Slider

വൈദേഹി - Part 18

0


അദ്ധ്യായം പതിനെട്ട്
റവല്യൂഷനറി പാർട്ടിയുടെ സംസ്ഥാന സമിതിയുടെ മീറ്റിംഗ് കഴിയുന്നത് വരെ ജിഷ്ണു ചന്ദ്രനും ജയന്തിയും വല്ലാത്ത തിരക്കിലായിരുന്നു....ഇത്തവണ ഭരണം തിരിച്ചു പിടിക്കുവാൻ പറ്റുമെന്നുള്ള ശുഭപ്രതീക്ഷ ജിഷ്ണു ചന്ദ്രനും പാർട്ടിക്കും ഉണ്ടായിരുന്നു.
യുവജനങ്ങളുടെ ഹരമായ ജിഷ്ണു ചന്ദ്രനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി പിടിക്കുവാൻ പാർട്ടി തീരുമാനിച്ചു.
സ്ഥാനാർത്ഥി നിർണയത്തിനുള്ള ചുമതല ജിഷ്ണുവിനും ജയന്തിക്കും ആയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു പാർട്ടിയിലെ തലമൂത്ത കാരണവർ ആയ ചെല്ലപ്പൻ മാഷ് മത്സരിക്കുവാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
ചെല്ലപ്പൻ മാഷിനെ പള്ളിപ്പുഴയിൽ തന്നെ നിർത്തി മത്സരിപ്പിക്കുവാൻ തത്വത്തിൽ തീരുമാനവുമായി.
സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുവാൻ ജയന്തിയും ജിഷ്ണു ചന്ദ്രനും തിരഞ്ഞെടുത്തത് കോയമ്പത്തൂർ ആയിരുന്നു.
ഹോട്ടലിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ജിഷ്ണു ചന്ദ്രൻ എന്ന് എഴുതി ഒപ്പിട്ടുകൊടുത്തത് ജയന്തി ആണ്‌ .
"റിസപ്ഷനിൽ നാം കണ്ടത് മലയാളിയാണെന്ന് തോന്നുന്നു" ജയന്തി പറഞ്ഞു.
"കുഴപ്പം ഒന്നും ഇല്ലല്ലോ...അല്ലേ...തിരഞ്ഞെടുപ്പ് അടുത്തു വരുന്നു...."ജിഷ്ണു ചന്ദ്രൻ പറഞ്ഞു.
"ഇയാളെ ഞാൻ മുൻപും കണ്ടിട്ടുണ്ട്....പാവമാണ് .ഇതുവരെ കുഴപ്പം ഒന്നും ഇല്ല"
"ഓ....ആ മന്ത്രി രാഹുലിനെ നീ പറ്റിച്ചത് ഇവിടെ കൊണ്ടുവന്നാണെല്ലോ...അല്ലേ?"ജിഷ്ണുചന്ദ്രൻ ചോദിച്ചു.
'എന്തു പറഞ്ഞാലും രാഹുൽ ഒരു ശുദ്ധനായിരുന്നു....ഞാൻ ആ ഫോട്ടോഗ്രാഫ്സ് കാണിച്ചാണ് അയാളെ പേടിപ്പിച്ചുകൊണ്ടിരുന്നത്" ജയന്തി പറഞ്ഞു.
"പേടിത്തൊണ്ടനും അധികാരമോഹിയും ആയിരുന്നു അവൻ....നിന്റെകൂടെ ഇത്രയും നാൾ നടന്നിട്ടും നിന്റെ ശരീരത്തു പോലും അയാൾ തൊട്ടിട്ടില്ല എന്ന് പറയുന്നതാണ് എന്നേ അത്ഭുതപ്പെടുത്തുന്നത്" ജിഷ്ണു പറഞ്ഞു.
"അയാൾ ശരിക്കും സ്വാമി തന്നെ ആയിരുന്നു...ആദർശം ആണത്രേ....പോളിസിയിൽ മുറുകെപ്പിടിച്ച അയാളുടെ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു" മുറിയുടെ ഹാൻഡിൽ തിരിക്കുന്നതിനിടയിൽ ജയന്തി പറഞ്ഞു.
എന്തോ...എന്റെ മനസ്സിൽ അയാളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് മനസ്സാക്ഷി കുത്തുണ്ട്.....നമ്മൾ വിരിച്ച വലകളിലെല്ലാം അയാൾ വീണു...ആ മുകുന്ദനാണെങ്കിലും അയാളെ ചതിച്ചു" കട്ടിലിൽ ഇരുന്നുകൊണ്ട് ജിഷ്ണു പറഞ്ഞു.
"രാഷ്ട്രീയത്തിൽ മനഃസാക്ഷിക്കൊക്കെ എന്തു കാര്യം? അയാൾക്ക്‌ പറ്റിയ പണിയല്ല ഈ രാഷ്ട്രീയം....എന്റെ പേടി അതല്ല...ആ അശ്വതി സത്യം മനസ്സിലാക്കി അയാളെ സ്വീകരിച്ചാൽ പ്രശ്നമാണ്" ജയന്തി ജിഷ്ണുവിനോട് ചേർന്ന് ഇരുന്നു.
"എന്തു പ്രശ്നം?" ജിഷ്ണു ചോദിച്ചു.
"ആ ന്യൂജേനെയാണ് എനിക്ക് പേടി...
അവരല്ലേ നമ്മുടെ വോട്ടു ബാങ്ക്" ജയന്തി പറഞ്ഞു.
"വട്ടമാർ....അവന്മാരെക്കൊണ്ട് എന്തിന് കൊള്ളാം? കുറെ വേഷങ്ങൾ കെട്ടാനും ബൈക്കിൽ കറങ്ങി നടക്കാനും അറിയാം..
പ്രായോഗിക ബുദ്ധി ഇല്ലാത്തവൻമാരാണ് എല്ലാം...."ജിഷ്ണു പറഞ്ഞു.
"അവർക്ക് പ്രായോഗിക ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് ജിഷ്ണു ഇപ്പോഴും പ്രസിഡന്റ്‌ ആയി തുടരുന്നത്..." ജയന്തി പറഞ്ഞു.
"അത് ശരിയാണ്...ഇവന്മാരുടെ ജീവിതലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..
ഞാൻ ഒരുത്തനോട് ചോദിച്ചപ്പോൾ അവൻ പറയുകയാണ്....ജീവിതം ആസ്വദിക്കുക...അത് മാത്രമാണ് ലക്ഷ്യമെന്ന്....ഭാവിയെക്കുറിച്ച് ഓർക്കുന്നത് മണ്ടത്തരമാണെന്ന് ഇവന്മാർ ചിന്തിക്കുന്നു' ജിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.
"നമുക്ക് നമ്മുടെ ഈ സമയം ആസ്വദിക്കാം"അവൾ അയാളുടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.
പിറ്റേദിവസം അവർ മുറിയിലെത്തിയപ്പോൾ സമയം രാത്രി ഒൻപത് !!!......കുളി കഴിഞ്ഞതോടെ ജിഷ്ണു ചന്ദ്രൻ ഭക്ഷണത്തിനായി ബെല്ലടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ കതകിൽ മുട്ടുകേട്ടു...ജയന്തി കതക്‌ തുറന്നു.
ചിരിച്ചുകൊണ്ട് ഒരാൾ നിൽക്കുന്നു....അയാൾ തലമുടി പിന്നിൽ കെട്ടിവെച്ചിരിക്കുന്നു...
ഇയാളെ ഇതിനുമുൻപ് കണ്ടോട്ടില്ലല്ലോ..
ജയന്തി മനസ്സിൽ ഓർത്ത്.
അയാൾ അകത്തേക്ക് കയറി..
"സാർ....എന്താണ് കഴിക്കുവാൻ?" അയാൾ ചോദിച്ചു...ജിഷ്ണുവിന് അയാളെ ഇഷ്ടപ്പെട്ടില്ല.
ജയന്തി മെനു നോക്കി ഓർഡർ കൊടുത്തു.
അയാൾ ഓർഡർ എല്ലാം എഴുതിയെടുത്തു....അരമണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ഭക്ഷണവുമായി എത്തി. അയാളെ സഹായിക്കുവാൻ ഒരു മൊട്ടത്തലയനും ഉണ്ടായിരുന്നു!!!
ജിഷ്ണുവിന് എന്തോ വല്ലായ്മ തോന്നി...
"ജിഷ്ണു സാറല്ലേ? മൊട്ടത്തലയൻ ചോദിച്ചു.
ജിഷ്ണു ഒന്നും പറഞ്ഞില്ല.....അയാൾക്ക്‌ വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു.
"നമ്മുടെ ഭാവി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണ് ഈ ഇരിക്കുന്നത് " മുടി കെട്ടിവെച്ചവൻ പറഞ്ഞു.
"ഷട്ട് യുവർ ബ്ലഡ്‌ഡി മൗത്.."ജിഷ്ണു അലറി.
"സാറ് ദേഷ്യപ്പെടേണ്ട...
ഞങ്ങൾക്ക് എല്ലാം അറിയാം....ഈ മാഡം ഇതിനുമുൻപ് രണ്ടു പ്രാവശ്യം ഇവിടെ രാഹുൽ സാറിനെ കൊണ്ടുവന്നിട്ടുണ്ട്" മുടി കെട്ടിവെച്ചവൻ പറഞ്ഞു.
"രാഹുൽ സാറിന്റെ ഗതി സാറിനും വരുമോ എന്നാണ് എന്റെ ഭയം" മൊട്ട പറഞ്ഞു.
ജിഷ്ണു അപകടം മണത്തു....ജയന്തിയുടെ മനസ്സിലും സംശയങ്ങൾ തലപൊക്കി.
ജിഷ്ണു ഫോൺ കയ്യിൽ എടുത്തു.
"വേണ്ട സാറെ....ബുദ്ധിമോശം കാട്ടരുത്...പോലീസ് വന്നാൽ സാറിന് തന്നെയല്ലേ പ്രോബ്ലം? മുടികെട്ടിവെച്ചവൻ പറഞ്ഞു.
ജിഷ്ണു ഫോൺ പോക്കറ്റിൽ തിരികെ വെച്ചു.
"നിങ്ങൾ ആരാണ്? എന്താണ് വേണ്ടത്?" ജിഷ്ണു ചോദിച്ചു.
'ഞങ്ങൾ രാഹുലിന്റെ ചങ്കു ബ്രോസ് ആണ്...
രാഹുലിന് അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ്..
സീറ്റുമാത്രമല്ല റെവന്യൂ മന്ത്രിയും രാഹുൽ ആയിരിക്കും" മൊട്ടത്തലയൻ പറഞ്ഞു.
"നിങ്ങളെന്താണ് എന്നെ ഭീക്ഷിണിപ്പെടുത്തുകയാണോ? നിന്നെയൊക്കെ അകത്താക്കുവാൻ എനിക്ക് ഒരു നിമിഷം മതി"
ജിഷ്ണു പറഞ്ഞു.
"ആവേശം കാണിക്കരുത് സാറെ.... സാറിന്റെയും മാഡത്തിന്റെയും വീഡിയോ ചാനലിൽ ലൈവ് ആയി ഉടനെ വന്നാൽ സാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഗോവിന്ദ ആയത് തന്നെ" മുടിക്കെട്ടിയ ന്യൂജെൻ പറഞ്ഞു.
"ഇത് ചതിയാണ്....."ജയന്തി പറഞ്ഞു.
"ചതി തന്നെയാണ്...
നിങ്ങളെന്താണ് ഓർത്തത്?....ചതി നിങ്ങളുടെ കുത്തക ആണെന്നോ? അങ്ങിനെ കുറച്ചുപേർ മാത്രം സുഖിക്കേണ്ട..." മൊട്ട പറഞ്ഞു...
"നിങ്ങൾക്ക് എന്താണ് വേണ്ടത്?" ജിഷ്ണു ചോദിച്ചു.
"ഞങ്ങൾക്ക് രണ്ടാവാശ്യങ്ങൾ ഉണ്ട്....ഒന്ന്‌.മാഡം ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ഗ്രാഫ്സ് തിരിച്ചുതരുകയോ നശിപ്പിക്കുകയോ ചെയ്യണം..രണ്ട്.....രാഹുലിന് തിരഞ്ഞെടുപ്പിൽ പള്ളിപ്പുഴ മണ്ഡലം നൽകണം."മുടികെട്ടിവെച്ചവൻ പറഞ്ഞു.
"രാഹുലിന് സീറ്റ് നൽകിയാൽ അയാൾ വിജയിക്കില്ല..." ജയന്തി പറഞ്ഞു.
"അത് ഞങ്ങൾ വിജയിപ്പിച്ചോളാം...മാത്രമല്ല അത് നിങ്ങൾക്കും പ്രയോജനം ചെയ്യും." മൊട്ട പറഞ്ഞു.
"എനിക്ക് ഒന്ന്‌ ആലോചിക്കണം." ജിഷ്ണു പറഞ്ഞു.
"ആലോചിച്ചു പതുക്കെ പറഞ്ഞാൽ മതി...അതുവരെ എല്ലാ ഡോക്യൂമെൻറ്സും ഞങ്ങളുടെ കയ്യിൽ ഭദ്രമായിരിക്കും..." മുടികെട്ടിയ ന്യൂജെൻ പറഞ്ഞു.
"രണ്ടുപേരും ഭക്ഷണം കഴിച്ചു വിശ്രമിച്ചാട്ടെ..
പിന്നെ അതി ബുദ്ധി കാണിക്കുവാനാണ് ഭാവമെങ്കിൽ ഞങ്ങൾക്ക് നഷ്ടപ്പെടുവാൻ ഒന്നും ഇല്ല..സാറിന്റെയും മാഡത്തിന്റെയും കാര്യം അങ്ങിനെയാണോ? ഞങ്ങൾ ഏതു ജോലിയും ചെയ്യുവാൻ തയാറാണ്...
അതുകൊണ്ട് ഈ ജോലി പോയാലും ഞങ്ങൾക്ക് പ്രശ്നമില്ല.
നിങ്ങൾക്ക് അങ്ങിനെ അല്ലല്ലോ....ചതിയും വഞ്ചനയും അല്ലാതെ മറ്റു പണികളൊന്നും അറിയുവാൻ പാടില്ലല്ലോ.." മൊട്ട പറഞ്ഞു.
ജിഷ്ണുവും ജയന്തിയും തലകുനിച്ചിരുന്നതേയുള്ളൂ.
"കടിച്ച പാമ്പിനെ വിളിച്ചു വരുത്തി അതിന്റെ വിഷം അതിനെക്കൊണ്ട് കുടിപ്പിക്കും അതാണ് ഞങ്ങളുടെ രീതി...,,,വിഷം കുടിച്ച പാമ്പ് സാധാരണയായി തലതല്ലി ചാകാറാണ് പതിവ്. അത് നിങ്ങൾക്ക് സംഭവിക്കാതിരിക്കുവാൻ ഞങ്ങൾ ശ്രമിക്കാം"
മുടിക്കെട്ടിയവൻ പറഞ്ഞു.
അവർ പുറത്തിറങ്ങിയപ്പോൾ മൊട്ടത്തലയൻ മുടി പിന്നിൽക്കെട്ടിവെച്ചവനോട് ചോദിച്ചു.
"നിനക്ക് പാമ്പിന്റെ കാര്യം എവിടെ നിന്നും കിട്ടി?"
"ഒടിയൻ സിനിമ ഇറങ്ങിയപ്പോൾ ഒരുത്തൻ എനിക്ക് ശ്രീകൃഷ്ണപരുന്ത് എന്ന സിനിമ അയച്ചു തന്നു. അതിൽ ഈ പാമ്പിനെ കാണിക്കുന്നുണ്ട്"
മുടികെട്ടിയവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഈ പാമ്പുകൾ നമ്മളെ കടിക്കുമോ എന്നാണ് എനിക്ക് പേടി" മൊട്ട പറഞ്ഞു.
"ഏയ്‌....അതിനുള്ള ചങ്കൊറൊപ്പ് ഈ ബ്രോക്കും സിസ്റ്ററിനും ഇല്ല.....നമ്മൾ ഇത്രയും കഷ്ടപ്പെട്ടിട്ട് ആ കഞ്ഞി രാഹുൽ 'ക്ളീഷേ' കാണിച്ചു സംഗതി സീനക്കാതിരുന്നാൽ മതിയായിരുന്നു."
"സാരമില്ലെടാ ...എല്ലാം നമ്മുടെ അച്ചുവിന് വേണ്ടിയല്ലേ?"
മൊട്ട മുടിനീട്ടിയവനെ ആശ്വസിപ്പിച്ചു.
"നാശം...ഞാൻ പറഞ്ഞതാണ് കല്യാണത്തിനുമുമ്പ് ഒന്നും വേണ്ടെന്ന്....എല്ലാം നിന്റെ നിർബന്ധങ്ങളായിരുന്നു..."ന്യൂജെൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ജിഷ്ണു ജയന്തിയോട് പറഞ്ഞു. അയാൾ കൂജയിൽ ഇരുന്ന വെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു.
"ഞാൻ അറിഞ്ഞോ...ആ തെണ്ടി രാഹുൽ ഇങ്ങിനെ കളിക്കുമെന്ന്?' ജയന്തി ചോദിച്ചു.
"നമുക്ക് പോലീസിൽ അറിയിച്ചാലോ?" ജിഷ്ണു ചോദിച്ചു.
"അത്....,വേണ്ട....നമ്മുടെ കാര്യങ്ങൾഅവന്മാർ ലൈവ് ടെലികാസ്ററ് ചെയ്താൽ നമ്മുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാകും" ജയന്തി പറഞ്ഞു.
"നീ പറയുന്നത് ഇവന്മാരുടെ ഭീക്ഷണിക്ക് വഴങ്ങി ആ കിഴങ്ങൻ മത്സരിക്കട്ടെ എന്നാണോ?"
ജിഷ്ണു ചോദിച്ചു.
"അതിന് അവൻ ജീവിച്ചിരുന്നിട്ട് വേണ്ടേ? എന്തു ചെയ്യണമെന്ന് എനിക്കറിയാം"ജയന്തി പല്ലുകൾ കൂട്ടികടിച്ചു.
"അവനെ നേരത്തെ കൈകാര്യം ചെയ്യേണ്ടതായിരുന്നു....ചെല്ലപ്പൻ മാഷ് പറയാറുണ്ട് എതിരാളികളുടെ ശക്തി കുറച്ചു കാണുന്നത് അപകടമാണ് എന്ന്" ജിഷ്ണു പറഞ്ഞു.
ജയന്തി ആരെയൊക്കെയോ ഫോണിൽ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ ആരോ മുട്ടുന്നുനത് കേട്ട് ജയന്തി കതകു തുറന്നു. പുറത്തേക്ക് നോക്കിയപ്പോൾ മുന്നിൽ ന്യൂജെൻ!!!
"ഏതായാലും ഒരു കാര്യം ഭംഗിയായി...ഇനി രാഹുലിന് എന്തു സംഭവിച്ചാലും നിങ്ങളാണ് അതിന്റെ ഉത്തരവാദികൾ" ന്യൂജെനിൽ ഒരാൾ പറഞ്ഞു.
"നിങ്ങൾ പറയുന്നത് മനസ്സിലായില്ല"ജയന്തി പറഞ്ഞു.
"നിങ്ങൾക്ക് ഞങ്ങളെ മനസ്സിലാകില്ല...
ഞങ്ങൾ വളരെ അഡ്വാൻസ്ഡ് ആണ്..നിങ്ങൾ സംസാരിച്ച കാര്യങ്ങളെല്ലാം ഞങ്ങളുടെ കൈയ്യിൽ ഭദ്രമായി വിശ്രമിക്കുന്നുണ്ട്" മുടി കെട്ടിവെച്ചവൻ പറഞ്ഞു.
"രാഹുലിനെ കാണാതായിട്ട് ഇപ്പോൾ ഒരാഴ്ചയാകുന്നു.....നിങ്ങൾക്കറിയാമോ ബ്രോസ്? "മൊട്ട ചോദിച്ചു.
ജിഷ്ണുവും ജയന്തിയും ഞെട്ടിപ്പോയി. തങ്ങൾ പൂർണ്ണമായും കുഴപ്പത്തിലായി എന്ന് അവർക്ക് ബോധ്യമായി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo