
പ്രണയദിനക്കവിത
By: PS Anilkumar
By: PS Anilkumar
പ്രണയദിനമാണിന്ന്
പ്രവാസമൂറ്റിയെടുത്ത
പ്രണയത്തിൻ്റെ മഞ്ഞു തുള്ളികൾ
പ്രണയശേഷമുള്ള പ്രളയമാണീ പ്രവാസം.
പടപേടിച്ചു പന്തളം ചെന്നപ്പോൾ
പന്തം കൊളുത്തിപ്പടയെന്നപോൽ
പട്ടിണി മാറ്റാൻ പാവങ്ങൾ
പല നാട്ടിൽ നിന്നുമീ നാട്ടിൽ
പതിവായെത്തുന്നുവെങ്കിലും
പയ്യെ പറയട്ടെ
പരമമായൊരു രഹസ്യം
പട്ടിണിതൻ കാര്യത്തിൽ
പലവട്ടംമുന്നിലാണീ പാവംസ്വദേശികളുമിപ്പോൾ.
പാവമീപ്രവാസിക്കിന്നു
പട്ടിണികിടക്കുവാൻകൂടി
പതിനായിരങ്ങൾവേണമെന്നു
പരിഹസിച്ചുപറയുവല്ലിതിവിടെ
പതിവിലും വലിയവീടുവച്ചിട്ടു
പലരും വീടുവച്ചതിൻലോണടയ്ക്കാനും
പതിവായ് കുട്ടിയ്ക്ക് ഫീസടയ്ക്കാനും
പലിശയ്ക്ക് കാശെടുക്കുന്നു
പാവം പ്രവാസികൾ
പതിവായ് കൂടുന്ന വൈദ്യുതി ചാർജ്, പഴം, പച്ചക്കറി, പലവ്യജ്ഞ്നങ്ങൾ, പാല്, പത്രം,പച്ചമീനെന്നീകടകളിൽ
പലർക്കുമൊത്തിരിയ്ക്കുടിശ്ശിഖമാത്രം.
പലനാളായ്തുടരുന്നമാന്ദ്യത്തിൽ
പെട്ടുഴറുന്നപാവംപ്രയാസികളീപ്രവാസികൾ,
പലമാസങ്ങളായി മുടങ്ങുന്ന വാടക
പതിവായ് മുടങ്ങുന്ന ശമ്പളം
പത്താക്കയെടുക്കാനായി
പത്തഞ്ഞൂറുറിയാലുണ്ടാക്കാൻ
പലരിൽ നിന്നായ് കടം വാങ്ങുന്ന
പ്രവാസിതൻപ്രയാസം
പറഞ്ഞാലുമറിയില്ല
പലർക്കുമെന്നതാണതിശയം.
പ്രണയമീപ്രവാസികളിൽ
പണ്ടേ കിടയ്ക്കാത്തമുന്തിരി
പോൽപുളിയ്ക്കുന്നു
പതിവുപോലിന്നും കൊഴിയുന്നു.
By: PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക