Slider

ഞാനിപ്പോ ചാകും

0
Image may contain: 1 person, closeup
നാരയണൻ ഭാര്യയുമായി വഴക്കിട്ടു തോൽക്കുമ്പോൾ എപ്പോഴും ഭീഷണി മുഴക്കും.
ഇല്ല ഞാനിപ്പോ ചാകും 
പക്ഷെ അയാൾ പറയുന്നതല്ലാതെ ഇതുവരെ അതിനു ശ്രമിച്ചിട്ടില്ല.
സാധാരണ ഭാര്യമാരാണ് ഇങ്ങനെ ഭീഷണിപ്പെടുത്തുക. നാരായണന്റെ ഭാര്യ ദേവകി ഒരൊന്നന്നര ദേവകിയാണ്.
കാണാൻ പെൻസിൽകൊള്ളി പോലെ ആണെങ്കിലും നാവിനു അറവുകത്തിയുടെ മൂർച്ചയാണ്. ഒരാൾക്ക് അടുക്കാൻ പറ്റില്ല.
അയൽവാസികൾക്കെല്ലാം നാരായണിയെ പേടിയാണ്. വഴക്കിനു നിന്നാൽ ഉള്ളതും ഇല്ലാത്തതും വിളിച്ചു പറയും. അതുകൊണ്ടു ആരും വഴക്കിടാൻ നിൽക്കില്ല. അഥവാ ആരെങ്കിലുമായി വഴക്ക് തുടങ്ങി കഴിഞ്ഞാൽ ആൾക്കാർ തടിച്ചു കൂടും. ചിലപ്പോൾ ജഗതിയുടെ പടം പോലെ കോമഡി. അല്ലെങ്കിൽ പുല്ലേ... ചൂലേ ..
നാട്ടുകാർക്ക്‌ ഒരു ഹരം
ഇങ്ങനെയുള്ള സ്വഭാവക്കാരിയായ ദേവകിയെ നാരായണൻ എങ്ങനെ സഹിക്കുന്നു എന്നു നാട്ടുകാർ എപ്പോഴും ചോദിക്കും.
നാരായണനും ദേവകിയും ആദ്യമൊക്കെ വഴക്കിടുന്നത് നിസ്സാര പ്രശ്നങ്ങൾക്കായിരിക്കും. ഒന്നുകിൽ കറിക്കു ഉപ്പു കൂടിയതിനു അല്ലെങ്കിൽ മുളക് കുറഞ്ഞതിന്. അപ്പോഴൊക്കെ നാരായണൻ തോൽക്കും. കാരണം ഒരു പണിയും ചെയ്യാതെ ദേവകി മറ്റു വീടുകളിൽ അടുക്കളപ്പണി ചെയ്താണ് ജീവിക്കുന്നത്.
നാരായണൻ കള്ളുഷാപ്പിലും പീടിക തിണ്ണയിലും നിരങ്ങി വീട്ടിൽ എത്തുമ്പോൾ മത്തിക്കറിയും ചോറും കിട്ടുന്നത് ദേവകി പണിയെടുത്തിട്ടാണ്. അതു എങ്ങിനെ ഉണ്ടാകുന്നുവെന്ന് അയാൾ അന്വേഷിക്കാറില്ല.
ആരെങ്കിലും വാങ്ങി കൊടുത്ത കള്ളു കുടിച്ചു വീട്ടിൽ എത്തിയാൽ ഇപ്പോൾ നാരായണന് സംശയമാണ്. ദേവകിക്ക്‌ കുളി നിന്നിരിക്കുകയാണ്. അത് എന്റെ ഗർഭം അല്ലെന്നാണ് അയാൾ പറയുന്നത്. അടുത്ത വീട്ടിലെ വർഗ്ഗീസ് മുതലാളിയെ അയാൾ സംശയിക്കുന്നു.
പക്ഷെ ദേവകിയുടെ നാവ് മാത്രമേ പിഴച്ചിട്ടുള്ളു.
ഇതിന്റെ പേരിൽ ആണ് ഇപ്പോൾ വഴക്ക് നടക്കുന്നത്. നാരായണൻ മരണ ഭീഷണി മുഴക്കി കൊണ്ടിരുന്നു. ദേവകിക്ക് കേട്ടു മടുത്തു. എന്നിട്ടൊടുവിൽ അവൾ പറഞ്ഞു.
എന്നാൽ പോയി ചത്തു തുലയി.....
ഇതു കേട്ട ഉടനെ നാരായണൻ ബെഡ്‌റൂമിൽ കയറി . ദേവകിയുടെ പഴയ സാരി ഫാനിൽ കെട്ടി കുരുക്ക് ഉണ്ടാക്കി മേശയുടെ മേലെ കയറി നിന്നു. ദേവകി ഒട്ടും പ്രതീക്ഷിച്ചില്ല നാരായണൻ ചേട്ടൻ ഇങ്ങനെ ചെയ്യുമെന്ന്. കാരണം പേടിക്കുടലനാണ് അയാൾ . ഇടി വെട്ടുമ്പോൾ മൂലക്കിരിക്കുന്ന ആൾ.
ഇതാ ഞാൻ ഇപ്പൊ ചാകും
അയാൾ പറഞ്ഞു.
ചത്തോ....
അവളുടെ വായിൽ നിന്നും വാക്കുകൾ വഴുതി പോയി.
ഭർത്താവ് കുരുക്കിൽ കിടന്നു പിടയുന്നതാണ് കണ്ടത്.
പെട്ടെന്ന് അവരുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞു കരയുന്നതായി തോന്നി.
അയാൾ പിടയുകയാണ്
ദേവകി നിലവിളിച്ചു കൊണ്ടു ഭർത്താവിനെ താങ്ങി നിർത്തി. അപ്പോൾ നാരായണൻ കയറിൽ പിടിച്ചു മേശക്കുമേലെ നിന്നു.
ദേവകിക്ക് ശ്വാസം വീണു. അയാൾ കുരുക്ക്‌ അഴിച്ചു ദേവകിയുടെ കാൽക്കൽ വീണു കൊണ്ടു പറഞ്ഞു.
എന്റെ ദേവകി..... നീയാണ് എന്റെ ചക്കുളത്തമ്മ....
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo