Slider

കണക്കുതീർക്കലുകൾ by സജി വർഗീസ്

0
Image may contain: 1 person, closeup, outdoor and text

തിമർത്തുപെയ്യുന്ന മഴയിൽക്കുതിർന്നട്ടഹാസം മുഴക്കി പാഞ്ഞടുക്കുന്നുണ്ട് യുവത്വം!
കൊടുംവാളാൽ ശത്രുവിന്റെ നെഞ്ചിൽ കുത്തിയിറക്കി കൊലവിളിമുഴക്കി ചീറിപ്പായുന്നിരുചക്രവാഹനത്തിൽ;
താഴെ വീണിതാകിടക്കുന്നു രക്തപ്പുഴയിലാമുപ്പത്തിയഞ്ചുകാരൻ.
അലമുറയിട്ടു കരയുന്നപത്നിയുടെ കരച്ചിലാകശ്മലന്മാർ കേട്ടില്ല ;
കെട്ടുതാലി വലിച്ചുപൊട്ടിച്ചെറിഞ്ഞാർപ്പു വിളിച്ചാണണവർ മടങ്ങിയത്.
നെഞ്ചുപൊട്ടുമാറുച്ചത്തിൽ കരഞ്ഞുകൊണ്ടച്ഛനന്ത്യചുംബനം നൽകുന്ന മക്കൾ ;
പറക്കമുറ്റാത്ത മക്കൾ, നാളത്തെ വാഗ്ദാനങ്ങൾ!
ശവങ്ങളുടെ കണക്കെടുത്തൂറിച്ചിരിക്കുന്ന രാഷ്ട്രീയയജമാനന്മാർ!
ഹർത്താലുകൾ പ്രഖ്യാപിക്കാൻ തിടുക്കം കൂട്ടുന്നു കൊല്ലപ്പെട്ടവന്റെ നേതാവ്;
കണ്ണിനുകണ്ണ് പല്ലിനുപല്ലത്രെ മുദ്രാവാക്യങ്ങൾ!
വിധവമാരുടെ വിലാപംകേട്ടു ഞെട്ടിവിറയ്ക്കുന്നു ഭൂതലം;
കൊടുങ്കാറ്റടിച്ചിടിമിന്നലോടെ തകർത്തു പെയ്യുന്ന മഴയിൽ കെട്ടുപോയല്ലോ ചിതകൾ!
ആളിക്കത്തുന്ന ചിത കൊളുത്തുമ്പോൾ മനസ്സിൽ കുടിപ്പക താണ്ഡവനൃത്തമാടുന്നു;
ശത്രുവാര് മിത്രമാരെന്നറിയില്ല;
കൊടിയുടെ നിറം നോക്കിയാഞ്ഞു വെട്ടുന്നവനറിയുന്നില്ലല്ലോ മനുഷ്യത്വമെന്തെന്ന്.
കൊലയുടെ കണക്കുമായ് പത്രസമ്മേളനങ്ങൾ, സമാധാന ചർച്ചകൾ!
ശേഷം ചായകുടിയും കഴിഞ്ഞ് പിരിഞ്ഞാഹ്വാനംചെയ്യുന്നു സ്കോർ തികയ്ക്കാൻ;
വെള്ളയടിച്ച കുഴിമാടങ്ങൾ !
കരഞ്ഞു കാലുപിടിച്ചു കേഴുന്നൊരച്ഛനുമമ്മയെയും
വലിച്ചിറക്കി കഴുത്തറത്താരക്തത്തിൽ കുളിച്ചു ശുദ്ധിവരുത്തി മടങ്ങി
പകരം കണക്കു വീട്ടിയൊരു സംഘം.
നാല്പത്തിയൊന്നാംനാൾ കൊല്ലപ്പെട്ടവിധവയുടെ വീട്ടിലെത്തി സഹായഫണ്ട് നൽകിയ നേതാവിതാ യന്തിമയക്കത്തിക്കത്തിലവളുടെ കിടപ്പപ്പറവാതിലിൽമുട്ടിച്ചിരിച്ചു കൊണ്ടുനിൽക്കുന്നു;
നിശബ്ദതയിലവളുടെയടിവയറ്റിൽ ചുറ്റിപ്പിടിച്ചമർത്തി ദാഹമകറ്റുന്നു,
ശവം കണക്കെ കിടക്കുന്നവളുടെ മേനിയിലാനന്ദനൃത്തമാടിയഴിഞ്ഞ തുണിയുമുടുത്തു പോകുന്നു ജന സേവകൻ.
മസ്തിഷ്കമാശയത്തിന് പണയംവച്ച് കാലപുരിപൂകിയവന്റെയാത്മാവതു കണ്ടു വിലപിക്കുന്നു,
തെറ്റിപ്പോയല്ലോ ചിന്തകൾ!
തെറ്റിപ്പോയല്ലോ കണക്കുകൾ!
ഭൂമിയിലെ സ്വർഗത്തിലാനന്ദത്തോടെ കഴിയുവാനാകാത്തയാത്മാവതാ കറങ്ങി നടക്കുന്നുണ്ട്.
ചത്തതിൻ കണക്കെടുത്തുവാൾതല മൂർച്ചകൂട്ടാനാഹ്വാനം ചെയ്യുന്നവന്റെ മുഖത്താഞ്ഞടിച്ച് പോവുകയുവത്വമേ,
ജീവനെടുക്കുവാനാധികാരമാർക്കുമില്ല,
നാടിനുവേണ്ടി കൊല്ലുന്നതെന്നൊരു കൂട്ടർ;
പ്രസ്ഥാനത്തിനു വേണ്ടി കൊടുവാളേന്തുന്നെന്നു ചിലർ.
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങിച്ചത്തവളുടെ മക്കളലയുന്നു, അനാഥ ജന്മങ്ങൾ!
വിധവയുടെ തേങ്ങിക്കരച്ചിൽ മുഴങ്ങുന്നു;
ഭൂമിദേവിയിതുകണ്ട് സംഹാര നൃത്തമാടുവാനാരംഭിക്കുന്നു,
ചത്തവരുടെയാത്മാക്കൾ ജനാലയിലൂടെയെത്തി നോക്കുന്നു താൻപാതിയെ.
വിലാപങ്ങൾ !എങ്ങും വിലാപങ്ങൾ!
ശാപവാക്കുകൾ ,ശവഘോഷയാത്രകൾ;
ആകാശമിരുണ്ടു തുടങ്ങി
ഊരിയവാളുറയിലിട്ടോതുക നീ സ്നേഹസംഗീതം!
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo