Slider

എൻ്റെ ടീച്ചർ

0

കോളിങ് ബെല്ലടിച്ച് കുറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് ഞാൻ പതുക്കെ വിളിച്ചു
''ഗിരിജ ടീച്ചർ''
ജനൽ തുറന്ന് ടീച്ചർ ചോദിച്ചു
''ആരാ..??''
ഒരു പഴയ സ്റ്റുഡൻ്റ് ആണു മാം....
ടീച്ചർ വാതിൽ തുറന്നു..
''അകത്തു കയറി ഇരിക്കൂ...''
തലയൊക്കെ നരച്ചിരിക്കുന്നു...എങ്കിലും മുഖത്തെ തേജ്ജസ്സിന് ഇപ്പോഴും ഒരു കുറവുമില്ല....
''എന്താ മോൻ്റെ പേര്....?''
ഉണ്ണി.....
ഞാൻ പൂർത്തിയാക്കുന്നതിന് മുമ്പേ ടീച്ചർ പറഞ്ഞു
''ഉണ്ണികൃഷ്ണൻ....''
അതേ മാം ഞാൻ തന്നെ എന്നെയൊക്കെ ഇപ്പോഴും ഒാർക്കാറുണ്ടോ...
ടീച്ചർ പോയി ഒരു ഫോട്ടോ എടുത്തുകൊണ്ട് വന്നു...പത്താം ക്ളാസിലെ ഫോട്ടോ
''ഇതാണ് ഇന്നെൻ്റെ തുണ....''
ഞാനതു വാങ്ങിനോക്കി ഓരോ മുഖങ്ങൾ മനസ്സിലിങ്ങനെ മിന്നിമറഞ്ഞു...
ആ വലിയ വീട്ടിൽ ടീച്ചർ ഒറ്റക്കാണ്....
ഭർത്താവ് നേരത്തേ മരിച്ചു..കുട്ടികൾ ഇല്ല..
പത്താം ക്ളാസിൽ ഇംഗ്ളീഷ് ആയിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്...അന്ന് ഏറ്റവും പേടി ഗിരിജ ടീച്ചറെ ആയിരുന്നു....ചെറിയ തെറ്റുകൾക്കു പോലും നല്ല ശിക്ഷ തരുമായിരുന്നു... കുട്ടികൾ ഇല്ലാത്തതുകൊണ്ടാണ് ടീച്ചർക്ക് ഇത്ര ദേഷ്യം എന്ന് എല്ലാവരും പറയുമായിരുന്നു..
എപ്പോഴും ഗൗരവത്തിൽ നടന്നിരുന്ന അവരുടെ മനസ്സിൽ കുട്ടികളോട് എന്നും സ്നേഹമായിരുന്നു എന്ന് മനസ്സിലായത് ഞങ്ങൾ വിദ്യാർത്ഥികളെല്ലാം അച്ഛനമ്മമാരായപ്പോഴാണ് ......
വർഷങ്ങൾ ഒരുപാടു കഴിഞ്ഞു ആ മുഖത്തെ ഗൗരവമൊക്കെ എവിടെയാണ് പോയ് മറഞ്ഞത്......
''സുഖമാണോ ടീച്ചർ ..?'' ഞാൻ ചോദിച്ചു ...
നിസ്സഹായതയോടെ ടീച്ചർ എന്നെ നോക്കി
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആ പാവത്തിൻ്റെ ദയനീയ മുഖം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി...
''ആരും ഇല്ല ഉണ്ണീ ബന്ധുക്കളൊക്കെ അങ്ങ് അമേരിക്കയിലും കുവൈറ്റിലുമാണ് ...
ശരിക്കും ഒറ്റപ്പെട്ടുപോയി മോനേ ഞാൻ...
പഠിപ്പിക്കുന്ന കാലത്ത് നിങ്ങൾക്കൊക്കെ ഞാൻ ശത്രുവായിരുന്നില്ലേ''
ടീച്ചറുടെ കണ്ഠമിടറി....ഞാൻ തല കുനിച്ചിരുന്നു...
എന്തുപറയണമെന്നറിയാതെ......
''ആരും എന്നെ മനസ്സിലാക്കിയില്ല....ദൈവം പോലും....'' അതു പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി....
''ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട് ശിക്ഷിച്ചിട്ടുണ്ട് അതൊക്കെ നിങ്ങൾ നന്നാവാനല്ലേ എന്നിട്ട് നിങ്ങളെല്ലാരും എന്നെ ദുഷ്ടത്തിയെന്ന് മുദ്രകുത്തി... പറ മോനേ ഞാൻ ദുഷ്ടയാണോ...?''
എനിക്ക് ഉത്തരം മുട്ടി... ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞാൻ കുഴങ്ങി... ടീച്ചർ നിശ്ശബ്ദമായി കരയുകയായിരുന്നു...
''കരയല്ലേ ടീച്ചർ ഞാൻ വരും ടീച്ചറെ കാണാൻ .....ഞാനുണ്ടാവും കൂട്ടിന് ..''
തിരിച്ചുവരുമ്പോൾ മനസ്സിലൊരു വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.... നിറകണ്ണുകളോടെ എന്നെ യാത്രയാക്കിയ ആ മുഖമുണ്ടായിരുന്നു....
ഒരിക്കലും മായാത്ത ആ മുഖം....!!

Based on a true story by
Unnikrishnan Thachampara
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo