Slider

വെളുപ്പണിഞ്ഞ നിഴലുകൾ

0


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചരിത്രത്തിലെ കള്ളന്റെ ഗുഹാ താവളം
സർക്കാർ ടൂറിസ്റ്റു കേന്ദ്രമാക്കി.
തോരണങ്ങളും,മേളങ്ങളും, ചാനലുകളും
ഉൽഘാടനം ആഘോഷമാക്കി.
കാഴ്ചക്കാരായെത്തുന്നവർ
കടലയും കൊറിച്ചു,
സെൽഫിയുമെടുത്തർമാദിച്ചു
വന്നും പോയുമിരുന്നു.
അന്തിയായിട്ടും
ഒരൂണിനുള്ള കാശുപോലും തികയാതായപ്പോൾ
ഗുഹാ മുഖത്ത്
വർഷങ്ങളായിരിക്കുന്ന യാചകൻ
ഓർത്തുപോയി,
കട്ടമുതലുകൊണ്ട്
പാവങ്ങളെ ഊട്ടിയിരുന്ന
മഹാനായ കള്ളനെ.
തോക്കേന്തിയ കരിമ്പൂച്ചകളുടെ
സുരക്ഷയിൽ,
ആഡംബര കാറുകളിൽ
വന്നു പോകുന്ന
വി.ഐ. പി. കളെ കണ്ട
കള്ളന്റെ ആത്മാവ് മന്ത്രിച്ചു:
"ഇവർക്കു മുന്നിൽ
ഞാനെത്ര ചെറിയ കള്ളൻ "
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo