ര്‍..ര്‍...ര്‍...
ഇല്ല.. അനങ്ങുന്നില്ല..
എത്ര ദിവസമായി ഈ കിടപ്പ് തുടങ്ങിയിട്ട്? ആരും തിരിഞ്ഞു നോക്കാനില്ലാതെ, ഒരിറ്റ് വെള്ളമിറക്കാതെ ഇനി എത്രനാള്‍ കൂടി. അല്ലെങ്കിലും ഒറ്റയ്ക്ക് എന്നെ കൊണ്ട് ഒന്നും പറ്റില്ലല്ലോ. തനിച്ചല്ല എന്നുള്ളത് മാത്രമാണ് ഒരു സമാധാനം.
നീണ്ട് നിവര്‍ന്നു കിടക്കുന്ന ഈ മണല്‍ക്കാടുകളില് ഉണക്കാനിട്ട മീനുകളെ പോലെ ഞങ്ങള്‍ ഒരു പാട്പേരുണ്ടിവിടെ. പകലിലെ ഒലിച്ചിറങ്ങുന്ന കൊടും ചൂടും രാത്രിയിലെ ഇരച്ചു കയറുന്ന തണുപ്പും മറയില്ലാതെ ഒന്നിച്ചനുഭിവിക്കുന്നവര്‍. ഒന്നനങ്ങാന്‍ പോലുമാവില്ലെങ്കിലും കഴിഞ്ഞു പോയ കാലത്തിലെ രാജാവും റാണിയുമായിരുന്ന ഓര്‍മ്മകളില്‍ മുഴുകി കിടക്കുകയാണവര്‍. അടുത്ത ജന്മത്തിലെങ്കിലും മനുഷ്യരായി ജനിക്കണമെന്ന് സ്വപ്നം കാണുന്നവര്‍.
ഇല്ല.. അനങ്ങുന്നില്ല..
എത്ര ദിവസമായി ഈ കിടപ്പ് തുടങ്ങിയിട്ട്? ആരും തിരിഞ്ഞു നോക്കാനില്ലാതെ, ഒരിറ്റ് വെള്ളമിറക്കാതെ ഇനി എത്രനാള്‍ കൂടി. അല്ലെങ്കിലും ഒറ്റയ്ക്ക് എന്നെ കൊണ്ട് ഒന്നും പറ്റില്ലല്ലോ. തനിച്ചല്ല എന്നുള്ളത് മാത്രമാണ് ഒരു സമാധാനം.
നീണ്ട് നിവര്‍ന്നു കിടക്കുന്ന ഈ മണല്‍ക്കാടുകളില് ഉണക്കാനിട്ട മീനുകളെ പോലെ ഞങ്ങള്‍ ഒരു പാട്പേരുണ്ടിവിടെ. പകലിലെ ഒലിച്ചിറങ്ങുന്ന കൊടും ചൂടും രാത്രിയിലെ ഇരച്ചു കയറുന്ന തണുപ്പും മറയില്ലാതെ ഒന്നിച്ചനുഭിവിക്കുന്നവര്‍. ഒന്നനങ്ങാന്‍ പോലുമാവില്ലെങ്കിലും കഴിഞ്ഞു പോയ കാലത്തിലെ രാജാവും റാണിയുമായിരുന്ന ഓര്‍മ്മകളില്‍ മുഴുകി കിടക്കുകയാണവര്‍. അടുത്ത ജന്മത്തിലെങ്കിലും മനുഷ്യരായി ജനിക്കണമെന്ന് സ്വപ്നം കാണുന്നവര്‍.
പരിചയപെടുത്താന്‍ മറന്നു.. എന്റെ പേര് ഹോണ്ട സിവിക്(2003), ജപ്പാന്‍കാരിയാണ്. എഞ്ചിന്‍ നമ്പറും ഷാസി നമ്പറും ഒക്കെ ചേര്‍ത്തു വിശദമായി പറയണമെന്നുണ്ടെങ്കിലും ഓര്‍മ്മ കിട്ടുന്നില്ല. പോരെങ്കില്‍ കാഴ്ചയും അത്ര പോര. പൊടിയടിച്ച് കിടപ്പായത് കൊണ്ട് വ്യക്തവുമല്ല. ജനിച്ചത് ജപ്പാനിലാണെങ്കിലും വളര്‍ന്നത് അങ്ങികലെ ഐക്യ അറബ് നാടുകള്‍ അഥവാ UAEയിലാണ്. അങ്ങനെ കുറെ വര്‍ഷത്തെ ലക്ഷകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയ നീണ്ട പ്രവര്‍ത്തനത്തിനും, മാറി മറഞ്ഞു വന്ന ഉടമസ്ഥര്‍ക്കും ശേഷം നേരത്തേ പറഞ്ഞ കിടപ്പിലാണ്. അവസാനയാത്രയിലേക്കുള്ള കാത്തുകിടപ്പ്. എന്റെ കൂട്ടുകാര്‍ പറയുന്നത് നേരാണെങ്കില്‍ അടുത്ത കപ്പല്‍ യാത്ര ഇപ്പോള്‍ സമാധാനം കൊടുമ്പിരി കൊള്ളുന്ന ഏതേലും രാജ്യത്തേക്ക് ആയിരിക്കും. അവിടെ സമാധാനം വീണ്ടെടുക്കാന്‍ യുദ്ധം ചെയ്യുന്ന കൂട്ടരുടെ കൈകളില്‍ ഒരു കളിക്കാറായി ഞാനുണ്ടാകും. ശരീരത്തില്‍ തുന്നിക്കെട്ടിയ യുദ്ധപ്പൊതികളുമായി അവരുടെ തന്നെ സഹോദരരുടെ ഇടയിലേക്ക് ഓടിച്ചു കയറ്റി, ഒരു തീഗോളമായി മാറി സന്തോഷം പരത്താന്‍ എന്നിലൂടെ അവര്‍ ശ്രമിക്കും. അകത്തേ ചോര പുറത്തും, പുറത്തേ മണ്ണ് അകത്തേക്കുമെടുപ്പിച്ച് അവര്‍ ശാന്തി വിളമ്പും. കുഞ്ഞുങ്ങളുടെ കണ്ണിലും മനസ്സിലും ഭീതി വിതച്ച് അവരുടെ കുട്ടിക്കാലം കവര്‍ന്നെടുത്തും പെണ്ണുങ്ങളുടെ വസ്ത്രത്തില്‍ ചവിട്ടി നിന്നും വട്ടമേശ സമ്മേളനം കൂടും. ഭൂരിപക്ഷത്തെ പോലെ സത്യവും ന്യായവും നീതിയും വിജയവും തിരിച്ചറിയാനാവാതെ ഈ ആഘോഷത്തില്‍ പെട്ട്, മണ്ണിലും അങ്ങനെ വിസ്മ്രിതിയിലും അലിയാനായിരിക്കുമെന്റെയും വിധി. അല്ലെങ്കിലും ചാവേറായ കാറുകളുടെ ഫ്രെയിം ചെയ്ത എത്ര പടങ്ങളുണ്ട്?
സോറി ഇമോഷണലായിപ്പോയി. മരിക്കാന്‍ കിടക്കുമ്പോള്‍ ഫിലോസഫി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലേ. പറയാന്‍ വന്നത് ഉടമകളെ കുറിച്ചാണ്. തൊട്ടും തല്ലിയും തലോടിയും കടന്നു പോയ മനുഷ്യരെ കുറിച്ച്.
2007ലേ ഒരു മെയ് മാസം. നാല് വര്ഷം കൊണ്ട് ഒരുലക്ഷത്തില്‍ പരം ദൂരം അങ്ങോളമിങ്ങോളം പൊടിപാറ്റിയും നിരങ്ങിയും തീര്‍ത്തിരുന്നു. അങ്ങനൊരു വൈകുന്നേരം രണ്ടു മൂന്നു ചെറുപ്പക്കാര്‍ വന്നു എന്റെ വട്ടം നിന്ന് കറങ്ങുന്നു.. അത് കണ്ട കൊച്ചമ്മ ഫ്ലാറ്റില്‍ നിന്നറങ്ങി ചോദിച്ചു..
" ഹൂ ആര്‍ യു? വാട്ട് ഈസ് ദിസ്? "
" ഹൂ ആര്‍ യു? വാട്ട് ഈസ് ദിസ്? "
ചോദ്യം കേട്ട യുവാക്കള്‍ പരുങ്ങാതെ തന്നെ പറഞ്ഞു.
" വീ ആര്‍ അനു & പാച്ചു.. ദിസ് ഈസ് എ കാര്‍ര്‍ര്‍ര്‍..."
" വീ ആര്‍ അനു & പാച്ചു.. ദിസ് ഈസ് എ കാര്‍ര്‍ര്‍ര്‍..."
എന്റെ ചങ്കൊന്നു പിടച്ചു. കൊച്ചമ്മ എന്നെ പറഞ്ഞു വിടാന്‍ തീരുമാനിച്ചുവോ? അവര്‍ വന്നത് അബുദാബിയിലെ ഏതോ പുത്തന്‍ ലൈസെന്‍സ്കാരന് വേണ്ടിയാണത്രേ.
എന്തായാലും അവരെന്നെയും കൊണ്ട് ഒരു വര്‍ക്ക്‌ഷോപ്പില്‍ കൊണ്ട് പോയി ബെഞ്ചിന്റെ മുകളില്‍ കയറ്റിനിര്‍ത്തി. എന്നിട്ട് അടിയിലൂടെ അന്തം വിട്ടങ്ങോട്ടും ഇങ്ങോട്ടും നടന്നു. അത് കണ്ടിട്ട് കൊച്ചമ്മ അവരോട് വീണ്ടും ചോദിച്ചു: " വാട്ട് ദി ഹെല്‍ ആര്‍ യു ടൂയിംഗ് ഹിയര്‍? "
അവരോന്നിച്ച് മറുപടിച്ചു : " വീ ആര്‍ ടൂയിംഗ് എ കാര്‍! കാര്‍ എഞ്ചിന്‍, ഔട്ട് കമ്പ്ലീറ്റ്‌ലി". രണ്ടാമത്തെ ദയലോഗ് കാശ് കുറക്കാനുള്ളത് ആയത് കൊണ്ട് 22000ക യില്‍ കച്ചവടം ഉറപ്പിച്ചു.
എവിടെന്നോക്കെയോ പിച്ചിപെറുക്കിയും കടം വാങ്ങിയും രണ്ടാഴ്ച കഴിഞ്ഞ് എന്റെ പ്രതിശ്രുത മുതലാളി വന്നെത്തി. കൂടെ ആ കൂട്ടുകാരനും.
കൊച്ചമ്മയുടെ ഒപ്പം ട്രാഫിക് ഓഫീസിലേക്ക് നടന്നു പോകുമ്പോള്‍ കൂട്ടുകാര്‍ തമ്മിലുള്ള സംസാരം പതുങ്ങി കേട്ട ഞാന്‍ ഞെട്ടി.
" ഫ്രന്റ് അത്ര പോര എങ്കിലും ബാക്ക് കൊള്ളാം." " ഫ്രന്റ് ഒന്നിടിഞ്ഞിട്ടുണ്ട്, കൂടാതെ ബാക്കില്‍ ചെറിയ തട്ടും മുട്ടും ഒക്കെയുണ്ട്."
" ഫ്രന്റ് അത്ര പോര എങ്കിലും ബാക്ക് കൊള്ളാം." " ഫ്രന്റ് ഒന്നിടിഞ്ഞിട്ടുണ്ട്, കൂടാതെ ബാക്കില്‍ ചെറിയ തട്ടും മുട്ടും ഒക്കെയുണ്ട്."
ഈ വെള്ളി പോലെ തിളങ്ങി നില്‍ക്കുന്ന എന്നെ കുറിച്ചാണോ ഈ പറയുന്നത്?
ആ സംശയം മാറാന്‍ ഏതാണ്ട് അര മണിക്കൂര്‍ വേണ്ടി വന്നു. തിരിച്ചിറങ്ങിയ കൊച്ചമ്മ തന്റെ സഹപ്രവര്‍ത്തകനോട് കുശലം ചോദിക്കുന്നത് വരെ. അത് കേട്ട നിയുക്ത മുതലാളിയും കൂട്ടുകാരനും ഇപ്പോഴത്തെ സ്മൈലികളില്‍ എവിടെയും കാണാത്ത തരം ഒരു മുഖ ഭാവം കൈ വന്നു കഴിഞ്ഞിരുന്നു..
" അനുവേ, കുട്ടിക്ക് മലയാളം അറിയാം..."
അത് വരെ പെണ്മനസ്സുള്ള ഒരു സാധാ കാറിണിയായിരുന്ന ഞാന്‍ ഇത് കേട്ടതോടെ തീവ്ര ഫെമിനിസത്തിലേക്ക് അപ്പോള്‍ തന്നെ കൂട് മാറി. ഇവന്മാര്‍ക്കുള്ള പണികളുടെ ഭാണ്ടകെട്ട് പുറത്ത് പൊതിഞ്ഞ് ആ കൂട്ടിലേക്ക് ചേര്‍ത്ത് കെട്ടി. സമയം പതിനൊന്നായി. ഇഷ്ടമില്ലാത്ത ചെക്കനെ കല്യാണം കഴിച്ച്, അവനോടൊപ്പം സ്വന്തം വീട് വിടേണ്ടിവന്ന പെണ്ണിനെ പോലെ ഞാന്‍ യാത്രയായി.
അധിക ദൂരം ചെന്നില്ല. ഒന്ന് തുമ്മി, രണ്ട് തുമ്മി, മൂന്നാമത്തെതിന് ഞാനൊന്ന് നിന്നു. യാത്രയിലാണെങ്കിലും സാധാരണ ദിവസങ്ങളില്‍ ഷാര്‍ജ - ദുബൈയിലെ വഴിയിലെ ഞങ്ങള്‍ കാറുകളുടെ സംഗമ വേദിയാണ് നേഷണല്‍ പെയ്ന്റ്സ്. അതായത് ഫെറാരിയായാല്‍ പോലും 5 - 10 കിലോമീറ്റര്‍ വേഗത്തില്‍ അല്ലാതെ ആ വഴി ആ സമയത്ത് സഞ്ചരിക്കാന്‍ പറ്റില്ല. തേരട്ടകള്‍ പോലും ഇതിലും സ്പീഡില്‍ പോകുമെന്നര്‍ത്ഥം. അങ്ങനെ ആ പൊള്ളുന്ന വെയിലത്ത്, ഈ കാറട്ടായോട്ടത്തിനിടക്ക് ഇവരെ ഇറക്കി തളളിച്ചു. ഇപ്പോള്‍ ഫാഷനായ നാക്ക് കൊണ്ടുള്ള സോഷ്യല്‍ മീഡിയ തള്ളലല്ല. .പൊരിവെയിലത്ത്, ടിപ്ടോപ്പായ രണ്ട് യുവാക്കള്‍ മറ്റുള്ളവരുടെ പല തരത്തിലുള്ള കാതടിപ്പിക്കുന്ന ഹോര്‍ണറികള്‍( horn കൊണ്ടുള്ള തെറികള്‍) കേട്ട് കൊണ്ടുള്ള ഒരു റിയലിസ്ടിക്ക് തള്ളല്‍.. ആഹ.. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ടയറാന്ചം വരുന്നു.. കൊച്ചമ്മ, അടിച്ച പെട്രോളില്‍ നിന്നല്പം ഊറ്റി എടുക്കുന്നതിനിടയില്‍ ഞാന്‍ വലിച്ചെടുത്ത കുറച്ച് കാറ്റാണ് അവന്മാരെ കാറ്റ് കൊള്ളിക്കാന്‍ ഞാന്‍ പ്രയോഗിച്ചത്.
ഉന്തിയുന്തി അവരെന്നെ ഒരു വര്‍ക്ക്‌ഷോപ്പിലെത്തിച്ചു ശരിയാക്കിച്ചു.
തുടര്‍ന്നും യാത്രിച്ചു.. ഷാര്‍ജ, ദുബായ് രാജ്യങ്ങള്‍ കടന്നു അബൂദാബിയിലേക്ക്..അല്ല അവിടെന്നും 130കിലോമീറ്റര്‍ അകലെയുള്ള മരുഭുമിയിലെ ഒരു തുരുത്തായ തരീഫിലേക്ക്.
ഉന്തിയുന്തി അവരെന്നെ ഒരു വര്‍ക്ക്‌ഷോപ്പിലെത്തിച്ചു ശരിയാക്കിച്ചു.
തുടര്‍ന്നും യാത്രിച്ചു.. ഷാര്‍ജ, ദുബായ് രാജ്യങ്ങള്‍ കടന്നു അബൂദാബിയിലേക്ക്..അല്ല അവിടെന്നും 130കിലോമീറ്റര്‍ അകലെയുള്ള മരുഭുമിയിലെ ഒരു തുരുത്തായ തരീഫിലേക്ക്.
തരീഫ് ജീവിതം സുഖകരമായിരുന്നു. പണിയില്ല.. നനയില്ല.. കുളിയില്ല..ആകെയുള്ള ബുദ്ധിമുട്ട് അനക്കമില്ലാതെ കിടന്നു വെയിലേറ്റ് ഊപ്പാട് ഇളകും എന്ന് മാത്രം. ഈ റസ്റ്റ് ഒക്കെ തീര്‍ക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം ആവണം. പിന്നെ ശനി രാവിലെ വരെ ഓടെടാ ഓട്ടം. തരീഫ് - അബുദാബി-ദുബൈ-ഷാര്‍ജ-അജ്മാന്‍ പിന്നെ തിരിച്ചും. പോരാത്തതിന് അയാളുടെ കൂട്ടിന് തടിമാടന്‍മാരായ അയാളുടെ നാലഞ്ച് സില്‍ബന്തികളും. ഒരുമാതിരി പഞ്ചാബി ഹൌസിലെ രമണനോട് പെരുമാറുന്നത് പോലെയായിരുന്നു. ഫോണ്‍ കഴിഞ്ഞാല്‍ ഉടമസ്ഥന്മാരുടെയും അവരുടെ കൂട്ടുകാരുടെയും രഹസ്യങ്ങള്‍ അറിയാവുന്നവര്‍ ഞങ്ങള്‍ കാറുകള്‍ ആണെങ്കിലും ഫോണിനെ പോലെ എല്ലാരോടും പറഞ്ഞു നടക്കാറില്ല. ആ പതിവ് അത് കൊണ്ട് തന്നെ ഇവിടെയും തെറ്റിക്കുന്നില്ല.
കാലം ഓടോമീറ്ററില്‍ അക്കങ്ങള്‍ കൂട്ടിയും, അടിക്കുന്ന പെട്രോളില്‍ കിട്ടുന്ന മൈലേജില്‍ കുറച്ചും കടന്നു പോയി. എപ്പോഴൊക്കെ കുപ്പിയില്‍ നിന്ന് വന്ന ഭൂതത്തെ പോലെ പണിയെടുപ്പിക്കുകയാണെന്ന് തോന്നിയാലും അപ്പോഴൊക്കെ തന്നെ പുള്ളിക്ക് മുട്ടന്‍ പണി ഞാന്‍ കൊടുക്കാറുണ്ടായിരുന്നു. അതിനി അബുദാബിയിലെ ഏറ്റവും തിരക്കുള്ള ട്രാഫിക് സിഗ്നലില്‍ ആയാലും ആളനക്കമില്ലാത്ത ഇടവഴിയായാലും ഞാന്‍ കിടന്നിരിക്കും. പുള്ളിയെ കൊണ്ട് തള്ളിച്ചിരിക്കും.
അങ്ങനെയിരിക്കേ മുതലാളിക്ക് ദുബൈയിലെ ഒരു കമ്പനിയില്‍ നിന്നും ജോലിക്കുള്ള അഭിമുഖത്തിനു ഒരു വിളി വന്നു. അന്ന് കല്യാണം കഴിച്ചിട്ടില്ലാത്തത് കൊണ്ട് കടം വാങ്ങിയ സ്യൂട്ടും ടൈയുള്‍പ്പെടുന്ന വേഷഭൂഷാധികളണിഞ്ഞാണ് യാത്ര. ഇടയിലൊരു പെട്രോള്‍ പമ്പില്‍ കയറിയപ്പോള്‍ പതിവില്ലാതെ എന്നോട് ഒരു സ്നേഹം. റേഡിയേറ്റര്‍ കൂളന്റ് എടുക്കുന്നു. എന്റെ വിടര്‍ന്ന ബോണറ്റ് പൊക്കുന്നു. . നാക്കിലൂടെ ഒഴിക്കുന്നു. എന്റെ ദാഹം ശമിപ്പിക്കുന്നു, തിളച്ചു മറിഞ്ഞ എന്റെ നെഞ്ചകം തണുക്കുന്നു. നടന്നത് സ്വപ്നമല്ലാന്ന് തിരിച്ചറിഞ്ഞ് രണ്ട് കുഴല്‍ സന്തോഷപ്പൊഹ വിടുന്നു. ഞാന്‍ എന്റെ പ്രതികാരദാഹവും മടക്കി ചുരുട്ടി അവിടെ നിന്നും യാത്രയാകുന്നു. തുടിച്ചു തുടങ്ങിയ ഒരു കാമുക ഹൃദയെഞ്ചിനുമായി ഡ്രൈവ് മോഡില്‍ ജീവിതം മുന്നോട്ട്.
ആ വര്‍ഷത്തിലെ വലിയ പെരുന്നാളവധിയരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എന്റെ നെഞ്ചിടുപ്പിന്‍ ഉടമകൂടിയായ ഉടമയും അയാളുടെ കൂട്ടരും ഒത്തുകൂടി ആഘോഷങ്ങള്‍ക്കുള്ള പ്രോഗ്രാം ചാര്‍ട്ട് ഉണ്ടാക്കുന്ന തിരക്കിലാണ്. ഇന്ന് ഇവിടെ, നാളെ അല്‍ഐന്‍, അങ്ങനെയങ്ങനെ. അതിനിടയിലാണ് കണ്ടെന്‍സര്‍ തകര്‍ക്കുന്ന ആ വാര്‍ത്ത കേട്ടത്, ഇയാളുടെ കല്യാണം ഉറപ്പിച്ചത്രേ. ചൂടാവാതെയെങ്കിലും പുകയോടെ തന്നെ ഞാനൊന്ന് തുമ്മി കാണിച്ചു. ഇത് കൂട്ടത്തിലൊരുത്തന്‍ കണ്ടെങ്കിലും നവംബര്‍ മാസത്തിലെ മഞ്ഞാണെന്ന് വിചാരിച്ചു വിട്ട് കളഞ്ഞു.
രാവിലെയായപ്പോഴേക്കും
ഹീറ്റര്‍ ചുവക്കുന്നു, ടയര്‍ കടിക്കുന്നു,
ബുഷ് ചുരുട്ടുന്നു. ഏ സി ഫാനാകെ വിയര്‍ക്കുന്നു.
ബെറിംഗുകള്‍ ആകെ വരിഞ്ഞു മുറുകുന്നു.
എഞ്ചിന്‍മനമാകെ ഉരുണ്ട് കയറുന്നു.
ഹീറ്റര്‍ ചുവക്കുന്നു, ടയര്‍ കടിക്കുന്നു,
ബുഷ് ചുരുട്ടുന്നു. ഏ സി ഫാനാകെ വിയര്‍ക്കുന്നു.
ബെറിംഗുകള്‍ ആകെ വരിഞ്ഞു മുറുകുന്നു.
എഞ്ചിന്‍മനമാകെ ഉരുണ്ട് കയറുന്നു.
ഒരു താളത്തില്‍ എത്തിയപ്പോഴേക്കും ലയവും പോയി ലൈനും പോയി ഞാന്‍ റോഡരികത്ത് കിടപ്പിലായ് കഴിഞ്ഞിരുന്നു. ഇത് സാധാരണ പണി കൊടുക്കല്‍ കെടപ്പല്ലാന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അജ്മാനിലെ സുഹ്രത്തിന്റെ നിര്‍ദേശപ്രകാരം "ഡിസ്കവറി"ക്കുള്ള വിളി പോയിരുന്നു. ഡിസ്കവറിയെയാണ് വിളിച്ചതെങ്കിലും വന്നത് "റിക്കവറി"യായിരുന്നു. കയറിട്ട് വലിച്ചുകയറ്റി അങ്ങകലെയുള്ള ജീവന്‍ രക്ഷാകേന്ദ്രത്തിലേക്ക്. അവധി പ്രമാണിച്ച് പൂട്ടിയിട്ട കാഷുവലിറ്റിയില്‍ പൊടി പിടിച്ച വരാന്തയില്‍ രണ്ട് ദിവസം. മൂന്നാം പക്കം കണ്ണ് തുറക്കുമ്പോള്‍ സ്നേഹനിധിയായ ഉടമയും കൂട്ടുകാരനും മുന്നിലുണ്ട്.
സുലൈമാന്‍ മെക്കാനിക്ക് എന്നെ ചൂണ്ടി പറഞ്ഞു. "പൊന്നു മോനേ.. ആ വണ്ടിയുടെ റേഡിയേറ്റര്‍ പൊകഞ്ഞു പോയെടാ. എപ്പോഴെങ്കിലും ഇത്തിരി വെള്ളം കൊടുത്തിരുന്നെങ്കില്‍ അത് ജീവിച്ചേനെടാ.."
സുലൈമാന്‍ മെക്കാനിക്ക് എന്നെ ചൂണ്ടി പറഞ്ഞു. "പൊന്നു മോനേ.. ആ വണ്ടിയുടെ റേഡിയേറ്റര്‍ പൊകഞ്ഞു പോയെടാ. എപ്പോഴെങ്കിലും ഇത്തിരി വെള്ളം കൊടുത്തിരുന്നെങ്കില്‍ അത് ജീവിച്ചേനെടാ.."
"ഇക്കാ, നിങ്ങള്‍ എന്ത് വര്‍ത്താനം ആണ് ഇപ്പറയുന്നത് . ഞാന്‍ രണ്ട് മാസം മുന്‍പല്ലേ പള്ള മുഴുവന്‍ നിറച്ചു കൊടുത്തത്. ലീക്ക് ഒന്നും കണ്ടതുമില്ല. ബാക്കി ദേ ഇത് വരെ കളഞ്ഞിട്ടുമില്ല."
ഇതും പറഞ്ഞു എന്റെ ഡിക്കിയില്‍ നിന്നും കാലിയാവാറായ ഒരു കുപ്പിയുമെടുത്ത് വന്നു..
ഇതും പറഞ്ഞു എന്റെ ഡിക്കിയില്‍ നിന്നും കാലിയാവാറായ ഒരു കുപ്പിയുമെടുത്ത് വന്നു..
"എഞ്ചിന്‍ ഓയില്‍ ആണോടാ റേഡിയേറ്ററില്‍ ഒഴിക്കുന്നത്" എന്നും ചോദിച്ചു ഇക്കയൊരു ചാട്ടവും "നന്നാക്കിക്കോ കാശുമായ് വരാം" എന്ന് പറഞ്ഞവരുടെ ഓരോട്ടവും ഒന്നിച്ചായിരുന്നു..
എനിക്കിങ്ങനത്തെ ഒരു മണുക്കൂസനെയാണല്ലോ ഇച്ചേയി കണ്ടു പിടിച്ചു തന്നത് എന്നോര്‍ത്ത്, ഹൃദയവും റേഡിയേറ്ററും തകര്‍ന്ന് ഞാനാ കിടപ്പങ്ങനെ കിടന്നു.
താളവട്ടത്തിലെ മൊട്ടയെ പോലെ കുറച്ച് നാള്‍ കൂടി അവരെ സേവിച്ചെങ്കിലും അവസരം കിട്ടിയതും ബാക്കിയുണ്ടായിരുന്ന ജീവന്‍ കൊണ്ട് ഞാനോടി. ആ ഓട്ടം ഇവിടെയെത്തി നില്‍ക്കുന്നു.
ഓര്‍മ്മകളുടെ മേലേക്ക് അതിനിടയില്‍ എന്താണ് പറന്നു വന്നത്? കഴിഞ്ഞയാഴ്ചയിലെ ഖലീജ് ടൈംസ് ആണല്ലോ അത്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പത്രങ്ങള്‍ വായിക്കാന്‍ കിട്ടാറുള്ളതാണ്. പുതിയ വണ്ടികളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കലാണ് പതിവെങ്കിലും ഇന്ന് പറന്നെത്തിയ പത്രത്തിന്റെ മുന്‍പേജില്‍ പരസ്യത്തിലല്ലാതെ വണ്ടികളുടെ പടം കണ്ടപ്പോഴാണ് വാര്‍ത്ത കൂടി വായിക്കാമെന്ന് കരുതിയത്. അതെന്തായാലും വേണ്ടായിരുന്നു. ഒരു രാജ്യത്തിന്‍റെ ഭരണാധികാരി സ്വന്തം പൌരന്മാരോട് യുദ്ധം ചെയ്യുന്ന വാര്‍ത്തയായിരുന്നു അത്. സ്വന്തം മാതാവിന്റെ കൈകളാല്‍ കൊല ചെയ്യപ്പെടുന്ന മക്കളുടെ ദുരവസ്ഥ. സിറിയയിലെ അലേപ്പോ നഗരത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും അതിനു വേണ്ടി രണ്ട് അതിര്‍ത്തികള്‍ തുറന്നിടുകയും അതിലൂടെ രക്ഷപെടാന്‍ ശ്രമിക്കുന്നവരെ തോക്കുകള്‍ കൊണ്ട് സ്വീകരിക്കുകയും പെണ്ണെന്നോ കുഞ്ഞെന്നോ പോലും നോക്കാതെ കണ്ണുംപൂട്ടി നെഞ്ചില്‍ തീ കൊണ്ട് തുളയിട്ടും ബാക്കിയായവര്‍ക്ക് രക്ഷപ്പെടാന്‍ കൊണ്ടുവന്ന ബസ്സുകളില്‍ റോക്കറ്റ് വിട്ട് ചാരകൂമ്പാരമാക്കുകയും അത് കണ്ട് വാവിട്ടു നിലവിളിക്കുന്നവരുടെയും അവരുടെ ചുറ്റും യന്ത്രതോക്കുകള്‍ കൊണ്ട് ആകാശത്തേക്ക് വെടിവെച്ച് ആര്‍ത്തുചിരിക്കുന്ന, അന്തരീക്ഷത്തില്‍ ഭയം പടര്‍ത്തി വട്ടമിട്ട് പറക്കുന്ന, ചുടുചോരയില്‍ കുളിക്കുന്ന അഥവാ കുളിപ്പിക്കുന്ന മനുഷ്യകഴുകന്‍മാരുടെയും കഥ.
ഹേ മനുഷ്യാ നീയല്ലേ ഈ ലോകത്തിലേറ്റവും ശ്രേഷ്ഠതയുള്ള ജീവികള്‍ എന്നഹങ്കരിക്കുന്ന വര്‍ഗ്ഗം? നിന്നെ പോലെയാകാനാണോ ഞങ്ങള്‍ ആഗ്രഹിച്ചത്?
ഹാ കഷ്ടം!!
______________________________
ഹാ കഷ്ടം!!
______________________________
ഷിബിലാനി by ഷിബില്‍ ജലീല്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക