ആ കാവ്യയ്ക്ക് എന്തിന്റെ സൂക്കേടാ, ഒരു കുടുംമ്പം കൊളം തോണ്ടിയില്ലേ '' ഭർത്താവ് !!
ഭാര്യ _' നിങ്ങളെന്തറിഞ്ഞിട്ടാ മനുഷ്യാ ഈ പറയണെ, ആ ദിലീപാള് ശരിയല്ല, ആദ്യ ഭാര്യയെ അയാൾ തന്ത്ര പൂർവ്വം ഒഴിവാക്കിയതല്ലേ, !!
എടി, ആവശ്യമില്ലാതെ ദിലീപിനെ കുറ്റം പറയല്ലേ, പെണ്ണൊരുമ്പപ്പെട്ടാലെന്ന് കേട്ടിട്ടില്ലേ, കാവ്യ മുമ്പേ രണ്ടും കല്പ്പിച്ചെറങ്ങിയതാ ഇവന്റെ പുറകെ,
ദേ ,മനുഷ്യാ, ആ പെങ്കൊച്ച് നിരപരാധിയാണേ, അതിനെ കുറ്റം പറയണ്ടാ, ആണുങ്ങൾ ശരിയല്ലാ,
ആണുങ്ങൾ ശരിയല്ലാത്തത് കൊണ്ടാണോടി നിന്റെ അപ്പന്റെ പെങ്ങള് കെട്ട്യാേനെയും പിളേളരേയും ഇട്ടെറിഞ്ഞ് ബംഗാളീടൊപ്പം പൂനയ്ക്ക് പോയത്,
ദേ ,എന്റെപ്പന് പറഞ്ഞാലുണ്ടല്ലോ, കളി മാറും പറഞ്ഞേക്കാം,
പിന്നെ, നിന്റെപ്പനാര്, ,?
നിങ്ങടെ അപ്പനെക്കാളും കേമനാ, ഒന്നൂലെങ്കിലും ഗാന്ധിജീടെ കൂടെ നിന്ന് ഫോട്ടോ എടുത്ത ധീരനായ സേനാനി യാ എന്റെച്ഛൻ,
ഹഹഹ, എടി, ആ പടം പത്രത്തിൽ ഞാൻ കണ്ടാർന്ന്, അഞ്ഞൂറിന്റെ കളള നോട്ടുമായി പോലീസ് പൊക്കിയപ്പോൾ അഞ്ഞൂറിന്റേ ഗാന്ധിയോടൊപ്പം നിന്നെടുത്ത ഫോട്ടോയല്ലേ, ഭയങ്കര സേനാനിയാ, കളള സേനാനി,
ഭ, ! നിർത്തെടൊ മനുഷ്യാ എന്റെപ്പനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്,
മിണ്ടിയാൽ,
കുഴീകെടക്കണെ നിങ്ങടെ അപ്പനെ കുറിച്ച് ഞാനും പറയും,
എന്നാലതൊന്ന് കാണണമല്ലോ, എടി, *'===
ഭർത്താവ് പറയാൻ തുടങ്ങിയതേ മൊബെെൽ റിംഗ് ചെയ്തു,
ഭർത്താവ് ഫോണെടൂത്തു,
ഭർത്താവ് പറയാൻ തുടങ്ങിയതേ മൊബെെൽ റിംഗ് ചെയ്തു,
ഭർത്താവ് ഫോണെടൂത്തു,
ഹലോ, ഞാനാ വക്കീലാ,
എന്താ സാറെ,
നിങ്ങടെ മകളുടെ ഡെെവോഴ്സ് കേസ് വരുന്ന മാസം പത്തിലേക്ക് മാറ്റി വച്ചു, അന്ന് വിധിയാ എല്ലാവരും കോടതിയിൽ വരണം ഓകെ,
എടി, കൊച്ചിന്റെ ഡെെവോഴ്സ് കേസിന്റെ വിധി പത്തിനാണെന്ന്,
_' ദെെവമേ, ആ മുടിഞ്ഞവള് കാരണം ഈ കരയിൽ ജീവിക്കാൻ കഴിയാതെയായി,
അങ്ങനെ
പിറുപിറുത്തോണ്ട് ഭാര്യ
അടുക്കളയിലേക്കും,
അങ്ങനെ
പിറുപിറുത്തോണ്ട് ഭാര്യ
അടുക്കളയിലേക്കും,
ഭർത്താവ് അകത്തെ മുറിയിലേക്കും
_** പോയി,*
_** പോയി,*
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, *'
കുവെെത്ത്, *'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക