Showing posts with label നന്ദിതാ കൃഷ്ണൻ. Show all posts
Showing posts with label നന്ദിതാ കൃഷ്ണൻ. Show all posts

മരണത്തിൻ്റെ വിഹിതം

ങ്ങേ..!!!മരിച്ചെന്നോ.?!! എപ്പോ..?!!
ഇന്ന് കാലത്ത്..നെഞ്ചത്ത് വേദന ഉണ്ടായീ.ആശുപത്രിയിലെത്തിയ്കും മുന്നേ....
കണ്ണില്‍ ഇരുട്ട് കയറുന്നു..എന്‍റെ ശരീരം പെട്ടന്ന് തളര്‍ന്നതുപോലെ..ഒന്നും പറയാന്‍ കഴിയുന്നില്ലെനിയ്ക്....
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ,കൃത്യമായി പറഞ്ഞാല്‍ നവംബര്‍ നാലാം തീയതി..അന്നത്തെ പ്രഭാതത്തില്‍ വന്ന ഒരു ഫോണ്‍കോളിന്‍റെ പ്രതിഫലനമാണിത്..എന്‍റെ പ്രീയപ്പെട്ട രാജീവിന്‍റെ മരണവാര്‍ത്ത...
-------------------------------------------------------------
ഓര്‍മ്മവെച്ച കാലം മുതല്‍ അച്ഛനും രമേശന്‍ മാമനും സുഹൃത്തുക്കളാണ്.അവരുടെ ആ സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമായിരിയ്കാം ഞാനും അദ്ധേഹത്തിന്‍റെ മകനും ചെറുപ്പകാലം മുതലേ സുഹൃത്തുക്കളായിരുന്നു.....
വീട്ടിലെ കഷ്ടപ്പാടും ദുരിതവും മൂലം പഠനം പകുതിയില്‍ ഉപേക്ഷിച്ച് മണ്ണ് ചുമക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ വീട് പണിക്കാവശ്യമായ സാധനങ്ങള്‍ ഇറക്കികൊടുക്കാനും എല്ലാത്തിനും ഒരുമിച്ചായിരുന്നു..
അതിനിടയിലാണ് രാജീവ് പ്രണയിക്കുന്നതും ആ വിഷയം ഞാന്‍ അവന്‍റെ വീട്ടില്‍ അവതരിപ്പിക്കുന്നതും വിവാഹം നടത്തികൊടുക്കുന്നതും...
അങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞ് പോകുന്നതിനിടയിലാണ് കുറച്ചു നാള്‍ മുന്‍പ് ഞങ്ങള്‍ കരാറ് പണി എടുത്ത് ചെയ്തുകൊടുത്ത വീടിന്‍റെ ഉടമ റോയിച്ചായന്‍ ഗള്‍ഫിലേക്ക് വിസയുമായി വരുന്നത്..ഞങ്ങള്‍ രണ്ടാളും അങ്ങനെ ഗള്‍ഫുകാരായി... അറബിക്ക് അവനെ വളരെ ഇഷ്ടമായിരുന്നു..പതിയെ അവന്‍ അറബിയുമായി ചേര്‍ന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി...ഒരുവിധം രക്ഷപെട്ടു...
മറ്റൊരു കമ്പനിയില്‍ നല്ലൊരു ജോലി തരപ്പെട്ടതിനാല്‍ ഞങ്ങള്‍ തമ്മില്‍ താല്‍കാലികമായി പിരിഞ്ഞു..
നല്ലതുപോലെ കഷ്ടപ്പെട്ടും ദൈവാനുഗ്രഹം കൊണ്ടും നാട്ടിന്‍ അവന്‍ നല്ലൊരു വീടു വെച്ചു..കാറ് വാങ്ങി..അവന്‍റെ വീട്ടുകാരെയും സഹായിച്ചുപോന്നു...
അതിനിടയിലാണ് ഇ മരണം...മരണത്തിന്‍റെ കൃത്യം അഞ്ചാം നാള്‍ തുടങ്ങി പ്രശ്നങ്ങള്‍...
മരണാനന്തര ചടങ്ങുകളുടെ കണക്ക് അവതരിപ്പിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ അനിയനോട് ഭാര്യയുടെ ചോദ്യം..
നീ എന്‍റെ ഭര്‍ത്താവിനെ ചന്ദനമുട്ടിയിലാണോ കത്തിച്ചത്.?ഇത്രയും കാശ് എങ്ങനെ ചിലവായി.?!!
മരുമകളുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന അമ്മ കയറി തിരിച്ച് ചോദ്യം ചെയ്യല്‍...മരണവീട്ടില്‍ കലഹം നിറഞ്ഞു...ഒടുവില്‍ രണ്ടുപേരെയും പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശരിക്കും പാടുപെട്ടു....
ഇപ്പോള്‍ അടുത്ത പ്രശ്നം വീണ്ടും തുടങ്ങിയിരിയ്കുന്നു.....
രാജീവിന്‍റെ മരണശേഷം പാര്‍ട്ണര്‍ ആയിരുന്ന അറബി കുറച്ച് പണം കൊടുത്ത് സഹായിച്ചു... അതറിഞ്ഞ അമ്മയ്കും ഒരു വിഹിതം വേണമത്രെ..
മരുമകള്‍ ഒറ്റക്ക് അനുഭവിയ്കേണ്ട..എന്‍റെ മകന്‍റെ സമ്പാദ്യത്തിന്‍റെ ഒരു വിഹിതം ഈ അമ്മയ്ക് കൂടി അവകാശപ്പെട്ടതാണ്..അതാണ് എന്‍റെ ന്യായമെന്ന് അവര്‍ പറയുന്നു...
പലരും അവരോടൊന്ന് സംസാരിക്കുവാന്‍ എന്നെ സമീപിച്ചു..ഞാന്‍ നിസ്സഹായനാണ്..പണത്തിന്‍റെ മുന്‍പില്‍ എന്‍റെ വാക്കുകള്‍ക്ക് പ്രസക്തി ഇല്ല..
മകനോ മരിച്ചു..അവന്‍റെ കുലച്ചോറ് കൂടി ഉണ്ണാന്‍ കാത്തിരിയ്കുന്ന ആ അമ്മയോട് ഞാന്‍ എന്ത് പറഞ്ഞിട്ട് എന്തുകാര്യം...
പണത്തിന് മുകളില്‍ ഒരു ബന്ധത്തിനും സ്ഥാനമില്ലാ എന്ന് നേരിട്ട് മനസിലാക്കുവാന്‍ സാധിക്കുന്നത് ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളില്‍ കൂടി ആണ്

By
Nanditha Krishnan

പ്രീയപ്പെട്ട ചേട്ടന് (ചെറുകഥ)

എന്‍റെ ജീവനറ്റശരീരം കാണുന്നത് എല്ലാവര്‍ക്കും വലിയ സന്തോഷം ആണെന്ന് വ്യക്തമായി എനിയ്ക് അറിയാം... ഒരുപാട് ശാപവാക്കുകളും അവഗണനയും ഞാന്‍ കേള്‍ക്കുകയും സഹിക്കുകയും ചെയ്തതുകൊണ്ട് അത് എനിയ്ക് ഒരു പുതുമയല്ല..എങ്കിലും ഞാനൊന്ന് പറയട്ടെ,ഇനിയെങ്കിലും നിങ്ങളത് കേള്‍ക്കണം...
ചേട്ടന് ഓര്‍മ്മയുണ്ടോ നമ്മുടെ കുട്ടിക്കാലം,അന്ന് ഒരു ഉത്സവക്കാലത്ത് എന്നെ മുറിയില്‍ പൂട്ടിയിട്ട് നിങ്ങള്‍ പോയത്..രണ്ടാം നാള്‍ നിങ്ങള്‍ എത്തും വരെ ഞാന്‍ ആ വീട്ടില്‍ നെഞ്ച്തല്ലി കരഞ്ഞത്..ചേട്ടനെങ്കിലും ഓര്‍ത്തിരുന്നോ ഈ അനിയത്തിക്കുട്ടി ഒറ്റയ്കാണെന്ന്..ഒന്നുറക്കെ കരഞ്ഞാല്‍ കേള്‍ക്കുവാന്‍പോലും ആരുമില്ലെന്ന്..അന്നു മുതല്‍ ഇന്നേ നാള്‍ വരെ സകലതും സഹിച്ചു ഞാന്‍..സ്വന്തം അമ്മപോലും തിരിഞ്ഞു നോക്കാതെ ആ മുറിയില്‍ ഞാന്‍ ഇത്രയുംകാലം ജീവിച്ചു..എന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ കുടുംബത്തോടൊത്ത് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് ചേട്ടനെങ്കിലും ഈ അനിയത്തി കുട്ടിയെ പുറംലോകം ഒന്ന് കാട്ടികൊടുക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ..?!
.ചേട്ടന്‍റെ വിവാഹത്തിനും ഞാനൊരു തടസമായി നില്‍കുന്നു എന്ന് പറഞ്ഞപ്പോള്‍,ഓര്‍ത്തിരുന്നോ ഞാനത് എങ്ങനെ സഹിക്കുമെന്ന്?!ജീവന്‍ കിടക്കാന്‍ ഒരിറ്റുവെള്ളം,ഒരുപിടി ആഹാരം ഈ അനിയത്തിക്കുട്ടിക്ക് തരാന്‍ ചേട്ടന് അത്രക്ക് അറപ്പായിരുന്നോ.?!! എന്‍റെ കാലുകള്‍ ഒന്നനക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊക്കെ നിങ്ങളെ ബുദ്ധിമുട്ടിയ്കുമായിരുന്നോ..?!! എന്നെങ്കിലും എന്നോടൊരിറ്റ് സ്നേഹം നിങ്ങള്‍ക്കുണ്ടാകുമെന്ന് കരുതി ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നു..ഇനി വയ്യ..
അവസാനിപ്പിയ്കുകയാണ് ഈ ജീവിതം..ചേട്ടനും ചേട്ടത്തിയമ്മയും വിവാഹശേഷം എത്താന്‍ ഇനി കുറച്ച് നിമിഷങ്ങളെ ഉള്ളു..നിങ്ങള്‍ക്ക് ഒരു ഭാരമാകാന്‍ ഇനി ഞാനില്ല..
ആ മരക്കൊമ്പില്‍ നിന്ന് ചേട്ടന്‍ തള്ളിയിട്ട ഈ അനിയത്തിക്കുട്ടിയുടെ ജീവിതം ഇനി ഓര്‍മകളില്‍ പോലും ഉണ്ടാകരുത്
എന്‍റെ പ്രീയപ്പെട്ടവര്‍ ഒന്നോര്‍ക്കുക,ശരീരത്തിന് എല്ലാ ആരോഗ്യത്തോടും കൂടി മാത്രം ഈ ലോകത്ത് ജനനങ്ങള്‍ നടന്നിരുന്നെങ്കില്‍ കണ്ണീരിനും സ്നേഹത്തിനും അവിടെ എന്ത് പ്രസക്തി.?!!..
സ്നേഹപൂര്‍വ്വം
നശൂലം പിടിച്ചവള്‍
(ചേട്ടനിട്ട പേരാ എനിക്ക് കൂടുതല്‍ ചേര്‍ച്ച)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo