ഇന്ന് പിടിഎ മീറ്റിങ്ങ് ആണ്.ഒരു എൻജിനീയറിങ് കോളേജിൽ പിടിഎ മീറ്റിങ്ങ് സംഘടിപ്പിക്കുമ്പോൾ എന്തിനാണിത്ര ഒരുക്കം എന്ന് എല്ലാവരും ചിന്തിക്കും.ഞങ്ങൾ ടീച്ചർമാർ ഒരുങ്ങിയിരിക്കണം.ഇന്ന് കുട്ടികളുടെ മാതാപിതാക്കൾ അഴിച്ചുവിടാൻ പോകുന്ന വിലാപ്ങ്ങളുടെ മലവെള്ളപ്പാച്ചിലിൽ അറിയില്ല എത്ര കുട്ടികളുടെ പൊയ്മുഖങ്ങളാണ് ഒഴുകി പ്പോകാൻ പോകുന്നത് എന്ന്.പി.ടി.എ മീറ്റിങ്ങുകളെന്നും ഒരു കണ്ണ് തുറപ്പിക്കൽ അധ്യായം ആണ്.എന്നും ക്ലാസ്സിൽ വൈകി വരുന്ന കുട്ടിയുടെയും,ചില വിഷയങ്ങളിൽ മാർക്ക് വാങ്ങാത്ത കുട്ടികളുടേയും മാതാപിതാക്കളെ കാണാൻ കാത്തിരിക്കുന്ന ദിവസം.ഞങ്ങളുടെ പഠനകാലത്തെ പോലുള്ള പ്രശ്നങ്ങൾ അല്ല ഇന്നത്തെ കുട്ടികൾ നേരിടുന്നത് എന്നറിയാം.എന്നാലും ചില ജീവിത കഥകൾ കേൾക്കുമ്പോൾ ഞെട്ടിത്തരിച്ചിരുന്ന് പോകും.വേർപിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കൾ, അമ്മ മരിച്ച് രണ്ടാനമ്മയുടെ പീഢനമേറ്റ് ജീവിക്കുന്ന കുട്ടികൾ,അച്ഛന്മാരിൽ നിന്ന് പെങ്ങളെ രക്ഷിക്കാൻ ക്ലാസ്സിൽ നിന്ന് നേരത്തേ വീട്ടിലേക്കോടുന്ന കുട്ടികൾ.അങ്ങയങ്ങനെ എത്രയെത്ര കഥകൾ.
എന്നാൽ ഈ വട്ടം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥ അറിയാൻ ഇടയുണ്ടായി.
പതിവു പോലെ ഒരു പറ്റം മാതാപിതാക്കൾ വന്നു ഒപ്പിട്ട് പോകുന്നു.അതിനിടയിൽ ഒരു അച്ഛനുമമ്മയും വന്നു.അപർണ്ണയുടെ അച്ഛനുമമ്മയും ആണെന്ന് പറഞ്ഞു.എനിക്ക് കുട്ടിയെ വ്യക്തമായി മനസ്സിലായില്ല.സാധാരണ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യാറുള്ളത് പോലെ ഞാനാ കുട്ടിയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ് നല്ലവണ്ണം പഠിക്കാൻ പറയണം എന്നൊക്കെ പറഞ്ഞ് വിട്ടു.
അവർ പോയപ്പോൾ എന്റെ കൂടെയുള്ള ടീച്ചറോട് ഞാൻ ചോദിച്ചു ആരാണു ഈ അപർണ്ണ.എങ്ങനെ ഇരിക്കും കാണാൻ.അപ്പോൾ അവർ പറഞ്ഞു,നമ്മുടെ ക്ലാസ്സിലെ ഇരട്ടകളെ മിസ്സിനു അറിയില്ലേ.ഞാൻ ഞെട്ടി പോയി.ആ ക്ലാസ്സിൽ ഇരട്ടകുട്ടികളുള്ള കാര്യം എനിക്കറിയില്ല. ഒന്ന് കൂടി ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞു നമ്മുടെ അപർണ്ണയും അർച്ചനയും ഇരട്ടകളാണ്.അർച്ചന. അതെ അവളെ ഞാൻ അറിയും.ആ തട്ടമിട്ട കുട്ടി.വിരലിൽ വിവാഹ മോതിരം ഉള്ള കുട്ടി.
അപ്പോളാണ് ടീച്ചർ കഥ പറയുന്നത്. ഇവർ രണ്ട് പേരും ഇരട്ടകളാണ്.എന്നാൽ കോളേജിൽ ചേർന്ന് അർച്ചന മറ്റൊരു മതവിശ്വാസിയെ വിവാഹം ചെയ്തതിൽ പിന്നെ ഇവർ തമ്മിൽ മിണ്ടാറില്ല.രണ്ട് പേരും ഇപ്പോൾ ഒരുമിച്ച് ഇരിക്കാറില്ല.
തട്ടമിട്ട സുന്ദരിയും തട്ടമിടാത്ത സുന്ദരിയും ഒരമ്മ ഒരുമിച്ച് പ്രസവിച്ച മക്കളാണെന്ന്.ഒരു മറുപിള്ളയിൽ നിന്ന് വേർപിരിഞ്ഞു വന്ന് ഇവർ ഇങ്ങനെ ഒരു നിസ്സാര കാര്യ ത്തിന്റെ പേരിൽ തമ്മിൽ മിണ്ടാതിരിക്കുക.ജാതിയുടെയും മതത്തിന്റെയും പേരിൽ അഭിമാനക്കൊല നടക്കുന്ന നാടല്ലെ ഇത്.
കഥയിലേക്ക് തിരിച്ച് വരാം.ഇപ്പോൾ അച്ഛനുമമ്മയും ഒരു മകളെ മാത്രം സ്വന്തമായി കൊണ്ട് നടക്കുന്നു.അർച്ചനയുടെ കാര്യങ്ങൾ ഒന്നും അന്വേഷിക്കുന്നു പോലും ഇല്ലെന്ന്.ഒരു പാട് സങ്കടം തോന്നി ആ അച്ഛനും അമ്മയും അനുഭവിക്കുന്ന മനോവേദന ഓർത്തപ്പോൾ.ജീവിതത്തിലെ 18 വർഷം രണ്ട് മക്കളെ കണ്ണിലെ കൃഷ്നമണികളെ പോലെ കൊണ്ട് നടന്നിട്ട് ഒരു നാൾ പെട്ടെന്ന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥ. ഒരു പാട് മനോവേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥ.
അവരുടെ ഒറ്റപെട്ട് പോയ മകളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാൽ മാറാവുന്ന വിഷമങ്ങളല്ലെ ഉള്ളൂ ഇത് എന്നും ചിന്തിച്ച് പോയി.
പത്ത് മിനിറ്റ് കഴിഞ്ഞു അവർ വീണ്ടും ക്ലാസ്സ്ടീച്ചറുടെ അടുത്ത് വന്ന് എന്തോ ചോദിക്കുന്നത് കണ്ടു.മഞ്ഞുരുകിയോ?അറിയണമല്ലോ.ഞാ
നടന്ന് പോകുന്ന ആ അച്ഛനേയും അമ്മയേയും ഞാൻ നോക്കി.ആ പാവം അമ്മ കണ്ണീരൊപ്പുന്നുണ്ടായിരുന്നു.അറി
പിന്നീടുള്ള ക്ലാസുകളിൽ ഞാൻ ഇവരെ ശ്രദ്ധിച്ചു തുടങ്ങി. അവർ തമ്മിലുള്ള അകലം കുറയുമോ?ജാതി യുടെയും മതത്തിന്റെ യും പേരിൽ പണിതുയർത്തിയ മതിലുകൾ പൊളിഞ്ഞ് വീഴും എന്ന് നമുക്ക് പ്രതീക്ഷിക്കാം
Contact Email of author - j.shiju@gmail.com.
Shiju KP
👍
ReplyDelete