Slider

നീ

0
Image may contain: 1 person, smiling, closeup

നറുനിലാവൊഴുകുന്ന നേരമല്ലേ സഖീ,
നറുമുല്ല വിടരുന്ന രാവല്ലയോ ....
നാണം വിടർന്നോരു നിൻകവിൾ താളിലായ്
നാരായനിശ്വാസമേകിടാം ഞാൻ...
നീ വന്നു ചാരത്തണഞ്ഞിടുമ്പോൾ പ്രിയേ,
നീഹാരപുഷ്പങ്ങൾ കൺതുറക്കും.
നാം രണ്ടുപേരന്നലിഞ്ഞൊന്നു ചേർന്നിടും
നിഴലുകൾ നേർരേഖയായി മാറും.
നാലുചാൽ നീളെ നടന്നു ചെന്നാൽ സഖീ,
നിളയുടെ തീരത്തു രാപ്പാർത്തിടാം.
നിൻമേനി മണലിൽ പതിച്ചെടുക്കാം ഞാൻ
നിത്യവും നിന്നോർമ്മ ശിൽപ്പമാക്കാം.
നീ വരുംനാളിനായ് നിത്യവും ഞാൻ പ്രിയേ,
നിൻ കുഴിമാടത്തിന്നരുകിലായി
നിറമിഴി തുളുമ്പാതെ നിദ്രയെ പുൽകാതെ 
നോവിന്റെ തോഴനായി ഞാനിരിപ്പൂ ...
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo