Slider

അനാഥമായ സിന്ദൂരചെപ്പ്‌

0

അനാഥമായ സിന്ദൂരചെപ്പ്‌
••••••••••••••••••••••••••••••••••••••
കാലം മായ്ക്കാത്ത മുറിവുകളില്ല, പക്ഷേ എന്റെ മുറിവുകളുടെ ആഴം കാലം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്‌.
കൈകൾ ഫോണിലെ കോണ്ടാക്റ്റ്‌ ലിസ്റ്റിലെ നരേന്റെ നമ്പർ എടുത്തെങ്കിലും കോൾ ബട്ടൻ അമർത്താൻ ഒരു മടി.
അയാൾ ഫോൺ എടുത്തു കഴിഞ്ഞാൽ, എങ്ങനെ തുടങ്ങും.
മടി തോന്നുന്നെങ്കിലും ഇപ്പോൾ വിളിക്കാതിരിക്കാൻ നിവൃത്തിയില്ല.
കാരണം എന്റെ .. അല്ല ഞങ്ങളുടെ മകളുടെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടമാണ്‌.
കോൾ ബട്ടൻ അമർന്നു.
റിംഗ്‌ ചെയ്യുന്നുണ്ട്‌.
മറുതലയ്ക്കൽ ...
ഹലോ .......
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.. ഹലോ ജയശ്രീയാണ്‌.
മറുതലയ്ക്കൽ ഒരു മൂളൽ....
പതിഞ്ഞ ശബ്ദത്തിൽ , മനസ്സില്ലായി..
വീണ്ടും മൗനം ....
ഹോപ്പ്‌ യു ആർ ഫൈൻ..
ഞാൻ മൂളി.
ആ മൂളലിനു ആണെന്നോ അല്ലെന്നോ അർത്ഥമില്ല...
ഞാൻ വിളിച്ചത്‌.......
ഉം .....
എനിക്ക്‌ നരേനെ ഒന്ന് നേരിൽ കാണണം..
ഉം കാണാം . വിശേഷിച്ചെന്തെങ്കിലും....
ഉണ്ട്‌ , നേരിൽ കാണുമ്പോൾ പറയാം....
വീണ്ടും നിശബ്ദത.
രണ്ടുപേർക്കുമിടയിൽ ഒത്തിരി അകലം വന്നു കഴിഞ്ഞു.
അഭിരാമി...
ഞാൻ പറഞ്ഞു, സുഖായിരിക്കുന്നു.
ഫോൺകോൾ അധികം നീളാൻ ഇടകൊടുക്കാതെ ഞാൻ പറഞ്ഞു.
എറണാകുളം സുബാഷ്‌ പാർക്ക്‌. വൈകീട്ട്‌ ഒരു 5.30. അവിടെ വച്ചാണല്ലോ നമ്മുടെ ലൈഫിലെ പ്രധാന തീരുമാനം അവിടെ വച്ചു തന്നെയാകാം ഇതും.
ഫോൺ കട്ട്‌ ചെയ്തു.
നെഞ്ചിൽ വലിയ ഭാരം കയറ്റി വച്ചിരിക്കുന്നതായി ജയശ്രീക്കു തോന്നി.
ഒരു ജീവിതം മുഴുവനും ഇങ്ങനെ ......
കണ്ണാടിയിലെ പ്രതിബിംബം നോക്കി കുറച്ചു നേരം നിന്നു.
കാലം ശിരസ്സിൽ പലയിടത്തും വെള്ളി വരകൾ വീഴത്തിയിരിക്കുന്നു.
കണ്ണുകളിൽ ദു:ഖഭാരം.
തൊലിക്കു ചുളിവുകൾ വീണു തുടങ്ങി.
വാർദ്ധക്യം പടിവാലിൽ എത്തി.
ഇനിയും മോഹങ്ങൾ അധികമൊന്നുമില്ല.
അഭിരാമിയുടെ കാര്യം ഭംഗിയായി നടത്തണം.
എന്റെ അനുഭവം ഒരിക്കലും അവൾക്കുണ്ടാകരുത്‌‌.
ജീവിതത്തിൽ പലതും പ്രതികൂലമായിരുന്നല്ലോ! ബലിയാടായത്‌ എന്റെ ആമിമോൾ മാത്രം. ഒരിറ്റ്‌ സ്നേഹത്തോടെ അവളെ ഒന്ന് തലോടിയിട്ടില്ല.
ഓർക്കാപുറത്ത്‌ ഒറ്റപ്പെട്ടപ്പോൾ മനസ്സാകെ പതറിപോയി.
പണവും സൗകര്യവും മാത്രമല്ലല്ലോ ജീവിതം.
ശരീരത്തിന്റെ ആസക്തിക്കപ്പുറം മനസ്സിന്റെ ചില തലങ്ങളില്ലേ?
"ജയശ്രീ എനിക്ക്‌ ഈ ബന്ധം കണ്ടിന്യൂ ചെയ്ത്‌ കൊണ്ടുപോകാനാകില്ല. നിന്നെ എനിക്ക്‌ അക്സപ്റ്റ്‌ ചെയ്യാനാകുന്നില്ല. "
വിവാഹം കഴിഞ്ഞു എട്ട്‌ വർഷങ്ങൾ ശേഷമാണ്‌ നരേനു അത്‌ തിരിച്ചറിയാനായത്‌.
പിന്നെ എന്തിനു വേണ്ടി ഈ പ്രഹസനം. ആദ്യമേ വേണ്ടാനു വയ്ക്കാമായിരുന്നില്ലേ.
എന്തിനു ഒരു താലിചരടിൽ എന്നെ ബന്ധിച്ചു.
നരേനോടും പിന്നിടുള്ള ഏകാന്തതകളിൽ എന്നോട്‌ തന്നെയും പലവട്ടം ചോദിച്ച ചോദ്യം.
രണ്ടുമക്കളുടെ അമ്മയാക്കിയതെന്തിനു.
അരുണിന്റെ കാര്യത്തിൽ എനിക്ക്‌ പേടിയില്ല, അവൻ ആൺകുട്ടിയല്ലേ?
അവൻ അവന്റെ വഴി തിരഞ്ഞെടുത്തു.
ആമി മാത്രം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.
കളിചിരി മാറാത്ത പ്രായത്തിൽ ബോർഡിങ്ങിൽ ചേർത്തതാണ്‌. അന്നു വീണതാണ്‌ ആ മുഖത്ത്‌ ഒരു ദു:ഖം.
മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചു.
അവൾ കേപ്പബ്ബിൾ ആകണം, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും നേരിടാൻ പഠിക്കണ്ടേ?
അവധിക്കാലങ്ങളിൽ വരുമ്പോൾ മനപ്പൂർവ്വം അവളുടെ മുന്നിൽ കണിശക്കാരി അമ്മയായി അഭിനയിക്കുമെങ്കിലും രാത്രികാലങ്ങളിൽ ഉറക്കത്തിൽ ആഴ്‌ന്നു പോയ അവളെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞിട്ടുണ്ട്‌.
സ്നേഹമില്ലാഞ്ഞിട്ടലാ മോളെ... അമ്മയുടെ അവസ്ഥകൾ അതായിരുന്നു.
ചില സമയങ്ങളിൽ അയാളോട്‌ വെറുപ്പ്‌ തോന്നുന്നു.
എന്റെ ശരീരത്തെ തഴുകി അയാളുടെ ഉപകരണമാക്കിയപ്പോഴെല്ലാം മനസ്സിൽ മറ്റൊരുത്തിയായിരുന്നു.
എന്റെ യൗവ്വനം വേണ്ടുവോളം ആസ്വദിച്ച ശേഷമാണ്‌ തിരിച്ചറിഞ്ഞത്‌ എന്നെ അക്സപ്റ്റ്‌ ചെയ്യാൻ സാധിക്കുന്നില്ലന്ന്.
പിന്നെയെന്തിനു എന്റെ യൗവ്വനം നശിപ്പിച്ചു.
ചെറുപ്രായത്തിൽ ബന്ധം വേർപ്പിരിഞ്ഞു നിൽക്കുന്ന പെണ്ണിനെ സമൂഹം ഏതു കണ്ണില്ലാണ്‌ കാണുക.
ഒറ്റപ്പെട്ട നിമിഷങ്ങളിൽ പെണ്ണ്‌ ആഗ്രഹിക്കുന്നത്‌ ശരീരത്തിന്റെ ഇന്ദ്രീയ സുഖം മാത്രമാണെന്ന് ഈ സമൂഹത്തിനോട്‌ ആരാണ്‌ പറഞ്ഞത്‌.
അർത്ഥം വച്ചുള്ള വാക്കുകളെ എത്ര നേരിട്ടു, കണക്കെടുത്തിട്ടില്ല.
എന്തൊക്കെയായാലും പഴി കേൾക്കാൻ വിധി അതു പെണ്ണിനാണ്‌.
കൊച്ചി കായലിന്റെ ഓളങ്ങളേ നോക്കി സുബാഷ്‌ പാർക്കിന്റെ ഒരു ഓരത്ത്‌ അങ്ങനെ നിന്നു.
ഒരുപാട്‌ ലൗവേഴ്സ്‌ പല മൂലകളിലായി പ്രണയ സല്ലാപങ്ങളിൽ മുഴുകിയിരിക്കുന്നു. ചില ബുജികൾ പുസ്തകങ്ങളിലേക്ക്‌ കണ്ണുനട്ടിരിക്കുന്നു.
കപ്പലണ്ടിയും ഉപ്പിലിട്ട മാങ്ങയും വിൽക്കുന്നവരുടെ കൂട്ടം.
ഓടികളിച്ചു രസിക്കുന്ന കുട്ടികളേയും കാണാം.
ഉപ്പുരസമുള്ള കാറ്റ്‌ മുഖത്ത്‌ തലോടിക്കൊണ്ട്‌ പോകുന്നു.
ജയശ്രീ...
വിളികേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി.
നരേന്ദ്രൻ. അല്ല നരേൻ....
കുറച്ചു നേരം നിശബ്ദത.
പരസ്പ്പരം എന്തു സംസാരിക്കണം എന്ന് ഒരു ധാരണയില്ലാത്തപോലെ.
നരേൻ തുടങ്ങി വച്ചു.
ജയശ്രീ നിനക്ക്‌ സുഖമാണോ?
മുഖത്ത്‌ വിഷമം നടിക്കുന്നതാണോ അതോ തന്നോട്‌ ചെയ്ത്തിന്റെ കുറ്റബോധമാണോ?
മനുഷ്യരെ തിരിച്ചറിയാൻ പ്രയാസമാണ്‌. ഉള്ളിൽ ഒന്ന് വച്ചിട്ട്‌ പുറമേ മറ്റൊരാൾ ആകും.
വർഷങ്ങൾക്ക്‌ മുമ്പ്‌ ഇതുപോലൊരു സായാഹ്നത്തിൽ തന്റെ ഇടതൂർന്ന മുടിയേ തഴുകികൊണ്ട്‌ പറഞ്ഞ വാക്കുകളിലെ നാട്യം ഓർമ്മവന്നു.
ഇന്നിപ്പോൾ മുട്ടോളം മുടിയൊന്നുമില്ല. ചകിരിനാരു പോലെ കുറച്ച്‌മാത്രം.
അയാൾ തന്നെ അടിമുടി വീക്ഷിക്കുന്നു.
മുടിയൊക്കെ പോയല്ലോ!
അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ഞാൻ വരാൻ പറഞ്ഞത്‌......
ആമിക്കു ഒരു നല്ല പ്രൊപ്പോസൽ വന്നിട്ടുണ്ട്‌.
അന്വേഷിച്ചിടത്തോളം തരക്കേടില്ല.
എന്റെ മകളേ പൊന്നുപോലെ നോക്കണം, ഒറ്റയ്ക്കാക്കി പോകരുത്‌.
ആ വാചകം അയാളോടുള്ള ഒരു പ്രതിഷേദവും കൂടിയായിരുന്നു.
പയ്യൻ എന്തു ചെയ്യുന്നു.
അപ്പൻ അമ്മ രണ്ടു സഹോദരങ്ങൾ, പയ്യൻ വാടിയ ഗ്രൂപ്പിന്റെ പ്ലാന്റേഷനിൽ ലീഗൽ ഓഫീസർ ആണു.
കാണാനും മിടുക്കൻ. ആമിയെ നേരത്തെ അറിയും. കണ്ട്‌ ഇഷ്ടപ്പെട്ട്‌ വീട്ടുകാരെ വിട്ട്‌ ആലോചിച്ചത.
നരേൻ ഒന്നു പയ്യനെ കാണണം.
വിവാഹം ഒന്നിച്ചു നിന്ന് നടത്തികൊടുക്കണം.
അവൾക്ക്‌ വേണ്ടി ഇത്രയൊക്കെ ഞാൻ ആവശ്യപെടുന്നുള്ളു.
ജയശ്രീ ആമി നമ്മുടെ മോളല്ലേ , ഞാൻ ഉണ്ടാകും.
ആ വാക്കുകളിലെ വൈകാരിക തലം ഞാൻ കണ്ടതായി ഭാവിച്ചില്ല.
ഓർമ്മകൾ പലതും കൈപ്പുനീർ കണക്കേ നാവിലേക്ക്‌ തികട്ടിവരൂന്നു.
ഒരു കുഞ്ഞിനു വേണ്ടി എത്ര രാത്രികൾ ഞാൻ കാലുപിടിച്ചു.
രണ്ടു തവണ അബോർഷ്‌ൻ ആയപ്പോൾ ഡോക്ട്ടർ പറഞ്ഞ മുൻകരുതലുകൾ ഒക്കെ എടുത്തു.
അയാൾ കൂടി സഹകരിക്കാതെ ഒന്നും നടക്കില്ലല്ലോ?
ചില രാത്രികളിൽ കരഞ്ഞു കാലുപിടിച്ചിട്ടുണ്ട്‌.
തന്നെ ഉപയോഗിക്കു എന്ന് പറഞ്ഞ്‌ ഒരു പെണ്ണും കരഞ്ഞിട്ടുണ്ടാകില്ല.
ഒരു കുഞ്ഞ്‌ എന്നത്‌ എന്റെ നിലനിൽപ്പിനു ആവശ്യമായിരുന്നു.
ഈശ്വരാ പഴയതൊന്നും ഓർമ്മിപ്പിച്ച്‌ വെറുപ്പിന്റെ വേരുകളെ ആഴങ്ങളിലേക്ക്‌ ഇറക്കിവിടല്ലേ!
യാത്രപോലും പറയാതെ അവിയടെ നിന്നും മടങ്ങി.
അയാൾ പയ്യനുമായി സംസാരിച്ചു, അവർ തമ്മിൽ വലിയ അടുപ്പത്തിലായി.
ഇതിനിടയിൽ ആമിയേ കോളെജിൽ ചെന്നു കണ്ടിരുന്നു.
എല്ലാം ശുഭമായി നടക്കട്ടെ.
ഞാൻ തിന്ന വേദനകളും , ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ആരും മനസ്സില്ലാക്കുന്നുമില്ല, എന്റെ മകൾ ഒരിക്കലും അത്തരം അനുഭകങ്ങളിലേക്ക്‌ പോകാനും പാടില്ല.
ഈശ്വരാ കാത്തുകൊള്ളണേ?
വിവാഹപന്തലിലും മറ്റും വളരെ നല്ല ഒരു ആഥിദേയനായി അയാൾ നിന്നു.
അഭിനയിച്ചതാണോ എന്തോ?
അനുഭവങ്ങൾ എല്ലാം സംശയദൃഷ്ടിയോടെ കാര്യങ്ങളേ നോക്കാൻ എന്നെ ശീലിപ്പിച്ചു.
ഞാനും അയാളും മോളുംഅവളുടെ പയ്യനും ഒന്നിച്ചു നിന്ന് ഒരു ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുമ്പോഴും അയാളോടുള്ള വെറുപ്പ്‌ ഒരു നീരാളി പിടുത്തം പോലെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.
അനുഗ്രഹങ്ങളും ആശംസകളും ഏറ്റുവാങ്ങി ആമി പുതിയ ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറി.
യാത്രയയക്കാൻ നേരം നരേൻ എന്റെ ചാരെ വന്നു നിന്നു.
മനസ്സ്‌ പ്രാർത്ഥിച്ചു, നാളെ എന്റെ മകൾക്കും എന്റെ വിധി വരുത്തരുതേ?
Danish John Menacherry
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo