നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 8

ഭാഗം - 6 ( Read previous parts here - Click here - https://goo.gl/YQ1SLm )
************************************************
Hyat Regency Hotel, Bhandup, Mumbai – The night before
************************************************
TAU ആസ്ഥാനത്തു നിന്നും ആ ഹെലികോപ്റ്ററിന് ഭാണ്ഠൂപിലെ ഹയാത് റീജൻസിയിലെത്താൻ ഏതാനും മിനിറ്റുകളേ വേണ്ടി വന്നുള്ളൂ.
ലാൻഡ് ചെയ്തതും കമാൻഡർ വിശാൽ ചാടിയിറങ്ങി ടെറസിലെ ഡോർ ലക്ഷ്യമാക്കി ഓടി. ഒപ്പം സായുധരായ 3 കമാൻഡോസും.
വാതില്ക്കൽ തന്നെ അവരെയും പ്രതീക്ഷിച്ചെന്നവണ്ണം ഒരാൾ നില്ക്കുന്നുണ്ടായിരുന്നു.
“ഗുഡ് ഈവ്നിങ്ങ് സർ! ഞാൻ അരുൺ ലാൽ ത്രിവേദി. മാനേജർ ഇൻ ചാർജ്ജ് ആണ്.”
“ഓക്കേ! Walk and Talk! എന്താണിവിടെ നടന്നതെന്ന് വളരെ വ്യക്തമായി പറഞ്ഞു തരണം.”
“സർ... This is a 5 star Hotel! . എന്തെങ്കിലും സീരിയസ് വിഷയമുണ്ടെങ്കിൽ ദയവായി-”
“മിസ്റ്റർ ത്രിവേദി! ചോദ്യങ്ങൾ ഞാൻ ചോദിക്കും. മനസ്സിലായോ ?”
“യെസ് സർ! എന്തെങ്കിലും ടെററിസ്റ്റ് ആക്രമണമോ മറ്റോ ഉണ്ടോ എന്നു മാത്രം അറിഞ്ഞാൽ മതിയെനിക്ക്.”
വിശാൽ തല ചെരിച്ച് രൂക്ഷമായി അയാളെ ഒന്നു നോക്കി.
“സോറി സർ! ഞാൻ നടന്നതെല്ലാം പറയാം.” മാനേജർ പെട്ടെന്ന് മര്യാദക്കാരനായി. “താങ്കൾക്ക് മിസ്റ്റർ പ്രവീൺ സത്യ എന്നയാളെ അറിയാമായിരിക്കുമല്ലോ.”
“ഇല്ല. എനിക്ക് എന്തെങ്കിലും അറിയാം എന്ന് അസ്യൂം ചെയ്ത് സംസാരിക്കണ്ട. Tell me everything you know!”
“ഓക്കേ! പ്രവീൺ നമ്മുടെ ഒരു ലോയൽ കസ്റ്റമർ ആണ്. ലോകത്ത് എവിടെ പോയാലും അയാൾ ഹയാത് റീജൻസിയിലാണ് താമസിക്കുക. അറിയാമല്ലോ, നമുക്ക് 700ൽ കൂടുതൽ ഹോട്ടലുകളുണ്ട്. 56 രാജ്യങ്ങളിലായി. എല്ലാതും 5 സ്റ്റാർ.“
”Not Relevant! ഈ കേസുമായി ബന്ധമുള്ള കാര്യങ്ങൾ മാത്രം പറയൂ!“ വിശാലിന്റെ മുഖത്ത് അക്ഷമ നിഴലിച്ചു.
“ഓക്കേ! മിസ്റ്റർ പ്രവീൺ ഇവിടെ 8ത് ഫ്ലോറിൽ 8002വിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ 12 ദിവസമായി. ഇന്നുവരെ അദ്ദേഹത്തെപ്പറ്റി ഒരു പരാതിയോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ചിലപ്പോ മാത്രം പെൺകുട്ടികൾ ആ റൂമിലേക്കു പോകാറുണ്ട്. പക്ഷേ മോഡൽസ് ആണ് അയാളുടെ ജോലിയുടെ ഭാഗമായിട്ട്.
ഇന്ന് വൈകിട്ട് ഏതാണ്ട് 4:30ന് അയാൾ വന്ന് റൂമിലേക്കു പോയി. ഡൽഹിയിൽ എന്തോ ആവശ്യത്തിനു പോയിട്ടു വന്നതാണ്. എന്നോട് പറഞ്ഞിരുന്നു. റൂമിലെത്തി ഏതാണ് 20 മിനിറ്റായിക്കാണും, ഒരു പെൺകുട്ടി... ഒരു മിസ്. ആകാൻഷ തൃപാഠി അയാളുടെ റൂം അന്വേഷിച്ച് റിസപ്ഷനിലെത്തി. നമ്മൾ കടത്തിവിട്ടു. കാരണം ... ”
“മനസ്സിലായി. എന്നിട്ട് ?”
“ആ കുട്ടി ചെന്നതിനു ശേഷം ഏതാണ് 10 മിനിറ്റ് കഴിഞ്ഞപ്പോൾ വേറേ രണ്ടു പേർ കൂടി വന്നു.പ്രവീണിന്റെ റൂം നമ്പർ ചോദിച്ചു. മിലിട്ടറി ഓഫീസേഴ്സ് ആണെന്നാണ് പറഞ്ഞത്. യൂണിഫോമിലായിരുന്നു. മുഖം മറച്ചിരുന്നു. ഐഡി കാണിച്ചു. നമ്മൾ കോപ്പി എടുത്തു. പക്ഷേ ഐഡിയിൽ ഫോട്ടോ ഇല്ല. Armed ആയിരുന്നു. അതുകൊണ്ട് റിസപ്ഷനിലെ പെൺകുട്ടി അവരെയും കടത്തിവിട്ടു.” മാനേജർ ആ ഐഡി കാർഡ് കോപ്പികൾ കൈമാറി.
അതിലൂടെ കണ്ണോടിച്ച വിശാൽ പല്ലു ഞെരിച്ചു.
“ഐഡിയിൽ ഒരു അശോകസ്തംഭം കണ്ടാൽ പിന്നെ ബാക്കിയൊന്നും ശ്രദ്ധിക്കില്ല. അല്ലേ ? ഓക്കേ... എന്നിട്ട് ?“
”എന്നിട്ട്, ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ വേറൊരു പെൺകുട്ടി കൂടി വന്നു.ഐഡിയിൽ പേര് നതാലിയ സംതിങ്ങ്... പക്ഷേ കോപ്പി എടുക്കാൻ ഞങ്ങളെ അനുവദിച്ചില്ല. ഇന്റലിജൻസ് ആണ്. സീക്രട്ട് ഏജന്റ് ആണ്. ഐഡി വാങ്ങി സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞു. കയ്യിൽ തോക്കും. റിസപ്ഷനിലുള്ളവർ ഭയന്നു. അവർക്കും വേണ്ടിയിരുന്നത് പ്രവീണിന്റെ റൂം നമ്പർ തന്നെ. അവരെയും കടത്തിവിട്ടു.“
”സോ, ബേസിക്കലി, ഒരല്പ്പം ഒഫീഷ്യൽ ലുക്കുള്ള ഒരു ഐഡിയുമായി ആരു വന്നാലും നിങ്ങളുടെ ഈ ‘5സ്റ്റാർ’ ഹോട്ടലിൽ കടത്തിവിടും. അല്ലേ ?“
”അങ്ങനെയല്ല സർ! I knew something was wrong. ഞങ്ങൾ ഇവരെയെല്ലാം വാച്ചു ചെയ്തുകൊണ്ടാണിരുന്നത്.“
“ഓക്കേ! ബാക്കി കൂടി പറയു.”
“എന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഇവരെല്ലാവരും താഴെയിറങ്ങി വന്നു. ആകാൻഷ ഒഴികെ. പുറത്ത് ഒരു ബ്ലാക്ക് ഫോർച്ചൂണർ കാർ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അതിൽ കയറി എല്ലാവരും സ്ഥലം വിട്ടു. ഞങ്ങൾ ചോദിച്ചതിനൊന്നും ഉത്തരം തന്നില്ല.”
”ഓക്കേ! lets go to that room. 8002 അല്ലേ ? “
”സർ!“ മാനേജർ ലിഫ്റ്റിന്റെ ബട്ടൻ അമർത്തി.
എട്ടാം നില.
“സർ! ആ പെൺകുട്ടി, ആകാൻഷ ഇപ്പോഴും ഉള്ളിൽ കാണും.” മാനേജറ്റ് കോളിങ്ങ് ബെല്ലമർത്തി.
“സ്പെയർ കീ ഇല്ലേ ?” വിശാൽ കാത്തു നില്ക്കാൻ തയ്യാറായിരുന്നില്ല.
അരുൺ ലാൽ തർക്കിക്കാൻ നിന്നില്ല. പോക്കറ്റിൽ നിന്നും ആക്സസ് കാർഡ് എടുത്ത് അയാൾ ഡോർ അൺലോക്ക് ചെയ്തു.
കമാൻഡോകൾ അകത്തേക്ക് തോക്കു ചൂണ്ടി ജാഗരൂഗരായി.
“Armed Military Personnel! We are coming in!!” ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് വിശാൽ അകത്തേക്ക് പ്രവേശിച്ചു.
അകത്തേക്കു കാലെടുത്തു വെച്ചതും അയാളുടെ ഭാവം മാറി. താക്കു താഴ്ന്നു. ശ്രദ്ധ മുഴുവൻ ബെഡിൽ കണ്ണടച്ചു മലർന്നു കിടക്കുന്ന സുന്ദരി പെൺകുട്ടിയിലായി.
ഒരു വെളുത്ത ബെഡ് ഷീറ്റിനാൽ പുതപ്പിച്ചിരുന്നു അവളെ. തലയിണ ചോരയിൽ കുതിർന്നിരിക്കുന്നു. ശാന്തമായി ഉറങ്ങുന്നതു പോലെ മരിച്ചു കിടക്കുകയാണ് ആകാൻഷ തൃപാഠി.
അപ്പോഴേക്കും കൂടെയുണ്ടായിരുന്ന കമാൻഡോകൾ എല്ലായിടത്തും അരിച്ചു പെറുക്കി മുറിയിൽ വേറെ ആരുമില്ല എന്നുറപ്പു വരുത്തിയിരുന്നു.
വിശാൽ ആകാൻഷയുടെ കഴുത്തിൽ തൊട്ടു നോക്കിക്കൊണ്ട് പോക്കറ്റിൽ നിന്നും ഒരു കറുത്ത ഫോൺ എടുത്ത് അതിന്റെ ആന്റിന കടിച്ചു വലിച്ച് പുറത്തേക്കു നീട്ടി.
“RAW ചീഫ് സോമനാഥ് ചാറ്റർജ്ജിയെ കണക്റ്റ് ചെയ്തു തരൂ പ്ലീസ്!”
മാനേജർ തിവേദി സ്തബ്ധനായി നില്ക്കുകയാണ്. വിശാൽ മുൻപോട്ടാഞ്ഞ് അയാളെ തട്ടി വിളിച്ചു.
“Call Local Police! ”
സോമനാഥ് ചാറ്റർജ്ജി ലൈനിൽ വന്നു കഴിഞ്ഞിരുന്നു.
“സർ! വിശാലാണ്.”
“പറയു വിശാൽ! എന്തായി ?”
“സർ... ഇനി ഞാൻ ഒരടി മുൻപോട്ടു വെക്കണമെങ്കിൽ... I need to know what the hell is going on here! ഇതെന്തു തരം മിഷനാണെന്നും, എന്തൊക്കെയാണീ നടക്കുന്നതെന്നും എനിക്ക് വ്യക്തമായി പറഞ്ഞു തരണം! Agent Natalia is missing! അവരുടെ ഫോൺ ഇവിടെ ഈ ഹോട്ടൽ മുറിയിലുണ്ട്. ഇനി ട്രേസിങ്ങ് നടക്കില്ല. ആരാണീ പ്രവീൺ സത്യ ? അതു പോലെ, ആകാൻഷ തൃപാഠി ? ആരാണിവരൊക്കെ ? എന്തൊക്കെയാണീ നടക്കുന്നത് ?”
“What? എനിക്കറിയില്ല വിശാൽ. ആകാൻഷ എന്ന പേരിൽ നതാലിയക്കൊരു സുഹൃത്തുണ്ടെന്നറിയാം. അതു പോലെ, പ്രവീൺ സത്യ ഒരു ഫാഷൻ ബ്രാൻഡ് അല്ലേ ? ഇതൊക്കെ ഇപ്പോൾ ചോദിക്കാൻ കാരണം ?”
“സർ...താങ്കൾ എന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ ?”
“വിശാൽ! ഞാൻ ആദ്യമേ പറഞ്ഞിരുന്നു. ഇതൊരു ഹൈലി ക്ലാസ്സിഫൈഡ് മിഷൻ ആണെന്ന്. എനിക്ക് യാതൊരു കാരണവശാലും മിഷൻ ഡീറ്റയിൽസ് ഡിസ്‌ക്‌ളോസ് ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് അതു ചോദിക്കാൻ അധികാരവുമില്ല! You see It’s a matter of national security!”
“പക്ഷേ മിസ്. നതാലിയ അപകടത്തിലാണെങ്കിൽ, എന്തു വില കൊടുത്തും അവളെ പ്രൊട്ടക്റ്റ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയല്ലേ ?”
ഒരു നിമിഷം ചീഫിന്റെ കണ്ണുകളിൽ സ്ഥായിയായ കാഠിന്യത്തിന്റെ ആവരണം നീക്കി ഏതോ ആർദ്രതയുടെ നിഴൽ ഇളകിയതു പോലെ തോന്നി.പക്ഷേ, ഫോണിനപ്പുറത്ത് നിൽക്കുന്ന വിശാലിനോട് അടുത്ത നിമിഷം സംസാരിക്കുമ്പോൾ ആ നിഴലിന്റെ സ്ഥാനത്ത് കാരിരുമ്പിന്റെ കരുത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. "അതെ! പക്ഷേ, നിങ്ങൾ ഏല്പ്പിച്ച ജോലി മാത്രം ചെയ്യൂ. അവൾ മിസ്സിങ്ങ് ആണെങ്കിൽ, കണ്ടെത്തുക. അപകടത്തിലാണെങ്കിൽ, വേണ്ട സഹായങ്ങൾ ചെയ്യുക. അതാണ്, അത് മാത്രമാണ് നിങ്ങളുടെ ജോലി.” അവസാനത്തെ വാചകം പറയുമ്പോൾ ചീഫിന്റെ മുഖത്തെ ഞരമ്പുകൾ മുറുകിയിരുന്നു.
“ഓക്കെ സർ! ചോദിച്ചത് എന്റെ തെറ്റ്. എന്തായാലും സർ ഒരു കാര്യം ഓർത്തിരുന്നോളൂ. We are a Tactical Assault Unit. കൊല്ലാനും ചാകാനും മടിയില്ലാതെ ഇരിക്കാൻ ട്രെയ്ൻഡ് ആയ ആളുകളാണ് ഞങ്ങൾ . ഇത്രയും കാലം ചെയ്തതു പോലെ, ഒരു മുറിയിലിരുന്ന് സാറ്റലൈറ്റ് ദൃശ്യങ്ങൾ മോണിട്ടർ ചെയ്യുകയല്ല, ഇനിയങ്ങോട്ട് ഞങ്ങൾ ഈ കേസിൽ നേരിട്ടിറങ്ങുകയാണ്. We are not the kind of people you want to fuck with! ഞങ്ങൾ ഇറങ്ങിയാൽ, പിന്നെ റിസൾട്ട് കണ്ടിട്ടേ മടക്കമുള്ളൂ.” വിശാൽ ഫോൺ കട്ട് ചെയ്തു.
അപ്പുറത്ത് സൊമനാഥ് ചാറ്റർജ്ജിയുടെ തൊണ്ട വരണ്ടു പോയി. അയാൾ മേശയുടെ അരികിൽ ശരീരം താങ്ങി ഒരു നിമിഷം നിശ്ചലനായി നിന്നു.
“സർ! വേറൊരു കാര്യമുണ്ട്.” മാനേജർ പരുങ്ങലോടെ മുൻപോട്ടു നീങ്ങി നിന്നു.
ആ പെൺകുട്ടി, നതാലിയ… വന്ന കാർ നമ്മുടെ പാർക്കിങ്ങ് ലോട്ടിലുണ്ട്. ഒരു BMW ആണ്. അതിനുള്ളിൽ ഇപ്പോഴും ആരോ ഉണ്ടെന്നു തോന്നുന്നു.
“What!! എന്നിട്ട് താനതിപ്പോഴാണോ പറയുന്നത് ?” വിശാൽ അമ്പരന്ന് അയാളെ നോക്കി. “കമോൺ ഗയ്സ്!” അയാൾ പുറത്തേക്കു കുതിച്ചു.
ലിഫ്റ്റിനു കാത്തു നില്ക്കാൻ പോലും അവർക്ക് ക്ഷമയുണ്ടായിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ അവർ സ്റ്റെയർകേസിലൂടെ ഓടിയിറങ്ങി താഴെ പാർക്കിങ്ങിലേക്കു പാഞ്ഞു.
യൂണിഫോമിട്ട 4 പട്ടാളക്കാർ ഉയർത്തിപ്പിടിച്ച AK47 റൈഫിളുകളുമായി ഓടിയടുക്കുന്നതു കണ്ട് പാർക്കിങ്ങിലുണ്ടായിരുന്ന ജനക്കൂട്ടം അമ്പരപ്പിൽ ലക്ഷ്യമില്ലാതെ ചിതറി ഓടുന്നുണ്ടായിരുന്നു.
നതാലിയായുടെ കാറിനെ സമീപിച്ചതും വിശാൽ ശ്രദ്ധിച്ചു.
അകത്തൊരാളിരിപ്പുണ്ട്. മുൻപോട്ടാഞ്ഞ് സീറ്റ്ബെല്റ്റിൽ ശരീരം താങ്ങി അബോധാവസ്ഥയിലാണ്.
ജാഗ്രതയോടെ അയാൾ പാസഞ്ചർ സൈഡിലെ ഡോർ വലിച്ചു തുറന്നു തോക്ക് അകത്തേക്ക് ചൂണ്ടി.
യാതൊരു പ്രതികരണവുമുണ്ടായില്ല. ആ മനുഷ്യൻ കുനിഞ്ഞ് കിടന്ന ആ നിലയിൽ നിന്നും ഒന്നനങ്ങിയതു പോലുമില്ല. വിശാൽ പതിയെ പിടിച്ച് പുറകോട്ട് മലർത്തിയപ്പോൾ അയാളൊന്നു ഞരങ്ങി. കടവായിലൂടെ ഉമിനീരിന്റെ ഒരു ചാൽ താഴേക്കൊലിച്ചിറങ്ങി.
“Are you OK ?” വിശാൽ അയാളെ ഒന്നു കുലുക്കി.
അയാൾ ബദ്ധപ്പെട്ട് കണ്ണു മിഴിച്ച് വിശാലിനെ ഒന്നു നോക്കി.
“Who are you ? Where is Agent Natalia ?" വിശാൽ വീണ്ടും ചോദിച്ചു.
പ്രതികരണമൊന്നുമില്ല എന്നു മനസ്സിലായപ്പോൾ, അയാൾ അകത്തേക്കു കുനിഞ്ഞ് സീറ്റ് ബെൽട്ട് വിടുവിച്ച് ആ മനുഷ്യനെ പുറത്തേക്ക് താങ്ങിയിറക്കി.
ഒന്നു നിവർന്നു നില്ക്കാൻ പോലുമാകാത്ത വിധം തളർന്നു പോയിരുന്നു അയാൾ. **സ്കോപ്പോലമീൻ കുത്തിവെച്ച് ആദ്യത്തെ ഏതാണ്ട് അര മണിക്കൂറോളം ശാരീരികമായി പ്രശ്നങ്ങളുണ്ടാകില്ല. വിൽ പവർ നഷ്ടപ്പെടുമെന്നേയുള്ളൂ. പക്ഷേ തുടർന്നുള്ള സമയത്ത് നമ്മൾ ആക്റ്റീവായിരുന്നില്ലെങ്കിൽ ശരീരം തളർന്നു തുടങ്ങും. ബ്രെയിനിലെ ഡിഫൻസ് മെക്കാനിസമാണത്. നമ്മൾ അപകടമൊന്നും കാണിക്കാതിരിക്കാൻ ശരീരം തന്നെ നമ്മളെ ഉറക്കിക്കളയും.**
“Don’t worry! You’ll be fine. Let me take care of you!" അയാളുടെ ചെവിയിൽ മന്ത്രിച്ചുകൊണ്ട് വിശാൽ കൂടെയുവരെ നോക്കി ചൂണ്ടുവിരൽ ചുഴറ്റി. മടങ്ങാം എന്ന സിഗ്നൽ ആണത്.
*******************************************************
Tulsi Lake – Tourist viewpoint – Northern Mumbai – Next Morning
*******************************************************
തുൽസി ലെയ്ക്ക്, മുംബൈയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്. ഏതാണ്ട് 700 ഹെക്ടറോളം വലിപ്പത്തിൽ പൊവൈ-കാൻഹേരി മല നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മനോഹര തടാകം മുംബൈയുടെ ശുദ്ധജല വിതരണത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു. സദാ സമയവും ടൂറിസ്റ്റുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ചില തീരങ്ങളുണ്ടിവിടെ. ബോരിവാലി നാഷണൽ പാർക്ക് ഇതിന്റെ കരയിലാണ്. അവിടെ നിന്നും പെർമിഷൻ ഉണ്ടെങ്കിൽ മാത്രമേ തടാക കരയിലേക്ക് പ്രവേശനമുള്ളൂ. പക്ഷേ സഞ്ചാരികൾക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ അന്വേഷിച്ചെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്.
പതിവു പോലെ അന്നും നല്ല തിരക്കായിരുന്നു. തടാകത്തിൽ ചിലയിടങ്ങളിൽ മുതലകളുള്ളതിനാൽ, വെള്ളത്തിലിറങ്ങാൻ അനുവാദമില്ല. എങ്കിലും, അതിരാവിലെ തന്നെയെത്തിയ ജനാവലി തീരത്ത് പലയിടങ്ങളിലായി ചെറിയ ടെന്റുകൾ ഉറപ്പിച്ചു കഴിഞ്ഞു.
തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് വനത്തിന്റെ അതിരിനോടു ചേർന്ന് ഒരു കുടുംബം ബാർബിക്യു ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കൂട്ടത്തിൽ ഒരു ചെറിയ കുസൃതിക്കാരി പെൺകുട്ടി ഉച്ചത്തിൽ ബഹളം വെച്ചുകൊണ്ട് അവരുടെ ടെന്റിനു ചുറ്റും ഓടിക്കൊണ്ടിരുന്നു. മദ്ധ്യവയസ്കനായ കുടുംബനാഥൻ പുറത്ത് ഒരടുപ്പിൽ തീകത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ്.
പെട്ടെന്നാണ് ആ പെൺകുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ മുഴങ്ങിയത്!
ടെന്റിനു പുറകിലാണവൾ. ചാടിയെഴുന്നേറ്റ് ആ മനുഷ്യൻ അവളുടെ പേര് ഉറക്കെ വിളിച്ചുകൊണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്നു.
നടുക്കുന്ന ഒരു കാഴ്ച്ച!
വനാതിർത്തിയിൽ നട്ടു പിടിപ്പിച്ചിരുന്ന ഏതാണ്ട് ഒരാൾ പൊക്കമുള്ള പടുകൂറ്റൻ പുല്ലുകൾ ഇരു വശത്തേക്കും വകഞ്ഞു മാറ്റിക്കൊണ്ട് ഇറങ്ങിവരുന്ന അജാനു ബാഹുവായ ഒരു മനുഷ്യൻ!
മിലിട്ടറി വേഷവിധാനമാണ്. ശരീരമാകെ ചോര കട്ടപിടിച്ചിരിക്കുന്നു. കീറിപ്പറിഞ്ഞ യൂണിഫോം. പക്ഷേ അശേഷം ക്ഷീണമില്ല അവന്. നെഞ്ചും വിരിച്ച് ഉറച്ച കാൽവെയ്പ്പുകളോടെ അയാൾ ആ ജനക്കൂട്ടത്തിനിടയിൽ ആരെയോ തിരഞ്ഞു കൊണ്ടെന്ന വണ്ണം ദൃഷ്ടി പായിച്ചു കൊണ്ടിരുന്നു. ഒടുവിൽ, സാവധാനം തിരിഞ്ഞ് ആ പെൺകുട്ടിയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അയാൾ കുടുംബ നാഥനോടായി, “പേടിക്കേണ്ട!” എന്നാംഗ്യം കാട്ടി. പിന്നെ ആ കുഞ്ഞിന്റെ മുൻപിൽ മുട്ടു കുത്തി.
“എന്താ മോളുടെ പേര് ?”
ആ കുഞ്ഞ് സ്തംഭിച്ച അവസ്ഥയിലാണ്. ഒന്നും മിണ്ടിയില്ല അവൾ.
“അങ്കിളിന്റെ പേര് സുജിത്ത്! മോളെ ഒന്നും ചെയ്യില്ല കേട്ടോ. പേടിക്കുകയേ വേണ്ട.” വളരെ ഹൃദ്യമായിട്ടാണ് അവന്റെ സംസാരം. ഒരു പക്ഷേ തന്റെ രൂപം എത്ര ഭയാനകമാണെന്ന് അവനറിഞ്ഞിരുന്നില്ലായിരിക്കാം. ആ കുഞ്ഞ് ഭയന്ന് വിളറി നിന്നതേയുള്ളൂ.
“Please leave us alone!" ആ കുഞ്ഞിന്റെ അമ്മ കരഞ്ഞുകൊണ്ട് സുജിത്തിനു നേരേ കൈ കൂപ്പി.
“ഓ... അങ്ങനെയാണോ?” അവന്റെ മുഖത്ത് വേദന നിറഞ്ഞ ഒരു പുഞ്ചിരി നിഴലിച്ചു. “സോറി ഞാനോർത്തില്ല! എന്നെ ഇനി മനുഷ്യനായി കാണാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. അല്ലേ ? സാരമില്ല. ഞാൻ പൊയ്ക്കോളാം.” അവൻ എഴുന്നേറ്റ് നടക്കാനാരംഭിച്ചു.
അവന്റെ ഒരു കയ്യിൽ ഒരു മാനിന്റെ കാലുണ്ടായിരുന്നു. അപ്പോഴും ആവി പാറിക്കൊണ്ടിരിക്കുന്ന, ചുട്ടെടുത്ത ഒരു കാൽ! ഇടക്കിടെ അതിൽ നിന്നും ഓരോ കഷണം കടിച്ചു വലിച്ചുകൊണ്ടാണ് നടപ്പ്!
അറിയാതെയെങ്കിലും അയാളുടെ തീഷ്ണമായ നോട്ടത്തിനു മുൻപിൽ പെട്ടു പോയവർ ഒരു പ്രേതത്തെ കണ്ടിട്ടെന്നവണ്ണം പുറകോട്ടു മാറി.
ഒടുവിൽ ഏതാണ്ട് അര കിലോമീറ്റർ ദൂരെ ഒരു കോഫീഷോപ്പിലെത്തിയതും, തന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന അസ്ഥിക്കഷണം ഒരു വേസ്റ്റ് ബിന്നിലേക്ക് കുത്തിക്കയറ്റി വെച്ചു. എന്നിട്ട് രണ്ടു കൈകളും തന്റെ യൂണിഫോമിൽ തുടച്ചു വൃത്തിയാക്കിക്കൊണ്ട് അയാൾ ആ ഷോപ്പിനെ സമീപിച്ചു.
“എനിക്ക് അല്പ്പം വെള്ളം വേണം.”
സ്തംഭിച്ചു നില്ക്കുകയാണ് ഷോപ്പുടമ.
“Hello! I Need some water please!!" അയാൾ ശബ്ദമുയർത്തി തന്റെ ആവശ്യം ആവർത്തിച്ചു.
ഞെട്ടിയുണർന്ന ആ യുവാവ് പെട്ടെന്നു തന്നെ ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ബോട്ടിൽ വെള്ളം സുജിത്തിന് കൈമാറി.
ആ പ്ലാസ്റ്റിക്ക് ബോട്ടിലിൽ അയാളുടെ കയ്യമർന്നതും അതിന്റെ അടപ്പ് ഊരിത്തെറിച്ചു പോയി. അമ്പരന്നു പോയ സുജിത്ത് തന്റെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കി. ഉരുക്കു കൊണ്ടുണ്ടാക്കിയതു പോലെ തോന്നി അവന്റെ വിരലുകൾ.
പകുതിയോളം വെള്ളം നേരേ തന്റെ തലയിലേക്കാണയാൾ കമിഴ്ത്തിയത്. ഒടുവിൽ നേരെ ആ കുപ്പി തന്റെ വായിലേക്കടുപ്പിച്ച് ഒറ്റവലിക്ക് ഏതാണ്ട് ഒരു ലിറ്ററോളം വെള്ളം അയാൾ അകത്താക്കി.
”സർ...ആർ യൂ ഓക്കേ ?“ ഷോപ്പുടമയുടെ ശബ്ദം മുഴുവൻ വെളിയിൽ വന്നില്ല. ”എന്തു പറ്റിയതാണ് താങ്കൾക്ക് ? മുതലകളോ മറ്റോ ?“
സുജിത്ത് അലറിച്ചിരിച്ചു.
”മുതലകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നു സുഹൃത്തേ! അങ്ങനെ വല്ലതുമായിരുന്നെങ്കിൽ ഞാൻ ആസ്വദിച്ചു മരിച്ചേനേ!... പക്ഷേ...എന്നെ വേട്ടയാടുന്നത് മനുഷ്യരാണ്. വെറും മനുഷ്യർ!“ ആ ചിരി മായാതെ തന്നെ അവൻ പല്ലു ഞെരിച്ചു.
തുടർന്ന് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഏതാനും ചുളിഞ്ഞ നോട്ടുകളെടുത്ത് അയാൾ ആ യുവാവിനെ ഏല്പ്പിച്ചു. ”താങ്ക്സ് മൈ ഫ്രണ്ട്! എന്നെ പേടിക്കേണ്ട കാര്യമില്ല കേട്ടോ.“
”ദാ, അവിടെ ഒരു ഡിസ്പൻസറി ഉണ്ട്. മുറിവ് കെട്ടാനോ മറ്റോ വേണമെങ്കിൽ...“
അതിന് മറുപടി പറയാതെ സുജിത്ത് തിരിഞ്ഞു നടന്നു.
ഒരു ഡിജിറ്റൽ ക്യാമറയിലെന്ന പോലെ, സുജിത്ത് തന്റെ കണ്ണുകൾ എത്തുന്ന ഓരോ കോണുകളും തലച്ചോറിലേക്ക് പതിപ്പിച്ചു കൊണ്ടിരുന്നു. കാണുന്ന ഓരോ മുഖങ്ങളും അനലൈസ് ചെയ്ത് അവൻ മുൻപോട്ടു നടന്നു. ഒടുവിൽ മെയിൻ റോഡിനോടു ചേർന്ന് പാർക്കു ചെയ്തിരുന്ന ഒരു മിലിട്ടറി ജീപ്പ് അവന്റെ കണ്ണിൽ പെട്ടു. മുഖത്ത് പുഞ്ചിരി വിടർന്നു.
അവനെ തന്നെ സാകൂതം വീക്ഷിച്ചുകൊണ്ട് രണ്ട് മിലിട്ടറി ഉദ്യോഗസ്ഥർ ജീപ്പിൽ ചാരി നില്ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തും പുഞ്ചിരിയാണ്.
സുജിത്ത് അല്പ്പം കൂടി ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നു നിന്നു. എന്നിട്ട് അവരെ കൈകാട്ടി വിളിച്ചു.
‘ബോബ്സ് ബർഗേഴ്സ്’ എന്നൊരു റെസ്റ്റോറന്റുണ്ടായിരുന്നു അവിടെ. അവർക്ക് പുറത്ത് തടാകക്കരയിൽ ഒരു ഔട്ട് ഡോർ ഡൈനിങ്ങ് ഏരിയ ഉണ്ട്. എല്ലാ മേശയിലും ആളുണ്ട്. അവൻ അതിലൊന്നിനടുത്തേക്ക് ചെന്ന് പതിയെ തന്റെ കനത്ത കൈത്തലം മേശയിലമർത്തി.
“Official Army Business! Please leave the Table!"
അവനതു പറഞ്ഞു തീരും മുൻപേ അതിലിരുന്നവർ എഴുന്നേറ്റു മാറിത്തുടങ്ങിയിരുന്നു.
മേശ കാലിയായതും അവൻ ഒരു കസേര വലിച്ച് അതിലിരുന്നു. ഏതു നിമിഷവും വലിച്ചെടുക്കാവുന്ന തരത്തിൽ വലതു കൈ പോക്കറ്റിലെ തോക്കിലമർത്തിപ്പിടിച്ചു.
അധികം വൈകാതെ തന്നെ അദ്യം കണ്ട രണ്ട് പട്ടാളക്കാരും അവനെതിരായി വന്നിരുന്നു.
“So…?” സുജിത്ത് പുഞ്ചിരിയോടെ സംസാരം തുടങ്ങി. “ക്ഷമിക്കണം. നിങ്ങളുടെ ഡ്രോൺ നഷ്ടപ്പെട്ടു പോയി. വല്ലാതെ വിശന്നപ്പോൾ ഞാൻ ഒരു മാനിനെ വെടി വെച്ചിട്ടു. പക്ഷേ അത് വെടി കൊണ്ടിട്ടും നിന്നില്ല. പിന്നെ അതിനെ ചേസ് ചെയ്തതിനിടയിൽ ഡ്രോൺ എന്റെ കയ്യിൽ നിന്നും...”
“അതൊന്നും സാരമില്ല സുജിത്ത്! നീ സേഫാണല്ലോ. അതു മതി.”
സുജിത്ത് അതു പറഞ്ഞ ഉദ്യോഗസ്ഥന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ച് നോക്കി. അയാൾ ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞതെന്നവനു മനസ്സിലായി. പക്ഷേ...
“എന്നെ കൊലപ്പെടുത്തി, എന്റെ കയ്യിലുള്ള ഒരു കെമിക്കൽ വീണ്ടെടുക്കാനായിരിക്കുമല്ലോ നിങ്ങൾക്കു കിട്ടിയ ഓർഡർ. അങ്ങനെയല്ലേ ?”
“ഡോ. രഘുചന്ദ്രയുടെ ഓർഡർ അങ്ങനെയായിരുന്നു. പക്ഷേ ഡോ. ശങ്കർ പറഞ്ഞത്, യാതൊരു കാരണവശാലും നിങ്ങൾക്ക് ഒരു പോറൽ പോലും പറ്റാതെ അവിടെ എത്തിക്കണമെന്നാണ്.”
“ഇന്ററെസ്റ്റിങ്ങ്...” സുജിത്ത് പിറുപിറുത്തു. “ആരാണീ പുതിയ കഥാപാത്രം ? ഡോ. ശങ്കർ ?”
“സുജിത്ത്...ഞങ്ങളേക്കാൾ ഈ വിഷയത്തിൽ അറിവുള്ളയാളാണ് സുജിത്ത്. താങ്കളാരാണെന്നോ, എന്താണ് നിങ്ങളുടെ പ്രശ്നമെന്നോ ഒന്നും ഞങ്ങൾക്കറിയില്ല. താങ്കളെ കണ്ടുപിടിച്ച് കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അതു ചെയ്യുന്നു. അത്ര തന്നെ.”
“ഓക്കേ! എന്തായാലും നമുക്കൊന്നു പരിചയപ്പെട്ടിരിക്കാം. താങ്കളെ കണ്ടിട്ട് മലയാളിയായി തോന്നുന്നു.എന്താണ് പേര് ?”
“ഞാൻ മേജർ സുദേവ് രാജ്. മലയാളിയാണ്. തിരുവനന്തപുരം. ഇത് ക്യാപ്റ്റൻ സുന്ദർ സിങ്ങ്.“
”ഉം...“ സുജിത്ത് ആലോചനയിലാണ്ടു. പിന്നെ പതിയെ കൈകൾ തലക്കു പിറകിൽ പിണച്ചു വെച്ചുകൊണ്ട് ഒന്നു സ്റ്റ്രെച്ച് ചെയ്തു.
”what the ...!!!" ക്യാപ്റ്റൻ സുദേവിന്റെ വായ് തുറന്ന പടിയിരുന്നു പോയി.
സുജിത്തിന്റെ കൈയിലെ മസിലുകൾ അസ്വഭാവികമാം വിധം വീർത്തു വന്നു. ധരിച്ചിരുന്ന ഷർട്ടിന്റെ കൈകൾ നീളത്തിൽ കീറി അടർന്നു..
സുജിത്തിന്റേയും നോട്ടം അങ്ങോട്ടു തന്നെയായിരുന്നു. അവനും അതു പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി.
“ഇത്... എക്സ്പെരിമെന്റിന്റെ ഭാഗമാണോ ?” ക്യാപ്റ്റൻ പതിയെ കൈ നീട്ടി അവന്റെ മസിലുകളിൽ തൊട്ടു നോക്കി.
“I think so... എല്ലാം കഴിയുമ്പോൾ എന്റെ ശരീരത്തിന്റെ 60% വരെ പ്യുവർ മസിൽ ആയിരിക്കും എന്നാണ് പറഞ്ഞ് കേട്ടത്.” സുജിത്ത് ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
“60% ??”
“... ധാരാളം ഇറച്ചി കഴിക്കാനായി എന്റെ ശരീരം എന്നെ നിർബന്ധിക്കുന്നുണ്ട്. ആവുന്നത്ര പ്രോട്ടീൻ ശരീരത്തിലെത്തിക്കണം എന്നൊരു തോന്നൽ. അതിനർത്ഥം മസിൽ മാസ്സ് കൂടിക്കൊണ്ടിരിക്കുകയാണെന്നാണ്. ഉദാഹരണത്തിന് ഇപ്പോൾ എന്റെ വയർ നിറഞ്ഞിരിക്കുകയാണ്. പക്ഷേ ഇപ്പോഴും നല്ല വിശപ്പുണ്ട്. വേണ്ടി വന്നാൽ ഒരു മാനിന്റെ കാൽ കൂടി തിന്നാനുള്ള വിശപ്പ്.” അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു... എന്നാൽ ആ ചിരി അവസാനിച്ചത് നിശബ്ദമായി കരഞ്ഞുകൊണ്ടാണ്. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. “പതുക്കെ പതുക്കെ ഞാൻ ഒരു രാക്ഷസനായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു മേജർ!“
“താങ്കൾ വളരെ സ്ട്രോങ്ങ് ആണ്. അത് കാഴ്ച്ചയിൽ തന്നെ മനസ്സിലാകുന്നുണ്ട്.”
“ഇതു കേൾക്കൂ.ഏകദേശം 100 അടി താഴ്ച്ചയിലേക്ക്... ആ കൊക്കയിലേക്ക് വീണതാണ് ഞാൻ.” സുജിത്ത് മുഖത്തെ വിഷാദം മായാതെ തന്നെകുലുങ്ങിച്ചിരിച്ചു. “ഒരു സാധാരണ മനുഷ്യനായിരുന്നെങ്കിൽ തകർന്നു തരിപ്പണമായിപ്പോയേനേ. പക്ഷേ എന്നെ നോക്കൂ. ഒരു തരി വേദന പോലുമില്ല എനിക്കിപ്പോൾ.”
“ഇതൊക്കെ നല്ല കാര്യങ്ങളല്ലേ സുജിത് ? ഇതൊക്കെ ഏതൊരു മനുഷ്യനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന കഴിവുകളല്ലേ ?”
“ആഹ! എന്തൊക്കെയായിരുന്നു ഇതിന്റെ സൈഡ് എഫക്റ്റ്സ് എന്ന് കേൾക്കണോ ? തനി ഭ്രാന്തനായിപ്പോയി ഞാൻ! ഇപ്പോഴും ഒരു സെക്കൻഡ് നേരത്തേക്ക് ചിന്തകളുടെ പിടിയൊന്നു വിട്ടാൽ ഞാൻ...”
“സുജിത്ത്... നമുക്ക് പോകാം. തീർച്ചയായും ഡോ. ശങ്കർ താങ്കളെ ഹെല്പ്പ് ചെയ്യും.” മേജർ സുദേവ് എഴുന്നേറ്റു. “ഞാൻ കോപ്റ്റർ അറേഞ്ച് ചെയ്യട്ടെ ?”
“എവിടേക്കാണ് നമ്മൾ പോകുന്നത്?”
“എലിഫന്റാ ഐലൻഡ്സ്. അവിടെ ഒരു ടെമ്പററി ഫെസിലിറ്റി ഉണ്ട്. അവിടെയാണ് ഡോ. ശങ്കർ.”
“അപ്പൊ ഡോ. രഘുചന്ദ്ര ?” സുജിത്ത് പല്ലു ഞെരിച്ചു.
“അദ്ദേഹവും അവിടെ തന്നെയുണ്ട്.”
സുജിത്ത് ഇരു കൈകളാലും തന്റെ മുഖം ഒന്നമർത്തി തുടച്ചു.
“നിങ്ങളെ ഞാൻ എങ്ങനെ വിശ്വസിക്കും ? ഇപ്പോൾ ഈ ജനക്കൂട്ടം ഇവിടെയുതുകൊണ്ടാണ് നിങ്ങൾ ആക്രമിക്കാത്തത്. ഇവിടെ നിന്നു മാറിയാൽ നിങ്ങളുടെ സ്വഭാവം മാറില്ലെന്ന് ഞാനെങ്ങനെ അറിയാനാണ് ?”
അതിനു മറുപടിയായി മേജർ സുദേവ് തന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പിസ്റ്റൾ എടുത്ത് മേശപ്പുറത്തു വെച്ചു.
“ഇതൊരു ലോഡഡ് ട്രാങ്ക്വിലൈസർ ഗൺ ആണ്. ഇതിനുള്ളിൽ എന്തോ കെമിക്കൽ നിറച്ച ഒരു ‘ഡാർട്ട്’ ഉണ്ട്. ഇതു വെച്ച് ഷൂട്ട് ചെയ്താൽ, പിന്നെ താങ്കൾ ഞങ്ങൾ പറയുന്നതെന്തും അനുസരിക്കും എന്നാണ് ഡോ. ശങ്കർ പറഞ്ഞത്. എന്തോ പേരു പറഞ്ഞു. മറന്നു പോയി ഞാൻ.”
“സ്കോപ്പോലമീൻ!” പിറുപിറുത്തുകൊണ്ട് സുജിത്ത് ആ തോക്കഴിച്ച് ഡാർട്ട് പുറത്തെടുത്തു പരിശോധിച്ചു.
“താങ്കൾ കടന്നു പോകുന്ന ബുദ്ധിമുട്ടുകൾ എനിക്ക് നന്നായി അറിയാം സുജിത്ത്. ആത്മാർത്ഥമായിട്ടും സഹായിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ഈ തോക്ക് താങ്കൾ കൈയ്യിൽ വെച്ചോളൂ. ഒരു വിശ്വാസത്തിന്. ലെറ്റ്സ് ഗോ! ഇവിടെ നിന്നും 15 മിനിറ്റ് ദൂരമുണ്ട് ഹെലിപാഡിലേക്ക്.“
കുറച്ചു നേരം കൂടി ആലോചിച്ചിരുന്നിട്ടാണ് സുജിത്ത് എഴുന്നേറ്റത്.
**********************************************
Temporary military facility – Elephanta Island, Mumbai
**********************************************
ഡോ. ശങ്കർ ബേസ്മെന്റിലെ ആ മുറിക്കു മുൻപിൽ ഒരു നിമിഷം ആലോചനയോടെ നിന്നു.
അകത്തു നിന്നും ഒരാളുടെ ആക്രോശം കേൾക്കാം. മലയാളത്തിൽ എന്തൊക്കെയോ അലറി വിളിക്കുകയാണയാൾ.
ഒടുവിൽ അദ്ദേഹം വാതിലിൽ തട്ടി. ആ നിമിഷം തന്നെ അകത്തെ ബഹളവും നിലച്ചു. എല്ലാം നിശബ്ദമായി.
ഡോക്ടർ പോക്കറ്റിൽ നിന്നും താക്കോലെടുത്ത് ആ മുറി തുറന്നു.
ഒരു ഹോസ്പിറ്റൽ മുറി പോലെ സജ്ജീകരിച്ചിരുന്നു അതിനുള്ളിൽ. ബെഡിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ പ്രവീൺ കിടന്നിരുന്നു. കൈകാലുകൾ ബെഡിനോട് ചേർത്ത് ബന്ധിച്ചിരിക്കുകയാണ്.
അകത്തേക്കു കയറി വന്ന വെളുത്ത കോട്ടു ധാരിയെ ഭയപ്പാടോടെ നോക്കി കിടക്കുകയാണ് പ്രവീൺ.
“എന്തൊക്കെയുണ്ട് വിശേഷം സുഹൃത്തേ ?” ഡോക്ടറുടെ മുഖത്ത് സഹതാപമായിരുന്നു.
“സർ! എന്നെ വിശ്വസിക്കൂ. നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാൻ... എന്നെ-”
“പേരെന്താണ് താങ്കളുടെ ?”
“പ്രവീൺ! പ്രവീൺ സത്യ!” അവൻ കിതച്ചു.
“വെരി ഗുഡ്! ഓർമ്മ തിരിച്ചു വന്നിരിക്കുന്നു.” ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് ബെഡിനരികിൽ ഇരുന്നു. “പ്രവീൺ എങ്ങനെ ഇവിടെ എത്തി എന്നോർക്കുന്നുണ്ടോ ?”
“സർ! എന്തോ സാരമായൊരു തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു ഫാഷൻ ഡിസൈനറാണ്.”
“എനിക്കറിയാം പ്രവീൺ!” ഡോക്ടർ അയാളുടെ കവിളിൽ തട്ടി. “വിഷമിക്കേണ്ട. എല്ലാം നമുക്ക് ശരിയാക്കാം.യൂ ആർ സേഫ് വിത്ത് മി. ഓക്കേ ?”
“എന്തിനാ എന്നെ ?” അവൻ തന്നെ ബന്ധിച്ചിരിക്കുന്ന സ്ട്രാപ്പുകളിലേക്കു നോക്കി.
“സമയമാകട്ടെ. ഇതെല്ലാം നമുക്കഴിക്കാം. തല്ക്കാലം ബഹളം വെക്കാതെ കിടന്നുറങ്ങിക്കോളൂ. എല്ലാം ഭംഗിയായി വരും.“
”ആ പെൺകുട്ടി... ആകാൻഷ...“
ഡോക്ടർ മറുപടിയൊന്നും പറയാതെ തല കുനിച്ച് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
തുടർന്ന് ഇടനാഴിയിലൂടെ നടപ്പു തുടർന്ന ഡോക്ടർ, തൊട്ടടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു. നിർണ്ണായകമായ എന്തോ ചെയ്യാൻ പോകുന്നതു പോലെ. തുടർന്ന് വാതിൽ തുറന്ന് അകത്തേക്കു കടന്നതും അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു ചൂണ്ടിപ്പിടിച്ചു.
അടുത്ത നിമിഷം ലേസർ രശ്മികൾ പോലെ നതാലിയായുടെ നോട്ടം അയാളുടെ മുഖത്ത് പതിച്ചു. ഒപ്പം ആ കൊല്ലുന്ന ചിരിയും!
“ഹലോ!” ഡോക്ടറുടെ സ്വരം പതറി. “How are you doing ?"
മറുപടിയില്ല. പല്ലു ഞെരിക്കുന്ന ശബ്ദം കേൾക്കാം.
” എന്തെങ്കിലും ഓർമ്മയുണ്ടോ ? നിങ്ങൾ ആരാണെന്നോ, എങ്ങനെ ഇവിടെയെത്തിയെന്നോ... മറ്റുമുള്ള കാര്യങ്ങൾ.“ ഡോക്ടർ പോക്കറ്റിൽ നിന്നും ഒരു നോട്ട്പാഡ് എടുത്തു.
” അതറിഞ്ഞിട്ടെന്തിനാണ് ?“ അവളുടെ സ്വരം ശാന്തമായിരുന്നു.
” “ഒന്നിനുമല്ല. Im just here to examine you!"
“ഓക്കേ! ബുദ്ധിമുട്ടണ്ട. ഞാൻ പറഞ്ഞു തരാം. സ്കോപ്പോലമീൻ എഫക്റ്റ് മാറിയോ എന്നല്ലേ അറിയേണ്ടത് ? യെസ്! അതു കഴിഞ്ഞു. എനിക്കിപ്പോൾ എല്ലാം ഓർമ്മയുണ്ട്.” പെട്ടെന്ന് ഭീകരമായതെന്തോ ഓർത്തതു പോലെ അവൾ കണ്ണുകളടച്ചു. ചുണ്ടുകൾ വിതുമ്പി. “എല്ലാം എനിക്കോർമ്മയുണ്ട്! And... Trust me! I am never gonna forget what happened in that hotel room ! you mother FU****” കൈകാലുകൾ ബന്ധിച്ചിരുന്ന ലെതർ ബെല്റ്റുകൾ വലിഞ്ഞു മുറുകി.
അടുത്ത നിമിഷം ഡോക്ടറുടെ ഫോണിൽ ഒരു മെസേജ് വന്ന ശബ്ദം കേട്ടു.
ഡോക്ടർ ഫോണെടുത്ത് സ്ക്രീനിലേക്കു നോക്കി ഒരു നിമിഷം ചിന്താധീനനായി. പിന്നെ പതിയെ കണ്ണുകളുയർത്തി നതാലിയായെ നോക്കി. എന്നിട്ട് ഫോണിൽ ഒരു മെസേജ് മറുപടിയായി അയച്ചുകൊണ്ട് ബെഡിൽ നതാലിയാക്കു സമീപം ഇരിപ്പുറപ്പിച്ചു.
“ഒരു പത്തു സെക്കൻഡ് വെയ്റ്റ് ചെയ്യൂ ഏജന്റ് നതാലിയ!” അയാൾ ശബ്ദം താഴ്ത്തി മന്ത്രിച്ചു.
പത്തു സെക്കൻഡുകൾ!
പെട്ടെന്ന് ഒരു വലിയ മുഴക്കത്തോടു കൂടി വൈദ്യുതി നിലച്ചു!
അടുത്ത നിമിഷം ചാടിയെഴുന്നേറ്റ ഡോക്ടർ, പിസ്റ്റൾ അവളുടെ നെറ്റിയിലേക്ക് ചൂണ്ടിപ്പിടിച്ച്, ഇടതുകൈ കൊണ്ട് തിടുക്കത്തിൽ അവളെ ബന്ധിച്ചിരുന്ന ബെല്റ്റുകൾ അഴിച്ചു മാറ്റാനാരംഭിച്ചു.
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot