Slider

കറുത്ത ഓർമ്മകൾ

0

അയാൾ എന്നും വരും. എല്ലാ ദിവസവും വരും. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അയാളെ അടുക്കളയിൽ ഉമ്മാട് സംസാരിച്ചു നിൽക്കുന്നതുകാണാം. സ്കൂൾ വിട്ടുവരുമ്പോൾ അയാളുടെ സൈക്കിൾ മുറ്റത്തും ഉമ്മറത്ത് അയാൾ ഉമ്മാട് സംസാരിച്ചു ഇരിക്കുന്നുണ്ടാവും. രാത്രി അനിയനോടപ്പം ഉമ്മറത്തിരുന്നു പഠിക്കുമ്പോൾ അയാൾ ഞങ്ങൾക്ക് കടല മിട്ടായിയുമായി വരും. എപ്പോഴും അയാൾ കസേരയിൽ ഇരുന്ന് ഉമ്മാട് സംസാരിക്കും. കട്ടിളപാടി ചാരി ഉമ്മ നിന്ന് അയാൾ പറയുന്നത് കേട്ട് നാണം കുണുങ്ങി ചിരിക്കും. ഉമ്മ ചിരിക്കാൻ മാത്രം അയാൾ എന്ത് തമാശയാണ് പറയുന്നതെന്ന് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ഇടക്കിടക്ക് ഞാൻ രണ്ടുപേരെയും മാറി മാറി നോക്കുമ്പോൾ ഉമ്മ അയാളോട് പറയും "വേണ്ടാത്തത് ഒന്നും പറയണ്ടാ പിള്ളേര് കേൾക്കും"
രാത്രി പത്ത് മണിക്ക് ശേഷം അയാൾ പോകും. ഉറക്കം വാരതെ പായയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കും. മൂത്രം ഒഴിക്കാനെന്ന വ്യാജേന ഇടയ്ക്കു ഉമ്മ കിടക്കുന്ന മുറിയിലൂടെ ബാത്റൂമിൽ പോകും. ഞങ്ങളുടെ വീട്ടിൽ അകത്ത് ബാത്ത്റൂം ഉള്ളത് ഉമ്മ കിടക്കുന്ന മുറിയിൽ മാത്രം. എന്നാൽ വാതിൽ തുറക്കുന്ന വെളിച്ചത്തിൽ കട്ടിലിൽ ഉമ്മ മാത്രമേയുള്ളു എന്ന് ഉറപ്പു വരുത്തും.
എനിക്ക് അയാളെ വെറുപ്പായിരുന്നു. അയാളുടെ കട്ട മീശയും വെളുപ്പുള്ള പരുപരുത്ത മുഖവും എപ്പോഴും കാജാ ബീഡി വലിക്കുന്ന സ്വഭാവം. ഉറച്ചു പുഷ്ടിയായ ശരീരം. എപ്പോഴും കള്ളിമുണ്ടും ലൂസായ ഷർട്ടും.
വീട്ടിൽ മുറികളിൽ, അടുക്കളയിൽ, ബാത്റൂമിൽ എല്ലാം കാജാബീഡിയുടെ മണം. എനിക്ക് അസ്സ്വസ്ഥമായിരുന്നു വീട്. എന്തൊക്കെയോ സംശയങ്ങൾ കാജാ ബീഡിയുടെ കട്ട പുകയായ് എനിക്ക് മുന്നിലൂടെ കടന്നു പോകുന്ന പോലെ.
ഉമ്മാട് ഇടയ്ക്കു ചോദിക്കാറുണ്ട് 'അയാൾ എന്തിനാ എപ്പോഴും നമ്മുടെ വീട്ടിൽ വരുന്നത്' അപ്പോൾ ഉമ്മ പറയും 'നമ്മുടെ ഉപ്പ ഗൾഫിലല്ലേ മോനെ... സാധനങ്ങൾ വാങ്ങാനോ സാഹായിക്കാനോ ആരുമില്ല.. നിന്റെ മൂത്താപ്പ ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല എങ്ങനെ ഉപ്പയും മൂത്താപ്പയും തമ്മിൽ തെറ്റല്ലേ. ഉപ്പാടെ സ്നേഹിതനല്ലേ സുലൈമാനിക്ക ഉപ്പ പോകുമ്പോൾ പറഞ്ഞേൽപ്പിച്ചതാ അതാണ് നമ്മുടെ വിവരങ്ങൾ അന്വേഷിക്കാൻ വരുന്നത്"..
ഉമ്മയുടെ വിവരണങ്ങൾ എന്നെ തൃപ്തനാക്കിയില്ല.
വർഷത്തിൽ വരുന്ന ഉപ്പ ഒരുമാസം വീട്ടിലുണ്ടാകും ആ സമയങ്ങളിൽ അയാൾ ഒന്നോ രണ്ടോ പ്രാവശ്യം വന്ന് ഉപ്പയോട്‌ സംസാരിച്ചു പോകും എന്നാൽ ഇടക്ക് ഉപ്പ കാണാതെ ഉമ്മയെ നോക്കി കണ്ണിറുക്കുന്നതും ചിരിക്കുന്നതും കാണം. എന്റെ സംശയങ്ങൾ ഉപ്പയോട്‌ തുറന്നു പറയാനാവില്ല കാരണം ഉപ്പ മക്കൾ ഞങ്ങളോട് അതികം സംസാരിക്കാറില്ല. ഉപ്പയോട് ഞങ്ങൾക്ക് ഭയമായിരുന്നു. ഉപ്പാക്ക് എപ്പോഴാണ് ദേഷ്യം വരുന്നതും അടിക്കുന്നതും മുൻകൂട്ടി പറയാനാവില്ല. അനിയൻ അജുവിനോട് പറഞ്ഞിട്ടും കാര്യമില്ല കാരണം അവൻ എന്നെക്കാളും നാല് വയസ്സിന് താഴെയാണ്. ചെറിയ ചെക്കൻ.
അന്ന് സ്കൂൾ നേരത്തെ വിട്ടു. സമരം ആയിരുന്നു. സ്റ്റുഡന്റ് പാർട്ടിയുടെ നേതാവിനെ സമരത്തിനിടയിൽ പോലീസുകാർ തല്ലുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്തിൽ പ്രതിഷേധിച്ചു ഹൈസ്കൂളിലെ പിള്ളേർ വന്ന് ഞങ്ങളുടെ യൂ പ്പി സ്കൂൾ വിടുവിച്ചു.
നേരത്തെ സ്കൂൾ വിട്ട സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് ധിറുതിയിൽ സൈക്കിൾ ചവിട്ടി വീട്ടിൽ എത്തിയത് എന്നാൽ മുറ്റത്തു അയാളുടെ സൈക്കിൾ. മുൻവശത്തെ വാതിൽ ചാരിയിരുന്നു. അടുക്കള പിൻവശത്ത് ചെന്നു നോക്കി അവിടെയും വാതിൽ അടഞ്ഞിരുന്നു. എന്നിൽ അസ്വാഭാവികമായ സംശയങ്ങൾ എന്നിൽ ഉടലെടുത്തു. ഉമ്മയുടെ മുറിയുടെ ജനാലയിൽ ചെന്നു നോക്കിയപ്പോൾ ഒരു ജനവാതിൽ പാതി അടഞ്ഞു കിടന്നിരുന്നു. പതിയെ ഞാൻ ജനവാതിൽ തുറന്നപ്പോൾ നഗ്നമായ ഉമ്മയുടെ ദേഹത്ത് അയാളും നഗ്നനായി കിടക്കുന്നു. അയാൾ കിതക്കുന്നു. അയാളുടെ ഒരു കൈ ഉമ്മയുടെ കഴുത്തിൽ അമർത്തിപിടിച്ചിട്ടുണ്ട് ഉമ്മ വിതുമ്പി കരയുന്നു ഇടക്ക് പുലമ്പുന്നു. എനിക്കരിശം കയറി. എന്റെ സിരകളിൽ ചുടുരക്തമായി തിളച്ചു ദേഷ്യം കൊണ്ട് വെട്ടിവിറച് അലറി "ടാ എന്റെ ഉമ്മാനെ വിടടാ കള്ള പന്നീ..." അയാൾ ഉമ്മാടെ ദേഹത്ത് നിന്നും ചാടി എഴുന്നേറ്റു. അയാളും ഉമ്മയും നഗ്നരായിരുന്നു. "നീ എന്റെ ഉമ്മാനെ കൊല്ലാൻ നോക്കും അല്ലെ.... നിന്നെ ഞാൻ വിടില്ല". ദേഷ്യത്താൽ ഞാൻ ചുറ്റിലും നോക്കി. ഒന്നും കിട്ടിയില്ല. പെട്ടന്ന് വിറകു പുര ഓർമ്മ വന്നു. ഓടിച്ചെന്നു വിറകു പുരയിലേക്ക് അവിടെ നിന്ന് ഇരുമ്പു വടിയെടുത്ത് തിരികെ വരുമ്പോൾ ഉമ്മറത്തെ വാതിൽ തുറന്നു ഓടാൻ നോക്കുന്നു അയാൾ. പിന്നാലെ ഓടിച്ചെന്നു അയാളുടെ മുതുകത്തേക്ക് അടിച്ചു. ആ അടിയിൽ അയാൾ വീണു. പിന്നെ അടിയോടു അടിയായിരുന്നു. കണ്ണുകൾ രണ്ടും അടച്ചു പിടിച്ചു കൈകൾ വീശിയടിച്ചു കൊണ്ടിരുന്നു. ഭൂമിയും ആകാശവും തലക്കുമുകളിൽ മുകളിൽ കറങ്ങുന്നപോലെയും ഇടക്കുള്ള ഉമ്മാടെ 'മോനെ ആമീറെ... ' എന്ന വിളിയും മാത്രം.
തളർന്നു ഞാൻ തറയിൽ വീണു. കണ്ണ് തുറന്ന് നോക്കുമ്പോൾ ചതഞ്ഞ തലയും രക്തം കുളിച്ചു കിടക്കുന്ന അയാൾ. എന്റെ മുഖത്തും ശരീരത്തിലും രക്തമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ ഉമ്മ ഇല്ല. ഓടി അകത്തേക്ക് ചെന്നു നോക്കുമ്പോൾ ഉമ്മയുടെ ഉടൽ ഫാനിൽ കയറിൽ തൂങ്ങിയാടുന്നു.
പറഞ്ഞു നിർത്തി അദ്ദേഹം ഇരുന്നു കിതക്കുകയും ഒപ്പം വിയർക്കുകയും ചെയ്യുകയായിരുന്നു.
"വെള്ളം താ കുടിക്കാൻ... " കിതപ്പോടെ പറഞ്ഞു.
ടേബിളിൽ ഇരുന്ന കുടിവെള്ളത്തിന്റെ ജഗ്ഗ് എടുത്ത് കൊടുത്തു. ഒറ്റ ഇരുപ്പിനു എല്ലാം കുടിച്ചു തീർത്ത് കാലിയാക്കി എനിക്ക് നേരെ നീട്ടി. അദ്ദേഹം തുടർന്ന് പറഞ്ഞു.
"പിന്നീട് വലുതായതും പഠിച്ചതും ദുർഗുണ പരിഹാര പാഠശാലയിൽ ആയിരുന്നു. അവിടുത്തെ ജീവിതം എന്നെ കൂടുതൽ മുഖനാക്കി. അവിടുന്നിറങ്ങിയതിനു ശേഷം മൂത്താപ്പയുടെ കൂടെയായിരുന്നു. ഉപ്പ വേറെ കല്യാണം കഴിച്ചു. അജു അവരുടെ കൂടെയായി. അന്ന് മുതൽ പെണ്ണെന്ന വർഗ്ഗത്തെ എനിക്ക് പേടിയാണ്.. ഒരു പെണ്ണിനേയും നോക്കാറില്ല. കല്യാണം വേണ്ടാന്ന് വെച്ചിരുന്നു എന്നാൽ എന്നെ ഏറ്റവും സ്നേഹിച്ചിരുന്ന മൂത്താപ്പയുടെ നിർബന്ധത്താലാണ് നിന്നെ വിവാഹം ചെയ്തത്. നീ എന്നോട് ക്ഷമിക്കണം. നിന്നെ കല്യാണം കഴിച്ചു മൂന്ന് മാസമായി ഇതുവരെ നമ്മൾ തമ്മിൽ ശാരീരികമായ ഒരു ബന്ധവും നടന്നിട്ടില്ല.. നീ ഈ മുറിയിൽ വരുന്ന നിമിഷം ഞാൻ അയാളാകുമോ എന്ന് ഭയക്കുന്നു. നീ എന്റെ ഉമ്മയെ പോലെയും. അതുകൊണ്ടാണ് നിന്നോട് ഇത്രയും മാസങ്ങൾ സംസാരിക്കാതെയും മാറിയും കിടന്നിരുന്നത്. നീ എന്നോട് ക്ഷമിക്കണം...... എനിക്ക് നിന്നോടത്ത് ജീവിക്കാൻ കഴിയില്ല... ശാരീരികമായി എനിക്ക് ഒന്നും ചെയ്യാനാകില്ല " അതും പറഞ്ഞദ്ദേഹം ഇരു കൈകൾ കൊണ്ട് മുഖം പൊത്തി കുട്ടികളെ പോലെ വിതുമ്പി കരഞ്ഞു.
ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചേർന്നിരുന്ന് ഇരു കൈകളും ബലമായി പിടിച്ചു മാറ്റി കെട്ടിപിടിച്ചു. അദ്ദേഹത്തിന്റെ മുഖം എന്റെ തോളിൽ ചേർത്ത് വിതുമ്പി കുറച്ചു നേരം കരഞ്ഞ അദ്ദേഹത്തെ പതിയെ എന്നിൽ നിന്ന് അടർത്തി മാറ്റി ബെഡിൽ കിടത്തി. അദ്ദേഹത്തോടപ്പം ചേർന്ന് കിടന്ന് ഞാൻ ഇഴുകെ കെട്ടിപ്പുണർന്നു. എന്റെ മാറിൽ മുഖം പൂഴ്ത്തി കരയുന്ന അദ്ദേഹത്തിന്റെ തലയിലും മുതുകിലും പതിയെ സ്നേഹപൂർവ്വം തലോടി നെറ്റിയിൽ ചുംബിച്ചു. അറിയാതെ ഞാനും കൂടെ കരഞ്ഞു. ആ നിമിഷം വരെ വെറുത്തിരുന്ന എന്റെ ഭർത്താവിനോട് അറിയാതെ ഉള്ളിൽ നിന്ന് അലിവും ദയയും സ്നേഹവും നിറഞ്ഞൊഴുകി.
ശരീരം ശരീരത്തോട് ചേർന്ന് മനസ്സൊന്നിച്ചപ്പോൾ ഒരു പുതിയ വാതായനം എനിക്കും അദ്ദേഹത്തിനും മുന്നിൽ തുറന്നു..... ഉറക്കം ഞങ്ങളിൽ ശാന്തമായി ഒഴുകി.
നിഷാദ് മുഹമ്മദ്.... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo