നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 7


ഭാഗം - 7Read previous parts here - Click here - https://goo.gl/YQ1SLm )
ഈ നോവൽ ദയവു ചെയ്ത് ആരും പീ ഡീ എഫ് ആക്കി മറ്റു സോഷ്യൽ മീഡിയാ സംവിധാനങ്ങളിൽ ഷെയർ ചെയ്യരുത് എന്നഭ്യർത്ഥിക്കുന്നു. താഴെ കമന്റ് ബോക്സിൽ ഇതിന്റെ കോപ്പിറൈറ്റിനു വേണ്ടിയുള്ള അപേക്ഷ കാണാം. 30 ദിവസത്തിനുള്ളിൽ ഇത് കോപ്പിറൈറ്റഡ് ആകുന്നതാണ്‌. തുടർന്ന് ഇത് എഴുത്തുകാരന്റെ അനുവാദമില്ലാതെ ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും എന്നോർമ്മിപ്പിക്കുന്നു.
നന്ദി!
****************************************************
Reserved Forest Area Near Tulsi Lake Mumbai. – Next Morning
****************************************************
അന്ധകാരം.
ആഴമേറിയ ഒരു പടുകുഴിയിലേക്കു പതിക്കുന്നതു പോലെ തോന്നി സുജിത്തിന്. ഏതു നിമിഷവും താഴെ ചെന്ന് പതിച്ച് പൊട്ടിച്ചിതറുമെന്നു തോന്നിപ്പിക്കും വിധം അതി ഭയാനക വേഗതയിൽ ഒരു വീഴ്ച്ച. പക്ഷേ അവനു ഭയം തോന്നിയില്ല. കണ്ണുകൾ ഇറുക്കിയടച്ച്, കൈകൾ മാറിൽ ഇറുക്കെ കെട്ടി അവൻ കിടന്നു കൊടുത്തു.
പതിയെ പതിയെ വീഴ്ച്ച സാവധാനത്തിലായി. താഴെ പതുപതുത്ത ഒരു മെത്ത പോലെ എന്തോ ഒന്നിലേക്ക് അവന്റെ ശരീരം അമർന്നു. ചലനങ്ങൾ നിലച്ചു.
അവൻ ചുറ്റും കണ്ണോടിച്ചു.ഇരുട്ടു തന്നെ ചുറ്റിനും.
പെട്ടെന്ന്!
ഒരു മിന്നലുണ്ടായി. ആ പ്രദേശം മുഴുവൻ പ്രകാശമാനമായി.
തുടർന്ന് അനേകായിരം പൂത്തിരികൾ ഒരുമിച്ച് കത്തിയ പോലെ പ്രകാശ ബിന്ദുക്കളാൽ അവിടം നിറഞ്ഞു. പല വർണ്ണങ്ങളിൽ, പല വലിപ്പത്തിൽ കൊച്ചു കൊചുകൊച്ചു പൊട്ടിത്തെറികൾ. അതി മനോഹരമായിരുന്നു ആ കാഴ്ച്ച.
പതിയെ പതിയെ അവന്റെ കാഴ്ച്ച തെളിഞ്ഞു വന്നു.
അനേക ലക്ഷം കൊച്ചു കൊച്ചു വേരുകൾ! തമ്മിൽ തമ്മിൽ തൊട്ടു തൊട്ടില്ല എന്നപോലെ അവയുടെ അഗ്രങ്ങൾ! ഇടക്കിടെ അവ തമ്മിൽ ഒരു സ്പാർക്കുണ്ടാകുന്നുണ്ട്. അതാണ് ആ പ്രകാശ ബിന്ദുക്കൾ! അവന്റെ തന്നെ തലച്ചോറിലെ ന്യൂറോൺസ് ആണവയെന്നവൻ തിരിച്ചറിഞ്ഞു.
അവൻ സാവധാനം അതിനിടയിലൂടെ നടക്കുകയാണ്.
ഇത്ര മനോഹരമായൊരു സ്വപ്നം താൻ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നവനോർത്തു. സ്വപ്നമല്ല, താനിത് ശരിക്കും അനുഭവിക്കുകയാണ്. സ്വന്തം ഉപബോധ മനസ്സിലൂടെ ഒരു സഞ്ചാരം.
എല്ലാം വളരെ വ്യക്തതയോടെ കാണാനാകുന്നു.
ജീവിതത്തിൽ നടന്ന സകലതും കാണാം. അനുഭവിക്കാം. മറവി എന്നൊരു ആശയമേ ഇനിയില്ല. ആവശ്യമെങ്കിൽ, തന്റെ തലച്ചോറിൽ പിറന്ന ആദ്യ ഓർമ്മ പോലും കാണാനാകുന്നുണ്ട്. എങ്കിലും എത്ര സമാധാനമാണ്.
പെട്ടെന്ന് അവൻ എന്തിലോ തടഞ്ഞു നിന്നു.
മുൻപോട്ട് നീങ്ങാനാകുന്നില്ല. ഒരു വലിയ ഗ്ലാസ്സ് പലക പോലെന്തോ ആണ് മുൻപിൽ. അപ്പുറം വ്യക്തമായി കാണാം. പക്ഷേ മുൻപോട്ട് നീങ്ങാനാകുന്നില്ല.
അവന്റെ നെറ്റി ചുളിഞ്ഞു.
അപ്പുറത്ത് ഒരു പെൺകുട്ടി നില്ക്കുന്നുണ്ടോ ?
തൂവെള്ള ഒറ്റയുടുപ്പിട്ട ഒരു സുന്ദരി പെൺകുട്ടി. അവന്റെ കണ്ണുകൾ വിടർന്നു.
നോക്കി നില്ക്കെ അവൾ അവനു മുൻപിലേക്ക് പറന്നിറങ്ങിയതു പോലെ എത്തിച്ചേർന്നു.
“സുജിയേട്ടാ...!” കുപ്പിച്ചില്ല് തകരുന്നതു പോലെ തോന്നി ആ വിളിയൊച്ച. അവന്റെ ചെവിയിൽ പല വട്ടം അത് പ്രതിധ്വനിച്ചു.
അവൾ മുൻപോട്ടാഞ്ഞ് അവനു നേരേ കൈ നീട്ടി. പക്ഷേ ...
ഗ്ലാസ്സ് ഭിത്തി അവളെ തടഞ്ഞിരിക്കുകയാണ്.
അവന്റെ പെണ്ണാണത്. ശ്രീക്കുട്ടി.
കണ്ണീരിനിടയിലൂടെയും അവൾ പുഞ്ചിരിക്കുകയാണ്. നേർത്ത വിരലുകൾ ആ ഗ്ലാസ്സ് ഭിത്തിയിൽ തഴുകിയിറങ്ങി.
എന്തോ ഒരു വലിയ അപകടം വരാനിരിക്കുന്നതു പോലെ ഒരു തോന്നൽ. ശ്രീക്കുട്ടിയുടെ കണ്ണീരിൽ പതിയെ ചോരയുടെ ചുവപ്പു പടർന്നു തുടങ്ങിയിരിക്കുന്നു.
സുജിത്ത് പതിയെ പിന്നാക്കം നടക്കാനാരംഭിച്ചു.
അപ്പോഴും ചുറ്റും പ്രകാശത്തുണ്ടുകൾ ചിതറി വീഴുന്നുണ്ട്. അവന്റെ കാൽ പാദം പതിയുന്നിടത്തെല്ലാം ആ പ്രകാശമുത്തുകൾ ഞെരിഞ്ഞമരുന്നതു കാണാമായിരുന്നു.
പെട്ടെന്ന് അവൻ കാലു വെച്ചിടം ശൂന്യമായി!
ഒരലർച്ചയോടെ അവൻ മലർന്നടിച്ചു വീണു. ഒരു വലിയ കിടങ്ങിലേക്ക്.
കഴുത്തിനിരു വശത്തും കൂടി പാമ്പു പോലെ എന്തോ ഇഴഞ്ഞ് അവന്റെ ഷർട്ടിനുള്ളിലേക്കിറങ്ങി. കൊഴുത്ത എന്തോ ദ്രാവകം!
അവൻ പിടഞ്ഞെഴുന്നേറ്റ് ആ കിടങ്ങിന്റെ വശങ്ങളിൽ പിടിച്ചു തൂങ്ങി മുകളിലേക്കു കയറാനുള്ള ശ്രമമാരംഭിച്ചു. കിടങ്ങിൽ ആ ദ്രാവകം നിറഞ്ഞുയർന്നു വരികയാണ്. അവന്റെ അരക്കൊപ്പം ഉയരമെത്തിക്കഴിഞ്ഞു.
പെട്ടെന്ന് അവന്റെ കണ്മുന്നിലൂടെ എന്തോ ഒന്ന് ഒരു മുരൾച്ചയോടെ പറന്നു പോകുന്നതു കണ്ടു. വെളുത്ത് തിളങ്ങുന്ന എന്തോ ഒരു വസ്തു.
അവൻ ഒറ്റക്കുതിപ്പിന് കിടങ്ങിനു വെളിയിലെത്തി.
അന്തരീക്ഷം നിറയെ പല വർണ്ണങ്ങളിലുള്ള പ്രകാശത്തുള്ളികളാണ്. എല്ലാം താഴെ നിലത്തേക്ക് വീണുകൊണ്ടിരിക്കുന്നു. പക്ഷേ...
അതിൽ നാലു ചുവന്ന പ്രകാശ ബിന്ദുക്കൾ മാത്രം അവന്റെ ശ്രദ്ധയാകർഷിച്ചു.
അവ താഴേക്കു വീഴുന്നില്ല. വായുവിൽ തങ്ങി നില്ക്കുകയാണ്... അല്ല, സാവധാനം അത് അവനെ സമീപിക്കുകയാണ്. എന്തോ ഒരു യന്ത്രത്തിന്റെ മുരൾച്ചയും കേൾക്കാം.
അവനിപ്പോൾ ആ വസ്തു വ്യക്തമായി കാണാം. ആ നാലു പ്രകാശ ബിന്ദുക്കൾ... അത്!!
“ഡ്രോൺ!!” അവൻ അലർച്ചയോടെ ചാടിയെഴുന്നേറ്റു!
തൊട്ടു മുൻപിൽ തന്നെ ഏതാണ്ട് പത്തടി ദൂരത്തിൽ ...
ഒരു മിലിട്ടറി ഡ്രോൺ! (ദൂരെ നിന്നു നിയന്ത്രിക്കാവുന്ന തരം ചെറിയ പറക്കുന്ന ഉപകരണം. ക്യാമറ ഘടിപ്പിച്ചാൽ, മനുഷ്യർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ ഷൂട്ട് ചെയ്ത് അത് നിയന്ത്രിക്കുന്ന ആളിന്റെ ഫോണിലോ ടാബ്ലറ്റിലോ ദൃശ്യങ്ങൾ എത്തിക്കാനാകും ഇവക്ക്.)
നിമിഷങ്ങൾക്കുള്ളിൽ സുജിത്ത് ആ ഉപകരണം വളരെ വിശദമായി പഠിച്ചു.
അതിന്റെ മുൻ ഭാഗത്തു നിന്നും ഒരു ചുവന്ന ലേസർ രശ്മി തന്റെ കണ്ണുകൾക്കിടയിൽ തന്നെ ഫോക്കസ് ചെയ്തിരിക്കുന്നു. തന്റെ ഓരോ ചലനത്തിനുമനുസരിച്ച് ഡ്രോണും നീങ്ങുന്നുണ്ട്. വളരെ കോമ്പാക്റ്റ് ആയി രൂപകല്പ്പന ചെയ്തിരിക്കുന്ന അതിന്റെ നാലു മൂലകളിലും നിർത്താതെ തിരിയുന്ന പ്രൊപ്പല്ലറുകൾക്കു മുകളിൽ ഓരോ ചുവന്ന എൽ ഈ ഡീ ലൈറ്റുകൾ കാണാം. തന്റെ സ്വപ്നത്തിൽ കണ്ട ആ നാലു തിളങ്ങുന്ന പ്രകാശ ബിന്ദുക്കൾ...വളരെ സോഫ്റ്റ് ആയ ഒരു മുരൾച്ചയുമുണ്ട്.
മുൻപിൽ തന്നെ തന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന ഒരു ക്യാമറയും, അതിന്റെ ഇരു വശങ്ങളിലുമായി ചെറിയ രണ്ടു സ്പീക്കറുകളുമുണ്ട്.
ഏറ്റവും അടിയിൽ ഒരു തോക്കിൻ കുഴൽ പോലെ എന്തോ സംവിധാനം അവൻ ശ്രദ്ധിച്ചു. പക്ഷേ ഇത്ര ചെറിയ ഒരു ഡ്രോണിന് ഒരിക്കലും വെടിയുതിർക്കാനാകില്ല. ന്യൂട്ടന്റെ മൂന്നാം ചലന നിയമ പ്രകാരം, മുൻപോട്ടു കുതിക്കുന്ന വെടിയുണ്ട ഡ്രോണിനെ അതേ ശക്തിയിൽ പുറകോട്ട് തള്ളും. എതിരാളിയെ ഭയപ്പെടുത്താനുള്ള തന്ത്രം. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
പെട്ടെന്ന് ആരോ സ്പീക്കറിലൂടെ മുരടനക്കുന്ന ശബ്ദം കേട്ടു.
“ഗുഡ് മോണിങ്ങ്! മി. സുജിത്ത്!” അവൻ പ്രതീക്ഷിച്ചതിലും ഉച്ചത്തിലായിരുന്നു ആ ശബ്ദം. “താങ്കളെ ഒന്നു കാണണമെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിച്ചാലാണ്.”
സുജിത്ത് ഒന്നും മിണ്ടിയില്ല.
“കൂടുതൽ സംസാരിക്കുന്നില്ല. രണ്ട് ബറ്റാലിയൻ സോൾജ്യേഴ്സ് നിങ്ങളെ വളഞ്ഞിരിക്കുകയാണ്. കൂടുതൽ കോമ്പ്ലിക്കേഷൻസ് ഉണ്ടാക്കാതെ കൈകൾ രണ്ടും ഉയർത്തി സാവധാനം ആ മരച്ചുവട്ടിൽ നിന്നും വെളിയിലേക്കു വരിക. “
“Can you hear me ?” സുജിത്ത് മുൻപോട്ടാഞ്ഞുകൊണ്ട് ചോദിച്ചു.
“Yes! We can hear you. But സംസാരിച്ചു സമയം കളയാൻ ഞങ്ങൾക്കു താല്പ്പര്യമില്ല. പുറത്തേക്കിറങ്ങുക.“
സുജിത്ത് പുഞ്ചിരിച്ചു.
”ഒരു ബറ്റാലിയൻ പട്ടാളക്കാർ എന്റെ ചുറ്റുമുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കില്ലായിരുന്നല്ലോ സുഹൃത്തേ! എനിക്കറിയാം. നിങ്ങൾ കൂടി വന്നാൽ രണ്ടു പേർ കാണും. താഴെ ഈ കൊക്കയിലേക്കു നോക്കി നിസ്സഹായരായി നില്ക്കുകയായിരിക്കും ഇപ്പോൾ. ഞാൻ ഈ മരത്തിനു ചുവട്ടിൽ നിന്നു മാറിയാൽ ഒരു പക്ഷേ ഭാഗ്യമുണ്ടെങ്കിൽ ഒരു സ്നൈപ്പർ റൈഫിൾ കൊണ്ട് ഷൂട്ട് ചെയ്യാനായേക്കും. അല്ലേ ?“ അവസാനമായപ്പോഴേക്കും അവൻ കുലുങ്ങിച്ചിരിച്ചു.
”നിന്നെ ഷൂട്ട് ചെയ്യണമെങ്കിൽ, ഈ ഡ്രോണിൽ തന്നെ തോക്കുണ്ട്. ഒരു നിമിഷം മതി.“
”ആഹാ! അങ്ങനെയാണെങ്കിൽ അതു നടക്കട്ടെ. Come On! Im waiting!!“
”സുജിത്ത്!“ അപ്പുറത്തെ സ്വരം ഒരല്പ്പം മയത്തിലായി ”നീ ആരോടാണ് ഈ എതിർത്തു നില്ക്കുന്നതെന്നോർക്കണം. ഇൻഡ്യൻ ആർമി ആണ് നിനക്കെതിരേ. നീ ഒറ്റക്കാണ്! വേണ്ടി വന്നാൽ, ഈ കാട് തന്നെ ഞങ്ങൾ ന്യൂക്ക് ചെയ്തു കളയും. അതുകൊണ്ട് പറയുന്നതനുസരിക്കൂ. മര്യാദക്ക് കീഴടങ്ങൂ. ഡോക്ടർ നിന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിന്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം പരിഹരിക്കും. ഒരല്പ്പം സമയം കൂടി കൊടുക്കൂ .“
സുജിത്തിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ”ഞാൻ ഊഹിച്ചതു പോലെ തന്നെ... ആ ചതിയൻ രക്ഷപ്പെട്ടു കളഞ്ഞു. അല്ലേ ?“ അവൻ പതിയെ നിലത്തേക്കിരുന്നു. ”ഓക്കേ! ഞാൻ കീഴടങ്ങാം. പക്ഷേ എനിക്കു ചില കണ്ടീഷൻസ് ഉണ്ട്.“
“പറഞ്ഞോളൂ...”
“എന്നെ കണ്ടാൽ അപ്പൊത്തന്നെ വെടി വെച്ചിടാനായിരിക്കുമല്ലോ ഓർഡർ.”
“ഇല്ല സുജിത്ത്! നിന്റെ തെറ്റിദ്ധാരണയാണ്. ഒരു പോറൽ പോലും ഏല്പ്പിക്കാതെ അവിടെ എത്തിക്കാനാണ് ഓർഡർ. ഡോ. ശങ്കർ ആണ് ഞങ്ങളെ അയച്ചിരിക്കുന്നത്. രഘുചന്ദ്ര അല്ല. ഷൂട്ട് അറ്റ് സൈറ്റ് ആയിരുന്നു രഘുചന്ദ്രയുടെ ഓർഡർ. പക്ഷേ, ഞങ്ങൾ വർക്കു ചെയ്യുന്നത് ഡോ. ശങ്കറിനു വേണ്ടിയാണ്. ഇൻഡ്യൻ ആർമിക്കു വേണ്ടിയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും, നിന്നെ സംരക്ഷിക്കാൻ തന്നെയാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഡോ. ശങ്കർ നിന്നെ ഹെല്പ്പ് ചെയ്യും.”
“ഡോ. ശങ്കർ...” സുജിത്തിന്റെ ചുണ്ടുകൾ മന്ത്രിച്ചു. ആദ്യമായി കേൾക്കുകയാണ് ആ പേര്.
“സോറി ഗയ്സ്!” അവൻ എഴുന്നേറ്റു നിന്നു. “എനിക്കാരെയും വിശ്വാസമില്ല. പക്ഷേ നിങ്ങൾക്കെന്നെ കൊണ്ടു പോകാം. പക്ഷേ ഒരു ബന്ദിയായിട്ടല്ല.” അവൻ പോക്കറ്റിൽ നിന്നും പിസ്റ്റളെടുത്തു ‘കോക്ക്’ ചെയ്തു. “Sorry about your Drone! എനിക്കിത്തരം കളിപ്പാട്ടങ്ങൾ പണ്ടു തൊട്ടേ ഇഷ്ടമല്ല.”
“സുജിത്ത്! DON’T!! ” അപ്പുറത്തുള്ളവന്റെ നടുക്കം വ്യക്തമയിരുന്നു.
സുജിത്തിന്റെ മുഖം നിർവ്വികാരമായിരുന്നു. അവന്റെ കണ്ണുകൾ ഡ്രോണിന്റെ ഒരു പ്രൊപ്പല്ലറിൽ ഉടക്കി നിന്നു. അടുത്ത നിമിഷം അവൻ കയ്യുയർത്തിയതും, നിറയൊഴിച്ചതും ഒപ്പമായിരുന്നു.
അവൻ ഉദ്ദേശിച്ച പ്രൊപ്പല്ലർ തന്നെ തകർത്തുകൊണ്ട് ആ വെടിയുണ്ട കടന്നു പോയി.
നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചു. അവന്റെ കാല്ച്ചുവട്ടിൽ തന്നെ.
അവനതു കയ്യിലെടുത്തുയർത്തി അതിന്റെ ക്യാമറയിലേക്കു തന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“തുൽസി ലെയ്ക്ക് ഇവിടെ നിന്നും ഏതാണ്ട് 3 കിലോമീറ്റർ വെസ്റ്റ് ആണ്. ഞാൻ അവിടേക്കു പോകുന്നു. നമുക്കവിടെ വെച്ചു കാണാം. എന്നെ അന്വേഷിച്ചു ബുദ്ധിമുട്ടണ്ട. ഞാൻ നിങ്ങളെ കണ്ടു പിടിച്ചോളാം.”
************************************************
Hyat Regency Hotel, Bhandup, Mumbai – The night before
************************************************
ഏതാണ്ട് അഞ്ചു മിനിറ്റിനുള്ളിൽ ആകാൻഷയുടെ ശരീരം പൂർണ്ണമായും നിശ്ചലമായി.
അപ്പോഴേക്കും ‘സ്കോപ്പാലമീൻ’ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. നതാലിയായുടെ മുഖം തികത്തും നിർവ്വികാരമായി.
“അയാം റിയലി സോറി ഏജന്റ് നതാലിയ!” തോക്കു ധാരി സാവധാനം മുൻപോട്ടു വന്നു. അയാളുടെ നോട്ടം ആകാൻഷയുടെ മുഖത്തുറച്ചു നിന്നിരുന്നു.
കുനിഞ്ഞ് അവളുടെ കഴുത്തിൽ തൊട്ടു നോക്കിയ ശേഷം അയാൾ നതാലിയക്കഭിമുഖമായി നിന്നു.
“എത്ര വയസ്സുണ്ട് ഈ കുട്ടിക്ക് ?”
“23” നതാലിയായുടെ ശബ്ദം താഴ്ന്നിരുന്നു.
“കഷ്ടം!” അയാൾ ഒരു നിമിഷം ആലോചനയിലാണ്ടു. പിന്നെ വീണ്ടും പതിയെ കുനിഞ്ഞ് ആകാൻഷയുടെ ശരീരം എടുത്തുയർത്തി ബെഡിലേക്കു കിടത്തി.
മുഖത്തു സാവധാനം തലോടി ആ കണ്ണുകൾ അടച്ചു. എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ നതാലിയായെ നോക്കി.
“നിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു അല്ലേ ? ഒരു പക്ഷേ സുഹൃത്തിനേക്കാളുപരി...”
നതാലിയ ശബ്ദിച്ചില്ല.
“ഏജന്റ് നതാലിയ!” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി. “എന്റെ പേര് ഗോകുൽ! ഗോകുൽ പണ്ടിറ്റ്. യതാർത്ഥ പേരാണ്. ഒരു പക്ഷേ നീ നാളെ ഇതൊന്നും ഓർക്കുന്നുണ്ടാകില്ല. സ്കോപ്പാലമീൻ നിന്റെ ഓർമ്മ നശിപ്പിച്ചു കളയുമെന്നുറപ്പാണ്. അതു മാത്രമല്ല, നീ ഈ എക്സ്പെരിമെന്റിൽ നിന്നും ജീവനോടെ സർവ്വൈവ് ചെയ്യാൻ തന്നെ സാധ്യത വളരെ കുറവാണ്. പക്ഷേ ഏതെങ്കിലും കാരണവശാൽ, നീ രക്ഷപ്പെട്ടാൽ, നിനക്ക് പ്രതികാരം ചെയ്യണമെന്നു തോന്നിയാൽ... You can come! ഞാൻ കാത്തിരിക്കുന്നുണ്ടാകും.“
നതാലിയ മൗനം തുടർന്നതേയുള്ളൂ.
അവളുടെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം.
“ഗിവ് മി ദാറ്റ് ഫോൺ നതാലിയ!” ഗോകുൽ കൈ നീട്ടി. “ഇനി നിനക്കതാവശ്യമില്ല.”
അവൾ ഒട്ടും മടിക്കാതെ ഒരു റോബോട്ടിനെപ്പോളെ പോക്കറ്റിൽ നിന്നും ആ ഫോണെടുക്കുന്നത് അയാൾ സാകൂതം നോക്കി നിന്നു.
ഫോണിൽ ഒരു എസ്. എം. എസ്. ആണ്.
“Agent! Report please!”
അയാൾ ഒന്നു പുഞ്ചിരിച്ചു. തുടർന്ന് ഇങ്ങനെ ടൈപ്പ് ചെയ്തു.
“ Yes sir! Everything is fine! I am at the hotel. going to sleep now.Will text you tomorrow. Good night sir! Thanks!”
തുടർന്ന് അയാൾ ആ ഫോൺ ബെഡിലേക്കിട്ടു.
“സാറ്റലൈറ്റ് ട്രേസിങ്ങ് ഉണ്ടായിരിക്കും അല്ലേ ?”
നതാലിയ ചോദ്യം മനസ്സിലാകാത്തതു പോലെ അയാളെ നോക്കി.
“ഓ.. സോറി. കോമ്പ്ലിക്കേറ്റഡ് കാര്യങ്ങളൊന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ടാകില്ല. എനിക്കറിയാം. ഒരിക്കൽ അവർ എന്നെയും സ്കോപ്പലൊമീൻ ഇഞ്ചെക്റ്റ് ചെയ്തതാണ്. പേടിക്കണ്ട. നാളെ രാവിലെ ഉറങ്ങി എഴുന്നേല്ക്കുമ്പോൾ നീ നോർമ്മലായിട്ടുണ്ടാകും.”
“ഓക്കേ! യഷ്! പ്രവീണിനും ഒരു ഷോട്ട് കൊടുത്തേക്കൂ. നമുക്ക് എത്രയും വേഗം പുറത്തു കടക്കണം.” അയാൾ മറ്റവനോട് ആജ്ഞാപിച്ചു.
“ബൈ ദ വേ നതാലിയ... ബോബി - റോബി മാരെ നീ എന്തു ചെയ്തു ?”
“I killed the short one! മറ്റവൻ താഴെ എന്റെ കാറിലിരിപ്പുണ്ട്.”
ഗോകുലിന്റെ നെറ്റിയിൽ ചുളിവു വീണു. “നിന്റെ കാറിലോ ? അതെങ്ങനെ ?”
“സ്കോപ്പാലമീൻ” അവൾ ആ സിറിഞ്ചിലേക്കു വിരൽ ചൂണ്ടി.
“വൗ!” അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “ഓക്കേ! ഇതുവരെ എല്ലാം പെർഫക്റ്റായി നടന്നു. ഇനിയങ്ങോട്ടും നമുക്ക് ഇങ്ങനെ തന്നെ പോകണം. ലെറ്റ്സ് ഗോ!” അയാൾ പുറത്തേക്കു നടന്നുകൊണ്ട് പറഞ്ഞു. “താഴെ ഹോട്ടൽ ലോബിയിലുള്ളവർക്ക് സംശയമൊന്നും തോന്നരുത്. നോർമലായി നടന്ന് വെളിയിലെത്തുക. അപ്പോഴേക്കും ഞാൻ വാഹനം അറേഞ്ച് ചെയ്തോളാം.”
നതാലിയായുടെ മനസ്സ് ശൂന്യമായിരുന്നു. യാതൊരു ചിന്തകളുമില്ലാത്ത ഒരു ബ്ലാങ്ക് പേജ് പോലെ. അവൻ പറയുന്നതോരോന്നും തലകുലുക്കി കേട്ടുകൊണ്ട് അവൾ സ്വയമറിയാതെയെന്നവണ്ണം അവനെ പിൻതുടർന്നു. പ്രവീണും അതേ അവസ്ഥയിൽ തന്നെയായിക്കഴിഞ്ഞിരുന്നു.
ലിഫ്റ്റിറങ്ങി ലോബിയിലൂടെ നടന്ന് വെളിയിലേക്കുള്ള ഡോറിനടുത്തെത്തിയതായിരുന്നു അവർ.
“മിസ്റ്റർ പ്രവീൺ!”
ഒരു വിളി ശബ്ദം കേട്ട് നാലു പേരും തിരിഞ്ഞു നിന്നു.
തിടുക്കത്തിൽ അവരെ ലക്ഷ്യമാക്കി നടന്നു വരുന്ന ഒരു മദ്ധ്യ വയസ്കൻ. ഹോട്ടൽ മാനേജരാണ്.
“മിസ്റ്റർ പ്രവീൺ!” അയാൾ പ്രവീണിന്റെ കൈ പിടിച്ചു കുലുക്കി. “ഈ രണ്ട് ജെന്റില്മെൻ ആർമിയിൽ നിന്നാണെന്നു പറയുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ ?”
“ഒരു പ്രശ്നവുമില്ല.” മറുപടി പറഞ്ഞത് ഗോകുലായിരുന്നു.
“സർ! എന്തെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റിയാണെങ്കിൽ, ഹോട്ടലിന് പ്രശ്നമൊന്നുമുണ്ടാകരുത്. അതുകൊണ്ടാണ്.” അയാൾ ഗോകുലിനു നേരേ തിരിഞ്ഞു.
“ഒരു ക്രിമിനൽ ആക്റ്റിവിറ്റിയുമില്ല. ഞങ്ങൾ ആർമി ഉദ്യോഗസ്ഥരാണ്. ഐഡി കാർഡിന്റെ കോപ്പി റിസപ്ഷനിൽ ഏല്പ്പിച്ചിട്ടുണ്ട്. പ്രവീൺ ഞങ്ങളുടെ ഒരു കൺസൾട്ടന്റാണ്. നത്തിങ്ങ് റ്റു വറി എബൗട്ട്!”
“ഓക്കേ! അപ്പൊ ഈ മാഡം ? ഇവരുടെ ഐഡിയിൽ സെന്റ്രൽ ഇന്റെലിജൻസ് എന്നാണ് കാണുന്നത്. കോപ്പി എടുക്കാൻ സമ്മതിച്ചില്ല. ധൃതിയിൽ അകത്തേക്കോടിക്കയറുകയായിരുന്നു. കയ്യിൽ തോക്കും. ഞങ്ങൾ എന്താണ് കരുതേണ്ടത് ? മി. പ്രവീണുമായി നിങ്ങൾക്ക് എന്തു ബിസിനസാണെന്നാണ് ...”
“I TOLD YOU HE IS A CONSULTANT!!” ഗോകുലിന്റെ ശബ്ദമുയർന്നു. ലോബിയിലുള്ളവരുടെയെല്ലാം ശ്രദ്ധ അവരിലേക്കായി.
“ഓക്കേ സർ! സോറി!” മാനേജർ പെട്ടെന്നു തന്നെ പുറകോട്ടു വലിഞ്ഞു.
അവർ പുറത്തെത്തിയപ്പോഴേക്കും ഒരു കറുത്ത ടയോട്ട ഫോർച്ചൂണർ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ അവരെയെല്ലാവരേയും കയറ്റി ആ വാഹനം മുംബൈ നഗരത്തിരക്കിലേക്ക് അപ്രത്യക്ഷമായി.
*******************************
Tactical Asault Unit, Trombay, Mubai
*******************************
കമാൻഡർ വിശാൽ സത്യനാഥ് തന്റെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വാതില്ക്കലെത്തിയപ്പോഴാണ് ഫോൺ ശബ്ദിച്ചു തുടങ്ങിയത്.
“ഹലോ!”
“സർ! RAW ചീഫ് സോമനാഥ് ചാറ്റർജി ലൈനിലുണ്ട്.ലൈൻ സെക്യുർ ആണ്. കണക്റ്റ് ചെയ്യട്ടെ ?”
“ഷുവർ!”
തുടർന്ന് ഫോൺ കണക്റ്റായ സെക്കൻഡിൽ തന്നെ ചീഫിന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം വിശാലിന്റെ കാതിലെത്തി.
“കമാൻഡർ! My Agent is in Danger! Requesting immediate backup.”
“Sure sir! വിശാൽ ജാഗരൂകനായി. “ഏജന്റ് നതാലിയ അല്ലേ?”
“അതേ! ഞാൻ ഇപ്പോൾ അവൾക്കൊരു മെസേജ് അയച്ചിരുന്നു. സിറ്റുവേഷൻ റിപ്പോർട്ട് ചോദിച്ച്. അതിന് അവൾ അയച്ച റിപ്ലേ...”
“What happened sir ?”
“മറ്റാരോ ആണ് അവളുടെ ഫോണിൽ നിന്നും മറുപടി അയച്ചത്. നതാലിയായുടെ മെസേജ് അല്ല അത്.Everything is fine... I am going to sleep...good night! thanks! എന്നൊക്കെയാണ് മെസേജ്. സാധാരണ അവളുടെ മെസേജുകൾ കണ്ടാൽ തന്നെ എനിക്കു തിരിച്ചറിയാം. ഒരിക്കലും അവൾ ഒഫീഷ്യൽ ആയിട്ടുള്ള ഒരു മെസേജിൽ, ഗുഡ്നൈറ്റും താക്സുമൊന്നും പറയില്ല. I think she is in Danger! ഉടൻ തന്നെ ആരെയെങ്കിലും ഹോട്ടയ് ഹയാത് റീജൻസിയിലേക്കയക്കുക. അവർക്ക് ഹെലിപ്പാഡ് ഉണ്ട്. ഞാൻ വേണ്ട അറേഞ്ച്മെന്റ്സ് ചെയ്തോളാം.”
“Rojer that! Right away sir!”
ഫോൺ കട്ടായി ഏതാണ്ട് 4 മിനിറ്റിനുള്ളിൽ ട്രോംബേയിലെ ആസ്ഥാനത്തു നിന്നും ഒരു HAL ചേതക് ഹെലികോപ്റ്റർ ഭാണ്ഠൂപ് ലക്ഷ്യമാക്കി പറന്നുയർന്നു.
***********************************************************
Temporary Military Facility – Elephanta Islands Mumbai – Next Morning
***********************************************************
താളത്തിൽ മുഴങ്ങുന്ന ഏതോ മെഡിക്കൽ ഉപകരണത്തിന്റെ ശബ്ദമാണ് നതാലിയായെ ഉണർത്തിയത്. പക്ഷേ കുറേ നേരം ആ കിടപ്പു കിടന്നിട്ടും അവൾക്ക് പരിസര ബോധം ഉണ്ടായില്ല.
ഒരു ഹോസ്പിറ്റൽ മുറി പോലെ തോന്നിച്ചു അവിടം. എല്ലാം തൂവെള്ള നിറത്തിൽ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. വളരെ ആധുനീക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ബെഡിലാണ് താൻ കിടക്കുന്നത്.
എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോളാണ് മനസ്സിലായത്. കൈ കാലുകൾ ബെഡിനോട് ചേർത്ത് ബന്ധിച്ചിരിക്കുകയാണ്.
തൊണ്ട വരണ്ടിരിക്കുന്നു. അവൾ നാക്കു നീട്ടി ചുണ്ടുകൾ നനച്ചുകൊണ്ട് ചുറ്റും നോക്കി.
തലക്കകം ശൂന്യമായിരിക്കുന്നതു പോലെ. ഒന്നുമോർത്തെടുക്കാനാകുന്നില്ല.താനെങ്ങനെ ഇവിടെ എത്തി എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. തന്റെ പേരു പോലും ഓർമ്മ വരുന്നില്ല. അവളാകെ അസ്വസ്ഥയായി.
തലക്കു മുകളിൽ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അവളുടെ ഓരോ ചെറു ചലനങ്ങളുമനുസരിച്ച് ആ ക്യാമറയും ചലിക്കുന്നുണ്ട്. അവൾ അതിന്റെ ലെൻസിലേക്കു തന്നെ മിഴിയൂന്നി കുറേ നേരം കിടന്നു.
ആ കെട്ടിടത്തിന്റെ മറ്റൊരു കോണിൽ അപ്പോൾ ചില തിരക്കിട്ട തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടായിരുന്നു.
ഡോ. രഘുചന്ദ്ര തന്റെ ലാപ്ടോപ്പിൽ തുടർച്ചയായി എന്തൊക്കെയോ ടൈപ്പു ചെയ്തുകൊണ്ടേയിരിക്കുന്നു. തൊട്ടു പുറകിൽ തന്നെ അക്ഷമനായി ഐഗ്വോയും നില്ക്കുന്നുണ്ട്.
ഓരോ തവണയും ടൈപ്പിങ്ങ് കഴിഞ്ഞ് ‘റെൻഡറിങ്ങ്’ എന്നൊരു പ്രോസസ് ഉണ്ട്. അതു നടക്കുന്ന സമയത്ത് രഘുചന്ദ്ര എഴുന്നേറ്റ് മറ്റൊരു സ്ക്രീനിൽ തെളിഞ്ഞ നതാലിയായുടെ മുഖം ശ്രദ്ധിച്ചു നില്ക്കും. കണ്ണിന് അസഹ്യമായ വേദനയുണ്ടെന്ന് മുഖം കണ്ടാൽ അറിയാം. പക്ഷെ അയാൾ അത് കാര്യമാക്കുന്നുണ്ടായിരുന്നില്ല.
ഒടുവിൽ...
“എന്തായി ഡോക്ടർ ? ഇനി എത്ര സമയം കൂടി വേണം ?” ഐഗ്വോ യുടെ ക്ഷമ കെട്ടിരിക്കുന്നു.
“Too many Variables man! മനുഷ്യന്റെ ബ്രെയിനിലാണ് ഈ സാധനം പ്രവർത്തിക്കേണ്ടത്. ഈ പ്ലാനെറ്റിലേ ഏറ്റവും കോമ്പ്ലിക്കേറ്റഡ് ആയ മെഷീനാണ് മനുഷ്യ മസ്തിഷ്കം. അത് എഡിറ്റ് ചെയ്യണമെങ്കിൽ അതിന്റേതായ സമയം വേണം. ഞാൻ ഒരാഴ്ച്ചയല്ലേ ചോദിച്ചത് ? ഒരു ദിവസം പോലും ആയിട്ടില്ലല്ലോ. നിങ്ങൾ അടുത്ത മുറിയിൽ പോയി വിശ്രമിച്ചോളൂ.”
ലാപ്ടോപ്പിൽ, Rendering Complete with 96% success rate! എന്നു തെളിഞ്ഞു. ഒരു പെൺകുട്ടിയുടെ ശരീരത്തിന്റെ 3D മോഡൽ സ്ക്രീനിൽ കാണാമായിരുന്നു.
“96% മാൻ!!” ഐഗ്വോയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. “This is more than enough! ദാ നോക്കൂ. സബ്ജക്റ്റ് ഉണർന്നു കഴിഞ്ഞു.” സ്ക്രീനിൽ നതാലിയായുടെ കണ്ണുകൾ തെളിഞ്ഞു നിന്നിരുന്നു. അവൾ ക്യാമറയിലേക്കു തന്നെ സൂക്ഷിച്ചു നോക്കി കിടക്കുകയാണ്.
“മൂന്നു കാര്യങ്ങളുണ്ട് മി. ഐഗ്വോ. ഒന്ന്. 96% എന്നു പറയുന്നത് ഒരു കമ്പ്യൂട്ടർ കണക്കാണ്. ഒരിക്കലും ഒരു മനുഷ്യന്റെ ബ്രെയിൻ എങ്ങനെ പ്രവർത്തിക്കുമെന്ന് ഒരു കമ്പ്യൂട്ടറിന് പ്രവചിക്കാനാകില്ല. 100% എന്ന് എപ്പോൾ ആ സ്ക്രീനിൽ തെളിയുന്നോ അപ്പൊഴേ നമ്മൾ ഇനി ഇത് ഒരു റിയൽ സബ്ജെക്ല്റ്റിൽ കുത്തിവെക്കുകയുള്ളൂ. രണ്ട്. മിസ്. നതാലിയ ഇപ്പോഴും സ്കോപ്പോലമീൻ എഫക്റ്റിലാണ്. 12 മണിക്കൂറുകൾ കഴിഞ്ഞെങ്കിലും ചിലരിൽ അത് കുറച്ചു സമയം കൂടി എടുക്കും. അവൾക്ക് ഓർമ്മ തിരിച്ചു കിട്ടിയാൽ ചെറുതായിട്ടെങ്കിലും ഒന്നു വയലന്റായേനേ. അവൾ നോർമ്മലായി, നന്നായി ഭക്ഷണം കഴിച്ച് ഉറങ്ങി എഴുന്നേറ്റിട്ടൊക്കെയേ നമുക്കിത് ചെയ്യാനാകൂ. നല്ല ക്ഷമയോടെ കാത്തിരിക്കൂ. പിന്നെ മൂന്നാമത്തെ കാര്യം.“ ഡോക്ടറുടെ മുഖത്തൊരു ചെറു ചിരി വിരിഞ്ഞു. ”കമ്പ്യൂട്ടർ റെൻഡറിങ്ങ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനി നമ്മൾ ഇതിൽ പറയുന്ന അളവുകളിൽ കെമിക്കലുകൾ മിക്സ് ചെയ്ത് ഈ സാധനം ഉണ്ടാക്കിയെടുക്കണം. അതിനും വേണം ഏതാനും മണിക്കൂറുകൾ.“
”ഓക്കേ!“ ഐഗ്വോ ശാന്തനായി. ”Can I ask you something ?“
”Sure!“ ഡോക്ടർ മുഖമുയർത്തി.
”ആരാണീ ഡോ. ശങ്കർ ? നിങ്ങളാണോ അയാളെ ഏർപ്പാടാക്കിയത് ? “
” he is a milittary Doctor. പക്ഷേ എന്നെപ്പോലെയല്ല. മെഡിക്കൽ ഡോക്ടർ ആണ്. ആർമിയാണ് അയാളെ ഏർപ്പാടാക്കിയത്. പേടിക്കണ്ട. എക്സ്പെരിമെന്റ് സക്സസായിക്കഴിയുമ്പോൾ ബാക്കിയെല്ലാവരേയും പോലെ തന്നെ നമ്മൾ അയാളെയും-“
”ശ്ശ് ശ്ശ്...“ ഐഗ്വോ ഡോക്ടറെ തുടരാനനുവദിച്ചില്ല. “നിങ്ങൾ സയന്റിസ്റ്റുകളുടെ പ്രശ്നം ഇതാണ്. ശ്രദ്ധയില്ല! ആരൊക്കെ എന്തൊക്കെ കേൾക്കുന്നുണ്ടാകുമെന്ന് ചിന്തയില്ലാതെ സംസാരിച്ചു കളയും.”
“ഓക്കേ ഐഗ്വോ!” ഡോക്ടർ എഴുന്നേറ്റു. “എന്റെ കണ്ണ് ഡ്രസ്സ് ചെയ്യാൻ സമയമായി. നല്ല വേദനയുണ്ട്. മാത്രമല്ല, ആ ഏജന്റ്സിന് എന്തെങ്കിലും ഭക്ഷണം ഏർപ്പാടാക്കണം. നമുക്ക് ഇനി ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു കാണാം. ഓക്കേ ?”
തലകുലുക്കിക്കൊണ്ട് ഐഗ്വോ ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു.
“ഇതിലെ ഓരോ കോഡുകളും എന്താണെന്ന് വ്യക്തമായി പറഞ്ഞു തരണം കേട്ടോ . ഒരു പക്ഷേ ഇത് ചൈനയിലെത്തുമ്പോൾ എങ്ങനെയായിരിക്കും വർക്കു ചെയ്യുക എന്നു പറയാനാകില്ല. അവിടത്തുകാരുടെ ശരീരഘടന വ്യത്യാസമുണ്ടല്ലോ. ഞങ്ങൾക്കു വേണ്ടി വന്നാൽ വേണ്ട അഡ്ജസ്റ്റ്മെന്റ്സ് വരുത്താൻ പറ്റണം.”
ഡോക്ടർ മറുപടിയൊന്നും പറയാതെ ആ ലാപ്ടോപ്പ് കടന്നെടുത്ത് പുറത്തേക്കു നടന്നു.
വാതിൽ തുറന്നതും അയാൾ ഒന്നു പകച്ചു.
പുറത്ത് ഇടനാഴിയിൽ ഡോ. ശങ്കർ നില്ക്കുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ.
“ഹേയ് മാൻ! ഗുഡ് മോണിങ്ങ്!” രഘുചന്ദ്ര അയാളെ വിഷ് ചെയ്തു.
“എന്തായി കാര്യങ്ങൾ ?”
“എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ശങ്കർ. ഇനിയും കുറേ കൂടി പഠിക്കാനുണ്ടെനിക്ക്. ഈ ആഴ്ച്ച നമ്മൾ ഇതു പൂർത്തിയാക്കും. ഞാനുറപ്പു തരുന്നു.”
“എനിക്കൊരു തിടുക്കവുമില്ല ഡോക്ടർ! എന്തൊക്കെയായാലും ശരി, ഇത് ചൈനക്കു വില്ക്കാനല്ലേ പ്ലാൻ. ഒരു ശത്രു രാജ്യത്തിന്. സോ... ടെക്ക്നിക്കലി, അവർ ഈ സാധനം നമുക്കെതിരേ തന്നെയാണ് പ്രയോഗിക്കാൻ പോകുന്നത്. എനിക്ക് യാതൊരു തിടുക്കവുമില്ല.”
“കാരണം, ഇൻഡ്യൻ ആർമി എന്നെ ചവിട്ടി പുറത്താക്കി. അത്ര തന്നെ. ഞാനൊരു രാജ്യദ്രോഹിയൊന്നുമല്ല ശങ്കർ.എല്ലാവർക്കും വേണ്ടത് പണമാണ്. എനിക്കും. അതൊരു വലിയ തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല.” ഡോ. രഘുചന്ദ്ര രൂക്ഷമായാണ് പ്രതികരിച്ചത്
“അതൊക്കെ പോട്ടെ. ഞാനടക്കം വിവിധ റാങ്കിലുള്ള ഏതാണ്ട് നാല്പ്പതോളം സൈനികർക്ക് ഇങ്ങനെ ഒരു എക്സ്പെരിമെന്റ് നടക്കുന്നതായറിയാം. നിങ്ങളുടെ ഈ കച്ചവടം എല്ലാം കഴിയുമ്പോൾ അവർക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് ?”
“ആർക്കും ഒരപകടവും വരില്ല ശങ്കർ. ഡോണ്ട് വറി!” മൃദുവായി ശങ്കറിന്റെ തോളിൽ തട്ടിക്കൊണ്ട് ഡോ. രഘുചന്ദ്ര മുൻപോട്ടു നടന്നു.
“വെൽ... നിങ്ങളുടെ ക്ലിനിക്കിൽ ഉണ്ടായിരുന്ന 26 പേഷ്യന്റ്സ്, അവിടത്തെ സ്റ്റാഫ്... അവരോടും നിങ്ങൾ ഇതൊക്കെ തന്നെയായിരിക്കും പറഞ്ഞിരിക്കുക. അല്ലേ ?“
മറുപടിയുണ്ടായില്ല.
ശങ്കർ നേരേ എതിർ ദിശയിൽ നടന്ന് അവിടെയുണ്ടായിരുന്ന ഒരു മെറ്റൽ സ്റ്റെയറിലൂടെ താഴേക്കിറങ്ങി.
ഭൂമിക്കടിയിൽ ഒരു നില കൂടിയുണ്ടായിരുന്നു. അവിടെ ഒരു മുറിക്കുള്ളിൽ നിന്ന് ആരുടെയോ അലർച്ച മുഴങ്ങിക്കേട്ടു. ശങ്കർ ആ മുറി ലക്ഷ്യമാക്കി നടന്നു.

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot