ഒരു സന്ധ്യ സമയം മൂസാക്കാന്റെ ചായക്കടയിലെ അന്തി ചർച്ച ..
" എല്ല ദിവാകരാ, ഈ ബംഗാളികൾക്ക് അവരുടെ നാട്ടിൽ തന്നെ പണിയെടുത്തൂടെ, എന്തിനാ എല്ലാം പെട്ടീം കെടക്കേം എടുത്ത് ഇങ്ങോട്ട് തന്നെ വരണെ " ഹക്കീം ഇത്തിരി മുഖം കറുപ്പിച്ച് ദിവാകരനോട്..
"ശരിയാ. ശരിയാ.. ഒന്ന് ഹോട്ടലിൽ കയറിയാൽ അവിടേയും, ഒന്ന് മുടി വെട്ടാൻ പോയാൽ ബാർബർ ഷോപ്പിലും, പിന്നെ കൺസ്‌ട്രക്ഷൻ വർക്കും, കൃഷിയും എല്ലാം അവർ തന്നെ , പിന്നെ കൊലയും കൊളളയും .. എല്ലാത്തിനെം ചവിട്ടി ബാംഗാളിലേക്ക് തന്നെ കടത്തണം " ദിവാകരനും വിട്ടില്ല..
സംസാരം കേട്ടാൽ ബംഗാളികളെയെല്ലാം ഒറ്റയിരുപ്പിൽ തിരിച്ച് ബംഗാളിലേക്ക് അയക്കുമെന്ന് തോന്നിപ്പോകും..
" നിന്റെ ദുബായിലുളള മകൻ കണ്ണൻ എന്ത് പറയുന്നു , സുഖമല്ലെ അവനു ? ഒറ്റയ്‌ക്കായത് കൊണ്ട് ഇത്തിരി പ്രയാസം ഉണ്ടാവും ല്ലെ അവന് "
ചായ ടാബിളിൽ വെച്ച് മൂസാക്ക ദിവാകരനെതിരെ ഒരസ്‌ത്രം തൊടുത്തുവിട്ടു..
ചായ ടാബിളിൽ വെച്ച് മൂസാക്ക ദിവാകരനെതിരെ ഒരസ്‌ത്രം തൊടുത്തുവിട്ടു..
" ആ സുഖം , പിന്നെ കൂട്ടിനു അവന്റെ പഴയ രണ്ട് ചങ്ങാതിമാരും ഉണ്ടല്ലോ അവിടെ , നമ്മുടെ വടക്കേ വീട്ടിലെ ആദിലും പിന്നെ ഈ കാണുന്ന ഹക്കീമിന്റെ മോനും അവന്റെ കൂടെയാ, പിന്നെ എന്തിനാ അവനു പേടി, അടിച്ച് പൊളിക്കയല്ലെ പിള്ളേരവിടെ "
" ശരിയാ , ശരിയാ , എന്നാ നിങ്ങൾടെ മക്കളെ ആദ്യം അങ്ങ് ദുബായിന്ന് തിരിച്ച് കൊണ്ടുവാ , എന്നിട്ട് നമ്മുക്ക് ഈ ബംഗാളികളെം , ഹിന്ദിക്കരേം നാടുകടത്താം , നിങ്ങളൊക്കെ ഹർത്താൽ വെക്കുന്നത് പോലെ ഒരു നാൾ അവറ്റകൾ ഹർത്താലോ ബന്ദോ വച്ചാൽ മനസ്സിലാകും അവരിവിടെ സമൂഹത്തിൽ ഉണ്ടാക്കിയ കീഴ് വേരുകൾ " മൂസ്സാക്ക ക്ഷോഭിതനായി..
മൂസ്സാക്കയോട് അധികം പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാഞ്ഞിട്ടാവണം , ചായകാശു കൊടുത്ത് രണ്ട് പേരും ഇരുട്ടിലേക്ക് മായുബോൾ ദിവാകരനെ പിന്നിൽ നിന്നും വിളിച്ച് അവ്യക്തതയിൽ ആരോ ഹിന്ദിയിൽ എന്തോ പറയുന്നുണ്ടായിരുന്നു , മൂസ്സാക്കയുടെ സഹായിയായ ഒരു ബംഗാളിയായിരുന്നു അത് ..
അവന്റെ കയിൽ തന്റെ മറന്ന് വെച്ച പേഴ്‌സുണ്ടായിരുന്നു , അതും തന്ന് അവൻ തിരിച്ച് പോവുബോൾ ദിവാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് പിടയുകയായിരുന്നു ..
---------
റംഷാദ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക