Slider

ഞാനെന്ന കഥാപാത്രം

0
Image may contain: 1 person, beard, selfie and closeup

പലരും നമ്മളെവിട്ടു കാണാത്ത, അറിയാത്ത ലോകത്തിലേയ്ക്കു മറയുമ്പോൾ ഉണ്ടാകുന്ന നെടുവീർപ്പുകൾക്കുമപ്പുറമാണ് ജീവിതമെന്ന നീണ്ടപ്പാതക്കിടക്കുന്നതെന്ന നഗ്നസത്യം തെല്ലൊരു ഞെട്ടലോടെ ഓർക്കുമ്പോൾതന്നെ മനസ്സുപ്പിടയുന്നു...
ഉറ്റവരെവിട്ട് ഒറ്റയ്ക്കുയാത്രപോകേണ്ട അവസ്ഥ അത്ര വിദൂരമല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നത് എത്രയും നേരത്തെയാക്കിയാൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നേരത്തെ തീർത്തുവയ്ക്കാനാകുമെന്നത് എന്റെമാത്രം ചിന്തയാകാം...
പ്രിയപ്പെട്ടവർക്കു ഓർമ്മിക്കാനും, ഓമനിക്കാനും കുറെ നല്ലചിത്രങ്ങൾ ക്യാൻവാസിൽ തീർത്തു കൊടുക്കാനുള്ള ശ്രമമാണിപ്പോൾ. ഞാനെന്ന വ്യക്തിത്വം ഓർമ്മകളിലൂടെ ജീവിക്കണമെന്ന എന്റെയൊരു ആഗ്രഹത്തെ ദുരാഗ്രഹമായി കണ്ടാൽമതി. എന്റേതായ ചില ഓർമ്മകൾ ബാക്കിവയ്ക്കണം, ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവിനായി...
ആസ്വദിക്കാൻ പറ്റുന്ന ജീവിതമൊരിക്കലും കിട്ടിയിട്ടില്ലെങ്കിലും കിട്ടിയ ജീവിതത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. മുരടനെന്ന വിളിപ്പേരുപോലും ഞാനൊരു അലങ്കാരമായി കൂട്ടുന്നു അഹംങ്കാരിയെന്നതിന്റെകൂടെ...
ചിരിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന എന്റെ കണ്ണീരിനും ഒരു നനുവാർന്ന സുഖമുണ്ടെന്ന് ഞാനിന്നറിയുന്നു. വിദൂരതയിലേയ്ക്ക് കണ്ണുകൾ പായിച്ചു കൊണ്ടിരിക്കുന്ന ഞാനറിയുന്നു നീളമുള്ള പാതകൾക്കുമൊരന്ത്യമുണ്ടെന്ന്....
......................... മനു ........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo