Slider

കേയ്ക്കും പലകയും

0
Image may contain: Jolly Chakramakkil, smiling, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
കേയ്ക്ക് മുറിക്കാൻ പോവുകയാണ് ...
ചതുരത്തിലുള്ള കാർഡ് ബോർഡ് പെട്ടിയുടെ മൂടി തുറന്ന് ,
അകത്തുള്ള വൃത്താകൃതിലുള്ള
കേയ്ക്ക് എടുത്ത് മേശപ്പുറത്തു വയ്ക്കും
ഒരു നേരിയ പലകപ്പുറത്ത് ബട്ടർ പേപ്പർ
പൊതിഞ്ഞു ഒട്ടിച്ചു വച്ചതിന്റെ പുറത്താണു
കേയ്ക്ക് ഇരിയ്ക്കുന്നത് ..
വട്ടത്തിലുള്ള ഈ കേയ്ക്കിന്റെ പുറം ഭാഗം നിറയെ കട്ടിയുള്ള വെളുത്ത നിറത്തിലുള്ള ഐസിങ്ങാണ് മുകൾ ഭാഗവും ഇതേ െഐസിങ്ങ് ഉപയോഗിച്ച് പൊതിഞ്ഞ് അരികുകൾ തൊങ്ങലുകൾ ചാർത്തി അലങ്കരിച്ചിരിക്കുന്നു .
ഏറ്റവും മുകളിലായ് രണ്ടു റോസാ പൂക്കൾ മുട്ടിയുരുമിയിരിക്കുന്നു..
ഒന്ന് റോസ് നിറമുള്ളതും
മറ്റോന്ന് മഞ്ഞ നിറമുള്ളതും
ഈ റോസപ്പൂ കിട്ടാനും അത് നക്കിനുണഞ്ഞ്
അലിയിച്ചു തിന്നാനും വലിയ കൊതിയായിരുന്നു.
ആരും കാണാതെ ആ അരികുകൾ അലങ്കരിച്ച തൊങ്ങലുകൾ വിരലുകൊണ്ട് നുള്ളിപൊട്ടിച്ച്
വായിലിടും..
കേക്ക് മുറിയ്ക്കാനായുള്ള സ്റ്റീലിന്റ കത്തിക്കൊണ്ട്.. "വി " ആകൃതിയിൽ മുറിച്ചെടുക്കും. വെളുത്ത മധുരമുള്ള അതിരിനുള്ളിലായി കാപ്പിപ്പൊടി നിറമുള്ള മൃദുവായ ഭാഗമാണ് .. ഇതിൽനിറയെ ഉണക്കമുന്തിരി ഒളിച്ചിരിക്കും..
ആദ്യം പുറമെയുള്ള മധുരവും കട്ടിയുമുള്ള ഭാഗം
നുള്ളി പൊളിച്ച് വായിലിടും പിന്നെ പതിയെ വിരലുകൊണ്ട് ഉണക്കമുന്തിരിയെല്ലാം തോണ്ടിയെടുത്ത് അതും തിന്നും ..
പിന്നാലെ ബാക്കിയുള്ളതും ..
ഇനി ബട്ടർ പേപ്പറിൽ പറ്റിപ്പിടിച്ചിരിക്കുന്ന മധുര ബാക്കികളാണ് .പലകയോടെ ഇതെല്ലാം കാരി കാരി തിന്നു തീർക്കും അങ്ങിനെ ബട്ടർ പേപ്പറും കീറി പലക മാത്രം ബാക്കിയാവും ..
പിന്നീട് ഇത് പച്ചമുളക് കുനുകുനാ ..ചക ച കാ ന്ന് ..അരിയാൻ മാറ്റിവയ്ക്കും നല്ല എരിവുള്ള പച്ചമുളകുകൾ ..
വിവാഹ ജീവിതവും ഈ പലക പോലെയാണ് മധുരമുള്ളതെല്ലാം നക്കി തിന്ന് .. ഉണക്കമുന്തിരി തോണ്ടി തിന്ന് മാർദ്ദവമുള്ളതെല്ലാം തീർന്നു കഴിയുമ്പോൾ നല്ല എരിവുള്ള യാഥാർത്ഥ്യത്തിന്റെ പച്ചമുളക് അരിയുവാൻ പലക മാത്രം ബാക്കിയാവും ..
അപ്പോൾ എല്ലാവർക്കും നല്ല എരിവുള്ള പ്രണയ ജീവിതം ആശംസിക്കുന്നു...
( # പുരാതന കാലത്തെ കേയ്ക്കാണേ )
14 - Feb - 2019
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo