ചെല്ലപ്പൻ മാഷിന് ഇഷ്ടമുള്ള യുവ നേതാക്കന്മാരിൽ ഒരാളാണ് രാഹുൽ...
കറ കളഞ്ഞ രാഷ്ട്രീയ ജീവിതം കൈമുതലായുള്ള ചെല്ലപ്പൻ മാഷിന് വേണമെങ്കിൽ മന്ത്രിയോ മുഖ്യമന്ത്രിയോ ആകാമായിരുന്നു.
എന്നാൽ അധികാരമോഹം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത അദ്ദേഹം പറഞ്ഞു.
"അധികാരസ്ഥാനങ്ങൾ എന്റെ സമരവീര്യത്തെ കുറയ്ക്കും'
അഴിമതിയും കള്ളത്തരങ്ങളും അദ്ദേത്തിന്റെ നിഘണ്ടുവിൽ ഇല്ലാത്തതുകൊണ്ട് ഏഴ് സെന്റ് സ്ഥലവും ഒരു ചെറിയ ഓടിട്ട വീടും മാത്രമാണ് അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം.
ഡിഗ്രി പാസ്സായ മകൾക്ക് ജോലി ലഭിക്കുന്നതിനുപോലും തന്റെ സ്വാധീനം ഉപയോഗിക്കുകയില്ല എന്ന വാശിയിലാണ് അദ്ദേഹം.
"ജീവിക്കുവാൻ അറിയില്ലാത്ത മനുഷ്യൻ...അയാളുടെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരിക്കണം" പല നേതാക്കന്മാരും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്.
"വിവാഹപ്രായമായ മകളെപ്പറ്റിപ്പോലും അയാൾക്ക് ചിന്തയില്ല....ഇരുപത്തിനാലുമണിക്കൂറും രാഷ്ട്രീയം മാത്രം..." പലരും അടക്കം പറഞ്ഞു.
ന്യായമല്ലാത്ത കാര്യങ്ങൾക്ക് സ്വന്തം ഗ്രൂപ്പിലെ നേതാക്കൻമാരെപ്പോലും വിമർശിക്കുവാൻ ഒരുമടിയും അദ്ദേഹത്തിനില്ല.
യുവ തലമുറയുടെ രീതികൾ അദ്ദേഹത്തിന് പൊതുവെ ഇഷ്ടമല്ല...ന്യൂജെൻ ആഘോഷങ്ങളും അവരുടെ കോലാഹലങ്ങളും ചെല്ലപ്പൻ മാഷിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
പൊതുവെ ശാന്തനും ചെറുപ്പക്കാരുടെ ദുശ്ശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്തവനുമായ രാഹുലായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ മാതൃകാ യുവനേതാവ്.!!!
വിവാഹത്തിന് ക്ഷണിക്കുവാൻ ചെന്ന രാഹുൽ ചെല്ലപ്പൻ മാഷിന്റെ കാലുകൾ തൊട്ടു തൊഴുതു.അദ്ദേഹത്തിന്റെ അനുഗ്രഹം ചോദിച്ചു.
അച്ഛൻ ചൂണ്ടിക്കാണിച്ച പെണ്ണിനെയാണ് രാഹുൽ വിവാഹം കഴിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ചെല്ലപ്പൻ മാഷിന് അത്ഭുതമായി....
ഇന്നത്തെകാലത്ത് ഇതുപോലെയുള്ള ചെറുപ്പക്കാർ ഉണ്ടെല്ലോ...അദ്ദേഹം മനസ്സിൽ ഓർത്തു.
കല്യാണത്തിന്റെ അന്ന് ചെല്ലപ്പൻ മാഷിന് തിരുവനന്തപുരത്ത് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
രാഹുൽ അദ്ദേഹത്തെ തലേ ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും പന്തലിൽ വെച്ചുതന്നെ അദ്ദേഹത്തിന് ദക്ഷിണ കൊടുത്ത് കാലിൽ തൊട്ടു വന്ദിക്കുകയും ചെയ്തു.
രാഹുലിന്റെ വിനയത്തെപ്പറ്റി തിരുവന്തപുരത്തുപോയപ്പോൾ ചെല്ലപ്പൻ മാഷ് മറ്റു നേതാക്കന്മാരോട് പറയുവാൻ മറന്നില്ല.
ജിഷ്ണു ചന്ദ്രനും രാഹുലിനെ ഇഷ്ടമായിരുന്നു. എന്നാൽ ജയന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ തന്നെ അയാളോട് പറഞ്ഞതിന് ശേഷം അയാൾ രാഹുലിനെ സംശയത്തോടു കൂടി വീക്ഷിക്കുവാൻ തുടങ്ങി.
ചെല്ലപ്പൻ മാഷിനെ ബഹുമാനിക്കുന്നതായി കാണിച്ചു രാഹുൽ മാഷിന്റെ വീട്ടിൽ കറങ്ങി നടന്നിരുന്നതിന്റെ രഹസ്യം ജിഷ്ണുവിന് ഇപ്പോഴാണ് പിടികിട്ടിയത്..
രാഹുൽ മാഷിനെ വഞ്ചിക്കുകയാണെന്നുള്ള വിവരം മാഷിനോട് പറയുവാനുള്ള ധൈര്യം ജിഷ്ണുവിനുണ്ടായിരുന്നില്ല!!!
ജിഷ്ണുവടക്കമുള്ള യുവജന വിഭാഗം തന്നെ കാര്യമായി പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ല എന്ന പരാതി മാഷിന് പണ്ടേയുള്ളതാണ്.
രാഹുലിന്റെ കാലുതൊട്ടുള്ള വന്ദനവും തന്റെ മുന്നിലുള്ള നട്ടെല്ല് വളച്ചുള്ള നിൽപ്പും അദ്ദേഹത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് ജിഷ്ണുവിന് നന്നായറിയാം. താൻ ഇപ്പോൾ രാഹുലിനെക്കുറിച്ചു പരാതിപ്പെട്ടാൽ ചിലപ്പോൾ തന്റെ സ്ഥാനം പുറത്തായിരിക്കും.!!!
ഈ മാസത്തെ ജില്ലാതല മീറ്റിംഗ് കഴിഞ്ഞപ്പോൾ ജിഷ്ണു ജയന്തിയുടെ അടുക്കൽ എത്തി. രാഹുൽ ഇന്ന് മീറ്റിംഗിന് എത്തിയിട്ടില്ല. ജയന്തിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാൻ പറ്റിയ സമയം ഇതാണെന്നു ജിഷ്ണു മനസ്സിലോർത്തു. അയാൾ അവളുടെ അടുക്കൽ എത്തി.
"ജയന്തിക്ക് സുഖം തന്നെയല്ലേ" ജിഷ്ണു സംസാരത്തിന് തുടക്കം ഇട്ടു.
"സുഖം തന്നെ..."ജയന്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
"രാഹുലിനെ ഇന്ന് കണ്ടില്ല....വരുകയില്ല എന്ന് വിളിച്ചുപറയുകയും ചെയ്തില്ല" ജിഷ്ണു ജയന്തിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"ഏത് രാഹുൽ?" ജയന്തി ചോദിച്ചു. അവളുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുംതന്നെ അയാൾ കണ്ടില്ല.
"നമ്മുടെ...സർവയെർ...രാഹുൽ.."ജിഷ്ണു പറഞ്ഞു.
ജയന്തി ഒരു നിമിഷം ആലോചിച്ചു..പിന്നെ മനസ്സിലായതുപോലെ തലകുലുക്കി..അവൾ പറഞ്ഞു.
"ഓ...ആ പയ്യൻ...സർവ്വയർ....അവന് പേടിയാണ് ജോലിയുള്ളതുകൊണ്ടു മീറ്റിംഗിന് വരുവാൻ..ഇതുപോലൊരു പേടിത്തൊണ്ടൻ..."
അവൾ ചിരിക്കുവാൻ തുടങ്ങി.....
എടീ ഭയങ്കരീ....നല്ല അഭിനയം..
ജിഷ്ണു മനസ്സിലോർത്തു.
ജിഷ്ണു മനസ്സിലോർത്തു.
"നിങ്ങൾ ഒരുമിച്ചു പഠിച്ചതല്ലേ?" ജിഷ്ണു ചോദിച്ചു.
"ഏയ്....അയാൾ മാത്‍സ് ആയിരുന്നു....ഞാൻ ആർട്സും.."അവൾ പറഞ്ഞു.
കൊള്ളാം....മാത്തമാറ്റിക്‌സും...
ആർട്ടും ...നല്ല ചേർച്ചതന്നെ....അയാൾ പിറുപിറുത്തു...
ആർട്ടും ...നല്ല ചേർച്ചതന്നെ....അയാൾ പിറുപിറുത്തു...
"ജിഷ്ണു വല്ലതും പറഞ്ഞുവോ?" ജയന്തി ചോദിച്ചു.
ഇല്ലെന്നുള്ള അർത്ഥത്തിൽ അയാൾ തലയാട്ടി.
ജിഷ്ണു തോറ്റുപിന്മാറുവാൻ തയ്യാറല്ലായിരുന്നു.എന്നാൽ രാഹുൽ പറഞ്ഞതുകേട്ട് അബദ്ധങ്ങളിൽ ചെന്നു ചാടുവാനും അയാൾ ഒരുക്കമല്ലായിരുന്നു.
"രാഹുലിന്റെ വിവാഹത്തിന് ജയന്തിയെ കണ്ടില്ലല്ലോ?"ജിഷ്ണു ചോദിച്ചു.
അവൾ ജിഷ്ണുവിനെ നോക്കി ചിരിച്ചു.
"എനിക്കെവിടെയാ അതിനൊക്കെയുള്ള സമയം...? എല്ലാ ദിവസവും കാണും ഏതെങ്കിലും പ്രവർത്തകന്റെ വിവാഹം..."അവൾ പറഞ്ഞു.
രാഹുൽ കളവു പറഞ്ഞതായിരിക്കും...ജിഷ്ണു ഓർത്തു....പക്ഷെ ആ എസ്.ഐ പറഞ്ഞതോ?
"ഇനി എന്നാണ് ജയന്തിയുടെ വിവാഹം ആഘോഷിക്കുവാൻ നമുക്ക് സാധിക്കുക"അയാൾ അടുത്ത ചൂണ്ട വലിച്ചെറിഞ്ഞു.
അവൾ ചിരിച്ചു....ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അവൾ പറഞ്ഞു.
"ഞാൻ വിവാഹം കഴിക്കുന്നില്ല ജിഷ്ണു...
എന്റെ സ്വാതന്ത്രത്തിനു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ ഞാൻ തന്നെ ചെയ്യുമോ? മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് വിവാഹം ഒരു തടസ്സമാണെന്നാണ് എന്റെ വിശ്വാസം.."
എന്റെ സ്വാതന്ത്രത്തിനു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ ഞാൻ തന്നെ ചെയ്യുമോ? മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് വിവാഹം ഒരു തടസ്സമാണെന്നാണ് എന്റെ വിശ്വാസം.."
വിവാഹം കഴിക്കേണ്ട ആവശ്യമില്ലല്ലോ?ജിഷ്ണു മനസ്സിൽ പറഞ്ഞു.
ഒന്നുകിൽ രാഹുൽ പറയുന്നത് മുഴുവൻ സത്യമല്ല....അല്ലെങ്കിൽ ജയന്തി നന്നായി അഭിനയിക്കുകയാണ്....ജയന്തിയിൽ നിന്നും ഒന്നും പുറത്തേക്ക് വരുകയില്ല എന്ന കാര്യം ജിഷ്ണു മനസ്സിലാക്കി.
താൻ അച്ഛനാകുവാൻ പോകുന്ന വാർത്ത അശ്വതി പറഞ്ഞപ്പോൾ രാഹുൽ തുള്ളിച്ചാടി..
അറിയാവുന്ന ദൈവങ്ങൾക്കെല്ലാം അയാൾ നേർച്ചകൾ നേർന്നു.
അറിയാവുന്ന ദൈവങ്ങൾക്കെല്ലാം അയാൾ നേർച്ചകൾ നേർന്നു.
"അച്ചു ഇനി ഡെലിവറി കഴിയുന്നത് വരെ ജോലിക്ക് പോകേണ്ട...അല്ലെങ്കിൽ ആ ജോലി അങ്ങ് രാജി വെക്ക്...." അയാൾ പറഞ്ഞു.
"ജോലി രാജി വെക്കണോ...അവധി എടുത്താൽ പോരെ" അശ്വതി ചോദിച്ചു.
"അവധി കിട്ടുമോ?" അവളുടെ തലയിൽ തലോടിക്കൊണ്ട് രാഹുൽ ചോദിച്ചു.
"ചോദിച്ചു നോക്കാം..."അവൾ പറഞ്ഞു.
"ഏതായാലും ബൈക്കിലുള്ള യാത്ര ഇനി വേണ്ട"
രാഹുൽ പറഞ്ഞു.
ആരെയും അനുസരിച്ച് ശീലമില്ലാത്ത അശ്വതിക്ക് വിവാഹശേഷം കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്...
"എത്രയും സാധുവായ ഒരു മനുഷ്യനെ വിഷമിപ്പിക്കുന്നത് മോശമാണ്" അവൾ പലപ്പോഴും ആലോചിച്ചു.
എന്നാൽ മിസ്സിസ് മേനോന്റെ പരാതികൾക്കൊന്നും ഒരു കുറവുണ്ടായിരുന്നില്ല....
വീട്ടുജോലികൾ ചെയ്തു ശീലമില്ലാതിരുന്ന അശ്വതി മിസ്സിസ് മേനോനെ സഹായിക്കുവാൻ മുൻകൈ എടുക്കുന്നില്ല എന്നായിരുന്നു അവരുടെ മുഖ്യ പരാതി.
എന്നാൽ അശ്വതി അവരെ അമ്മയായിട്ടു കാണുകയും...ദേവനോട് കാണിക്കുന്ന ഫ്രീഡം മേനോനോട് കാണിക്കുകയും ചെയ്തു.
അവളെ ഇഷ്ടമല്ലാതിരുന്ന അപ്പൂപ്പനും..മേനോനും ഇപ്പോൾ അവളെ ഇഷ്ടപ്പെട്ടുതുടങ്ങി...
അപ്പൂപ്പനെ ചിലപ്പോൾ ബ്രോ എന്നും മച്ചാനെ എന്നും അശ്വതി വിളിക്കുമ്പോൾ മിസ്സിസ് മേനോൻ പല്ലുകൾ കടിക്കുമെങ്കിലും അപ്പൂപ്പന് അത് വളരെ ഇഷ്ടമായിരുന്നു.
രാഹുൽ സ്ഥലത്തില്ലാത്തപ്പോൾ മേനോനെയും അപ്പൂപ്പനെയും ബൈക്കിനുപുറകിൽ വെച്ച് അവൾ സിറ്റിയിലൂടെ യാത്ര ചെയ്തു.
തുടക്കത്തിൽ അത് കണ്ട് അയൽവാസികൾ മൂക്കത്തു വിരൽ വെച്ചെങ്കിലും പിന്നെ എല്ലാം അവർക്കും ശീലമായി.
ഒരു ദിവസം സിറ്റിയിൽ നിന്നും മോനായിയുടെ അച്ഛനെ ബൈക്കിന്റെ പുറകിൽ കയറ്റി വന്ന അവളെ രാഹുൽ വഴക്കു പറഞ്ഞു. എന്നാൽ മോനായിയുടെ അമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.
അവൾ വീട്ടിൽ ഉള്ളപ്പോൾ മിസ്സിസ് മേനോനുപോലും ഒരുതരം സുരക്ഷതുതത്വം തോന്നി തുടങ്ങിയിരുന്നു.
അശ്വതി വീട്ടിൽ വന്നതിനു ശേഷം അവരുടെ മുറ്റത്ത് ഒരു പൂന്തോട്ടം വളർന്നു വന്നു. മുത്തച്ഛനും അശ്വതിയുമാണ് ഇപ്പോൾ അതിന് വെള്ളമൊഴിക്കുകയും വളമിടുകയും ചെയ്യുന്നത്.
"ഇവിടെ ഇപ്പോഴാണ് ഒരു ആൺകുട്ടി ഉണ്ടെന്നുള്ള തോന്നൽ ഉണ്ടായത്" മുത്തച്ഛൻ അറിയാതെ ഒരു ദിവസം പറഞ്ഞുപോയി.
അശ്വതി പൂർണ്ണഗർഭിണി ആയതോടെ രാഹുലും അവധിയെടുത്തു.
ഒരു ദിവസം ജിഷ്ണു രാഹുലിനെ ഫോണിൽ വിളിച്ചു.
"നമ്മുടെ എം.എൽ.എ വിൽസൺ സാർ ഹാർട്ട് അറ്റാക്ക് ആയി ആശുപത്രിയിലാണ്....സ്വൽപ്പം സീരിയസ് ആണെന്നാണ് അറിഞ്ഞത്"
രാഹുൽ ഉടനെ തന്നെ ആശുപത്രിയിലേക്ക് പാഞ്ഞു.
ആശുപത്രിയിൽ ചെല്ലപ്പൻ മാഷ് അടക്കമുള്ള നേതാക്കമാർ സന്നിഹിതരായിരുന്നു... രാഹുൽ ഹോസ്പിറ്റലിൽ ചെന്നു അരമണിക്കൂർ കഴിഞ്ഞപ്പോൾ വിൽസൺ സാർ മരിച്ചു എന്നുള്ള വാർത്ത അവിടെ പരന്നു.
(തുടരും)
---അനിൽ കോനാട്ട്
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pmഎല്ലാ ഭാഗങ്ങളും ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക