Slider

പോസിറ്റീവ് ചിന്തകൾ.

0
Image may contain: 1 person, eyeglasses, selfie and closeup

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
പ്രശസ്തമായ സിനിമാഗാനത്തിൻ്റെ തുടക്കമാണിത്.
പക്ഷെ ഇന്ന് കാലം മാറി, FBയിൽ എഴുതുന്നവരിൽ മിക്കവരും ഇത്തിരി ദു:ഖം വന്നാലും ഒത്തിരി ദു:ഖം വന്നാലും ആദ്യം ഓടിയെത്തുന്നത് FB തിരുമുറ്റത്തേയ്ക്കാണ്. അതുകൊണ്ട് ഗാനത്തിൽ പറഞ്ഞപോലെയല്ല ദുഃഖത്തിൽ ഒറ്റയ്ക്കാവുന്നില്ല, സങ്കടപ്പെടാനും, സഹതപിയ്ക്കാനുമാശ്വസിപ്പിക്കാനുമായി ആയിരങ്ങൾ എത്തുന്നു.
പണ്ടു തൊട്ടേ എന്താണെന്നറിയില്ല മിക്കവർക്കും ചിലതെല്ലാം എഴുതുമ്പോൾ അറിയാതെ
ദു:ഖങ്ങൾ കടന്നു വരും. പക്ഷെ കഥയിലും കവിതയിലും, ഹൈക്കുകളായും ദു:ഖവരികൾ മാത്രം എഴുതിയിടുമ്പോൾ അത് വായിക്കുന്നവരിലും നെഗറ്റീവ് ആയ ഒരു മാനസികാവസ്ഥ
ഉടലെടുക്കുന്നു എന്നത് സത്യമാണ്. അടുത്ത കൂട്ടുകാർ ആരോടെങ്കിലും
ദു:ഖങ്ങൾ പങ്കു വയ്ക്കുമ്പോൾ അവരിൽ മാത്രമേ എത്തുന്നുള്ളു. പക്ഷെ സോഷ്യൽ മീഡിയായിലൂടെ പറയുമ്പോൾ ലക്ഷകണക്കിന്
വായനക്കാരിലേയ്ക്ക് നിമിഷങ്ങൾ കൊണ്ട് എത്തിപ്പെടുന്നു. അതിനാൽ
നെഗറ്റീവ് ചിന്തകളുടെ അളവ്
കുറയ്ക്കുന്നത് നല്ലതായിരിക്കും. എഴുതുന്ന പോസ്റ്റുകളിലും, വരികളിലും
പോസിറ്റീവ് ചിന്തകൾ കൂടുതലായി വന്നാൽ വായിക്കുന്നവരുടെ മനസ്സുകളിലേക്കും, ചിന്തകളിലേയ്ക്കും, പ്രവൃത്തികളിലേയ്ക്കും നല്ല പോസിറ്റിവ് ചിന്തകൾ എത്തപ്പെടും. നല്ല വാക്കുകൾ
നല്ല പ്രവൃത്തികൾ കൊണ്ട്
നന്മ നിറഞ്ഞതായിരിക്കട്ടെ
നല്ല ദിവസങ്ങൾ.
നാം ചിന്തിച്ചു കൂട്ടുന്ന ദു:ശ്ചിന്തകൾ നമ്മുടെ മനസ്സിനേയും മുറിവേൽപ്പിക്കും അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾ അന്യനേയും മുറിവേൽപ്പിക്കും, സദ്ചിന്തകൾ നമ്മുടെ മനസ്സിൻ്റെ മുറിവുണക്കുകയും അന്യൻ്റെ മുറിവുണക്കാൻ സഹായകമാകുകയും ചെയ്യും.
നന്മയുള്ള പോസിറ്റീവ് ചിന്തകൾ ആകട്ടെ മുന്നോട്ടെന്നുമുള്ള യാത്രകളിലെ പങ്കാളി.

By: PS anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo