ങ്ങേ..!!!മരിച്ചെന്നോ.?!! എപ്പോ..?!!
ഇന്ന് കാലത്ത്..നെഞ്ചത്ത് വേദന ഉണ്ടായീ.ആശുപത്രിയിലെത്തിയ്കും മുന്നേ....
കണ്ണില്‍ ഇരുട്ട് കയറുന്നു..എന്‍റെ ശരീരം പെട്ടന്ന് തളര്‍ന്നതുപോലെ..ഒന്നും പറയാന്‍ കഴിയുന്നില്ലെനിയ്ക്....
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ,കൃത്യമായി പറഞ്ഞാല്‍ നവംബര്‍ നാലാം തീയതി..അന്നത്തെ പ്രഭാതത്തില്‍ വന്ന ഒരു ഫോണ്‍കോളിന്‍റെ പ്രതിഫലനമാണിത്..എന്‍റെ പ്രീയപ്പെട്ട രാജീവിന്‍റെ മരണവാര്‍ത്ത...
-------------------------------------------------------------
ഓര്‍മ്മവെച്ച കാലം മുതല്‍ അച്ഛനും രമേശന്‍ മാമനും സുഹൃത്തുക്കളാണ്.അവരുടെ ആ സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമായിരിയ്കാം ഞാനും അദ്ധേഹത്തിന്‍റെ മകനും ചെറുപ്പകാലം മുതലേ സുഹൃത്തുക്കളായിരുന്നു.....
-------------------------------------------------------------
ഓര്‍മ്മവെച്ച കാലം മുതല്‍ അച്ഛനും രമേശന്‍ മാമനും സുഹൃത്തുക്കളാണ്.അവരുടെ ആ സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമായിരിയ്കാം ഞാനും അദ്ധേഹത്തിന്‍റെ മകനും ചെറുപ്പകാലം മുതലേ സുഹൃത്തുക്കളായിരുന്നു.....
വീട്ടിലെ കഷ്ടപ്പാടും ദുരിതവും മൂലം പഠനം പകുതിയില്‍ ഉപേക്ഷിച്ച് മണ്ണ് ചുമക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ വീട് പണിക്കാവശ്യമായ സാധനങ്ങള്‍ ഇറക്കികൊടുക്കാനും എല്ലാത്തിനും ഒരുമിച്ചായിരുന്നു..
അതിനിടയിലാണ് രാജീവ് പ്രണയിക്കുന്നതും ആ വിഷയം ഞാന്‍ അവന്‍റെ വീട്ടില്‍ അവതരിപ്പിക്കുന്നതും വിവാഹം നടത്തികൊടുക്കുന്നതും...
അങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞ് പോകുന്നതിനിടയിലാണ് കുറച്ചു നാള്‍ മുന്‍പ് ഞങ്ങള്‍ കരാറ് പണി എടുത്ത് ചെയ്തുകൊടുത്ത വീടിന്‍റെ ഉടമ റോയിച്ചായന്‍ ഗള്‍ഫിലേക്ക് വിസയുമായി വരുന്നത്..ഞങ്ങള്‍ രണ്ടാളും അങ്ങനെ ഗള്‍ഫുകാരായി... അറബിക്ക് അവനെ വളരെ ഇഷ്ടമായിരുന്നു..പതിയെ അവന്‍ അറബിയുമായി ചേര്‍ന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി...ഒരുവിധം രക്ഷപെട്ടു...
മറ്റൊരു കമ്പനിയില്‍ നല്ലൊരു ജോലി തരപ്പെട്ടതിനാല്‍ ഞങ്ങള്‍ തമ്മില്‍ താല്‍കാലികമായി പിരിഞ്ഞു..
നല്ലതുപോലെ കഷ്ടപ്പെട്ടും ദൈവാനുഗ്രഹം കൊണ്ടും നാട്ടിന്‍ അവന്‍ നല്ലൊരു വീടു വെച്ചു..കാറ് വാങ്ങി..അവന്‍റെ വീട്ടുകാരെയും സഹായിച്ചുപോന്നു...
നല്ലതുപോലെ കഷ്ടപ്പെട്ടും ദൈവാനുഗ്രഹം കൊണ്ടും നാട്ടിന്‍ അവന്‍ നല്ലൊരു വീടു വെച്ചു..കാറ് വാങ്ങി..അവന്‍റെ വീട്ടുകാരെയും സഹായിച്ചുപോന്നു...
അതിനിടയിലാണ് ഇ മരണം...മരണത്തിന്‍റെ കൃത്യം അഞ്ചാം നാള്‍ തുടങ്ങി പ്രശ്നങ്ങള്‍...
മരണാനന്തര ചടങ്ങുകളുടെ കണക്ക് അവതരിപ്പിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ അനിയനോട് ഭാര്യയുടെ ചോദ്യം..
നീ എന്‍റെ ഭര്‍ത്താവിനെ ചന്ദനമുട്ടിയിലാണോ കത്തിച്ചത്.?ഇത്രയും കാശ് എങ്ങനെ ചിലവായി.?!!
നീ എന്‍റെ ഭര്‍ത്താവിനെ ചന്ദനമുട്ടിയിലാണോ കത്തിച്ചത്.?ഇത്രയും കാശ് എങ്ങനെ ചിലവായി.?!!
മരുമകളുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന അമ്മ കയറി തിരിച്ച് ചോദ്യം ചെയ്യല്‍...മരണവീട്ടില്‍ കലഹം നിറഞ്ഞു...ഒടുവില്‍ രണ്ടുപേരെയും പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശരിക്കും പാടുപെട്ടു....
ഇപ്പോള്‍ അടുത്ത പ്രശ്നം വീണ്ടും തുടങ്ങിയിരിയ്കുന്നു.....
രാജീവിന്‍റെ മരണശേഷം പാര്‍ട്ണര്‍ ആയിരുന്ന അറബി കുറച്ച് പണം കൊടുത്ത് സഹായിച്ചു... അതറിഞ്ഞ അമ്മയ്കും ഒരു വിഹിതം വേണമത്രെ..
മരുമകള്‍ ഒറ്റക്ക് അനുഭവിയ്കേണ്ട..എന്‍റെ മകന്‍റെ സമ്പാദ്യത്തിന്‍റെ ഒരു വിഹിതം ഈ അമ്മയ്ക് കൂടി അവകാശപ്പെട്ടതാണ്..അതാണ് എന്‍റെ ന്യായമെന്ന് അവര്‍ പറയുന്നു...
പലരും അവരോടൊന്ന് സംസാരിക്കുവാന്‍ എന്നെ സമീപിച്ചു..ഞാന്‍ നിസ്സഹായനാണ്..പണത്തിന്‍റെ മുന്‍പില്‍ എന്‍റെ വാക്കുകള്‍ക്ക് പ്രസക്തി ഇല്ല..
മകനോ മരിച്ചു..അവന്‍റെ കുലച്ചോറ് കൂടി ഉണ്ണാന്‍ കാത്തിരിയ്കുന്ന ആ അമ്മയോട് ഞാന്‍ എന്ത് പറഞ്ഞിട്ട് എന്തുകാര്യം...
പണത്തിന് മുകളില്‍ ഒരു ബന്ധത്തിനും സ്ഥാനമില്ലാ എന്ന് നേരിട്ട് മനസിലാക്കുവാന്‍ സാധിക്കുന്നത് ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളില്‍ കൂടി ആണ്
By
Nanditha Krishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക