നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാക്..


Image may contain: 1 person, selfie, closeup and outdoor
അന്നും ഒരു വെള്ളിയാഴ്ച്ചയായിരുന്നു.
മരണം കൊലപാതകമാകുമ്പോൾ സങ്കടവും, സന്തോഷവും കണ്ട രണ്ട് വെള്ളിയാഴ്ച്ചകൾ.
പാർക്കിംങ്ങ് ഏരിയയിലേക്ക് വേഗതയിൽ ഒരു പിക്കപ്പ് വന്ന് നിൽക്കുന്നത് കണ്ടാണ് ഞാനവിടേക്ക് ചെന്നത്.
പാർക്കിംങ്ങ് പ്ലേസിൽ വച്ചിരുന്ന രണ്ട് സ്റ്റോപ്പ് ബാരിയറുകൾ ഇടിച്ച് മറിച്ചിട്ടുണ്ട്.
ഞാനടുത്ത് ചെന്നു.
ഡ്രൈവിങ്ങ് സീറ്റിൽ സ്റ്റിയറിംഗിൽ തല വച്ചിരുന്ന് അവൻ പൊട്ടിക്കരയുന്നു.
ഹിന്ദിയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
ഞാനവന്റെ തോളിൽ പതുക്കെ ഒന്ന് തൊട്ടു. ഭായി.. ഞാൻ വിളിച്ചു.
"ജാവോ.... മേരാ സാത്ത് മേ ജാവോ..
മാറേഗാ മേ സബ് ലോക്കോ.. മറേഗാ..
കൈച്ചുരുട്ടിയവൻ വണ്ടിയിൽ ശക്തിയായി ഇടിക്കുന്നു.
വീണ്ടും കാര്യമെന്തന്നറിയാത്ത ഞാൻ അവനെ സമാധാനിപ്പിക്കാനായി വിളിച്ചപ്പോൾ,
നിവർന്ന് പോലും നോക്കാതെ പൊട്ടിക്കരച്ചിലും എല്ലാരെയും കൊല്ലുമെന്ന പിറുപിറുക്കലുമായിരുന്നു.
അന്ന് വെള്ളിയാഴ്ച്ച കഴിഞ്ഞു.
പിന്നെ ഞാനവനെ അവിടെ നിന്ന് മാറി പോകുന്ന രണ്ടു മാസം വരെ കണ്ടിട്ടില്ലായിരുന്നു.
വെക്കേഷൻ കഴിഞ്ഞ് എത്തിയപ്പോൾ മറ്റൊരാൾ അവധിയ്ക്ക് പോയ ഒഴിവിലേക്കാണ് രണ്ട് മാസത്തെ ഡ്യൂട്ടിയ്ക്ക് കമ്പനി എന്നെ അവിടെ വിട്ടത്.
വലിയൊരു കൺസ്ട്രക്ഷൻ കമ്പനി ആയിരുന്നു.
ദിവസവും നൂറുകണക്കിന് ജോലിക്കാർ പണിയെടുക്കുന്ന പത്തിരുപത് നിലയുള്ള വലിയ കെട്ടിടം.
ചെന്നതിന്റെ അടുത്ത ദിവസമാണ് ഞാനവനെ ആദ്യമായി കണ്ടത്.
G M ന്റെ കാറിന്റെ പാർക്കിംഗ് സ്ഥലത്തിന് മുൻപിൽ പിക്കപ്പ് വാൻ കഴുകാൻ തുടങ്ങുവായിരുന്നു അവൻ.
തലമുടി മുഴുവൻ ചെമ്പിച്ച
മൗഗ്ലിയെപ്പോലെ മുടിയൊക്കെ നീട്ടി വളർത്തിയ ഒരുത്തൻ.
ആറടിയിലേറെ പൊക്കം വരും. ആകാശനീലയുടെ കുർത്തയാണ് വേഷം.
അത് കഴുകിയിട്ടും ദിവസങ്ങളായെന്ന് തോന്നി. അടുത്തുള്ള പൈപ്പിൽ നിന്നും ഹോസ് കണക്ട് ചെയ്ത് പിക്കപ്പ് കഴുകാൻ തുടങ്ങി.
ഇവിടെയിട്ട് വണ്ടി കഴുകാൻ പറ്റില്ല.
ഞാനവന് അടുത്ത് ചെന്ന് പറഞ്ഞു.
അവന് കേട്ട ഭാവം ഇല്ല.
ഹോസിലെ വെള്ളം വണ്ടിയിൽ തന്നെ പിടിച്ച് കൊണ്ട് നിൽക്കുവാണ്.
ഹലോ ഇതർ ഗാടി സഫയ് നഹി കർ സക്ത. ഞാൻ വീണ്ടും പറഞ്ഞു.
"തും കോൻ ഹെ..?"
അവൻ എന്നോട്.
"ഹലോ ഭായ് തുംകോ മാലും നഹി..?"
ഞാൻ ചോദിച്ചു.
അവനൊന്നു ചിരിച്ചു.
പുച്ഛച്ചിരി.
പാകിസ്ഥാനിയുടെ പുച്ഛച്ചിരി. എനിക്ക് സഹിച്ചില്ല. ഞാൻ ചെന്ന് പൈപ്പടച്ചു.
അവൻ ദേഷ്യത്തോടെ എന്റെ അടുക്കലേക്ക് വന്നു.
"മേ ഇദർ ദസ് സാൽസെ ഡ്രൈവർ ഹെ
കൽ ആയാ തും മേരാ കോ ഓടർ കർത്താ ഹെ...?
(ഞാനിവിടെ പത്ത് വർഷമായി ഡ്രൈവറാണ് ഇന്നലെ വന്ന നീ എന്നെ ഭരിക്കുന്നോ..?)
അവൻ വീണ്ടും പൈപ്പ് തുറന്നു.
ഇനിയും പൈപ്പടച്ചാൽ അവന്റെ ഭാവത്തിൽ നിന്നും അടിയാകുമെന്ന് ഉറപ്പായിരുന്നു.
ഞാൻ മൊബൈൽ എടുത്ത് അവൻ വണ്ടി കഴുകുന്ന ഫോട്ടോയെല്ലാം എടുത്ത് ഒരു റിപ്പോർട്ടും തയ്യാറാക്കാനായി ഇരുന്നു.
അവൻ കാബിനിലേക്ക് കയറി വന്നു.
അടി എന്തായാലും നടക്കും. ഞാൻ ഉറപ്പിച്ചു.
''സോറി ഭായ് ആജ് ജുമാ ഹേ നാ
പൂരാ ജുമ മെ ഇതർ ഗാഡി സഫയ് കർത്താ ഥ..
ഇസിലിയെ സഫയ് കിയാ
ആപ്കോ മുഷ്കിൽ ഹെ
ഫിർ നഹി കരേഗാ.... "
(ക്ഷമിക്കണം ഇന്ന് വെള്ളിയാഴ്ച്ചയല്ലേ എല്ലാ വെള്ളിയാഴ്ച്ചയും ഞാൻ ഇവിടെ വണ്ടി കഴുകാറുണ്ട്. താങ്കൾ അനുവദിക്കില്ലെങ്കിൽ ഞാൻ ഇനി ചെയ്യില്ല)
"അങ്ങനാണോ..? എനിക്കറിയില്ലായിരുന്നു.
നീ വണ്ടി കഴുകിക്കോളു. എന്ന് ഞാൻ.
അവൻ ചിരിച്ചപ്പോൾ മഞ്ഞപ്പല്ലുകളായിരുന്നു.
അവൻ പേര് ചോദിച്ചു.
ഞാൻ പേര് ചുരുക്കി പറഞ്ഞു.
"ജെഭായ്...ദോസ്ത് "അവൻ നീട്ടിയ കൈയ്യിൽ ഞാനും എന്റെ കൈവച്ചു.
പിന്നെയുള്ള ജുമകളിൽ (വെള്ളിയാഴ്ച്ചകളിൽ ) അവൻ ബിരിയാണിയുമായി വരുമായിരുന്നു.
നമ്മൾ ഒന്നിച്ചിരുന്ന് കഴിക്കുന്നു.
അവൻ വിശേഷങ്ങൾ പറഞ്ഞു.
അച്ഛനും അമ്മയും രണ്ട് അനുജത്തിമാരുമാണ് അവന്റെ വീട്ടിൽ ഉണ്ടായിരുന്നത്.
അവർ നാല് പേരും ബോംബ് പൊട്ടി മരിച്ചു. എന്നറിഞ്ഞ കരച്ചിലായിരുന്നു അവനിൽ അന്ന് അവസാനമായി ഞാൻ കണ്ടത്.
അവനെ കാണാതായി രണ്ടു മാസം ഞാനവിടെ നിന്ന് പോകും വരെ പിന്നെയവനെ കണ്ടില്ല.
വർഷം അഞ്ച് കഴിഞ്ഞു കാണും ഇടയ്ക്ക് ഒരു ദിവസം ഞാനവനെ കണ്ടു.
ഒരു മാളിൽ വച്ച്.
കൂടെയൊരു പർദ്ദ ധരിച്ച പെണ്ണും ഒരു കുഞ്ഞും ഉണ്ടായിരുന്നു.
''ഹായ് ജെഭായ് കൈസെ ഹെ..?
എന്നെ കണ്ടയുടൻ അവൻ വിളിച്ചു കൊണ്ടോടി വന്നു.
കെട്ടിപ്പിടിച്ചു. വിശേഷങ്ങൾ പങ്കുവച്ചു.
നീ എവിടെയായിരുന്നു..?
നിന്നെ പിന്നെ കണ്ടില്ലല്ലോ?
ആദ്യം അവന്റെ മുഖം ഒന്നു മങ്ങി.
പിന്നെയവൻ പൊട്ടിചിരിച്ചു.
മഞ്ഞച്ച പല്ലുകൾ.
"ദൂസരാ ദിൻ മേ മുലൂക്ക് ഗിയാ.
മാർ ഡാലാ സാലാക്കോ.
മാർക്കറ്റ് മേ ജാനേക്കാ രാസ്താ മേ പകട് കിയാ ആട്ട് ഹറാമി ക്കോ മാർ ഡാലാ.
ഫിർ മേ വാപ്പസ് ആയാ.. "
(ആ ആഴ്ച്ച തന്നെ അവൻ നാട്ടിൽ പോയി സുഹൃത്തുക്കളുമായി ചേർന്ന് അവന്റെ അച്ഛനും അമ്മയും സഹോദരിമാരും മരിക്കാൻ കാരണമായ എട്ട് പേരെയും വെടിവച്ച് കൊന്നു.
എന്നിട്ട് ഞാൻ തിരികെ വന്നു.)
എന്നും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു.
കൊലപാതകം സങ്കടവും,സന്തോഷവുമാകുന്നത് ഞാനവന്റെ മുഖത്ത് നിന്നും കണ്ടു.
ഇനി അവന് അവന്റെ നാട്ടിൽ നാട്ടിൽ തിരിച്ച് പോകാൻ കഴിയില്ല.
അവനും ആ സംഘടനകളിലെ അംഗങ്ങളിൽ ഒരാളാണ്.
കല്ല്യാണം കഴിച്ച് ഒരു കുട്ടിയുമായ അവൻ പെണ്ണിനെ ഇവിടെ വരുത്തി കല്ല്യാണം കഴിക്കുവായിരുന്നു.
ഗർഭിണിയായ അവൾ നാട്ടിൽ പോയി. കുട്ടിയുമായി വർഷം തോറും അവനെ കാണാൻ ഇവിടെ വരുന്നു. ജീവിക്കുന്നു.
''ശരി കാണാം ജെഭായ്.. " എന്ന് പറഞ്ഞവൻ ഭാര്യയും കുഞ്ഞുമായി നടന്നകന്നിട്ടും നാല് വർഷം കഴിഞ്ഞു.
അന്നവൻ നടന്നകന്നപ്പോഴും, ഇന്നും ഞാനോലിചിക്കുന്നത് അവന്റെ പേര് എന്തായിരുന്നു..? എന്നാണ്.
ഞാനത് മറന്നെ പോയിരുന്നു.
ഒരുപക്ഷേ ഇനിയെന്നെ കണ്ടാലും,
അവൻ "ജെഭായ് കൈസെ ഹെ.." എന്ന് ചോദിച്ച് വരുമായിരിക്കുമോ..?
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot