നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിളക്ക്

Image may contain: 1 person, standing

ഇരുട്ടു നിറഞ്ഞ വഴിയിലൂടെ ഞാനൊറ്റക്ക്
എങ്ങോട്ടാണ് നടക്കേണ്ടത് ദൈവമേ..?
പിരിഞ്ഞു പോകുന്ന വേദനയോടെ,
ഊർന്നു പോകുന്നവിരലുകളിൽ നിറഞ്ഞ,
കാത്തുവെച്ച സ്നേഹം വീണുടയുമ്പോൾ.
മരവിച്ചമനസ്സും മൗനത്തിന്റെ പുതപ്പിനുള്ളിൽ
ഒളിച്ചിരിക്കാനൊരിടം തേടുകയാണ്.
ആരുമില്ലാതെ അനാഥനാക്കി ഉപേക്ഷിച്ചൊരു
കുഞ്ഞിന്റെ നിലവിളി ദൂരേ കേൾക്കുന്നുണ്ട്.
നടന്നെത്താവുന്ന ആ ദൂരത്തിലേക്ക്
കാലുകൾ ശേഷിയില്ലാതെ തളർന്നു പോവുന്നു.
പോയ കാലത്തിലേക്ക് തിരിഞ്ഞു നടക്കാനാവില്ലെന്ന്
സത്യം ഓർമ്മപ്പെടുത്തുമ്പോഴും,
വെറുതെ കുറേ നുണകൾ കേൾക്കാൻ
ആശിച്ചു പോവുകയാണ്...
വിളക്കുപേക്ഷിച്ച് വെളിച്ചം പടിയിറങ്ങുമ്പോൾ
ശബ്ദങ്ങൾ പോലും പേടിക്കുന്ന ഇരുട്ടാണ് ജീവിതം.
Babu Thuyyam.
31/01/19.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot