Slider

"Pickup"(A*)

0
Image may contain: Jolly Chakramakkil, eyeglasses, beard and closeup

( തികച്ചും യാന്ത്രികം )
( ജോളി ചക്രമാക്കിൽ )
Mr.കണാരൻസ്.. വലിയങ്ങാടിയിലെ കണ്ണായ സ്ഥലത്തുള്ള തന്റെ നാലുമുറി പീട്യയുടെ നാലാമത്തെ മുറിയുടേയും ഷട്ടേർസ് താഴ്ത്തി പൂട്ടൽസ് ..ഉറപ്പാക്കിയതിനു ശേഷം
തന്റെ വെളുത്ത കോണ്ടസ്സാ കാറിൽ തിരക്കിട്ടു കോഴിക്കോട്ടെ അറബിക്കടലിനു സമീപമുള്ള
''കോസ്മിസെൻ '' ക്ലബിലേയ്ക്കു വച്ചുപിടിച്ചു.
ക്ലബിൽ ചെന്നാറെ.. നിന്ന നിൽപ്പിൽ
മൂന്നു പെഗ്ഗ് കൗണ്ടറടിച്ചു..
മുന്നിൽ കൊണ്ടു വച്ച പതിവു ബോയിൽഡ് എഗ്ഗ്സ് നെടുകെ കീറിയതിൽ ഉപ്പും കുരുമുളകുപൊടിയും വിതറി ക്ഷണം അകത്താക്കി
ചുണ്ടും ചിറിയും തുടച്ചു കളിമൂലയിലേയ്ക്ക് നോക്കി
എല്ലാവരും എത്തി തുടങ്ങുന്നതേയുള്ളൂ
കളി മേശയ്ക്കരികിൽ നിന്നും ജോസഫ് കൈമാടി വിളിച്ചു ...
അറബിക്കടലിൽ സൂര്യൻ മുങ്ങി പണ്ടാരടങ്ങാൻ തുടങ്ങുന്നു.,
ബാക്കി ഫ്രണ്ടുക്കൾ വരുന്നേനു മുൻപ് നമുക്ക് കളിക്കാം ജോസഫ് കാർഡ് നിരത്തി
ക്ലാവറും ഇസ്പേഡും ഡയ്മണും ആഡ്യനും കൈയ്യിലും മേശയിലും നിരന്നു.,
മൂന്നു റൗണ്ട്സ് തികയും മുൻപേ മറ്റു ചാത്തൻസും എത്തി ..
കളി ഓളമായി
''ജാക്കിയും ഗുലാനും വെട്ടേറ്റു പിടഞ്ഞു വീണു ..
ഒരേ സമയം എല്ലാവരും
ചുവന്ന വാറ്റീസ് അടിച്ചു കേറ്റിക്കൊണ്ടിരുന്നു..
കൂടെ ഉപ്പും കുരുമുളകുപൊടിയും വിതറിയ നടുവെ കീറിയ ബോയിൽഡ് എഗ്ഗ്സ്സും ..
Mr.കണാരൻസിനു.. എന്നത്തേയും പോലെ ഇന്നും കൈ കയറിയ ദിവസമാണ് .. കണാരൻ തന്റെ സമയം നോക്കി ..
സൂചിയിൽ ചെറിയവൻ
പതിനൊന്നില്ലും വല്യോൻ പന്ത്രണ്ടിലും കയറി നിൽപ്പാണ് ,... ഉപചാരം ചൊല്ലി പിരിയാൻള്ള സമയമായി...
കണാരൻ നേരെ കൗണ്ടറിൽ പോയി
നീറ്റായി ഒന്ന് അടിച്ചു ,
അതിലും നീറ്റായി കോണ്ടസ്സ ഓടിച്ചു .തിരുവാണി മുക്കോരെ അമ്പലത്തിനടുത്തുള്ള
ഷേർ ഖാന്റെ പാൻ കടയ്ക്കു മുൻപിൽ വണ്ടി നിറുത്തി ഇറങ്ങി
ഒരു ഏക് സൗ ബീസ്' ആഡർ ചെയ്തു
..വണ്ടിയിൽ ചാരി നിന്ന് ...
നീട്ടി കിട്ടിയ പാൻ... തള്ള, നടു, ചൂണ്ടുവിരൽ ... ഇവ മൂന്നും കൊണ്ട് കരപ്പെടുത്തി അണ്ണാക്കിലേയ്ക്ക് കുത്തിക്കയറ്റി ചവ തുടങ്ങി... വായിലുണ്ടായ ആദ്യ ഗഡു ഉമിനീർ നീട്ടി ഓവിലേയ്ക്കു തുപ്പി..
വണ്ടിയിൽ കയറി ദിശ തെറ്റാതെ വീട്ടിലേയ്ക്ക് പിടിപ്പിച്ചു.,,, നല്ല മജയായി, വണ്ടി പോർച്ചിൽ ലോക്കാക്കി അകത്തു കയറി...
.........
എന്തിന്റെ കൊറ് വാ കുട്ട്യേ ..നക്ക്
ഈടെ ഒരു വീടു് ,നാട്ടില് തറവാട് നല്ലോണം പോലെ കച്ചോടം നടക്കുന്ന നാലു റി പീട്യ...
പോരാത്തേനോ .രണ്ടു കാറും ഒരു ബൈക്കും.,,നാണ്യമ്മ പറഞ്ഞു നിറുത്തി......
......
ന്ത്ണ്ടായ് ട്ടെന്താ നാണ്യമ്മേ ..?
എന്നും ഫോർ വീലിലാണു വരവ്..
ഇപ്പളാണെ ഒരു പിക്കപ്പും ഇല്ല.,,...
.........
..ഓഹോ അപ്പൊ അതാണു ക്കാര്യം
നേരം ഒന്നു വെളുത്തു കിട്ടട്ടെ
കണാരൻസിനു ദേഷ്യം. ഒരു ഗുമ്മനൊപ്പം കുമ്മനപ്പെട്ടു വന്നു ...
ടീ.. മൂതേവീ.. അത്താഴം വിളമ്പു
കണാരൻ കാർപ്പിച്ചു.,,,
**********
'നേരം ഒൻപതു കഴിഞ്ഞല്ലോ ഇന്ന് ന്ത്യേ
പീട്യ തുറക്കിണ്ല്യേ...!
അയ്യ്ന് അന്നോട് ചോയ്ച്ചിട്ടല്ലല്ലോ ഇത്രേം നാളു തുറക്കേം അടക്കേം ഒക്കെ ചെയ്തിനേത്., ?
കണാരൻ കടുപ്പം ഒട്ടും കുറയാതെ കാർപ്പിച്ചു..
അരനാഴികനേരം കഴിഞ്ഞ്..
Mr. കണാരൻസ് കലിപ്പോടെ കാറെടുത്ത് പുറത്തേയ്ക്ക് പോയി..
നാണ്യമ്മേ ..? ഇന്ന് ഊണ് കഴിക്കാനും മൂപ്പരെ കണ്ടില്ലല്ലോ.,,
വരും ....വല്ലക്കാര്യത്തിനും പോയതാവും.. കുട്ട്യേ...
......
നേരം മോന്തിയാവുന്നതിനു മുൻപ്
കണാരൻസ് കോണ്ടസ്സയിൽ നിന്നും ഇറങ്ങി കോലായിലേയ്ക്ക് കയറി ആരെയോ കാത്തുനിന്നു
അൽപ്പ സമയത്തിനു ശേഷം തുറന്നിട്ട ഗേയ്ററിലൂടെ ഒരു പുതുപുത്തൻ 4 X 4D
മഹിന്ദ്രയുടെ ''പിക്കപ്പ് " വാൻ പോർച്ചിൽ വന്നു നിന്നു..
കണാരൻസിനെ താക്കോൽ ഏൽപ്പിച്ച ശേഷം ഡ്രൈവർ തന്റെ പാടും നോക്കി പോയി....
അങ്ങോട്ടു അപ്പ കടന്നു വന്ന പാണിഗ്രഹണിയെ താക്കോൽ ഏൽപ്പിച്ചു കണാരൻ ഇങ്ങിനെ പറയുകയുണ്ടായി...
മേലാൽ ....വീട്ടിലെ വാല്യക്കാരത്തികളോടു..,
ഇനി പിക്കപ്പില്ലാന്നു മാത്രം പറയേണ്ട..
ഇതാ നല്ല ഒന്നാന്തരം പിക്കപ്പ്
അതും 4x4 D ...
നല്ല ..ഒന്നാന്തരം ഫോർ വീൽ ഡ്രൈവു് തന്നെ ..
തന്റെ പുത്തൻ പിക്കപ്പ് അവിടെയിട്ട്.....
Mr .കണാരൻസ്‌ കോണ്ടസ്സയിൽ ചാടിക്കയറി
സൂര്യൻസ് പടിഞ്ഞാറ് അറബിക്കടലിൽ
മുങ്ങി ചത്തു പണ്ടാരടക്കുന്നതിനു മുൻപായി "കോസ്മിസെൻ '" ക്ലബ്ബ് ലക്ഷ്യമാക്കി വച്ചുപിടിച്ചു........!
************
(A* ) = Automobile

By: Jolly Chakramakkil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo