
അയല്‍പക്കത്തെ വീട്ടില്‍നിന്നും
കടംവാങ്ങിയ കാശുമായി അവളും
കലോത്സവ നഗരിയിലേക്ക് വണ്ടികയറി
കേരളനടനമായിരുന്നു മത്സരയിനം
കടംവാങ്ങിയ കാശുമായി അവളും
കലോത്സവ നഗരിയിലേക്ക് വണ്ടികയറി
കേരളനടനമായിരുന്നു മത്സരയിനം
ടീച്ചര്‍ നല്‍കിയ പഴയവേഷവും ചിലങ്കയും
അണിഞ്ഞ് അവളും വേദിയില്‍ കയറി
ഒപ്പം മത്സരിച്ച കുട്ടികളുടെ പണക്കൊഴുപ്പില്‍
അവളുടെ ചേല നിറംമങ്ങിയതായിതോന്നി
അണിഞ്ഞ് അവളും വേദിയില്‍ കയറി
ഒപ്പം മത്സരിച്ച കുട്ടികളുടെ പണക്കൊഴുപ്പില്‍
അവളുടെ ചേല നിറംമങ്ങിയതായിതോന്നി
എങ്കിലുമവള്‍ എല്ലാംമറന്ന് മനംനിറഞ്ഞാടി
സമ്മാനം കിട്ടില്ലെന്നുറച്ച് വീട്ടിലേക്ക് മടങ്ങി
ആ സമയം കൂടെ മത്സരിച്ചകുട്ടി സദസ്സില്‍
രക്ഷിതാവിനെകണ്ട് സമ്മാനം നേടാനായി
സമ്മാനം കിട്ടില്ലെന്നുറച്ച് വീട്ടിലേക്ക് മടങ്ങി
ആ സമയം കൂടെ മത്സരിച്ചകുട്ടി സദസ്സില്‍
രക്ഷിതാവിനെകണ്ട് സമ്മാനം നേടാനായി
വെപ്രാളനടനമാടി വിയര്‍ക്കുകയായിരുന്നു
ഒടുവില്‍ വേദിയില്‍ തളര്‍ന്നുവീണ്
ആംബുലന്‍സില്‍ ആശുപത്രിയിലായി
ബോധം വീണപ്പോള്‍ അപ്പീലിനു പോവാ-
മെന്ന രക്ഷിതാവിന്‍െറ അലര്‍ച്ചകേട്ട്
വീണ്ടും അവളുടെ ബോധംപോയി
ആംബുലന്‍സില്‍ ആശുപത്രിയിലായി
ബോധം വീണപ്പോള്‍ അപ്പീലിനു പോവാ-
മെന്ന രക്ഷിതാവിന്‍െറ അലര്‍ച്ചകേട്ട്
വീണ്ടും അവളുടെ ബോധംപോയി
ഒടുവില്‍ അവളും സമ്മാനം നേടാനാകാതെ
ലോകത്തിലെ ഏറ്റവും വലിയ പരാജയം
ലോകത്തിലെ ഏറ്റവും വലിയ പരാജയം
താനാണെന്ന മിഥ്യാ ധാരണയില്‍
രക്ഷിതാവിനൊപ്പം വീട്ടിലേക്ക് വണ്ടികയറി
രക്ഷിതാവിനൊപ്പം വീട്ടിലേക്ക് വണ്ടികയറി
അപ്പോള്‍ കലോത്സവ നഗരിക്ക് പുറത്ത്
തെരുവില്‍ ഒരു പതിനാലുകാരി നൃത്തംചെയ്യുകയായിരുന്നു
നിലത്തുവിരിച്ച തോര്‍ത്തില്‍ നിറഞ്ഞ
നാണയത്തുട്ടുകളായിരുന്നു സമ്മാനം
നിലത്തുവിരിച്ച തോര്‍ത്തില്‍ നിറഞ്ഞ
നാണയത്തുട്ടുകളായിരുന്നു സമ്മാനം
അന്നത്തെ ആഹാരത്തിന് വകനല്‍കിയ
ദെെവത്തിന് നന്ദിപറഞ്ഞ് അവള്‍
ലോകംകീഴടക്കിയ സന്തോഷത്തോടെ
തങ്ങളുടെവീടായ കടത്തിണ്ണയിലേക്ക്
ജീവിതോത്സവത്തിലേക്ക് യാത്രയായി..!!
ദെെവത്തിന് നന്ദിപറഞ്ഞ് അവള്‍
ലോകംകീഴടക്കിയ സന്തോഷത്തോടെ
തങ്ങളുടെവീടായ കടത്തിണ്ണയിലേക്ക്
ജീവിതോത്സവത്തിലേക്ക് യാത്രയായി..!!
ആര്‍.ശ്രീരാജ്..!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക