കണ്ണൂർ രാത്രി 7.50 നിസാമുദ്ദിൻ തിരുവനന്തപുരം എസ്പ്രെസ്സ്. കൂടെ വന്ന അച്ഛനുമമ്മയോടും, സഹോദരിയോടും യാത്ര പറഞ്ഞ് അരുൺ ട്രെയിനിന് അകത്തു കയറി. നാലു മാസങ്ങൾക്കു മുൻപാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ വാർഡനായി ജോലിയിൽ പ്രവേശിച്ചത്.അവധിക്ക് നാട്ടിൽ വന്നതിനു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണവൻ. ട്രെയിനിന്റെ ചൂളം വിളി. ബർത്തിൽ ഉറക്കം വരാതെ കിടക്കുമ്പോഴാണ് അവനു ഒൻപതാം സെല്ലിലെ പ്രതിയുടെ മുഖം ഓർമ വന്നത്. ട്രെയിനിൽ യാത്ര ചെയ്ത പെണ്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു റെയിൽവേ ട്രാക്കിൽ വലിച്ചെറിഞ്ഞു കൊന്നവൻ. തൂക്കുമരം കിട്ടേണ്ട പ്രതിക്ക് ജീവപര്യന്തം. നീതിയുടെ വാതിലുകൾ കൊട്ടിയടക്കപ്പെട്ട ആ പെണ്കുട്ടിയുടെ അച്ഛനമ്മമാർ. ഇതുപോലെ എത്രയോ പെണ്കുട്ടികൾ, നീതി നിഷേധിക്കപ്പെട്ടവർ. അവളുടെ വേദനകൾ കണ്ടറിഞ്ഞ പാളവും കടന്നു ട്രെയിൻ വീണ്ടും ഓടുകയാണ്.
വെളുപ്പിന് തിരുവനന്തപുരത്തു ട്രെയ്‌നിറങ്ങി അരുൺ താമസസ്ഥലത്തേക്ക് തിരിച്ചു. അന്ന് തന്നെ ജയിലിൽ ജോലിയിൽ പ്രവേശിച്ചു. ജയിലിനകം അവനെ ശ്വാസം മുട്ടിച്ചു.. ജയിലിലെ മതിലുകൾക്കുള്ളിൽ തളക്കപ്പെട്ട എത്രയോ നിരപരാധികൾ. ജയ്‌ലിനകത്തും പുറത്തും എത്രയോ ക്രിമിനലുകൾ നിയമത്തെ കാറ്റിൽ പറത്തി നടക്കുന്നു.ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്ന വാക്കുകൾ വായിക്കാനും, കേൾക്കാനും ,പ്രസംഗിക്കാനുമെല്ലാം എന്തു ഭംഗി. ഉച്ചഭക്ഷണത്തിന്റെ സമയത്താണ് അരുൺ മൊബൈലിൽ അനിയത്തിയുടെ മെസേജ് കണ്ടത്.
മാർച്ച് 8 വനിതാദിനാശംസകൾ
യത്ര നാര്യസ്തു പൂജ്യന്തേ രമന്ദേ തത്ര ദേവതാ.....'മനുസ്മൃതി.(അർത്ഥം:എ
ഒൻപതാം സെല്ലിലെ ആ നരാധമന്റെ മുഖം. അരുണിന് യൂണിഫോമിൽ ദേഹമാകെ ചുട്ടുപൊള്ളുന്നത്പോലെ തോന്നി. ട്രെയിനിന്റെ ചൂളംവിളികൾ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൻ ഒൻപതാം സെല്ലിന്റെ അകത്തേക്ക് നടന്നു. അരുണിന്റെ കൈകൾ ഉറങ്ങിക്കിടക്കുകയായിരുന്ന ആ ചെകുത്താന്റെ കഴുത്തിൽ മുറുകി..
By: RIYA RATHEESH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക