
കടലമ്മേ കനിവുള്ളവളേ
കണ്ടോയെൻ കരളിൻ പാതി?
കദനക്കടലുള്ളിൽ നിറച്ചൊരു
കടലിൻ മകൾ കാവലിരിപ്പൂ
കണ്ടോയെൻ കരളിൻ പാതി?
കദനക്കടലുള്ളിൽ നിറച്ചൊരു
കടലിൻ മകൾ കാവലിരിപ്പൂ
കാറ്റുണ്ടേ കോളുണ്ടിന്നു
കടലാകെയിടഞ്ഞാണെന്നും
കടലിൽ നീ പോകേണ്ടെന്ന്
കൈകൂപ്പി ചൊന്നേൻ ഞാനും
കടലാകെയിടഞ്ഞാണെന്നും
കടലിൽ നീ പോകേണ്ടെന്ന്
കൈകൂപ്പി ചൊന്നേൻ ഞാനും
കടലമ്മ കാത്തോളും; ഞാൻ
കടലിൻ മകനിടറില്ലെന്നു
കൈത്തണ്ടിൻ കനവും കാട്ടി
കടലിൽ പോയ് കണവൻ നീയും
കടലിൻ മകനിടറില്ലെന്നു
കൈത്തണ്ടിൻ കനവും കാട്ടി
കടലിൽ പോയ് കണവൻ നീയും
കാറ്റന്നു കൊടുങ്കാറ്റായി
കാറന്നൊരു പേമഴയായി
കരളുരുകിയ പെണ്ണാളിവളോ
കരയിലുമൊരു കണ്ണീരലയായ്
കാറന്നൊരു പേമഴയായി
കരളുരുകിയ പെണ്ണാളിവളോ
കരയിലുമൊരു കണ്ണീരലയായ്
കാത്തല്ലോ നാളുകൾ പലതും
കണ്ടില്ലെൻ കുഞ്ഞിന്റച്ഛനെ
കാറ്റും പോയ് കാറും പോയി
കൂട്ടായവരൊക്കെ പോയി
കണ്ടില്ലെൻ കുഞ്ഞിന്റച്ഛനെ
കാറ്റും പോയ് കാറും പോയി
കൂട്ടായവരൊക്കെ പോയി
കരയല്ലേ നീയെൻ മകനെ
കരയെത്തും നിന്നുടെയച്ഛൻ
കടൽമേലെ നടന്നവനവനുടെ
കരുണയ്ക്കായ് കൈകൾ കൂപ്പാം
കരയെത്തും നിന്നുടെയച്ഛൻ
കടൽമേലെ നടന്നവനവനുടെ
കരുണയ്ക്കായ് കൈകൾ കൂപ്പാം
കടലമ്മേ കനിവുള്ളവളേ
കണ്ടോയെൻ കരളിൻ പാതി?
കരിമിഴികൾ ചെങ്കടലായൊരു
കടലിൻ മകൾ കാവലിരിപ്പൂ
കണ്ടോയെൻ കരളിൻ പാതി?
കരിമിഴികൾ ചെങ്കടലായൊരു
കടലിൻ മകൾ കാവലിരിപ്പൂ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക