അദ്ധ്യായം പതിനാറ്
"ഇതുപോലൊരു തകർച്ച ഉണ്ടായിട്ടും അവൻ ജീവിച്ചിരിക്കുന്നെല്ലോ? അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്" തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ രാജേഷ് പറഞ്ഞു.
"രാജേഷ് ,...ഒരാൾ നശിക്കുവാൻ സ്വയം തീരുമാനിച്ചാൽ പിന്നെ അയാളെ പിന്തിരിപ്പിക്കുവാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും" ഹേമ പറഞ്ഞു.
'ഹേമ...ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..എപ്പോഴാണ് ഒരാൾ സ്വയം നശിക്കുവാൻ തീരുമാനിക്കുന്നത്? പ്രത്യേകിച്ച് രാഹുലിനെപ്പോലെയുള്ള ഒരാൾ?" രാജേഷ് ചോദിച്ചു.
"അയാൾക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ...."ഹേമ പറഞ്ഞു.
"രാഹുലിന് പ്രതീക്ഷ നഷ്ടപ്പെട്ടത് എപ്പോഴാണ്?"
രാജേഷ് ചോദിച്ചു.
രാജേഷ് ചോദിച്ചു.
'അയാളുടെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടപ്പോൾ" ഹേമ പറഞ്ഞു.
"എനിക്ക് അതിനോട് പൂർണ്ണമായും യോജിക്കുവാൻ പറ്റില്ല....അശ്വതി അവനെ ഉപേക്ഷിച്ചമുതൽ അവന്റെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയതാണ്..പിന്നീടുള്ള അവന്റെ പ്രവർത്തനങ്ങളെല്ലാം യന്ത്രികമായിരുന്നു.."
രാജേഷ് പറഞ്ഞു .
രാജേഷ് പറഞ്ഞു .
"അപ്പോൾ അശ്വതി തിരിച്ചു വന്നാൽ എല്ലാം നേരെയാകും എന്നാണോ രാജേഷ് വിശ്വസിക്കുന്നത്?" ഹേമ ചോദിച്ചു.
"തീർച്ചയായും....."രാജേഷ് ഉറപ്പിച്ചു പറഞ്ഞു.
"ഇന്ന് അയാളെ കാണുന്നതിനുമുമ്പ് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു...പക്ഷെ അയാളുടെ സാമാന്യമര്യാദകൾ മറന്നുള്ള ബാറിലേക്കുള്ള ഓട്ടം കണ്ടപ്പോൾ അശ്വതിയുടെ തിരിച്ചു വരവിനെക്കിറിച്ചുള്ള എന്റെ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു " ഹേമ പറഞ്ഞു.
രാജേഷ് കാറിന്റെ സ്പീഡ്കുറച്ചു....അയാൾ ഹേമയെ സൂക്ഷിച്ചു നോക്കി.....
"നമുക്ക് അശ്വതിയോടൊന്നു സംസാരിച്ചാലോ?"രാജേഷ് ചോദിച്ചു..
"സംസാരിക്കുന്നതുകൊണ്ടു കുഴപ്പമില്ല...പക്ഷെ ഈ കോലത്തിൽ അവൾ അയാളെ സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല" ഹേമ പറഞ്ഞു.
"കോലം നമുക്ക് മാറ്റാം...."രാജേഷ് പറഞ്ഞു...
"പക്ഷെ അശ്വതിയോടു സംസാരിക്കുവാൻ ഏറ്റവും യോജിച്ച ആൾ ജയന്തി ആണെന്നാണ് എനിക്ക് തോന്നുന്നത്" ഹേമ പറഞ്ഞു.
"അത് ശരിയാണ്... അവളുടെ ജിഷ്ണുവുമായിട്ടുള്ള വിവാഹ വാർത്ത കേൾക്കുമ്പോൾ ഒരു പക്ഷെ അശ്വതിയുടെ മനോഭാവം മാറിയേക്കാം" രാജേഷ് റോഡിന്റെ ഇരു സൈഡിലും പതിച്ചിരിക്കുന്ന പോസ്റ്ററുകളിൽ നോക്കി തുടർന്നു
"ജയന്തിയുടെയും ജിഷ്ണുവിന്റേയും ഫോട്ടോ പതിച്ചു പോസ്റ്ററുകൾ ഇറങ്ങിത്തുടങ്ങി..ആറുമാസത്തിനുള്ളിൽ അടുത്ത ഇലക്ഷനാണ്. തെറ്റു ചെയ്യാത്ത രാഹുൽ തെരുവിൽകിടക്കുമ്പോൾ അവനെ ചതിച്ച ഇവർ ഭരണകർത്താക്കളാകുവാൻ പോകുന്നു." അയാൾ പല്ലുകൾ കൂട്ടിക്കടിച്ചു.
പെട്ടെന്ന് രാജേഷിന്റെ കാൽ കാറിന്റെ ബ്രേക്കിൽ ആഞ്ഞമർന്നു.
"എന്തു പറ്റി? എന്താണ് കാർ നിർത്തിയത്?" ഹേമ ചോദിച്ചു.
പെട്ടെന്ന് രാജേഷിന്റെ കാൽ കാറിന്റെ ബ്രേക്കിൽ ആഞ്ഞമർന്നു.
"എന്തു പറ്റി? എന്താണ് കാർ നിർത്തിയത്?" ഹേമ ചോദിച്ചു.
അയാൾ അതിന് മറുപടി പറഞ്ഞില്ല..സ്വന്തം ഫോൺ കൈയ്യിലെടുത്തു...ആരെയോ അയാൾ വിളിച്ചു.
ഫോൺ പോക്കറ്റിൽ തിരികെ വെച്ച രാജേഷ് തന്റെ കാർ അവർ വന്ന വഴിക്കു തന്നെ തിരിച്ചു.
"രാജേഷ് ആരെയാണ് വിളിച്ചത്? നമ്മൾ എന്താണ് തിരിച്ചു പോകുന്നത്?" ഹേമ ചോദിച്ചു.
"ഞാൻ രാഹുലിന്റെ മുത്തച്ഛനെ ആണ് വിളിച്ചത്..
അശ്വതിയുടെ അഡ്രെസ്സ് എനിക്ക് വേണമായിരുന്നു" രാജേഷ് പറഞ്ഞു. ഹേമ ഒന്നും പറഞ്ഞില്ല.
അശ്വതിയുടെ അഡ്രെസ്സ് എനിക്ക് വേണമായിരുന്നു" രാജേഷ് പറഞ്ഞു. ഹേമ ഒന്നും പറഞ്ഞില്ല.
ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അവർ അശ്വതിയുടെ വീട്ടിലെത്തി....മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മു കാർ കണ്ടപ്പോൾ അകത്തേക്ക് ഓടിക്കയറി. അമ്മുവിനെ കണ്ടതോടെ അവർക്ക് അശ്വതിയുടെ വീട് അത് തന്നെയാണെന്ന് ഉറപ്പായി.
അമ്മു രാഹുലിനെ പറിച്ചു വെച്ചതുപോലെയുണ്ട്!!!
"ഈ കുട്ടിയുടെ മുഖം കണ്ട് രാഹുലിനെ പിരിഞ്ഞിരിക്കുവാൻ അശ്വതിക്ക് തോന്നുന്നതെങ്ങിനെ?" രാജേഷ് ചോദിച്ചു.
ഹേമ അതിന് മറുപടിയൊന്നും പറയാതെ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.
രാജേഷിനെയും ഹേമയെയും അശ്വതി വളരെ സന്തോഷത്തോടെ സ്വീകരിച്ചാനയിച്ചു.
രാഹുലന്റെ വിവാഹ ആഘോഷങ്ങൾ അയാളുടെ ഓർമ്മയിലേക്ക് ഓടിയെത്തി...തന്റേടിയായ ആ ന്യൂജെൻ വധുവാണ് പക്വതയാർന്ന ഒരു വീട്ടമ്മയായി തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അയാൾക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നി.
"അശ്വതീ ....ഞാൻ തന്നോട് ഒരു കാര്യം സംസാരിക്കുവാൻ വന്നതാണ്" രാജേഷ് സംസാരത്തിനു തുടക്കമിട്ടു. അശ്വതി ചോദ്യഭാവത്തിൽ രാജേഷിനെ നോക്കി.
"രാഹുലിന്റെ കാര്യമാണ് എനിക്ക് പറയുവാനുള്ളത്" രാജേഷ് പറഞ്ഞു...പെട്ടെന്നുതന്നെ അവളുടെ മുഖം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു. രാജേഷ് തുടർന്നു.
"ഞാൻ പറയുന്നത് കേട്ടിട്ട് അശ്വതിക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. രാഹുൽ എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത്...അശ്വതി പൂർണ്ണമായും അത് വിശ്വസിക്കണമെന്ന് ഞാൻ പറയുകയില്ല...അശ്വതി വിശദമായി അന്വേഷിച്ചു സത്യം കണ്ടുപിടിച്ചാൽ മതി"
"രാജേഷ് പ്ലീസ്....സംസാരിക്കുവാൻ നമുക്ക് മറ്റു പല സബ്ജെക്റ്റുകളും ഉണ്ടെല്ലോ' അശ്വതി പറഞ്ഞു.
"അങ്ങിനെയല്ല, അശ്വതി........ രാഹുലിൻറെ അവസ്ഥ വളരെ മോശമാണ്" ഹേമ പറഞ്ഞു.
"ഞാൻ ചായ എടുക്കാം...,'അശ്വതി അകത്തേക്ക് കയറിപ്പോയി...ഹേമ അവളുടെ പിറകെ ചെന്നു.
"എനിക്ക് അശ്വതിയെ മനസ്സിലാകും...ഞാനാണെങ്കിലും ഇങ്ങനെ തന്നെയേ തീരുമാനം എടുക്കുകയുള്ളൂ...പക്ഷെ ഒരു പക്ഷെ രാഹുൽ തെറ്റുകാരൻ അല്ലെങ്കിലോ?" ഹേമ ചോദിച്ചു.
അശ്വതി ചായപ്പാത്രം അടുപ്പത്ത് വെച്ചു.
"ഞാൻ ചോദിച്ചതിന് അശ്വതി ഉത്തരം പറഞ്ഞില്ല" ഹേമ പറഞ്ഞു.
"ലുക്ക് ഹേമ....ഞാൻ എന്റെ മോളെ വളർത്തുവാൻ കഷ്ടപ്പെടുകയാണ്.....
അവളുടെ ഭാവി.....അതുമാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം" അശ്വതി പറഞ്ഞു.
അവളുടെ ഭാവി.....അതുമാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം" അശ്വതി പറഞ്ഞു.
"മോൾ വലുതാകുമ്പോൾ ഡാഡിയെ ചോദിച്ചാൽ..."ഹേമ ചോദിച്ചു. അശ്വതി ഹേമയെ നോക്കിച്ചിരിച്ചു. അടുക്കളയിലെ ഫ്രിഡ്ജിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന ഫാമിലി ഫോട്ടോ ചൂണ്ടികാണിച്ച അവൾ ഹേമയോടു പറഞ്ഞു.
"അവൾക്ക്....അവളുടെ അച്ഛൻ ആരാണെന്ന് അറിയാം."
"രാഹുലിനെ അവൾ തിരിച്ചറിഞ്ഞോ?" ഹേമ ചോദിച്ചു.
"അവൾക്ക്....അവളുടെ അച്ഛൻ വലിയ ആളായിരുന്നു എന്ന് മാത്രമേ അറിയാവൂ...സിറ്റിയിൽ നിന്നു തെണ്ടുന്ന ആളാണ് അവളുടെ അച്ഛൻ എന്ന് ഞാൻ അവളെ അറിയിച്ചിട്ടില്ല" അശ്വതിയുടെ കണ്ണുകൾ നനഞ്ഞു.
"അശ്വതീ.....അയാളുടെ കാര്യം വലിയ കഷ്ടത്തിലാണ്...നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അയാൾ ആ വഴിയിൽകിടന്നു മരിക്കും" ഹേമ അശ്വതിയുടെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ അക്കാര്യത്തിൽ നിസ്സഹായയാണ്..
രാഹുൽ ചെയ്ത തെറ്റിന് അയാൾ അനുഭവിച്ചേ പറ്റൂ" അശ്വതി പറഞ്ഞു.
രാഹുൽ ചെയ്ത തെറ്റിന് അയാൾ അനുഭവിച്ചേ പറ്റൂ" അശ്വതി പറഞ്ഞു.
"അവൻ എന്തു തെറ്റ് ചെയ്തെന്നതാണ് അശ്വതി പറയുന്നത്?" അകത്തേക്ക് വന്ന രാജേഷ് ചോദിച്ചു.
"ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല...
എനിക്ക് ആ സബ്ജെക്ട് കേൾക്കുവാൻ താല്പര്യമില്ല" അശ്വതി പറഞ്ഞു.
എനിക്ക് ആ സബ്ജെക്ട് കേൾക്കുവാൻ താല്പര്യമില്ല" അശ്വതി പറഞ്ഞു.
"അവൻ എന്നോട് എല്ലാം പറഞ്ഞു...അശ്വതി അയാളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഞാൻ പറയുന്ന കാര്യങ്ങൾ കെട്ടുകഴിയുമ്പോൾ തനിക്ക് മനസ്സിലാകും" രാജേഷ് പറഞ്ഞു.
"സോറി....എനിക്ക് ഒന്നും കേൾക്കേണ്ട...ഞാൻ എല്ലാം കണ്ടു മനസ്സിലാക്കിയതാണ്" അശ്വതി പറഞ്ഞു.
"അശ്വതി...പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ" രാജേഷ് അപേക്ഷിച്ചു.
"എനിക്ക് രാഹുലിന്റെ കാര്യങ്ങൾ കേൾക്കേണ്ടെന്നു പറഞ്ഞില്ലേ?"അശ്വതിയുടെ ശബ്ദം ഉയർന്നു.
രാജേഷ് നിശബ്ദനായി പുറത്തേക്ക് പോയി...
കുറച്ചു സമയം കഴിഞ്ഞു ചായയുമായി സ്വീകരണമുറിയിൽ എത്തിയ അശ്വതി രാജേഷിനോട് പറഞ്ഞു.
"രാജേഷ്....ഐ.ആം.സോറി....രാജേഷ് പറയുന്നത് ഞാൻ കേൾക്കാം....പക്ഷെ എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടാകുകയില്ല"
അവൾ ഒരു കപ്പ് ചായ അയാളുടെ നേരെ നീട്ടി.
ഹേമ ഒന്നും സംസാരിക്കാതെ ചായകുടിക്കുന്നതിൽ മുഴുകിയതേയുള്ളൂ.
ഹേമ ഒന്നും സംസാരിക്കാതെ ചായകുടിക്കുന്നതിൽ മുഴുകിയതേയുള്ളൂ.
രാഹുൽ പറഞ്ഞ കഥകളെല്ലാം.രാജേഷ് അവളോട് പറഞ്ഞു. അവൾ എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.
കഥയുടെ അവസാനം അവൾ ചോദിച്ചു.
"രാജേഷ് പറയുന്ന കഥകൾ എനിക്ക് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട്. എന്റെ കണ്ണുകളെയാണ് എനിക്ക് കൂടുതൽ വിശ്വാസം. പക്ഷെ ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അയാളോട് സഹതാപവും ഉണ്ട് ....ഞാൻ ഇപ്പോൾ എന്തു ചെയ്യണമെന്നാണ് രാജേഷ് പറയുന്നത്?"
"രാഹുലിനെ ഈ നിലയിൽ ഇപ്പോൾ തിരിച്ചു വിളിക്കുവാൻ ഞാൻ അശ്വതിയോടു പറയില്ല...പക്ഷെ നാം എന്തെങ്കിലും ചെയ്തേ പറ്റൂ..".
രാജേഷ് പറഞ്ഞു.
രാജേഷ് പറഞ്ഞു.
"ഞാൻ എല്ലാം അവസാനിപ്പിച്ചതാണ്. എന്റെ ജോലിയും എന്റെ മകളും മാത്രമാണ് എന്റെ ലോകം....ഇനി ഒരു തിരിഞ്ഞുനോട്ടം എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല" അശ്വതി പറഞ്ഞു.
"ഒരു പക്ഷെ രാഹുൽ തെറ്റുകാരൻ അല്ലെങ്കിലോ?" ഹേമ ചോദിച്ചു..രാജേഷ് അത്ഭുതത്തോടെ ഹേമയെ നോക്കി.
"നൂറുശതമാനം തെറ്റുകാരനാണ് എന്ന് ഞാൻ പറയില്ല....എന്നാൽ നൂറു ശതമാനം ശരിയാണെന്നും എനിക്ക് പറയുവാൻ സാധിക്കില്ല" അശ്വതി പറഞ്ഞു.
'അവന് ഒരു ചാൻസ് നമുക്ക് കൊടുത്തു കൂടെ?"
രാജേഷ് ചോദിച്ചു...
"മോളുടെ ഭാവിയെങ്കിലും ഓർത്ത് അയാളെ രക്ഷിക്കുവാൻ പറ്റുമെങ്കിൽ അശ്വതി അത് ചെയ്യണം....അത് ഒരു വലിയ പുണ്ണ്യമായിരിക്കും"
ഹേമ പറഞ്ഞു.
ഹേമ പറഞ്ഞു.
"നിങ്ങൾ എന്നാണ് ദുബായിക്ക് തിരിച്ചു പോകുന്നത്?" അശ്വതി വിഷയം മാറ്റി..
"ഞങ്ങൾ ഉടനെ പോകുന്നില്ല....."ഹേമ പറഞ്ഞു.അവൾ ഇറങ്ങാം എന്ന് രാജേഷിനെ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു.
"അശ്വതി ബുദ്ധിയും വിവേകവും ഉപയോഗിച്ചു എന്താണെന്നുവെച്ചാൽ ചെയ്യുക....എനിക്ക് അത് മാത്രമേ പറയുവാവനുള്ളൂ..." കാറിൽ കയറുന്നതിനുമുമ്പ് രാജേഷ് പറഞ്ഞു.
കാർ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഹേമ തിരിഞ്ഞു നോക്കി...അശ്വതി ഒരു ശിലപോലെ വീടിന്റെ മുറ്റത്ത് അവരുടെ കാർ വന്നവഴിയെ നോക്കി നിൽക്കുന്നതാണ് അവൾ കണ്ടത്!!!
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മേനോൻ രാജേഷിനെ ഫോണിൽ വിളിച്ചു.
"രാഹുലിന് ഒരു രജിസ്റ്റേർഡ് പോസ്റ്റ് ഇന്ന് വന്നിരുന്നു....മിക്കവാറും ജപ്തി നോട്ടീസ് ആയിരിക്കും....അവനോട് ലെറ്റർ കൈപ്പറ്റുവാൻ പറയണം....പണം ഞാൻ അടച്ചുകൊള്ളാം...അല്ലെങ്കിൽ അവന്റെ ഗതി എനിക്കും വരും" മേനോൻ പറഞ്ഞു.
"ഞാൻ പറയാം അങ്കിളേ....."രാജേഷ് പറഞ്ഞു.
അന്ന് വൈകുന്നേരം രാജേഷ് സിറ്റിയിൽ ചെന്നു. സിഗ്നലിന്റെ സമീപം രാഹുലിനെ അയാൾ കണ്ടില്ല.
കുറച്ചു സമയം കാത്തിരുന്നപ്പോൾ രാഹുൽ ബാറിൽ നിന്നും ഇറങ്ങിവന്നു. രാജേഷിനെ കണ്ടപ്പോൾ അയാൾ ഓടി അയാളുടെ വന്നു.
"എടാ...ഒരു ഇരുനൂറു രൂപ ഇങ്ങു തന്നെ...മരുന്നു മേടിക്കണം"രാഹുൽ പറഞ്ഞു.
"എന്റെ കൈയ്യിൽ ചില്ലിപൈസ നിനക്ക് കുടിക്കുവാനായി തരുവാനില്ല" രാജേഷ് പറഞ്ഞു.
"ഓക്കേ...ഇല്ലെങ്കിൽ വേണ്ട..." രാഹുൽ പറഞ്ഞു.
"രാഹുൽ നിനക്ക് ഒരു രജിസ്റ്റേർഡ് കത്ത് പോസ്‌റ്റോഫീസിൽ വന്നു കിടക്കുന്നുണ്ട്" രാജേഷ് പറഞ്ഞു.
"അത് ജപ്തി നോട്ടീസ് ആയിരിക്കും..കൈപറ്റാതിരിക്കുന്നതാണ് നല്ലത്"രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ സമയം ഒരു കാർ അവരുടെ സമീപം വന്നു നിന്നു..... അതിൽ നിന്നും കൂളിംഗ് ഗ്ലാസ്സ് വെച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
രാഹുൽ അയാളുടെ അടുത്തേക്ക് ഓടി ചെന്നു.
"സാറെ ഒരു നൂറു രൂപ തന്നു സഹായിക്കണം..
മരുന്ന് മേടിക്കാനാണ്..." രാഹുൽ ഒരു നാണവുമില്ലാതെ ചോദിച്ചു.അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അവന് കുറച്ചു പണം കൊടുക്കാത്തതിൽ രാജേഷിന് വിഷമം തോന്നി.
മരുന്ന് മേടിക്കാനാണ്..." രാഹുൽ ഒരു നാണവുമില്ലാതെ ചോദിച്ചു.അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അവന് കുറച്ചു പണം കൊടുക്കാത്തതിൽ രാജേഷിന് വിഷമം തോന്നി.
"കള്ള് കുടിക്കാനല്ലേ? കാറിൽ ആവശ്യം പോലെ സാധനം ഇരുപ്പുണ്ട്....കയറിക്കോ"ചെറുപ്പക്കാരൻ പറഞ്ഞു.
രാഹുൽ കാറിനകത്തേക്ക് നോക്കിയപ്പോൾ
രണ്ടുപേർ കാറിൽ ഇരിപ്പുണ്ട് ..അവരും ഗ്ലാസ്സ് വെച്ചു കണ്ണുകൾ മറച്ചിരുന്നു. രാഹുലിന് എന്തോ അപകടം മണത്തു.
രണ്ടുപേർ കാറിൽ ഇരിപ്പുണ്ട് ..അവരും ഗ്ലാസ്സ് വെച്ചു കണ്ണുകൾ മറച്ചിരുന്നു. രാഹുലിന് എന്തോ അപകടം മണത്തു.
"വേണ്ട..."അയാൾ പുറകോട്ടു നടന്നു.
"അങ്ങിനെയങ്ങു പോയാലോ....കുറച്ചു കുടിക്കണം..."അയാൾ രാഹുലിന്റെ കൈയ്യിൽപ്പിടിച്ചു വലിച്ചു.
രാജേഷ് നോക്കിനിന്നപ്പോൾ തന്നെ ആ ചെറുപ്പക്കാരൻ രാഹുലിനെ ബലമായി കാറിനുള്ളിലേക്കു തള്ളിക്കയറ്റി. രാഹുൽ ഉറക്കെ കരയുവാൻ നോക്കി.
"മിണ്ടിപ്പോകരുത്....മിണ്ടാതിരുന്നാൽ തനിക്ക് കൊള്ളാം " അകത്തിരുന്ന തടിമാടന്മാരിൽ ഒരാൾ പറഞ്ഞു.
രാജേഷ് കാറിനടുത്തേക്ക് ചെല്ലുന്നതിനുമുമ്പ് അതിന്റെ ഡോറുകൾ അടഞ്ഞിരുന്നു...
രാഹുലിനെയും വഹിച്ചുകൊണ്ട് ആ കാർ മുന്നോട്ട് പായുവാൻ ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല.
അമ്പരന്നു പോയ രാജേഷ് ആ കാറിനു പുറകെ കുതിച്ചു....പക്ഷെ നിമിഷങ്ങൾക്കുള്ളിൽ അത് തിരക്കിട്ട ട്രാഫിക്കിൽ അലിഞ്ഞു ചേർന്നിരുന്നു!!!
(തുടരും)
---അനിൽ കോനാട്ട്
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pmഎല്ലാ ഭാഗങ്ങളും ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക