നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാമുക ഹൃദയം


Image may contain: 1 person
ഓരോ കാമുക ഹൃദയവും
സർഗ്ഗാത്മകനായ കവിക്കുതുല്യം
പ്രണയിക്കുന്ന ഓരോ ദിവസങ്ങളും
അവരുടെ മനസ്സിൽ ഭാവ,രാഗ,
താളമേളങ്ങളിൽ വികാരങ്ങൾ
വിവേകങ്ങളിൽ ചാലിച്ചു
പ്രാസമെത്ത വരികളാക്കിയെഴുതി
ആത്മാവിനെ തൊട്ടുണർത്തും.
ആകസ്മികമായ കണ്ടുമുട്ടലും
ആദ്യാനുരാഗം മുളപൊട്ടി, മനസ്സുകളിൽ
സ്വപ്നങ്ങൾ പങ്കുവയ്ക്കപ്പെട്ട
സുന്ദരനിമിഷങ്ങളുടെ ദൈർഘ്യങ്ങൾ
ചെറുകവിതകളായ് മിഴിമുനകളിലെഴുതി
പുഞ്ചിരികളായൊളിപ്പിച്ച്
സ്വപ്നലോകത്തിലെ സഞ്ചാരിയാകുമവൻ.
അവന്റെ മൗനത്തിന് നിമിഷങ്ങളും
അവന്റെ നിരാശകൾക്ക് കടലും
അവന്റെ സന്തോഷത്തിന് ശലഭങ്ങളും
അവന്റെ ദു:ഖത്തിന് ആകാശവും വിലയിട്ട്
അവനെ രണ്ടായിത്തിരിക്കും.
ഒന്നാംതരത്തിലുള്ളവന്റെ കണ്ണുകളിൽ
കാമത്തിന്റെ ഭോഗതൃഷ്ണയാൽ
മനുഷ്യത്വംമറന്ന മനുഷ്യമൃഗം പിറവികൊള്ളും
വിവേകം വികാരത്തിനടിമയായി
ആസുരഭാവത്തിലുണരും വരികളിൽ
അക്ഷരത്തെറ്റുകളുള്ള താളം പിഴച്ച
കരിവണ്ടായി പറന്നു പെൺപൂക്കളിൽ നിന്നും
പൂന്തേൻനുകർന്ന് ചതിയുടെ കവിതകളെഴുതും.
സർഗ്ഗചേതനയിൽ കാമുകഹൃദയത്തിൽ
വിശുദ്ധപ്രണയം നിറഞ്ഞു തുളുമ്പി
കണ്ണുകളിൽ കാവ്യവസന്തം പ്രകാശിക്കുമ്പോൾ
സ്നേഹം, ദയ, വാത്സല്യം, ക്ഷമ,
വിശ്വാസം, സഹനം, ദാമ്പത്യവിശുദ്ധി
എന്നിവയാൽ രണ്ടാംതരത്തിന്റെ മഹാത്മ്യം
ജീവിതായനത്തിന്റെ മഹാകാവ്യമെഴുതും.
വലതുകൈയ്യാൽ തന്റെ പ്രണയത്തിന്റെ
ഇടംകൈയ്യിൽ മുറുകേപിടിച്ച് മഹാപ്രസ്ഥാനത്തിലേക്കെത്തുമ്പോൾ
പൂർണ്ണമാക്കപ്പെടും ആ കാമുക ഹൃദയം
ബെന്നി. ടി. ജെ
14/02/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot