Slider

യാത്ര

0
Image may contain: 1 person

നിനക്കായ്‌ പ്രിയേ എത്ര കമ്പളങ്ങൾ, വർണ്ണ
നൂലാൽ ചമയ്ക്കുന്നു കാമുകന്മാർ..
നിനക്കായിമാത്രം തുറന്നിട്ട ജാലക-
പ്പഴുതിലൂടെത്തുന്ന സ്വാഗതങ്ങൾ..
ഒരുമാത്ര നീയും ഭ്രമിച്ചുപോയീടുമാ
കടലാസുവഞ്ചിതൻ പടിയിലേറാൻ..
കടലാണു ചുറ്റും മനോഹരം കാഴ്ചകൾ
കരളാകെ വെമ്പും പ്രലോഭനങ്ങൾ..
കൊതിതീരെയുല്ലസിച്ചീടുകീ യാത്രയിൽ
മതിയെന്നു തോന്നും വരേയ്ക്കു മാത്രം..
കരയിലപ്പോഴുമാ കരുതലായ്‌ നിൽക്കുന്ന
കുരുടന്റെ സ്നേഹം മറക്കായ്ക നീ..
കടലൊന്നു ക്ഷോഭിച്ചിടാമപ്പൊഴൊക്കെയും
തുണയാവതുണ്ടവൻ കടവിലെന്നും.
കരയുന്നനേരം കരുത്തോടെ നിന്റെയാ
കരമൊന്നു നെഞ്ചോടു ചേർത്തുവയ്ക്കാൻ..

By Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo