നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈ നാട് (കവിത)

Image may contain: Azeez Arakkal, eyeglasses, selfie, closeup and indoor

**********
ആശയാദർശങ്ങൾ നൃത്തം ചവിട്ടുന്ന
വേശ്യാലയത്തെരുവാണെന്റെ രാജ്യം .!
ആർക്കും വിഹാര സഞ്ചാരം നടത്തുവാൻ ,
ആർത്തട്ടഹാസം മുഴക്കി നടക്കുവാൻ.
മാത്രമായ് നേടിയ സ്വാതന്ത്ര്യം നമ്മളാൽ,
തീർത്തകളങ്ങളിൽ നാട്യരായ് തീർന്ന നാം
ചീർത്ത ശവങ്ങളായ് തീരുന്നു നിത്യവും.!
വിത്തോത്തൻമാരുടെ ഒത്താശയോടെത്ര
കത്താത്ത സത്യത്തിൻ നെയ്ത്തിരി നാളത്തിൽ
എത്രദീപങ്ങൾകൊളുത്തി
ഈ രാജ്യത്തിൽ
എത്ര സ്നേഹ കോട്ട കെട്ടിയീ ലോകത്തിൽ .!
എല്ലാം ജലരേഖ പോലെയായ് തീർന്നില്ലേ.
വില്ലാൽ ജനിച്ചവൻവില്ലാലെ പോയില്ലേ .?
എന്തിനീ മർത്യസമുദായ നീതിയെ
വ്യർത്ഥമോഹത്തിന്റെ തേരിലേറ്റീടുന്നു .?
മതീയട്ടഹാസം ,മതി അവിവേകവും,
മണ്ണിതിൽ മർത്യർ ഒന്നായിരിക്കട്ടെ. .!!
**********
അസീസ് അറക്കൽ
ചാവക്കാട് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot