നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിമ്മീസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ

Image may contain: 1 person

ഒരു കാര്യം പറഞ്ഞോട്ടെ.
എൻ്റെ പൊന്നു സ്നേഹേ, എന്തിനാ നമ്മൾ തമ്മിൽ ഒരു മുഖവുര .
അതല്ല കുമാരേട്ടാ, തമാശയായി എടുക്കരുത്,
സീരിയസ്സായി പറയാനുള്ളതാണ്.
വെറുതെ ചിരിപ്പിക്കല്ലെ. കാര്യം പറ.
ഇതു തന്നേയാണ് നിങ്ങളുടെ മൂത്ത മോൾ നിമ്മിയ്ക്കും കിട്ടിയിരിയ്ക്കുന്നത്, ആകാശം ഇടിഞ്ഞു വീണാലും ഇങ്ങിനെ ടെൻഷൻ ഫ്രീയായി ഇരിയ്ക്കുന്നതിന് സമ്മതിയ്ക്കണം.
അതല്ലേ നല്ലത് അല്ലാതെ എന്തിനും ഏതിനും സ്നേഹേ പോലെ ടെൻഷൻ ഉല്പാദിപ്പിക്കുന്ന ആട്ടോമാറ്റിക് ടെൻഷൻ മെഷീൻ ആകണോ നിമ്മി എന്നാണോ പറയുന്നത്.
അതല്ല ഇത്തിരിയും കൂടെ കാര്യ ഗൗരവ്വമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനേ. ഓരോന്നു കേട്ടാൽ ആകെ ചങ്കുപൊടിയുകയാണ്. ഇന്ന് തന്നെ കേട്ടില്ലെ ഒരു കുട്ടി കാണിച്ച കടുംകൈ, മാർക്ക് കുറയുകയോ, കൂട്ടുകാർ വഴക്കിടുകയോ ചെയ്ത ചെറിയ കാര്യത്തിനായിരുന്നു,
അതു കൊണ്ടാണ് പറയുന്നത്
ഒന്നു നിമ്മിയെ നന്നായി ഉപദേശിക്കണമെന്ന്. അതുപോലെ നിതയുമായി എപ്പോഴും വഴക്കിടരുതെന്നും, നന്നായി പഠിയ്ക്കണമെന്നും .
നല്ല കാര്യമായി എൻ്റെ സംസാരത്തിൻ്റെ ടോൺ ഒന്നു മാറിയാൽ ഉടനെ തുടങ്ങും അമ്മയുടേയും, ടീച്ചേഴ്സിൻ്റെയും പിന്നെ പ്രിൻസിപ്പാളിൻ്റെയും ഉപദേശം കേട്ടു മടുത്തു ഇനി അച്ചനും തുടങ്ങാൻ പോകുകയാണോ? നമ്മൾ പറയാതെ തന്നേ നല്ല വഴിക്ക് നടക്കുന്നില്ലേ ഇനി അമിത ഉപദേശത്തിലൂടെ വഴിതെറ്റിയ്ക്കണോ?
നിങ്ങൾ അച്ഛനോടും മകളോടും പറഞ്ഞ് ജയിയ്ക്കാൻ ഞാനില്ലേ.
പരിഭവം വേണ്ട മോൾ വരട്ടെ ഞാൻ സംസാരിയ്ക്കാം.
ദേ വരുന്നുണ്ട്, നിങ്ങടെ മോൾ
എന്താണ് രണ്ടും കൂടെ ഒരു ഗൂഡാലോചന, എന്നെ ഉടനെ കെട്ടിച്ചു വിടാൻ വല്ല വഴി നോക്കുകയാണോ?
അങ്ങിനെ ഒരാലോചനയും ഇല്ലാതില്ല. എന്നാലും ഒരു പത്തിരുപത് വയസ്സെങ്കിലും ആകട്ടെ, എന്നിട്ട് നോക്കാല്ലേ.
ഒന്ന് പോ അച്ഛാ, ആദ്യം പഠിത്തം തീരട്ടെ. പിന്നീടൊരു ജോലി, സ്വന്തം കാലിൽ നിൽക്കുക, സ്വന്തം വിവാഹത്തിന് സ്വന്തമായി ഉണ്ടാക്കുന്ന പത്തു കാശ് ചിലവാക്കുക അതിൻ്റെ എല്ലാം രസമൊന്നു വേറേയല്ലേ. നേരത്തെ ഇതൊക്കെ പറഞ്ഞ് തന്നത്
എല്ലാം മറന്നു പോയോ?
അതൊന്നും മറന്നതല്ല. ഇന്നത്തെ ആ കൊച്ചിൻ്റെ കാര്യം അറിഞ്ഞില്ലേ. അമ്മ പറഞ്ഞു മോളോട് അതിനെ പറ്റി അല്പം സംസാരിക്കണമെന്ന് .
അതെനിക്ക് തോന്നി, ആ കാര്യം കേട്ടപ്പോഴെ ഞാൻ ഓർത്തതാണ് അമ്മ ഇനി എന്തു പറഞ്ഞാലും അക്കാര്യത്തെപറ്റി ബന്ധപ്പെടുത്തി മാത്രമെ കുറേ നാളത്തേയ്ക്ക് എന്തും പറയുകയുള്ളു എന്ന കാര്യം. എനിക്കൊന്നേ പറയാനുള്ളു.
ലോക മണ്ടിയായിരുന്നു
ആ കുട്ടി. അല്ലെങ്കിൽ വട്ടായിരുന്നു ആ കുട്ടിയ്ക്ക്,
അല്ലാതെന്തു പറയാൻ, ഒരിയ്ക്കൽ നഷ്ടപ്പെടുത്തിയാൽ ഒരിയ്ക്കലും വീണ്ടെടുക്കാനാവാത്തതല്ലേ വില പിടിച്ച ജീവൻ, ദൈവത്തിൻ്റെ സമ്മാനം. ആകെ നഷ്ടപ്പെട്ടു പോയത്
ആ കുട്ടിയുടെ സ്വന്തമായ ലൈഫും, പിന്നെ അവരുടെ വീട്ടുകാരുടെ സന്തോഷവും മാത്രം. അല്ലാതെ എന്തു നേടി.
പിന്നെ ഞാനങ്ങിനെ എന്തെങ്കിലും ചെയ്യും എന്നൊന്നും നിങ്ങൾ കരുതണ്ട ഒന്നാമത് ലൈഫ് ഈസ് ബ്യൂട്ടിഫുൾ അതും പോരാതെ മറ്റൊരു കാരണവും കൂടെയുണ്ട്. നിങ്ങൾക്കിരുവർക്കും ഇളയ മകളായ നിതയോട് ഇപ്പോൾ തന്നേ ഭയങ്കരസ്നേഹമല്ലേ
ഞാനില്ലെങ്കിൽ നിങ്ങൾ അവളെ അതും കൂടെ ചേർത്ത് സ്നേഹിക്കില്ലേ, അങ്ങിനെ അവൾക്ക് നിങ്ങളുടെ മൊത്തം സ്നേഹ സൗഭാഗ്യങ്ങളും കൂടെ ഒറ്റയ്ക്ക് കിട്ടുന്നതിൽ ഇത്തിരി അസൂയ ഉണ്ടെന്ന് കൂട്ടിക്കോളൂ.
അതൊന്നും എനിക്ക് ഒട്ടും പിടിയ്ക്കില്ല. അതു കൊണ്ട്
നമുക്കിങ്ങനെ പരാതിയും പരിഭവവും ഇണക്കവും, പിണക്കവും ആയി അടിച്ചു പൊളിച്ചങ്ങ്ജീവിയ്ക്കാമെടാഅച്ഛപ്പാ.
എടി ചേച്ചി നീ കൊള്ളാമല്ലോ?
നിതയുടെ കടന്നു വരവും ചോദ്യവും അവരുടെ അടുത്ത വഴക്കിന് തിരികൊളുത്തി.
അച്ഛൻ കേൾക്കുന്നില്ലേ അവൾ എന്നെ എടീന്ന് വിളിക്കുന്നത്.
നിങ്ങൾ തമ്മിൽ എന്തെങ്കിലും ആക്, ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുകയോ, വഴുതനങ്ങ കൊടുത്ത് ചുണ്ടങ്ങ വാങ്ങുകയോ എന്തേലും ആകൂ.
എൻ്റെ മനുഷ്യാ നിങ്ങൾ അവിടെ ഇരുന്നിട്ടാണോ അവിടെ രണ്ടും കൂടെ കിടന്ന് വഴക്കടിക്കുന്നത്. അച്ഛനേ രണ്ടിനും പേടിയില്ലല്ലേ, ഞാനങ്ങോട്ട് വരുന്നുണ്ടേ, രണ്ടിൻ്റേം പുറം അടിച്ചു പൊളിക്കുമേ പറഞ്ഞേക്കാം.
എൻ്റെ സ്നേഹേ അവർ പാക്കിസ്ഥാനും ഇന്ത്യയും പോലെ വഴക്കിടുന്നതു കണ്ട് പ്രശ്നം തീർക്കാൻ ചെന്നാൽ
അവർ നേപ്പാളും ഇന്ത്യയും പോലെ ഒന്നിയ്ക്കും നമ്മൾ പുറത്താകും. അതിനേക്കാൾ നല്ലത് പണിയെല്ലാം ഒതുക്കിയിട്ട് വാ നമുക്ക് വല്ല കൊച്ചുവർത്തമാനവും പറഞ്ഞിവിടിരിക്കാം.
പിന്നേ കൊച്ചുവർത്താനോം പറഞ്ഞിരിയ്ക്കാൻ പറ്റിയ പ്രായം.
അതിന് പ്രത്യേകിച്ച് പ്രായപരിധി ഒന്നുമില്ലെൻ്റെ സ്നേഹേ, ചെറിയചെറിയ ദു:ഖങ്ങൾ വലിയവലിയ സന്തോഷങ്ങളിൽ ലയിപ്പിച്ച്
രസത്തോടങ്ങ് ജീവിച്ചു തീർക്കണം സുന്ദരമാമീ മുന്തിരിച്ചാറുപോലുള്ളീ ജീവിതം.
എന്തായി നിമ്മി മോളേ ഉപദേശിച്ചിട്ട്, എല്ലാം ശരിയായോ?
പിന്നെ എല്ലാം ശരിയായി. ഇതാണ് സ്നേഹേ ഞാൻ ഉപദേശിക്കാനൊന്നും പോകുന്നില്ല എന്നു നേരത്തേ പറഞ്ഞത്,
ഇപ്പോൾ സമാധാനമായില്ലേ.
നമ്മൾ അത്രയ്ക്ക് സ്നേഹിച്ച്, വിശ്വസിച്ച് ഉള്ളതും ഇല്ലായ്മയും, തെറ്റും ശരിയും അറിഞ്ഞ് വളർത്തുന്ന കുട്ടികളല്ലേ അവരുടെ ഭാഗത്തു നിന്നൊരു പാളിച്ചയും ഉണ്ടാവില്ല എന്ന് നമുക്ക് വിശ്വസിക്കാം. ഏതായാലും ഉപദേശിക്കാൻ ചെന്നിട്ട് മോളുടെ ഉപദേശം കേട്ട് വയറുനിറഞ്ഞു. അതു കൊണ്ട് സ്നേഹേ ഓർത്തു വച്ചേക്ക്, നിമ്മിപറയുന്നതാണ് ശരി ലൈഫ് ഈസ് ആൾവേയ്സ് ബ്യൂട്ടിഫുൾ, സോ ബീ ഹാപ്പി.
പി.എസ്.അനിൽകുമർ,
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot