Slider

നാളെയുടെ നല്ലെഴുത്തിലേക്കായി

0


പുതിയ തലമുറയ്ക്ക് എഴുത്തിൽ
ആത്മ സമർപ്പണം ഇല്ല,
എഴുതാൻ ഉദാസീനതയുണ്ട്(മടി ഉണ്ട്),
പണത്തോടും പ്രശസ്തിയോടും ഉള്ളമോഹം കൊണ്ടാണ് അവർ എഴുതുന്നത് എന്നൊക്ക ഒരു അഭിപ്രായം കേട്ടു.
അതു പറഞ്ഞത് വലിയ വലിയ ചില ആൾക്കാരാണ്. അത് വൻ വിവാദവും ആയിട്ടുണ്ട്.
നമ്മൾ വിവാദത്തിലേക്കൊന്നും കടക്കുന്നില്ല.
അത്തരം കുറവുകൾ നമുക്ക് ഉണ്ടോ?
ആത്മ പരിശോധന നടത്തുക. ഉണ്ടെങ്കിൽ,
അവശ്യമായ തിരുത്തലുകൾ വരുത്തുക.
സ്വയം തിരുത്താൻ സാധിക്കുന്നില്ലെങ്കിൽ നല്ല സുഹൃത്തുക്കളുടെ സഹായം തേടുക.ഇവിടെ അനുഭവ സമ്പത്തുള്ള നിരവധി എഴുത്തുകാരുണ്ട്. അവർ നിങ്ങൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽകുവാനും സഹായങ്ങൾ ചെയ്യുവാനും സദാ സന്നദ്ധരാണ് നിങ്ങൾ എല്ലാവരെയും നല്ല എഴുത്തുകാരാക്കി വാർത്തെടുക്കുകയാണ് നല്ലെഴുത്ത് എന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം.
എന്നെന്നും, എക്കാലത്തും പ്രസക്തമായ, ഏത് തലമുറയും നല്ലതെന്ന് വിലയിരുത്തുന്ന രചനകൾ നമുക്ക് സൃഷ്ടിക്കണം.അവ നല്ലെഴുത്തിലെ നല്ല കൂട്ടുകാരുടെ തൂലികയിൽ നിന്ന് പിറവി കൊണ്ടവയാണ് എന്ന് നമുക്ക് അഭിമാനിക്കാവുന്ന ഒരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.
അതിനായി നമുക്ക് സ്വയം സമർപ്പണം ചെയ്യാം.
പടി പടിയായി നമുക്ക് ആ ലക്ഷ്യത്തിലേക്ക് മുന്നേറാം.
അത് നമ്മുടെ ആവശ്യമാണ്.
അതു ഭാഷയുടെ ആവശ്യമാണ്.
അത്...., ചില കുത്തകകൾ തകർക്കാനും,
ആവശ്യമാണ്.
°°°°°°°°°°°°°°°°°°°
സ്നേഹ പൂർവ്വം,
-🌻സായി മാഷ്. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo