നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഇക്കിളി കഥ

Image may contain: Shoukath Maitheen, sitting and indoor

========
''കല്ല്യാണ ദിവസം പെണ്ണിന്റെ വീട്ടിൽ നിന്ന് കെട്ടിയിറങ്ങി ഇന്നോവയിലേക്ക് കയറി ഇരുന്നപ്പോൾ , പെണ്ണിന്റെ ശരീരം തന്റെ ദേഹത്ത് സ്പർശിക്കാതെ ലേശം അകന്നാണ് മമ്മദ് ഇരുന്നത്,....
താൻ വിശാലമായി ഇരുന്നോട്ടെ എന്നു കരുതിയാകും പുയ്യാപ്പ്ള അകന്നിരിക്കുന്നതെന്നാണ് പെണ്ണ് വിചാരിച്ചത്,
'' ഗട്ടറിൽ ചാടുകയും, വളവിലും തിരിവിലും വാഹനം ആടി ഉലയുകയും ചെയ്യുമ്പോൾ മമ്മദിന്റെ ശരീരത്ത് മനപ്പൂർവ്വം സഫിയ ഉരസാൻ തുടങ്ങി,....
മമ്മദൊന്ന് പുളഞ്ഞു,.... ഞെളിപിരി കൊണ്ടു,... ഇക്കിളിയെടുത്തു....
പക്ഷേ ,
ചിരി അടക്കിപ്പിടിച്ച് വാഹനത്തിൽ പിടിച്ചിരുന്നു,...
എന്നാൽ മമ്മദിന്റെ ചിരി സഫിയ കണ്ടിരുന്നു,....
ആദ്യരാത്രി പാൽ ഗ്ളാസുമായി കടന്നു വന്ന സഫിയ ,ഗ്ളാസ് മേശപ്പുറത്ത് വച്ചിട്ട് മമ്മദിനോട് ചേർന്നിരുന്നു,...
ടീ ഷർട്ടും ലുങ്കിയുമുടത്ത് കട്ടിലിൽ ഇരിക്കുകയായിരുന്ന മമ്മദ് ..
,സഫിയ അടുത്തിരുന്നപ്പോൾ ലേശം അകന്നിരുന്നു ....
വാഹനത്തിൽ വച്ച് അകന്നിരുന്നത് സർവ്വസാധാരണം... ഈ മണിയറയിൽ പെണ്ണിന്റെ അടുത്തിരിക്കാത്ത ഇയാളെന്ത് പുയ്യാപ്പ്ളയാണ് റബ്ബേ,...
''പാൽ ഗ്ളാസെടുത്ത് നീട്ടി കൊണ്ട് സഫിയ ' ചോദിച്ചു,
'എന്താ ...അകന്നിരിക്കുന്നത് ..എന്നെ ഭയമാണോ,?
''മമ്മദ് പാൽ വാങ്ങി ഒരു കവിളിറക്കി ,ഗ്ളാസ് തിരികെ കൊടുത്തിട്ടു പറഞ്ഞു,...
''അതേയ്....എനിക്കു ഭയങ്കര ഇക്കിളിയാ....ആരെങ്കിലും മേത്ത് തൊട്ടാൽ അപ്പം ചിരി വരും,...
മമ്മദ് ചിരിച്ചു,... സഫിയായും ചിരിച്ചു,...
''അപ്പോ എന്നാ ചെയ്യും,... സഫിയ ചോദിച്ചു,...
'മേത്ത് തൊട്ടുളള ഒരു പരിപാടിക്കും ഞാനില്ല..,എനിക്കു വയ്യ ചിരിച്ചു മരിക്കാൻ ....
''ഹഹഹ.... സഫിയ വീണ്ടും ചിരിച്ചു
''നീ ഈ സൈഡിൽ കിടന്നോ ഞാനാ മൂലയിൽ കിടന്നോളാം,....മമ്മദ് ഭിത്തിയുടെ സൈഡിലേക്ക് ചാടി കയറി കിടന്നു,...
''അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ?
സഫിയ തീരുമാനിച്ചു ,...
''ഇങ്ങേരുടെ ഇക്കിളി ഈ രാത്രി തന്നെ ശരിയാക്കി കൊടുക്കാം ... പെണ്ണ് വിചാരിച്ചാൽ നടക്കാത്തതായി എന്താണുളളത്.... നല്ലൊരു ആദ്യരാത്രിയായിട്ട് ഇക്കിളി കുക്കിളീന്നും പറഞ്ഞ് അകന്നു മാറി കിടക്കുന്ന ഇയാളെന്തു പുരുഷനാണപ്പാ,..... !!
';സെഫീ ....മമ്മദ് വിളിച്ചു,...
''ങും,....സഫിയ മൂളി,....
''അന്റെ കുട്ടിക്കാലമെല്ലാം ഒന്നു വിവരിച്ച് പറ മോളെ,....
''സഫിയാക്ക് ദേഷ്യം വന്നു,
';പിന്നേ.. ഒന്നു കെട്ടിപ്പിടിക്കാനും ചുംമ്പനം ആഗ്രഹിച്ചെല്ലാം കിടക്കുമ്പോഴാ അങ്ങേരുടെ കുട്ടിക്കാല വിവരണം ... വിവരിച്ചു പറയാൻ ഇന്നെന്താ പി എസ് സി പരീക്ഷ വല്ലതുമാണോ ...? അല്ല പിന്നെ...
ആ പാൽ കൊടുത്തതിന്റെ കപ്പാസിറ്റി പോലുമില്ലാത്ത കണവൻ ...വെറുതെ ഒരു ഗ്ളാസും പാലും വേസ്റ്റായി ....രണ്ട് പവൻ സംഭാവന തന്ന വല്ല്യമ്മായിക്ക് കൊടുത്താൽ മതിയാർന്നു ആ പാൽ ...ശൊ,...
''സെഫി,....മമ്മദ് വീണ്ടും വിളിച്ചു,...
''എന്താണിക്കാ....
''പറ മുത്തേ അന്റെ പഴയ കഥകൾ...
''പഴയ കഥ പറയാൻ ഞാനാര് വൈക്കം മുഹമ്മദ് ബശീറോ,...ഒന്നു മുണ്ടാണ്ട് കിടക്ക് ഇക്കിളി കണവാ ....
';നീ വല്ലതും പറഞ്ഞോ,..,!
''സഫിയാടെ നിയന്ത്രണം വിട്ടു...ഞാനൊന്നും പറഞ്ഞില്ല പൊന്നേ ''....എന്നും പറഞ്ഞ് കിടന്നിടുത്ത് നിന്ന് ഒരു കുതിപ്പ് മമ്മദിന്റെ മേലേക്ക്,....
';ഹഹഹഹ ഇക്കിളി കൊണ്ടു പുളഞ്ഞ മമ്മദ് ചിരിക്കാൻ തുടങ്ങി...
';അളേളാ,..,വിട് ...അയ്യോ മോളെ ഞാനിപ്പം ചാവുകേ, ...ന്റെ ഉമ്മോ...
സഫിയെ ഉന്തി തളളി കട്ടിലേക്കിട്ട് അഴിഞ്ഞുലഞ്ഞു പോയ ലുങ്കിയും ഉടുത്ത് കട്ടിലിൽ നിന്നെഴുന്നേറ്റു മമ്മദ്,.
''എന്ത് പിരാന്താടി കാണിക്കണെ ...
ശ്വാസം കിട്ടാതെ നെഞ്ചു തിരുമ്മി കൊണ്ട് എളിക്ക് കൈയ്യും കൊടുത്ത് മമ്മദ് കിതച്ചു ...
സഫിയ ചാടി എണീറ്റു,....വിടമാട്ടെ ...
സഫിയ വീണ്ടും തന്റെ ശരീരത്തിൽ സ്പർശിക്കുമെന്നു തോന്നിയ മമ്മദ്
കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു,
';സെഫി പ്ളീസ്...എനിക്കു വയ്യ...അടുത്തു വരരുത്...ഇക്കിളിയെടുത്തു ചാകും ഞാൻ ...
''ഒരിക്കിളിക്കാരന്റെ രോദനം,...
സഫിയ അടുത്തു വന്നു ..
. മമ്മദ് കട്ടിലിനു ചുറ്റും ഓടാൻ തുടങ്ങി....
പിറകെ സഫിയായും ....
മണിയറയിൽ ചിരി മയം,...!!
മമ്മദ് വാതിൽ തുറന്ന് പുറത്തേക്ക് ചാടി ...
വാതിലിനു വെളിയിൽ ബഹളം കേട്ട് സഫിയയുടെ ജേഷ്ഠത്തിയും അമ്മായിമാരും നില്പ്പുണ്ടായിരുന്നു...
മമ്മദ് വിളറി... ചമ്മി,...
''നിങ്ങളെന്താ കബഡി കളിക്കുവായിരുന്നോ,...'' കൊച്ചമ്മായീടെ കിടിലൻ ട്രോള് കേട്ട് മറ്റുളളവർ ചിരിച്ചു,...
മമ്മദ് മുൻവശത്തെ ഡോറിലൂടെ മുറ്റത്തേക്ക് മെല്ലെ എസ്കേപ്പായി,...
അമ്മായിമാർ മണിയറയിലേക്ക് എത്തി നോക്കിയ ശേഷം കുലുങ്ങി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു, ...
പിന്നീടുളള ഓരോ രാത്രിയും ഇക്കിളി പ്രശ്നം മണിയറയിൽ നീറുന്ന പ്രശ്നമായി.... കെട്ട്യോന്റെ അമിതമായ ഇക്കിളി എങ്ങനെ മാറ്റിയെടുക്കും എന്ന് കുലംങ്കുഷമായി ചിന്തിച്ചു സഫിയ,...
'' ആരോടെങ്കിലും അഭിപ്രായം ചോദിക്കാൻ പറ്റിയ വിഷയമല്ലല്ലോ..അയൽവക്കത്തെല്ലാം പാട്ടായാൽ നാണക്കേടല്ലേ
''ഇക്കിളി മമ്മദിന്റെ ഭാര്യ''' എന്ന് നാട്ടുകാർ വിളിക്കൂലേ ...''
ഒരു കോഴിപ്പൂവനെ ഏർവ്വാടിക്ക് നേർന്നു വിട്ടാലോ,... ? പളളീന്ന് ഉസ്ത്താദിനേയും മുക്രിയേയും വിളിച്ച് അറുത്ത് നേർച്ച നടത്താമായിരുന്നു...
മുറ്റത്ത് കൊത്തി തിന്നു നടക്കുന്ന ശേലൊത്ത അങ്കവാലുളള പൂവനെ ആരാധനയോടെ നോക്കി സഫിയ...
ഇത്രേം ഭംഗിയുളള ഇക്കിളിയില്ലാത്ത മാരനായിരുന്നെങ്കിൽ ,... തന്റെ ശരീരമൊരു മുറ്റമക്കിമാറ്റി കൊത്തിപ്പറിച്ചേനെ ....സഫിയ അങ്ങനെ മനക്കോട്ട കെട്ടി ..
മാസങ്ങളെ ഇക്കിളിയിട്ട് ദിവസങ്ങൾ കടന്നു പോയി,...
''അന്നു രാത്രി ,
കട്ടിലിനു നടുവിൽ അതിരു പോലെ തലയിണ വച്ച് ഭിത്തിയോട് ചേർന്നു കിടക്കുന്ന മമ്മദിനോട് , സഫിയ പറഞ്ഞു,
''അതേ,...എല്ലാവരും ചോദിക്കുവാ വിശേഷമൊന്നുമായില്ലേ '' എന്ന് ,
നമുക്ക് ആസ്പത്രിയിൽ പോയി ഡോക്ടറെ കണ്ടാലോ,...?
''അയ്യോ അതു വേണ്ട...ഡോക്ടറ് പരിശോധിക്കാൻ മേത്ത് തൊടും...ഞാനില്ല...അതോർക്കുമ്പോഴേ ചിരി വരുവാ,...!
''അപ്പോൾ നിങ്ങളെന്നെ ചതിക്കുവായിരുന്നു അല്ലേ ...?
''മമ്മദ് സംശയത്തോടെ സഫിയായെ നോക്കി,...
''നിങ്ങളെന്തിനാ കല്ല്യാണം കഴിച്ചത്..? ഞാനൊന്നു ചോദിക്കട്ടെ ,
ഈ ഇക്കിളി സൂക്കേട് എനിക്കായിരുന്നെങ്കിൽ പണ്ടേ തലാക്ക് ചൊല്ലി ഇക്കിളിയില്ലാത്ത ഒരുത്തിയെ കെട്ടൂലായിരുന്നോ നിങ്ങൾ ...!ഞാനെത്രമാത്രം സഹിച്ചു,..
''അത് പിന്നെ പെണ്ണിന്റെ ഇക്കിളി പ്രശ്നമില്ലെടി,....
''അതുശരി ....അമിതമായ ഇക്കിളിയുളള പെണ്ണായിരുന്നെങ്കിൽ നിങ്ങളെന്തു ചെയ്യും,....
ഒരു ദീർഘശ്വാസം വിട്ട് ...സഫിയ തുടർന്നു,...
''ഞാനേതായാലും നാളെ വീട്ടിലേക്ക് പോവ്വാ,...തിരിച്ചു വരില്ല ...
''അയ്യോ ...വീട്ടുകാരറിഞ്ഞാൽ ആകെ നാണക്കേടാകും ...!
''അതാ പച്ച മലയാളത്തിൽ പറഞ്ഞത് ഡോക്ടറെ കാണാൻ പോകാന്ന്,...!!
അല്ലെങ്കിൽ നാട്ടുകാർക്കും വീട്ടുകാർക്കും പറഞ്ഞ് ചിരിക്കാൻ
വകയാകും ഇങ്ങടെ ഇക്കിളി കഥ,....
നീ ലൈറ്റണച്ച് കിടക്ക്...... ,നേരം വെളുക്കട്ടെ ...
''ലൈറ്റണക്കുന്നതെന്തിനാ അണച്ചിട്ടും വല്ല്യ പ്രയോജനമൊന്നുമില്ലല്ലോ ....സഫിയ കലിപ്പോടെ പുതപ്പ് തലയിലൂടെ മൂടി ...
പിറ്റേന്ന് ,
മനസില്ലാ മനസോടെ മമ്മദും,സഫിയായും ഡോക്ടറെ കാണാൻ ആസ്പത്രിയിലേക്ക് പോയി,..
'' ചീട്ടെടുത്തപ്പോൾ കൗണ്ടറിലിരിക്കുന്ന നഴ്സ് ചോദിച്ചു,
''ഏത് ഡോക്ടറെ കാണാനാ,..,?
''ഇക്കിളി സ്പെഷ്യലിസ്റ്റ്,...!മമ്മദ് പറഞ്ഞു,...
''അന്തംവിട്ട് നഴ്സ് ചോദിച്ചു,...
''ഏത് ഡോക്ടർ..,?
''ശബ്ദം താഴ്ത്തി മമ്മദ് പറഞ്ഞു,
''സിസ്റ്ററേ,...ശരീരമാസകലം ഇക്കിളിയാണ് ... കല്ല്യാണം കഴിഞ്ഞിട്ട് മാസമൊന്നായി ആദ്യരാത്രി പെൻഡിങ്ങിലാണ് .... ഈ സൂക്കേടിനു ചികിത്സിക്കുന്ന ഡോക്ടറിനെ കാണണം,....
''നഴ്സ് ചിരിച്ചു..
''എന്റെ ചേട്ടാ ആദ്യമായിട്ടാ ഒരു രോഗിയുടെ അവസ്ഥ കണ്ട് ചിരിക്കുന്നത്,...
ഹഹഹ... നഴ്സ് വീണ്ടും ചിരിച്ചു...
എന്നിട്ടു പറഞ്ഞു,...
ഡോക്ടർ കുൽക്കർണിയെ കണ്ടു നോക്ക് ...
''അൽക്കർണിയോ, കുലുക്കി കർണിയോ ആരായാലും വേണ്ടില്ല ഇക്കിളി മാറിയാൽ മതി ....
ഡോക്ടർ കുൽക്കർണ്ണിയുടെ മുന്നിലെത്തിയ മമ്മദിനോട് ,ഡോക്ടർ ചോദിച്ചു,
''എന്തു പറ്റി,?
''മമ്മദ് ചിരിച്ചു കൊണ്ടു പറഞ്ഞു,
''മേലാകെ ഇക്കിളിയാണു സർ,''
മറ്റുളളവരുടെ അടുത്തു പോലും ഇരിക്കാൻ പറ്റുന്നില്ല ...എന്തിനേറെ പറയുന്നു കക്ഷം കടിച്ചാൽ ചൊറിയാൻ പറ്റണില്ല ...ചൊറിയുമ്പോൾ ഭയങ്കരമായി ചിരി വരും,... ചിരിക്കണോ ചൊറിയണോ എന്നറിയാതെ ആകെ കൺഫ്യൂഷനാകും സാറെ ...
ഈ ഇരിക്കുന്നത് ഭാര്യയാണ് ... കല്ല്യാണം കഴിഞ്ഞിട്ട് ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പറ്റീട്ടില്ല ഈ നശിച്ച ഇക്കിളി കാരണം ...
''ഡോക്ടർ ചിരിച്ചു,.... എവിടെയാണ് കൂടുതൽ ഇക്കിളിയുളളത്,...
''മർമ്മത്തിലെല്ലാം ഇക്കിളിയാണ് സർ,...
''മർമ്മത്തിലെല്ലാം നർമ്മമാണ് അതാ !
''അതെ സാർ ...മർമ്മത്തിലെ നർമ്മം കാരണം ഒരു കർമ്മവും നടക്കുന്നില്ല .... സഫിയ ചാടി പറഞ്ഞു ...
''വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് '; ബോഡി കോമഡി '' എന്നു പറയും,... ചിരിപ്പിക്കുന്ന ദ്രവം അമിതമായി ശരീരത്തിലുണ്ട് ഇതിന് പ്രത്യേകിച്ച് മരുന്നില്ല ...പക്ഷേ പറ്റിയ മരുന്ന് താങ്കളുടെ അടുത്തുണ്ട് .
''മമ്മദിന് അത്ഭുതം,...
''തന്റെ ഭാര്യ തന്നെ ...എടോ പ്രായം ചെല്ലുന്തോറും ഇക്കിളിയെല്ലാം മാറും,... വേറൊരാളുടെ സ്ഥിരമായുളള സ്പർശനത്തിലൂടേയും ഇക്കിളിയെ മാറ്റിയെടുക്കാം ... താൻ കണ്ണടച്ച് കിടന്നാൽ മതി ... ഭാര്യ അതെല്ലാം മാറ്റി തരും .... !!
''ഞാനാദ്യം മുതലേ ശ്രമിക്കുന്നുണ്ട് സാറെ ...മേത്ത് തൊടീച്ചിട്ട് വേണ്ടേ,... സഫിയ പറഞ്ഞു,...
''ഇന്നു മുതൽ ഇക്കിളി ചികിത്സ തുടങ്ങിക്കോളൂ .... ''മമ്മദ് സഹകരിക്കും ...ശരിയല്ലേ മമ്മദേ ...
മമ്മദ് ചിരിച്ചു കൊണ്ട് തലയാട്ടി ...
'' അന്നു രാത്രി,
മമ്മദിന്റെ മണിയറയിൽ പൊട്ടിച്ചിരിയിൽ ചാലിച്ച പുതിയ ഇക്കിളികളുടെ ആദ്യരാത്രി ആരംഭിക്കുകയായിരുന്നു,....
========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് ,!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot