നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്മാർത്തവിചാരം ഒന്നാം ദിവസം

Image may contain: Jolly Chakramakkil, smiling, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
ചാരിയിട്ട അടുക്കള വാതിൽ ഒച്ചയുണ്ടാക്കാതെ പതിയെ തള്ളി തുറന്നു....
അകത്തു കടന്നു
അടുക്കളയിലും, ഊണു മുറിയിലും, സ്വീകരണമുറിയിലും താത്രിക്കുട്ടിയെ കണ്ടില്ല
മാർജ്ജാരപാദ ചുവടുകളോടെ
മുകളിലേയ്ക്കൂള്ള കോണിപ്പടികൾ
ശ്വാസം പിടിച്ചു...
ഓരോന്നായി കയറി ചെന്നു
കിടപ്പുമുറിയുടെ വാതിൽ തുറന്നു കിടക്കുന്നു അകത്തെങ്ങും അവളുള്ളതിന്റെ യാതൊരു ലക്ഷണവുമില്ല ...
കിടപ്പുമുറിയിൽ നിന്നും
ബാൽകണിയിലേയ്ക്കുള്ള.. വാതിലും തുറന്നു തന്നെ കിടക്കുന്നു .. ബാൽകണിയുടെ
വാതിലിനരികിലേയ്ക്ക് വീണ്ടും മാർജ്ജാര പാദങ്ങളോടെ ..
അവിടെ ചൂരലുകൊണ്ടുണ്ടാക്കിയ കസേരയിൽ എനിക്കെതിരെയായി അവളിരിക്കുന്നു
ഇളം കാറ്റിൽ അളകങ്ങൾ അവളുടെ കവിളിണകളെ മുത്തം വച്ചു കൊണ്ടിരിക്കുന്നു
മടിയിൽ നിവർത്തി വച്ച മാധവിക്കുട്ടിയുടെ ''എന്റെ കഥ ''
ഒച്ചയുണ്ടാക്കാതെ പുറകിലൂടെ ചെന്ന് ആ മിഴികൾ രണ്ടും കൈ കൊണ്ടു പൊത്തി ശബ്ദം മാറ്റി ഇങ്ങനെ ചോദിച്ചു. ...
ആര് രാ ...
ജെയിംസ് ..!
ങൂ ഹും...
ജോസ് ...!
ങു ഹും ...
ജോബി ...!
ന ..
അലക്സ് ...!
നോ ...
ഗണേഷ് ..!
നോ .. നോ ...
അരുൺ ...!
നഹി ന്നു പറഞ്ഞാ നഹി...
പിന്നാരാ ...!
ആര് രാ ...
ഓ .. അനി....!
ങൂ..ഹും ..
അനിൽകുമാർ ...!
ങൂ ങ്ങൂ ഹും .
എന്നാ പണിക്കർ. ... !
അല്ലൈയ് ...
വാര്യറാണോ ...!
ഹും പെണ്ണല്ല ...
അല്ലേ റാംജി ... !
നോ ജി ..
പ്രേംജി ....!
അല്ലാ .. അല്ലാ ... അല്ല
മാധവ്ജി ....!
ഒന്നു പോണുണ്ടോ ..
ഉണ്ണി .....!
ഉണ്ണി ഉറങ്ങി ..
പിന്നെ ... പിന്നെ... ശങ്കർ ...!
മാ ..നിഷാദി
ഓക്കെ ..ശ്രീധർ ...!
നോ യാർ..
മൈ മനു ....!
ഹും മണ്ണാങ്കട്ട ..
ഒന്നു വേഗം പറ പെണ്ണേ കൈ കഴച്ചിട്ടു വയ്യ
..., ജോ ... , ജോ ... ച ...ശ്ശെ പേര് കിട്ടുന്നില്ല
സ്മാർത്തവിചാരം ഒന്നാം ദിവസം
ഓതിക്കൻ വെറ്റില ചെല്ലവുമെടുത്ത്
കൈ കുഴമ്പിട്ടു തിരുമ്മുവാൻ കളരിയിലേക്ക് നടന്നു
'
12 - Feb - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot