Slider

മലേ-ങ്കപ്പൂർ.. യാത്ര...

0



Mr. കണാരൻസ് .. തന്റെ ഭൗതിക ശരീരം ആത്മാവോടു കൂടിയത്
യന്ത്രപക്ഷിയുടെ ഇരിപ്പിടത്തോട് കൂടി അതിനായുള്ള വള്ളികുന്ത്രാണ്ട ത്തിന്റെ നാടയുപയോഗിച്ചു ബന്ധിച്ചു
.. ക്ലിക്ക്..
പോയപോലെയല്ല ഇപ്പോൾ... Mr.കണാരൻസിനു അതിനുള്ള എക്സ്പീരിയൻസൊക്കെ കൈ വന്നിരിക്കുന്നു
പോകുമ്പോൾ ഈ നാട Mr.കണാരൻസിനെ. ഒട്ടൊന്നുമല്ല കുഴക്കിയത്...
കരാട്ടെക്കാരുടെ നാടബെൽറ്റുപോലെ ഇവനെ കെട്ടി വച്ചത് ..
ചുണ്ടത്ത് ചായംപുരട്ടിയ ഏറോപ്ലെയിനിലെ ഇടനാഴിയിലൂടെ കാലൊച്ച കേൾപ്പിക്കാതെ
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പെണ്ണൊരുത്തി വന്നിട്ടാണ് കെട്ടഴിപ്പിച്ച് ക്ലിക്കാൻ പഠിപ്പിച്ചത്.,,,

Mr. കണാരൻസ് തന്റെ ടൂ വീക്ക്സ് മലേ - ങ്കപ്പൂർ (മലേഷ്യ സിങ്കപ്പൂർ ) വിദേശയാത്ര കഴിഞ്ഞ് സ്വന്തം മാതൃരാജ്യത്തേയ്ക്ക് തിരിച്ച് വരികയാണ്
അതിന്റെ ഒരു സന്തോയം ചൂളമടിച്ചു ഉള്ളിൽ ഒരോല കുടയെടുത്തു നാലും കൂട്ടി മുറുക്കി നടക്കാൻ തുടങ്ങി...

എല്ലാവരും അടങ്ങിയൊതുങ്ങി ഇരിക്കണം ശ്ശടേന്ന്... ഞാനീ ശകടം .. ഭൂമിയിൽ ഇറക്കി തരുന്നതാണു് ..ശകടം ലാൻഡിംഗ് ഗീയറിലിട്ടു കൊണ്ട് കപ്പിത്താൻ അശരീരിയായി വീമ്പിളക്കി ....
റ്റൂ വീക്ക്സിനു ശേഷം Mr.കണാരൻസ് സ്വന്തം രാജ്യത്തു കാലു കുത്താൻ പോവുകയാണ്
.Mr.കണാരൻസിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും സാമാന്യം തരക്കേടില്ലാത്തൊരു ദേശ സ്നേഹം ത്രിവർണ്ണ പതാകയേന്തി ജനഗണമന യോടൊപ്പം പുറത്തുചാടി....
അധികം വൈകാതെ
കപ്പിത്താൻ സിറാജുദ്ദീൻ തന്റെ ശകടം നിലം തൊടീച്ചു ... വാക്കുപാലിച്ചു...
അർദ്ധരാത്രിയോടടുപ്പിച്ച് നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ യാത്രക്കാർക്കിറങ്ങാൻ പാകത്തിൽ ശകടത്തെ... ഏപ്രണിൽ വിലങ്ങനെ പാർക്കു ചെയ്തു....
ചിരിച്ചു കൊണ്ട് യാത്രക്കാരോടു് വിട പറയുന്ന ...
അകാശ സുന്ദരിമാരെ അവസാനമായി
ഒന്നു നോക്കി .. കൊ .യാത്രക്കാരോടൊപ്പം Mr.കണാരൻസ് പുറത്തിറങ്ങി ..

പരിശോധനാ കൗണ്ടറിനു മുൻപിൽ. തന്റെ രേഖകളും മറ്റും കൊടുത്ത് .ഹാൻഡ് ലഗ്ഗേജും ഒരു ട്രേയിൽ തന്റെ പേഴ്സും വാച്ചും മോതിരവും എന്തിനേറെ തന്റെ കളസം അരയിലുറപ്പിച്ചു നിറുത്തുന്ന തുകൽബൽറ്റും എല്ലാം കൂടി നിക്ഷേപിച്ച് അവയെല്ലാം ഉരുണ്ടു നീങ്ങി എക്സ്റെ യന്ത്രത്തിന്റെ വായിലൂടെ കടന്നു പോവുന്നതും നോക്കി നിന്നു ...
രണ്ടു കൈയ്യും ഉയർത്തിപ്പിടിച്ചു
ദേഹപരിശോധനാ സമയത്ത് കളസം അരയിലുറപ്പിച്ചു നിറുത്താൻ പ്പെട്ട പാട്
Mr.കണാരൻസിനും പിന്നെ സ്വന്തം പരദേവതയ്ക്കും മാത്രമറിയാം
... അവയവങ്ങളിൽ കുടവയറൊന്നു മാത്രമാണ് ആ സമയം നാണം കെടാതിരിക്കാൻ Mr.കെയെ അൽപ്പമെങ്കിലും സഹായിച്ചത്....
യന്ത്രത്തിന്റെ ഉദരത്തിൽ നിന്നും പുറത്തു ചാടിയ സ്വന്തം വസ്തുവകകൾ സ്വന്തമാക്കി.. എല്ലാം പൂർവ്വയിടങ്ങളിൽ ഫിറ്റ് - ചെയ്ത ശേഷം .നോൺ അക്കമ്പനിയിങ്ങ് ലഗ്ഗേജിനെ അക്കമ്പനിയാക്കാൻ വേണ്ടി കറങ്ങി കൊണ്ടിരിക്കുന്ന ബൽറ്റിനടുത്തേയ്ക്ക് നീങ്ങി....
മുതുക് നിറയെ പെട്ടികളുമായി കൺവയർ അങ്ങിനെ കറങ്ങുകയാണ്
അമ്മേരിക്കൻ ടൂറിസ്റ്ററിന്റെ പച്ചപ്പെട്ടി ദൂരെ നിന്നെ Mr.കണാരൻസിന്റ കണ്ണിൽ പെട്ടു
പെട്ടി അടുത്തെത്തവേ കാക്കാലത്തിയുടെ
തത്ത ചീട്ടെടുക്കുന്ന പോലെ പെട്ടി തൂക്കിയെടുത്തു പുറത്തു വച്ചു... നാലു വീലുള്ള തരം ആധുനികനാണിവൻ മുൻപുണ്ടായിരുന്നവൻ റ്റൂ വീലറായിരുന്നു..
ഇവൻ ഫോർ വീലറാ ഡ്രൈവ് ചെയ്യാനും സുഖമാ ...വലിച്ചുകൊണ്ടു നടക്കണ്ട
ഉരുട്ടികൊണ്ടു. നടക്കാം..
സിങ്കപ്പൂർ തെരുവ് മുഴുവനും ഇവൻ പാട്ടും പാടി ഉരുണ്ടവനാ'.... ഉരുട്ടിയുരുട്ടി
Mr. കണാരൻസും അമ്മേരിക്കൻ ടൂറിസ്റ്ററും
ടെർമിനലിനു പുറത്തെത്തി....
ഹായ് .. ദൈവത്തിന്റെ സ്വന്തം നാടു്..
God's own country
ആദ്യമായി ...
Mr. കണാരൻസ് റോഡിൽ നീട്ടി ഒരു തുപ്പ് വച്ചു കൊടുത്തു....
സിങ്കപ്പൂര് വച്ച് തുപ്പാതെ വിഴുങ്ങിയതത്രയും .. ആ ...ഒരൊറ്റ
തുപ്പിൽ തുപ്പി തീർത്തു...
ആ സമയം ആലുവ ഭാഗത്തുനിന്നും ഒരു
സ്വാതന്ത്യത്തിന്റെ ഇളം കാറ്റ്
Mr.കണാരൻ സിനെ തഴുകി കടന്നു പോയി..
അപ്പോൾ തന്നെ Mr. കണാരൻസിന്
ശക്തമായ മൂത്രശങ്കയുണ്ടായി.പെട്ടിയും
വലിച്ചു അടുത്തു കണ്ട ചുറ്റുമതിലിന്റെ ഇരുണ്ട ഭാഗത്തേയ്ക്ക് വച്ചു പിടിച്ചു .. പതുക്കെ കർമ്മത്തിലേയ്ക്കു പ്രവേശിച്ചു
കണ്ണടച്ചു ...വിദേശത്തു വച്ചു ഒഴിക്കാതെ പോയ സകല മതിലുകളേയും
ചുവരുകളേയും.. വൃക്ഷങ്ങളേയും.. മനസ്സാ ധ്യാനിച്ചു ..കർമ്മനിരതനായി....
അവിടെ എന്തു വൃത്തിയായിരുന്നു വെളിച്ചത്തിന്റെ ധാരാളിത്തം ആവോളം..
ഇസ്തിരിയിട്ടു ചുളിവു നിവർത്തിയപ്പോലെ തെരുവുകൾ .പേടിപ്പെടുത്തുന്ന അടുക്കും ചിട്ടയും... പൊതു സ്ഥലം മലിനമാക്കുക തുപ്പുക ബഹളം വയ്ക്കുക തുടങ്ങി എന്തിനും ഏതിനും ഫൈൻ...!
ഫൈൻ സിറ്റി'.....!
പ്ത്കോം.. ഇടത്തു കാലിനരികിലായി ഒരു പാക്കറ്റ് വന്നു വീണു.. ചെറുതായി നാറുന്നുമുണ്ട് ...
ക്രിയയും കൈക്രിയയും കഴിഞ്ഞ്.,..
Mr. കണാരൻസ് ..തിരിഞ്ഞു നിന്നു
ഞെട്ടി പോയീ ആറോളം ശ്വാനൻമാർ പൊതിലാക്കാക്കി അടുക്കുകയാണ്...
Dogs own country...
Mr.കണാരൻസ്...ഒരു കൈയ്യിൽ തന്റെ ..
തനിക്ക് വളരെധികം പ്രിയപ്പെട്ട ജീവനും
മറുകൈയ്യിൽ അത്ര തന്നെ പ്രിയപ്പെട്ടതല്ലാത്ത അമ്മേരിക്കൻ ടൂറിസ്റ്ററും പിടിച്ചുവലിച്ചു ഒരോട്ടം വച്ചു കൊടുത്തു...
ക്ടുും ...
നാലു വീലന്റെ ഒരു വീലു ഗട്ടറിൽ വീണു ഒടിഞ്ഞതാണു...
കുനിഞ്ഞു നിന്നു വീലു പരിശോധിക്കുമ്പോൾ അകലെ നിന്നും മിന്നായം പോലെ എന്തോ വരുന്നതു കണ്ടു ഒഴിഞ്ഞു മാറവേ... ഒരു മുചക്ര വാഹനം മൂളി കടന്നു പോയി
Mr. കണാരൻ സ് സ്വന്തം മെയ്ഡ് ഇൻ ഇൻഡ്യാ തല വെറും തലനാരിഴയ്ക്കാണു രക്ഷപ്പെടുത്തിയത്...
...കാർന്നോരേ ചാവാൻ വേറെ സ്ഥലമൊന്നും കണ്ടില്ലേ...???
അതേ മുചക്ര വണ്ടീന്നാണ്.... അശരീരി.......
പോടാ ാാ.,, നായീ ീ ീ.. ന്റെ മോാ നേേ...!!!
Mr. കണാരൻ സ് സ്വന്തം ഉടമസ്ഥതയിലുള്ള
അരിശം കൂവി തീർത്തു...
....
അതെ ...ദൈവത്തിന്റെ സ്വന്തം നാടു്
GoD'ട .owN. Country.....
ഇത്തവണ അങ്കമാലി .. ഭാഗത്തു നിന്നു ഒരു ചെറു .തെന്നൽ സ്വാതന്ത്ര്യത്തോടെ
Mr. കണാരൻ സി നെ തഴുകി തലോടി കടന്നു പോയീ......

15-dec-2017
ജോളി ചക്രമാക്കിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo