എന്‍റെ ജീവനറ്റശരീരം കാണുന്നത് എല്ലാവര്‍ക്കും വലിയ സന്തോഷം ആണെന്ന് വ്യക്തമായി എനിയ്ക് അറിയാം... ഒരുപാട് ശാപവാക്കുകളും അവഗണനയും ഞാന്‍ കേള്‍ക്കുകയും സഹിക്കുകയും ചെയ്തതുകൊണ്ട് അത് എനിയ്ക് ഒരു പുതുമയല്ല..എങ്കിലും ഞാനൊന്ന് പറയട്ടെ,ഇനിയെങ്കിലും നിങ്ങളത് കേള്‍ക്കണം...
ചേട്ടന് ഓര്‍മ്മയുണ്ടോ നമ്മുടെ കുട്ടിക്കാലം,അന്ന് ഒരു ഉത്സവക്കാലത്ത് എന്നെ മുറിയില്‍ പൂട്ടിയിട്ട് നിങ്ങള്‍ പോയത്..രണ്ടാം നാള്‍ നിങ്ങള്‍ എത്തും വരെ ഞാന്‍ ആ വീട്ടില്‍ നെഞ്ച്തല്ലി കരഞ്ഞത്..ചേട്ടനെങ്കിലും ഓര്‍ത്തിരുന്നോ ഈ അനിയത്തിക്കുട്ടി ഒറ്റയ്കാണെന്ന്..ഒന്നുറക്കെ കരഞ്ഞാല്‍ കേള്‍ക്കുവാന്‍പോലും ആരുമില്ലെന്ന്..അന്നു മുതല്‍ ഇന്നേ നാള്‍ വരെ സകലതും സഹിച്ചു ഞാന്‍..സ്വന്തം അമ്മപോലും തിരിഞ്ഞു നോക്കാതെ ആ മുറിയില്‍ ഞാന്‍ ഇത്രയുംകാലം ജീവിച്ചു..എന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ കുടുംബത്തോടൊത്ത് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് ചേട്ടനെങ്കിലും ഈ അനിയത്തി കുട്ടിയെ പുറംലോകം ഒന്ന് കാട്ടികൊടുക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ..?!
.ചേട്ടന്‍റെ വിവാഹത്തിനും ഞാനൊരു തടസമായി നില്‍കുന്നു എന്ന് പറഞ്ഞപ്പോള്‍,ഓര്‍ത്തിരുന്നോ ഞാനത് എങ്ങനെ സഹിക്കുമെന്ന്?!ജീവന്‍ കിടക്കാന്‍ ഒരിറ്റുവെള്ളം,ഒരുപിടി ആഹാരം ഈ അനിയത്തിക്കുട്ടിക്ക് തരാന്‍ ചേട്ടന് അത്രക്ക് അറപ്പായിരുന്നോ.?!! എന്‍റെ കാലുകള്‍ ഒന്നനക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊക്കെ നിങ്ങളെ ബുദ്ധിമുട്ടിയ്കുമായിരുന്നോ..?!! എന്നെങ്കിലും എന്നോടൊരിറ്റ് സ്നേഹം നിങ്ങള്‍ക്കുണ്ടാകുമെന്ന് കരുതി ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നു..ഇനി വയ്യ..
അവസാനിപ്പിയ്കുകയാണ് ഈ ജീവിതം..ചേട്ടനും ചേട്ടത്തിയമ്മയും വിവാഹശേഷം എത്താന്‍ ഇനി കുറച്ച് നിമിഷങ്ങളെ ഉള്ളു..നിങ്ങള്‍ക്ക് ഒരു ഭാരമാകാന്‍ ഇനി ഞാനില്ല..
ആ മരക്കൊമ്പില്‍ നിന്ന് ചേട്ടന്‍ തള്ളിയിട്ട ഈ അനിയത്തിക്കുട്ടിയുടെ ജീവിതം ഇനി ഓര്‍മകളില്‍ പോലും ഉണ്ടാകരുത്
എന്‍റെ പ്രീയപ്പെട്ടവര്‍ ഒന്നോര്‍ക്കുക,ശരീരത്തിന് എല്ലാ ആരോഗ്യത്തോടും കൂടി മാത്രം ഈ ലോകത്ത് ജനനങ്ങള്‍ നടന്നിരുന്നെങ്കില്‍ കണ്ണീരിനും സ്നേഹത്തിനും അവിടെ എന്ത് പ്രസക്തി.?!!..
സ്നേഹപൂര്‍വ്വം
നശൂലം പിടിച്ചവള്‍
(ചേട്ടനിട്ട പേരാ എനിക്ക് കൂടുതല്‍ ചേര്‍ച്ച)
നശൂലം പിടിച്ചവള്‍
(ചേട്ടനിട്ട പേരാ എനിക്ക് കൂടുതല്‍ ചേര്‍ച്ച)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക