങ്ങളെ കൊണ്ട്സാ ധിക്കാത്ത ഒരു പാട് ആഗ്രഹങ്ങള്‍..അയാള്‍ പൊട്ടി കരഞ്ഞു....ഒരു പോലീസുകാരന്‍ അയാള്‍ക്ക് നേരെ ഫോണ്‍ നീട്ടി....അയാള്‍ അത് വാങ്ങി വീട്ടിലേക്കു കാള്‍ ചെയ്തു......
ഭാര്യക്ക് അയാളുടെ ശബ്ദം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.....അവള്‍ക്കു ചോദിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു...എങ്കിലും അവള്‍ അത് മറച്ചു വച്ച്...'''''''നമ്മുടെ കുഞ്ഞു മോനാ ..ഇക്ക പറഞ്ഞ പോലെ... ഇക്കയെ മുറിച്ചു വച്ച പോലുണ്ട് ..ആ കണ്ണും ആ മൂക്കും എല്ലാം...ഭയങ്കര കുസൃതിയാ......അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.....ഫോണിലൂടെ തന്റെ മോന്റെ ചിരി കേട്ടപ്പോള്‍....ദൈവമേ സ്വന്ത മോന്റെ മുഖം പോലും ഒന്ന് കാണാന്‍ കഴിയാത്ത ഹത ഭാഗ്യനായല്ലോ ഞാന്‍....അയാളുടെ സ്വരം ഇടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി....'''''എത്ര കഷ്ട്ടപ്പെട്ടായാലും നമ്മുടെ മോനെ നീ വളര്‍ത്തണം ..അവന്‍ വലുതാവുമ്പോള്‍ അവനോടു.....പറയണം ...അവന്റെ ബാപ്പ ഒരു പാവം ആയിരുന്നു എന്ന്...അവനെ ഒരു പാട് സ്നേഹിചിരുന്നുവെന്നു.........എന്റെ പൊന്നു മോനെ കാണാന്‍ ഒരു പാട് കൊതിയുണ്ടായിരുന്നു എന്ന്....വാക്കുകള്‍ അയാളുടെ തൊണ്ടക്കുഴിയില്‍ കുത്തി നിന്നു......കണ്ണുനീര വീണു കവിള്‍നനഞ്ഞു....ഞാന്‍ യാത്ര പറയുകയാണ് റജീന .....ഇനി നമുക്ക് കാണാന്‍ കഴിയില്ല...നീ ഉമ്മാക്ക് കൊടുക്ക്.....
എന്ത് പറ്റി മോനെ നിനക്ക്....ആ മാതൃ ഹൃദയം ഒന്ന് വിങ്ങി...ഉമ്മാ ഒരു ഉറുംബിനെ പോലും ഞാന്‍ നോവിച്ചിട്ടില്ല.....എന്നിട്ടും എനിക്ക് അവര്‍ എന്തിനു ഈ ശിക്ഷ തന്നു ഉമ്മാ......എനിക്ക് ജീവിക്കണം.....ജീവിച്ചു കൊതി തീര്‍ന്നില്ല ഉമ്മാ എനിക്ക്...അയാള്‍ പൊട്ടിക്കരഞ്ഞു.....
എനിക്ക് ജീവിച്ചു കൊതി തീര്‍ന്നില്ല....എനിക്ക് എന്റെ ഉമ്മയെ കാണണം...എനിക്ക് എന്റെ മോനെ കാണണം....മരിക്കാന്‍ പേടിയാണ് എനിക്ക് ഉമ്മാ......
എനിക്ക് ജീവിച്ചു കൊതി തീര്‍ന്നില്ല....എനിക്ക് എന്റെ ഉമ്മയെ കാണണം...എനിക്ക് എന്റെ മോനെ കാണണം....മരിക്കാന്‍ പേടിയാണ് എനിക്ക് ഉമ്മാ......
അയാള്‍ കണ്ണ് നീര്‍ തുടച്ചു....എന്റെ ഉമ്മാ ഞാന്‍ പോവുകയാണ്.....ഇനി നാം കാണില്ല....ഇതെന്റെ അവസാന വിളിയാണ്....
പോലീസുകാരന്‍ ഫോണ്‍ വാങ്ങി....തലയില്‍ ഒരു കറുത്ത തുണിയിട്ട് മുഖം മൂടി...തന്നെ എങ്ങോട്ടോ കൊണ്ട് പോവുന്നു.....വിധി നടപ്പിലാക്കുവാന്‍....
പള്ളി മുറ്റത്തെ മൈതാന മധ്യത്തില്‍ ആണ് ആ യാത്ര അവസാനിച്ചത്...ജുമുആ കഴിഞ്ഞു ആളുകള്‍ വട്ടമിട്ടു നില്‍ക്കുന്നു...ചിലര്‍ മൊബൈല്‍ ക്യാമറ ഓണ്‍ ആകി തയ്യാറായി നില്‍ക്കുന്നു.....അയാളെ മുട്ട് കാലില്‍ ഇരുത്തി..കൈകള്‍ പിറകിലേക്ക് കെട്ടി...തലയില്‍ നിന്നും കറുത്ത തുണി മാറ്റി..നീണ്ട നരച്ച താടി വച്ച ഒരാള്‍ വാളുമായി വന്നു....അന്തരീക്ഷത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി....മനസിലേക്ക് ഉമ്മയുടെ മുഖം കയറി വന്നു....ആദ്യമായി ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ ഉമ്മ പറഞു..വേദനിക്കില്ല മൊനെ ഇപ്പൊ തീരും..കണ്ണടച്ചോ ട്ടോ.....അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു....തന്റെ നെഞ്ചത്ത് തല വച്ച് അവള്‍ പറഞ്ഞത് അയാള്‍ ഓര്‍ത്തു...എന്നും എനിക്കിങ്ങനെ കിടക്കണം ..മരിക്കുവോളം....അയാൾക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.വാള് പിടിച്ചയാള്‍ നടന്നടുക്കുകയാണ്..മരണത്തിന്റെ കാലൊച്ച...........അടുത്ത് അടുത്ത് വരുന്നു....അയാള്‍ ശഹാദത് കലിമ ചൊല്ലി.....തന്റെ തലയ്ക്കു മുകളിലേക്ക് വാള്‍ ഉയരുന്നത് അയാള്‍ അറിഞ്ഞു..അല്ലാഹു അക്ബര്‍ .....ആ വാള്‍ ഒന്ന് ഉയര്‍ന്നു താണു.....അയാളുടെ തലയോടൊപ്പം തെറിച്ചത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും കൂടി ആയിരുന്നു......
*******************************************************
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അപരിചിതര്‍ തരുന്ന സാധനങ്ങള്‍ സ്വീകരിക്കാതിരിക്കുക...സൂക്ഷിക്കേണ്ടത് നമ്മളാണ്...ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്...നിയമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... വിദേശത്തേക്ക് സൌജന്യമായി കൊണ്ട് പോവുന്ന കമ്പനികളെ ശ്രദ്ദിക്കുക...ഒരിക്കലും യാത്ര ചെയ്യുമ്പോള്‍ അവര്‍ തരുന്ന വസ്ത്രങ്ങള്‍ ധരിക്കരുത് .ഷൂ അടക്കം...നമ്മുടെ ലാഗേജുകളും ഹാന്‍ഡ് ബാഗും നമ്മുടെ കണ്‍ വെട്ടത് തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തുക...സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട...shahul malayil
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അപരിചിതര്‍ തരുന്ന സാധനങ്ങള്‍ സ്വീകരിക്കാതിരിക്കുക...സൂക്ഷിക്കേണ്ടത് നമ്മളാണ്...ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്...നിയമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... വിദേശത്തേക്ക് സൌജന്യമായി കൊണ്ട് പോവുന്ന കമ്പനികളെ ശ്രദ്ദിക്കുക...ഒരിക്കലും യാത്ര ചെയ്യുമ്പോള്‍ അവര്‍ തരുന്ന വസ്ത്രങ്ങള്‍ ധരിക്കരുത് .ഷൂ അടക്കം...നമ്മുടെ ലാഗേജുകളും ഹാന്‍ഡ് ബാഗും നമ്മുടെ കണ്‍ വെട്ടത് തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തുക...സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട...shahul malayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക