
"ശ്രീമംഗലത്തെ ശ്രീക്കുട്ടി ആത്മഹത്യ ചെയ്തവാർത്ത കേട്ടറിഞ്ഞവർ മൂക്കത്തു വിരലുകൾ വെച്ചു...
" ഈശ്വരാ ഈ കുട്ടിക്കിതെന്തിന്റെ കേടായിരുന്നു..രണ്ടുമാസം കൂടി കഴിഞ്ഞാൽ ആ കുട്ടീടെ കല്യാണമായിരുന്നല്ലോ..അമ്മക്കും അച്ഛനും കൂടി ആകെയുള്ളൊരു സന്തനമാ..നല്ലൊരു ബന്ധമല്ലേ കിട്ടിയിരുന്നത്"...
വിവരമറിഞ്ഞവർ ശ്രീ മംഗലത്തേക്കോടി..അറിയാഞ്ഞവരെ വാർത്ത ശ്രവിച്ചവർ അറിയിച്ചു കൊണ്ടിരുന്നു..
"അറിഞ്ഞില്ലേ ശ്രീ മംഗലത്തെ കുട്ടി ആത്മഹത്യ ചെയ്തു.. അവൾക്ക് വയറ്റിലുണ്ടായിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്..
ശ്രീമംഗലത്ത് വീട്ടിൽ ഏകമകൾക്കായി ജീവിച്ചിരുന്ന അവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു..
ആദ്ധ്യാപക ദമ്പതിമാരാണു ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും..നാട്ടുകാർക്ക് വലിയ കാര്യമാണ് ഇരുവരെയും..ഏത് സമയത്ത് ചെന്ന് സഹായം ചോദിച്ചാൽ അവിടെ നിന്നും ലഭിക്കും...
ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ ശ്രീക്കുട്ടി എന്തിനു ആത്മഹത്യ ചെയ്തു..?
പലരുടേയും മനസിൽ അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു...
പലരും നിറം പിടിപ്പിച്ച കഥകൾ മെനഞ്ഞു കൊണ്ടിരുന്നു..
ഉച്ച കഴിഞ്ഞപ്പോഴേക്കും ബോഡി പോസ്റ്റുമാർട്ടം കഴിഞ്ഞു കൊണ്ടുവന്നു..
ഒരുഗ്രാമം മുഴുവൻ ശ്രീക്കുട്ടിക്കായി വിതുമ്പി..നനഞ്ഞ മിഴികൾ അരുവികളായി മാറിയപ്പോഴേക്കും ശ്രീക്കുട്ടിയുടെ ചിതയെരിഞ്ഞു കൊണ്ടിരുന്നു...
ആഴചകൾ കഴിഞ്ഞിട്ടും തോരാ കണ്ണീരുമായി ശ്രീക്കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നപ്പോൾ ഗ്രാമം പതിയെ അവളുടെ ഓർമ്മകൾ വിട്ടൊഴിഞ്ഞു കൊണ്ടിരുന്നു...
ഏതാനും മാസങ്ങൾക്കു ശേഷം ശ്രീക്കുട്ടിയുടെ മുറി വൃത്തിയാക്കാൻ കയറിയ ശ്രീയുടെ അമ്മ ദേവിക്ക് അവളുടെ ഡയറി കിട്ടുന്നത്..
ഏതാനും താളുകൾ മറിച്ചപ്പോൾ കത്തുപോലെയെന്തൊ അതിൽ എഴുതിയിരിക്കുന്നു..
മാഷിനെ കൂടി വിളിച്ചു അത് വായിക്കുമ്പോൾ ഇരുവരുടെയും മിഴികൾ നിറഞ്ഞു തുടങ്ങി...
"പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയാൻ..
ഒരുപക്ഷേ നിങ്ങളിതു വായിക്കുമ്പോൾ ശ്രീക്കുട്ടി നിങ്ങളുടെ കൂടെ കാണില്ല..
അച്ഛനും അമ്മയും സ്വാതന്ത്ര്യം ഞാനിതുവരെ ദുർവിനയോഗം ചെയ്തില്ല..പക്ഷേ ഹരിയേട്ടൻ പെണ്ണു കാണാൻ വന്നതോടെ എന്നിൽ പല മാറ്റങ്ങളും സംഭവിച്ചു..
വിവാഹമുറപ്പിച്ചതിനു ശേഷം ഹരിയേട്ടൻ എനിക്ക് സമ്മാനമായ നൽകിയ മൊബൈലു വഴി കൂടുതൽ അടുത്തു..പലപ്പോഴും അടുത്ത് ഇടപെഴുകാൻ വരെ അവസരം ലഭിച്ചു..
ഫോൺ വഴിയുള്ള സംസാരം പലപ്പോഴും അതിർവരമ്പുകൾ ഭേദിച്ചു..
" വിവാഹമുറപ്പിച്ച് താലികെട്ടാനായി ഞാൻ പോകുന്ന പെണ്ണല്ലേ..ഒരുനിമിഷം നമ്മളൊന്നായെന്നു വെച്ചു ഒന്നും സംഭവിക്കില്ല..
ഹരിയേട്ടന്റെ നിർബന്ധത്തിനൊടുവിൽ ഞാൻ വഴങ്ങി കൊടുത്തു.. തെറ്റുകൾ പലപ്പോഴും ആവർത്തിക്കപ്പെട്ടു..
ഒടുവിൽ ഹരിയേട്ടൻ എന്നിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു..
"താലി കെട്ടാൻ നിശ്ചയിച്ച പെണ്ണാണെങ്കിലും നാളെയൊരുത്തനുമായി നീ പ്രേമത്തിലാവില്ലെന്നും മറ്റൊരുത്തനെ വിളിച്ചു കൂടെ കിടത്തില്ലെന്നും എനിക്ക് ഉറപ്പില്ല..അതിനാൽ ഈ വിവാഹത്തിൽ നിന്നും ഞാൻ പിന്മാറുന്നു..
ഹരിയേട്ടൻ തമാശ പറയുകയാണെന്നാണു ഞാൻ ആദ്യമൊക്കെ കരുതിയത്..പിന്നീട് മനസിലായി കാര്യമായിട്ടാണെന്ന്..
ഞാനൊരുപാട് ചിന്തിച്ചു.. കേസ് കൊടുത്താൽ ഉണ്ടാകാവുന്ന മാനക്കേട്...
നാട്ടിലറിഞ്ഞാൽ അച്ഛനും അമ്മക്കും തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ...
വിവാഹത്തിനു മാസങ്ങളുടെ ഇടവേള അയാൾ വിനയോഗിക്കുക ആയിരുന്നു..
ഞാൻ കൂടുതൽ തിരക്കിയപ്പോഴാണറിയുന്നത് അയാളിങ്ങനെ വിവാഹമുറപ്പിച്ചിട്ട് പല പെൺകുട്ടികളെയും വഞ്ചിച്ചിട്ടുണ്ടെന്ന്...
മാനക്കേട് ഭയന്ന് ആരും ഇതൊന്നും പുറത്തു പറയാറില്ല..
ഞാനൊരുപാട് ആലോചിച്ചു... നല്ലൊരു ജോലിയും സമ്പത്തും ഉണ്ടെന്നറിയുമ്പോൾ ചെറുക്കനെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ തിരക്കാതെ വീട്ടുകാർ എടുത്തു ചാടുന്നു...
അല്ലെങ്കിലും വീട്ടുകാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല..
ഞാനൊരു പെണ്ണാണെന്നും താലി കഴുത്തിൽ വീഴുന്നതു വരെ കല്യാണം ഉറപ്പിച്ച ചെറുക്കനും അന്യനാണെന്ന് ഞാൻ വിചാരിക്കണമായിരുന്നു..
ഞാൻ നശിച്ചു..ഇനിയൊരു പുരുഷനെ എനിക്കു ചതിക്കാൻ കഴിയില്ല..
ആത്മഹത്യയല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴിയില്ല....
അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം..
അച്ഛന്റെയും അമ്മയുടെയും ഓമന മകൾ ...
ശ്രീക്കുട്ടി....
ഡയറി വായിച്ചു ദേവി ചങ്കുപൊട്ടി കരഞ്ഞെങ്കിലും മാഷിന്റെയുള്ളിൽ മറ്റൊരു തീരുമാനം ഉറപ്പിക്കുകയായിരുന്നു...
"തനിക്കു പറ്റിയ തെറ്റ് തിരുത്തണം..
ഇനിയൊരു പെൺകുട്ടിയുടെയും അവരുടെ വീട്ടുകാരുടെയും കണ്ണുകൾ അവൻ കാരണം നിറയാൻ അനുവദിക്കരുത്....
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക